സംവാദം:ഹിപ്പോയിലെ അഗസ്തീനോസ്
മലയാളത്തിൽ ആഗസ്തീനോസ് എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്..
എങ്കിൽ പിന്നെ ലേഖനം ആ പേരിൽ തന്നെ വേണ്ടെ. മലയളം വിക്കിയിൽ ഇംഗ്ലീഷ് തലക്കെട്ടെന്തിനാ? --ചള്ളിയാൻ ♫ ♫ 03:09, 7 ഡിസംബർ 2007 (UTC)
- ലേഖനത്തിൽ ശരിയാക്കിയിട്ടുണ്ട്. --ജേക്കബ് 11:49, 7 ഡിസംബർ 2007 (UTC)
എവടെ? പഴേതു പോലെ തന്നെ. ഞാനുദ്ദേശിച്ചത് ശീർഷകത്തിന്റെ കാര്യമാണ്. പിന്നെ അഗസ്തിന്റെ പൂർണ്ണനാമം എന്താണാവോ? അതായിരിക്കില്ലേ ലേഖനത്തിന് കൂടുതൽ ചേർച്ച. അല്ലെങ്കിൽ വി.അഗസ്തീനോസ് എന്ന്? --ചള്ളിയാൻ ♫ ♫ 12:39, 7 ഡിസംബർ 2007 (UTC) എല്ലാ പേരും കൊടുക്കൂ ഏത് പേരിൽ തിരഞ്ഞാലും വിവരങ്ങൾ ലഭിക്കണം..***സിദ്ധീഖ് | सिधीक 14:18, 9 ഡിസംബർ 2007 (UTC)
അഗസ്റ്റിൻ
തിരുത്തുകഅഗസ്റ്റിനെ ഇങ്ങോട്ടു തിരിക്കണോ? സിനിമാനടനായ അഗസ്റ്റിനിലേക്കോ അല്ലെങ്കിൽ നാനാർത്ഥത്തിലേക്ക്കോ തിരിച്ചാൽ പോരേ?--Vssun 08:48, 2 മേയ് 2010 (UTC)
- ചലച്ചിത്ര നടൻ അഗസ്റ്റിൻ ആയി താൾ മാറ്റുന്നു.--സിദ്ധാർത്ഥൻ (സംവാദം) 05:48, 14 നവംബർ 2013 (UTC)
പേര്
തിരുത്തുകഅഗസ്റ്റിൻ എന്ന പേരിനെ സിനിമാനടനായി മാറ്റി വച്ചത് കടുംകൈയ്യായിപ്പോയി. അഗസ്റ്റിൻ എന്നു പറഞ്ഞാൽ സെയിന്റ് അഗസ്റ്റിൻ എന്നാണ്, ലോകമൊട്ടാകെ സാമാന്യം അറിവുള്ളവരൊക്കെ മനസ്സിലാക്കുക. ഈ ലേഖനത്തിന് ഇപ്പോൾ കൊടുത്തിരിക്കുന്ന പേര്, ലേഖനത്തെ ഉപയോഗശുന്യമാക്കുന്നു. അഗസ്റ്റിനെക്കുറിച്ച് സാമാന്യമായ അറിവുള്ളവരാണെങ്കിലും, ആരും ഔറേലിയുസ് അഗസ്തീനോസ് എന്ന പേരിൽ സെർച്ച് ചെയ്യാൻ സാദ്ധ്യതയില്ല. രണ്ടു വലിയ ജീവചരിത്രങ്ങൾ ഉൾപ്പെടെ അഗസ്റ്റിനെക്കുറിച്ച് പലതും വായിച്ചിട്ടുണ്ടെങ്കിലും, എന്റെ ഓർമ്മയിൽ പോലും നിൽക്കുന്ന പേരല്ല അത്. അതുകൊണ്ട് എന്റെ അഭിപ്രായം ഇതാണ്:-
- സിനിമാനടൻ അഗസ്റ്റിനെക്കുറിച്ചുള്ള ലേഖനത്തിന്റെ പേരിൽ വലയം ചേർത്ത് അഗസ്റ്റിൻ (സിനിമാനടൻ) എന്നാക്കുക.
- ഈ ലേഖനത്തിന്റെ പേര് ഹിപ്പോയിലെ അഗസ്റ്റിൻ എന്നോ, ഹിപ്പോയിലെ ആഗസ്തീനോസ് എന്നോ ആക്കുക.
- ഈ ലേഖനത്തിന് വെറും 'അഗസ്റ്റിൻ' എന്ന പേരിലേക്കു കൂടി തിരിച്ചുവിടൽ കൊടുക്കുക.ജോർജുകുട്ടി (സംവാദം) 03:38, 24 നവംബർ 2013 (UTC)
അയഞ്ഞ ബോദ്ധ്യം
തിരുത്തുകഎന്താണീ "ഞെരുക്കമുള്ള സാമ്പത്തികനിലയും അയഞ്ഞ ബോദ്ധ്യങ്ങളും" എന്നതിലെ അയഞ്ഞ ബോദ്ധ്യങ്ങൾ ?? ബിപിൻ (സംവാദം) 06:00, 2 ജനുവരി 2014 (UTC)
"Narrow means and broad principles" - വിൽ ഡുറാന്റിന്റെ പ്രയോഗമാണ്. അവലംബത്തിൽ വാക്യം മുഴുവൻ ഇംഗ്ലീഷിൽ കൊടുത്തിട്ടുണ്ടല്ലോ. ഇതിൽ "broad principles" എന്നതിനെ 'വിശാലവീക്ഷണം' എന്നോ മറ്റോ പരിഭാഷപ്പെടുത്താൻ തോന്നിയേക്കും. പക്ഷേ, അവിടെ പ്രയോഗം കുസൃതി ആണെന്നു വ്യക്തമാണ്. 'വിശാലമനസ്കനായ' അച്ഛന്റെ അവിശ്വസ്ഥതകൾ അമ്മ ക്ഷമാപൂർവം സഹിച്ചു എന്ന് തൊട്ടടുത്തു പറഞ്ഞിരിക്കുന്നതു കൂടി വായിക്കുമ്പോൾ, ഇക്കാര്യത്തിൽ സംശയമേ ഇല്ല. അതു കൊണ്ട് broad principles, "അയഞ്ഞ ബോദ്ധ്യങ്ങൾ" ആകാതെ വയ്യ.ജോർജുകുട്ടി (സംവാദം) 09:26, 2 ജനുവരി 2014 (UTC)
പട്രീഷ്യസ് ഒരു ലക്ഷ്യബോധമില്ലാത്ത ആളായിരുന്നു എന്നാണോ ഉദ്ദേശിച്ചത്,കുസൃതിയുടെ കാര്യം പറഞ്ഞതുകൊണ്ട് ചോദിച്ചതാണ് ?? broad principles അയഞ്ഞ ബോദ്ധ്യമാവുമ്പോൾ ഒരു കല്ലുകടി തോന്നുന്നുണ്ട്. ബിപിൻ (സംവാദം) 10:02, 2 ജനുവരി 2014 (UTC)
ഡുറാന്റ് പറയുന്നത് ഇങ്ങനെയാണ്: "His father was a man of narrow means and broad principles, whose infidelities were patiently accepted by Monica in the firm belief that they could not last forever". ഒരേ വാചകത്തിൽ, പട്രീഷ്യസിന്റെ അവിശ്വസ്ഥതകളുടെ (infidelities) കാര്യം പറയുന്നതിനു തൊട്ടു മുൻപാണ് broad principles വരുന്നതെന്നോർക്കണം. യുക്തമെന്നു തോന്നുന്നവിധത്തിൽ തിരുത്തുക.ജോർജുകുട്ടി (സംവാദം) 10:51, 2 ജനുവരി 2014 (UTC)
തിരുത്താനല്ല, വ്യക്തമാവാനായി ചോദിച്ചുവെന്നേയുള്ളു. ബിപിൻ (സംവാദം) 12:18, 2 ജനുവരി 2014 (UTC)
കാവ്യഭാഷ
തിരുത്തുകമുലപ്പാലിനൊപ്പം സ്വാംശീകരിച്ച എന്നത് ഒരു കാവ്യഭാഷപോലെയായില്ലേ ?? ബിപിൻ (സംവാദം) 10:04, 2 ജനുവരി 2014 (UTC)
ഇങ്ങനെ തന്നെ എവിടെയോ വായിച്ചത് മനസ്സിൽ വച്ച് എഴുതിയതാണ്. എവിടെയാണെന്ന് ഓർമ്മയില്ല. ഇംഗ്ലീഷിലോ മലയാളത്തിലോ എന്നു പോലും ഓർക്കുന്നില്ല. അഗസ്റ്റിൻ ലത്തീൻ പഠിച്ചത് തീരെ ചെറിയ പ്രായത്തിലും അനായാസവും ആണെന്നാണ് ആശയം. അനൗചിത്യം കാണുന്നെങ്കിൽ, ആ ആശയം വരുംവിധം തിരുത്തുമോ?ജോർജുകുട്ടി (സംവാദം) 22:55, 2 ജനുവരി 2014 (UTC)
"ലത്തീൻ ഭാഷയിൽ അഗസ്തിനോസ് പ്രാവീണ്യം നേടിയിരുന്നുവെങ്കിലും, ഗ്രീക്ക് ഭാഷ അദ്ദേഹത്തിനു വഴങ്ങിയിരുന്നില്ല" എന്നു പോരേ ?? ബിപിൻ (സംവാദം) 09:29, 3 ജനുവരി 2014 (UTC)
അലങ്കാരമോ ആർഭാടമോ ഇല്ലാത്ത വിധത്തിൽ തിരുത്തിയിട്ടുണ്ട്.ജോർജുകുട്ടി (സംവാദം) 13:10, 3 ജനുവരി 2014 (UTC) :-)