സംവാദം:ഹിന്ദുമതം
ഇത് ഹിന്ദുമതം എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
ഹിന്ദുമതം എന്നതല്ലേ കുറേക്കൂടി ഉചിതമായ തലക്കെട്ട്? സജിത്ത് വി കെ 11:31, 26 ഫെബ്രുവരി 2007 (UTC)
"ചരിത്രകാരന്മാരുടെ നിരീക്ഷണമനുസരിച്ച് ബി.സി 3102 നും ബി.സി 1300 നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും ഹിന്ദുമതവും രൂപപ്പെട്ടത്." - ഏഴുതപെട്ടതു എന്നാവില്ലെ കൂടൂതൽ ഉചിതം?മുരാരി04:54, 7 മേയ് 2007 (UTC)
- ഏത് ഹിന്ദു മതം എഴുതപ്പെട്ടതോ? അതോ വേദങ്ങൾ രൂപപ്പെട്ടതോ? :) ഇത് മൊത്തം മാറ്റാനുണ്ട് മുരാരി. വേദങ്ങൾ അല്ല ഹിന്ദു മതത്തിനാധഅരം അത് ഒരു പടിഞ്ഞാറൻ കാഴ്ചപ്പാടാണ്. --ചള്ളിയാൻ 08:52, 7 മേയ് 2007 (UTC)
- ഏന്താണ് ഹിന്ദു മതതിന്നാധാരം എന്നതിനേകുറീച്ച് അല്ലാ ഞാൻ ചൊദ്യം ഉന്നയിച്ചത്.ചള്ളിയൻ പറഞ്ഞ പോലെ വെദങ്ങൾ രൂപപെട്ട്തിനേക്കുറിച്ചുള്ൾ ലെഖനത്തിൽ പറഞ്ഞിരിക്കുന്ന ഈ കാലനിർണയം പടിഞ്ഞാറൻ കാഴ്ച്ച്പാടാണ്.ഹിസ്റ്റ്റിയൊഗ്ര്ഫി (en:Historiography)വെച്ച് നൊക്കിയാൽ പാശ്ചാത്യർക്ക് ഗ്രന്ഥങ്ങളായിരുന്നു ഇതു date ചെയ്യാൻ സഹായിച്ച് പ്രധാന വസ്തു. പക്ഷേ വെദങ്ങൾ ഗുരുക്കന്മാരിൽ നിന്ന് ശിഷ്യർ മനപാഠമാക്കുകയായിരുനല്ലൊ. വൈദിക അചാരങ്ങളിൽ നിന്നും ഇന്ന് നമ്മൾ മനസ്സിലാകുന്ന ഹിന്ദു മതത്തിനും ധാരാളം വ്യത്യാസം ഉണ്ട്. മുരാരി08:51, 10 മേയ് 2007 (UTC)
വേദമല്ല ഹിന്ദു മതം
തിരുത്തുകവ്യക്തിരൂപത്തിലുള്ള ഒരു ദേവതയും ആത്യന്തിക സത്യമല്ലെന്ന് ശ്രീകൃഷ്ണൻ (ഒരു പക്ഷേ വേദവ്യാസൻ) ഗീതയിൽ പറഞ്ഞിരിക്കുന്നു. എന്നിട്ടും അത്തരം ആരാധയാണ് നാം കാണുന്നത്. ദശാവതാരങ്ങൾ കെട്ടുകഥയാണ് എന്ന് ഭാഗവതത്തിന്റെ അവസാനം ശുകമഹർഷി പരീക്ഷിത്തിനോട് പറയുന്നുണ്ട്. ഇതെല്ലാം അദ്ദേഹത്തിന് പ്രപഞ്ച ഉത്പത്തിയെക്കുറിച്ച് ജ്ഞാനം ഉണ്ടാവാൻ ഉണ്ടാക്കിയതാണെന്നും പറയുന്നു. ദശാവതാരങ്ങളെ പൂജിക്കുന്നെങ്കിൽ എന്തേ ഇവർ (ഞാൻ ഉൾപ്പെടുന്ന ഹിന്ദുക്കൾ) കൂർമ്മത്തേയും വരാഹത്തേയും (മത്സ്യവും) ദൈവമായി കണക്കാക്കാത്തത്? --ചള്ളിയാൻ 06:18, 10 മേയ് 2007 (UTC)
- മനുഷ്യരൂപത്തിൽ മാത്രമല്ല ഈ പ്രപഞ്ജത്തിലുള്ള ഏതൊന്നിലും ദൈവത്തെക്കാണുക എന്നതാണല്ലോ സനാതനധർമം ഉത്ഘോഷിക്കുന്നത്. അപ്രകാരം കാണുവാൻ മിക്ക മനുഷ്യർക്കും സാധിക്കുന്നില്ല എന്നത് ശരിതന്നെയാണ്. ദശാവതാരങ്ങളിൽ മാത്രമല്ല ഓരോ അണുവിലും ദൈവത്തെ, ദൈവത്തിൻറെ അംശത്തെ, കാണുകയാകട്ടെ ഏതൊരു മനുഷ്യൻറെയും ലക്ഷ്യം. --Evyavan 15:01, 6 മാർച്ച് 2011 (UTC)
"ദശാവതാരങ്ങൾ കെട്ടുകഥയാണ് എന്ന് ഭാഗവതത്തിന്റെ അവസാനം ശുകമഹർഷി പരീക്ഷിത്തിനോട് പറയുന്നുണ്ട്" - ഇങ്ങനെ ഭാഗവതാന്ത്യത്തിൽ എവിടെയാണു പറഞ്ഞിരിക്കുന്നത് ? ദയവായ് ശ്ലൊകം എതെന്നു പറയാമൊ ? - --കണ്ണൻ വയനാട് 10:01, 17 ജനുവരി 2013 (UTC)
കഥാ ഇമാസ്‌തേ കഥിതാ മഹീയസാം വിതായ ലോകേഷു യശഃ പരേയുഷാം വിജ്ഞാനവൈരാഗ്യവിവക്ഷയാ വിഭോ! വചോവിഭൂതീർന്ന തു പാരമാർഥ്യം ഇതു കഥയാണ്. വിജ്ഞാനവൈരാഗ്യങ്ങൾ ലക്ഷ്യമാക്കി ഇതുപറയുന്നു
മൂല ഭാഗവതം ഭാഗവതം 12-ാം സ്‌കന്ധം മൂന്നാം അധ്യായം 14-ാം ശ്ലോകത്തിൽ മഹാഭാരതവും ഭാഗവതത്തിലും ഉള്ള കഥകൾ ഒന്നും നടന്നിട്ടില്ല എന്നും പറയുന്നുന്നു ഉണ്ട് .. അങ്ങനെ വരുമ്പോൾ ഭാഗവതവും വിശ്വസനിയം അല്ലാതെ ആകും .... പക്ഷെ നമ്മൾ വായിക്കുന്നത് ശ്രീ മഹാ ഭാഗവതം കിളിപ്പാട്ട് ആണ് ... അതിൽ അവസാനം നാരായണനെ സ്തുതിച്ചു കൊണ്ട് നിര്ത്തുന്നു —ഈ ഒപ്പ് ഇടാത്ത കുറിപ്പ് ചേർത്തത്:117.253.170.36 (സംവാദം)
എവിടെ ഉപനിഷത്തുക്കൾ
തിരുത്തുകആ സാധനം എവിടെ? --ചള്ളിയാൻ 07:51, 10 മേയ് 2007 (UTC)
വിശ്വാസങ്ങളും, ആചാരങ്ങളും
തിരുത്തുകവേദാന്തം, വേദങ്ങൾ, എന്നിവ ഒന്നല്ല. വേദാന്തം ഒരു ചിന്താസരിണി (സ്കൂൾ ഓഫ് ഥോട്ട്) ആണ്. വേദങ്ങളും ഉപനിഷദുകളും വേദാന്തത്തിൽ ഉൾപ്പെടുന്നുണ്ട്. താഴെക്കാണുന്ന ഖണ്ടിക ശരിയാണോ? വേദങ്ങളിൽ ആണോ ഇങ്ങനെ പറയുന്നത്?
എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രുപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാന്നുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പ്രരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മം, ധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണെത്ര മനുഷ്യ ജന്മത്തിന്റെ ലക്ഷ്യം. എന്നാൽ വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനം മറിച്ച് ഉപനിഷത്തുകൾ ആണ് എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാന്മാർ വിശ്വസിക്കുന്നത്.
Simynazareth 05:42, 8 ജൂൺ 2007 (UTC)simynazareth
- അതെ, വേദമന്ത്രങ്ങളിൽ അങ്ങിനെ പറയുന്നുണ്ട്. പക്ഷേ മിക്കവാറുമുള്ള വിവരണങ്ങളിൽ ഈ പരബ്രഹ്മത്തെ പുരുഷനെന്നോ (വിരാട്പുരുഷൻ) അല്ലെങ്കിൽ ലിംഗവ്യതാസമില്ലാത്തതെന്നോ വിശേഷിപ്പിക്കുന്നു. എല്ലാം തുടങ്ങിയതും ഒടുങ്ങുന്നതും ആ 'നിർഗുണ പരബ്രഹ്മത്തിൽ' ആണ് എന്നും പറഞ്ഞിരിക്കുന്നു. ഋഗ്വേദത്തിന്റെ ആദ്യത്തെ സൂക്തം തന്നെ ഇങ്ങിനെയുള്ള ഒരു ശക്തിയെപ്പറ്റി പറഞ്ഞുകൊണ്ടാണെന്നാണ് എനിക്ക് മനസ്സിലാക്കാൻ സാധിച്ചത്. കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്കുകൾ നോക്കുക - http://www.wsu.edu:8080/~wldciv/world_civ_reader/world_civ_reader_1/rig_veda.html , http://www.sacred-texts.com/hin/rigveda/rv10129.htm മറ്റു വഴികളും ലഭ്യമാണ്. ചുഴിഞ്ഞു നോക്കണം എന്നാണെങ്കിൽ നോക്കാം. --Evyavan 15:19, 6 മാർച്ച് 2011 (UTC)
ഹൈന്ദവം
തിരുത്തുകഹൈന്ദവം എന്ന പദം ഉപയോഗിക്കുന്നവർ വിശേഷണമായാണ് അതുപയോഗിക്കുന്നത്, നാമമായല്ല. ഈ പേരിന് സാധുതയില്ല. ഹിന്ദുമതം എന്ന പേരിലേക്ക് ലേഖനം മാറ്റേണ്ടതുണ്ട്. (ഹിന്ദുത്വത്തെപ്പോലെ കൃത്രിമസൃഷ്ടിയായിരിക്കണം ഇതും.)Calicuter 14:56, 8 ജൂൺ 2007 (UTC)
- ഹിന്ദുത്വം എന്നത് ഒരു കൃത്രിമ സൃഷ്ടിയാണോ എന്ന് ചികയാനാണ് ഇവിടെ ആരെങ്കിലും വരുന്നതെന്ന് തോന്നുന്നില്ല. 'സനാതനധർമം' എന്ന് തലേക്കെട്ട് കൊടുക്കുന്നതായിരിക്കും ഉചിതം. കാരണം ഒരു ഹിന്ദുമതം എന്നൊന്ന് നിലവിലില്ല എന്നത് ഇപ്പറയുന്ന 'ഹിന്ദുക്കളിൽ' വലിയൊരു വിഭാഗത്തിന് അറിവുള്ളതാണ്. ഈ പേര് ചാർത്തിക്കൊടുത്തത് ഇവിടെ ഭരിക്കാൻ വന്ന വിദേശീയരാണെന്ന് നമുക്കറിയാവുന്നതല്ലേ? 'സനാതനധർമം' എന്നതൊരു മതം എന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങുന്നതല്ല എന്നും വാദിക്കുന്നവരുണ്ട്. --Evyavan 13:57, 6 മാർച്ച് 2011 (UTC)
- ഹിന്ദു മതത്തിൽ നിന്ന് പേര് മാറ്റിയാണ് ഇങ്ങനെയായത്. തിരിച്ചു മാറ്റണോ? റീഡയറക്റ്റ് കൊടുത്താൽ പോരെ? ജിഗേഷിനോട് ചോദിക്കാം. എന്നിട്ട് തീരുമാനമാക്കാം. എനിക്കൊന്നിനോടും എതിർപ്പില്ല.. --ചള്ളിയാൻ 15:37, 8 ജൂൺ 2007 (UTC)
ഹിന്ദുമതം എന്ന തലക്കെട്ടല്ലേ നല്ലത് ? - Mohanpn 20:41, 16 ജനുവരി 2008 (UTC)
- ഹിന്ദു ധർമം എന്ന തലക്കെട്ടാകും കൂടുതൽ അനുയോജ്യം. അല്ലെങ്കിൽ സനാതനധർമം എന്നാകാം. --Naveen Sankar 18:57, 2 ഫെബ്രുവരി 2008 (UTC)
ഹിന്ദ് എന്ന ദേശത്ത് ജീവിക്കുന്നവർ ഹിന്ദുക്കൾ (ഇന്നത്തെ ഇന്ത്യ,പാക്കിസ്ഥാൻ,നേപാൾ,ബംഗ്ലാദേശ്,ഭൂട്ടാൻ, മ്യാന്മാർ, ശ്രീലങ്ക തുടങ്ങിയവയെല്ലാം കൂടിചെര്ന്നതായിരുന്നു ഹിന്ദ്) ഹിന്ദു മതത്തിന്റെ പഴയ പേര് മറ്റൊന്നാണ്. സൗദി അറേബ്യയിൽ 'അറബി മതം' ആണെന്ന് പറയുന്നതുപോലെയാണ് 'ഹിന്ദു മതം'.
ഹിന്ദ് എന്ന പദം ഉണ്ടായത് എവിടെ നിന്നാണ്? സിന്ദു നദി തട സംസ്കാരവുമായി ബന്ദപ്പെട്ട് "സിന്ദ്" എന്ന പദം സ്പൈനുകാർ അല്ലെങ്കിൽ ഗ്രീകുകാർ "സി" എന്ന ഉച്ചാരണം ഇല്ലാത്തതിനാൽ "ഹി" എന്ന് ഉപയൂഗിക്കുകയാണ് ഉണ്ടായത്.
ഹൈന്ദവം എന്നത് തെറ്റായ പദങ്ങൾ ഹിന്ദു സംസ്കാരം ആണ് എന്താണ് ഹിന്ദു സംസ്കാരം എന്നു പറഞ്ഞൽ ഹിന്ദു മഹാ സാഗരതീരത്ത് നിന്നു ഉൽഭവിക്കുകയും പരിണാമങ്ങളാൽ അനേകം സംസ്കാരങ്ങൾ ആയി ആയി പരിണമിക്കുകയും ചെയ്ത ഗോത്രസംസ്കാര നിങ്ങളുടെ ഒരു കൂട്ടമാണ് ആണ് ഹിന്ദു സംസ്കാരം ഹിന്ദുമതം എന്നു പറയാം ഇനി ജാതി എന്നത് തെറ്റായ വാക്കണ് ഗോത്രസംസ്കാരമാണ് ശരിയായ വാക്ക് ഉദാ: തിയ്യേ ഗോത്രം" ബ്രാഹ്മണൻ ഗോത്രം" വിശ്വകർമ്മ ഗോത്രം" ഈഴവ ഗോത്രം കർഷക ഗോത്രം, ക്ഷത്രിയ ഗോത്രം നായകർ ഗോത്രം ആചാര്യ ഗോത്രം എന്നിങ്ങെനെ പലതും പിന്നിട് ജാതിയായ് പരിണമിപ്പിച്ചു ചരിത്രകൻമാർ മനപൂർവ്വം
Dipeesh mathottam (സംവാദം) 06:58, 24 ജൂൺ 2019 (UTC)
ഉദാഹരണം
തിരുത്തുകക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു സ്ഥാപന ചരിത്രം ഹിന്ദുമതത്തിനില്ല.ഉദാഹരണം ശരിയാണോ? ഇസ്ലാമതം ഒരാൾ സ്ഥാപിച്ചതാണോ?
- മാത്രവുമല്ല, മറ്റു മതങ്ങൾ വിശ്വസിക്കുന്നതു പോലെ സ്വർഗ്ഗ പ്രാപ്തി അതാത് മതത്തിൽ വിശ്വസിക്കുന്നവർക്ക് മാത്രമല്ല, എല്ലാ മതക്കാർക്കും ലഭിക്കും എന്ന് വിശ്വസിക്കുന്നതാണ് ഹിന്ദു തത്വങ്ങൾ മറ്റു മതങ്ങൾക്കുണ്ട് എന്ന് പറയുന്ന ഈ വാദം ഏതുമതക്കാർക്കാണുള്ളത്?--ബ്ലുമാൻഗോ ക2മ 09:54, 17 ജനുവരി 2008 (UTC)
ഹിന്ദു മതത്തിലെ ഉപനിഷത്തുക്കളിലാണ് അങ്ങനെ പറയുന്നത് നല്ല മനുഷ്യര്ക്ക് മോക്ഷപ്രാപ്തി ഉണ്ട്. മതം എന്ന പ്രതിബന്ധം അവിടെ വരുന്നില്ല. ബ്ലൂ... ആ പ്രസ്താവനയില് തന്നെ ഉത്തരം ഉണ്ടല്ലോ. പിന്നെ എന്തിനാ ഇത്തരം ചോദ്യം. --ചള്ളിയാൻ ♫ ♫ 14:34, 24 ജനുവരി 2008 (UTC)
മേല്പറഞ്ഞ മൂന്നു മതങ്ങളൂം നിലകൊള്ളുന്നത് പ്രവാചകന്മാരുടെ പ്രവർത്തിയിലും രൂപീകരണത്തിലുമാണ്. പ്രവാചകന്മാരുടെ അനുയായിത്വം ആണ് മൂന്നുമതങ്ങളുടെയും അടിസ്ഥാനബിന്ദു. അത് കൊണ്ട് തന്നെയാണ് അവിടെ പറഞ്ഞിരിക്കുന്നത് ഹിന്ദുമതത്തിന് മറ്റുള്ളവയെ പോലെ ഒരു സ്ഥാപനചരിത്രം ഇല്ല എന്നത്. രണ്ടാമത് പറഞ്ഞിരിക്കുന്നതിൽ തെറ്റുണ്ട്, എല്ലാ ജീവജാലങ്ങൾക്കും സ്വർഗ്ഗപ്രാപ്തി ലഭിക്കും എന്ന രീതിയിലാണ് അവിടെ വരേണ്ടത്. അത് തിരുത്താവുന്നതാണ് . -- ജിഗേഷ് സന്ദേശങ്ങൾ 19:39, 17 ജനുവരി 2008 (UTC)
“ | ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. | ” |
ഇതില് ഒരു വശപ്പെശക് ഉണ്ട്. പുനര്ജ്ജന്മ സിദ്ധാന്തം ബുദ്ധന്റേതാണ്. ആര്യന്മാര്ക്ക് നരകവും സ്വര്ഗ്ഗവും മാത്രമേ ഉണ്ടായിരൂന്നുള്ളൂ. എന്ന് മുതലാണ് ഹിന്ദുക്കള്ക്കും പുനര്ജ്ജന്മത്തില് വിശ്വാസം വന്നതെന്ന് പറയാംമോ? --ചള്ളിയാൻ ♫ ♫ 14:34, 24 ജനുവരി 2008 (UTC)
ക്രിസ്തുമതം, ഇസ്ലാംമതം, ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു സ്ഥാപന ചരിത്രം ഹിന്ദുമതത്തിനില്ല'... ഈ പദങ്ങളിലൂടെ ലേഖകൻ ഉദ്ദേശിക്കുന്നത് എന്താണ് ? സനാതന ധർമത്തിന് അടിത്തറ ഇല്ലെന്നാണോ ? സനാതന ധർമത്തെ ഒരു വ്യക്തി സ്ഥാപിച്ച മതവുമായി താരതമ്യം ചെയ്യാനുള്ള കാരണം ? ഇത് താരതമ്യ ലെഘനമാണോ അതോ സന്തതനധര്മത്തെ കുറിച്ചുള്ള ലെഘനമാണോ ? വേദങ്ങൾ ജഗത്പുരുഷനിൽ നിന്നും നേരിട്ട് കിട്ടിയ സ്മ്രിതികലാനെന്നല്ലേ ഭാഷ്യം ? ആ വാക്ക് തിരുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഇത് ഒരു താരതമ്യ പഠനമാല്ലെന്നു ഒര്മിപ്പിക്കാനും ആഗ്രഹിക്കുന്നു. — ഈ തിരുത്തൽ നടത്തിയത് Rijeshcv (സംവാദം • സംഭാവനകൾ)
ആദിവാസികളും ഹിന്ദു നാമധാരികളാണോ
തിരുത്തുകആദിവാസികളും ഹിന്ദു നാമധാരികളാണോ ? --rajeevgood 06:53, 1 ജൂലൈ 2008 (UTC)
അല്ല. ദ്രാവിഡനാമധാരികൾ ആണ് പഴയ ആദിവാസികൾ. മുരുകൻ എന്നത് ഹിന്ദു നാമമല്ല എന്നറിയുക. --Challiovsky Talkies ♫♫ 13:10, 5 നവംബർ 2009 (UTC)
ആദിവാസികളും സനാതന ധർമ ധാരികൾ ആണ്. വിവിധ ഗോത്രങ്ങൾക്ക് അവരുടെതായ ആരാധന രീതി ഉണ്ട്, അത് കൊണ്ട് തന്നെ ആണ് ഹിന്ദുമതം എന്നുള്ളത് വിവിധ ഭാരതീയ വിശ്വാസ ദർശനങ്ങളുടെ ഒരു ആകെ തുക ആവുന്നത് .മുരുകൻ എന്നാ വാക്ക് ഹിന്ദു നാമം അല്ല എന്ന് പറയാൻ കാരണം ?— ഈ തിരുത്തൽ നടത്തിയത് Rijeshcv (സംവാദം • സംഭാവനകൾ)
ഏക ദൈവ വിശ്വാസം
തിരുത്തുകഹിന്ദു മതം എങ്ങനെയാണ് ഏകദൈവ വിശ്വാസത്തിലധിഷ്ടിത മായ മതമാകുക അത്. ഇപ്പോൾ അടുത്ത കാലത്ത് ഇറങ്ങിയ മാത്യഭൂമി പത്രം പറയുന്നു അമ്മ ദൈവം തന്നെ എന്ന്. മാതാ അമ്യതാനന്ദ ദൈവമാണ് എന്ന് Truthfinder 10:11, 5 നവംബർ 2009 (UTC)
- ഈ ലേഖനത്തില്ത്തന്നെ കൊടുത്തിരിക്കുന്ന 'ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം തന്നെ പറയുന്നത് ഒന്നിനെത്തന്നെ പലവിധത്തിൽ വ്യാഖ്യാനിക്കുന്നു എന്നതാണ്. അതിൻറെ അർഥം മനസ്സിലാകും എന്ന് കരുതുന്നു. പിന്നെ അമൃതാനന്ദമയി ദേവിയും മറ്റും ദൈവമായി കാണുന്നത് അവരുടെ ആരാധകരുടെ ഇഷ്ടം. സച്ചിൻ ടെണ്ടുൽക്കർ ദൈവമാണെന്ന് പല പത്രങ്ങളിലും എഴുതിക്കണ്ടു. അത് അദ്ദേഹം ദൈവമായത് കൊണ്ടാണോ? അദ്ദേഹത്തിൻറെ കഴിവിലുള്ള വിശ്വാസം, ക്രിക്കറ്റിൽ അദ്ദേഹത്തെ വെല്ലാൻ ആരുമില്ലെന്നുള്ള ആരാധകരുടെ ചങ്കൂറ്റം എന്നിവയാണ് പ്രസ്തുത വാർത്തകൾക്കുള്ള അടിസ്ഥാനം. പത്രങ്ങൾ വിനോദത്തിനു വേണ്ടിയും പ്രചാരത്തിന് വേണ്ടിയും പല വാർത്തകളും പ്രസിദ്ധീകരിക്കും. ആ വാർത്തകളുടെ ബലത്തിൽ ഇങ്ങിനെയൊരു പ്രസ്താവം നടത്തുന്നത് ഉചിതമാണോ? --Evyavan 14:08, 6 മാർച്ച് 2011 (UTC)
ഈ വർഗീകരണം തന്നെ ശരിയല്ലല്ലോ.
ഇന്ത്യൻ പുരാണങ്ങളെയോ ഇന്ത്യൻ ചരിത്രത്തേയോ ഇവിടത്തെ ആചാരമര്യാദകളേയോ സംബന്ധിച്ച എന്തും ഇന്നത്തെ നിലക്കുപയോഗത്തിലിരിക്കുന്ന ഹൈന്ദവം എന്ന വാക്കുകൊണ്ടു വർഗീകരിക്കാനാകില്ല. കാരണം ഇന്നു ഹൈന്ദവാചാരങ്ങളായി വ്യഖ്യാനിക്കപ്പെടുന്നതു പലതും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉടലെടുത്ത് നിലനിന്നുപോരുന്ന പോന്ന വിവിധജീവിതശൈലികളിലൊന്നു മാത്രമായ ബ്രഹ്മണമതത്തിന്റേതാണു. പണ്ടുകാലത്ത് , മഹാഭാരതപരാമർശങ്ങളിൽപ്പോലും, അബ്രാഹ്മണങ്ങളായ പല ആശയങ്ങൾക്കും ചിന്തകൾക്കും ന്യായവിചാരങ്ങൾക്കും പ്രസക്തിയുള്ളതായി കാണാം. ഇത്ര വൈവിധ്യവും ബഹുസ്വരതയുമുള്ള ഒരു സാംസ്കാരികസഞ്ചയത്തെ ഇന്ന് പരിമിതവലയയത്തിലേക്കൊതുങ്ങിപ്പോയ ഹൈന്ദവം എന്ന ഒരു വാക്കിന്റെ കീഴിൽ നിർത്താനാവില്ല.
ഈ വർഗീകരണം പുന:പരിശോധിക്കേണ്ടതുണ്ട്. വാക്കുകൾക്കു കാലാതിവർത്തിയായ പല ദൗത്യങ്ങളും നിർവഹിക്കാൻ ഉണ്ടെന്ന കാര്യം വൈകിപെഡിയ ശ്രദ്ധിക്കേണ്ടതുണ്ടു.--Chandrapaadam 04:51, 3 ജൂലൈ 2010 (UTC)
ഏകദൈവവിശ്വാസമല്ല(monothiesm) പ്രപഞ്ചത്തിന്റെ ഏകത്വത്തിലുള്ള(monism) വിശ്വാസമാണ് ഹിന്ദുമതത്തിന്റെ ആധാരശില.സൂക്ഷ്മമായിപ്പറഞ്ഞാൽ സൃഷ്ടിയിൽ നിന്ന് അന്യമായ ഒരു സൃഷ്ടാവിനെ കല്പനചെയ്യാത്ത മതമാണ് ഹിന്ദുമതം.ഉപരിപ്ലവദൃഷ്ടിയിൽ ഈ വസ്തുത തെളിഞ്ഞുകിട്ടില്ലെന്നു മാത്രം
117.242.205.209 08:52, 3 ഒക്ടോബർ 2012 (UTC)
ഇന്നത്തെ ഹൈന്ദവ മതത്തിന്റെയും അടിസ്ഥാനം ഏക ദൈവം തന്നെയാണ്. ഋഗ്വേദത്തിൽ പറഞ്ഞിരുന്നപോലെ അനശ്വരനായ ദൈവം, അവൻ ഏകനാണ്. അവൻ ഈ പ്രപഞ്ചത്തിൽ നിറഞ്ഞിരിക്കുന്നു.തൂണിലും തുരിമ്പിലും വരെ.(അത് ഒന്നാണ് അല്ലാതെ 3 അല്ല 300 അല്ല 33 കോടി അല്ല) സ്ന്യസിക്കാൻ വേണ്ടി ഒഴിഞ്ഞ സ്ഥലത്ത് നിന്ന് കണ്ണടച്ച് പ്രാർത്ഥിക്കുന്ന ഋഷിയുടെ മനസ്സിൽ ആ ഒരു ദൈവമാണ് ഉള്ളത്.അല്ലാതെ വിഗ്രഹമല്ല. ദൈവ വിശേഷണങ്ങൾ പലതുണ്ട്. ദൈവം ഭ്രാഹ്മവ് ആണ്(ശ്രിഷ്ട്ടിക്കുന്നവൻ) ദൈവം വിഷ്ണു ആണ്(സംരക്ഷിക്കുന്നവൻ, പരിപാലിക്കുന്നവൻ) ദൈവം ശിവനാണ്(സംഹരിക്കുന്നവൻ).അല്ലാതെ ഇതെല്ലാം വേറെ വേറെ ദൈവങ്ങൾ അല്ല.
ജാതിയുടെ അടിസ്ഥാനത്തിൽ
തിരുത്തുകജാതിയുടെ അടിസ്ഥാനത്തിൽ: ഇങ്ങനെ ഒരു തലക്കെട്ട് ലേഖകൻ കൊടുക്കാനുള്ള കാരണം ? ജാതി വ്യവസ്ഥയും വരണ വ്യവസ്ഥയും കൂട്ടിക്കലര്താനുള്ള ശ്രമം ഇതിൽ നടന്നിരിക്കുന്നു. ഈ തലക്കെട്ട് മാറ്റി 'വർണ വ്യവസ്ത' എന്ന് കൊടുക്കാൻ അഭ്യർത്ഥിക്കുന്നു.— ഈ തിരുത്തൽ നടത്തിയത് Rijeshcv (സംവാദം • സംഭാവനകൾ)
നെഹ്റുവിന്റെ ഉദ്ധരണി
തിരുത്തുകഉദ്ധരണി ആമുഖത്തിൽ വേണോ? ലേഖനത്തിൽ താഴെയെവിടെയെങ്കിലും സ്ഥാപിക്കുന്നതല്ലേ നല്ലത്? --Vssun (സംവാദം) 16:30, 2 ഒക്ടോബർ 2012 (UTC)
- മതിയെന്ന് തോനുന്നു. ആമുഖത്തിൽ കിടക്കുന്നത് എന്തോ ഒരു അലോരസമുണ്ടാക്കുന്നു. --അഖിലൻ 17:14, 2 ഒക്ടോബർ 2012 (UTC)
ചെയ്തു --Vssun (സംവാദം) 03:13, 3 ഒക്ടോബർ 2012 (UTC)
നെഹ്റുവിന്റെ ഉദ്ധരണിക്ക് എന്തെങ്കിലും അവലംബമുണ്ടോ? Knikhildas (സംവാദം) 11:15, 13 ഡിസംബർ 2012 (UTC)
എനിക്കു തോന്നുന്നത് ആ ഉദ്ധരണി നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലിലെ ഒരു observation-ലെ ആശയം തെറ്റായി കൊടുത്തിരിക്കുന്നതാണെന്നാണ്. നെഹ്രു പറഞ്ഞത് ഇതാണ്:
“ | "Hinduism, as a faith, is vague, amorphous, many-sided, all things to all men. It is hardly possible to define it, or indeed to say definitely whether it is a religion or not, in the usual sense of the word. In its present form, and even in the past, it embraces many beliefs and practices, from the highest to the lowest, often opposed to or contradicting each other. Its essential spirit seems to be to live and let live. Mahatma Gandhi attempted to define it: 'If I were asked to define the Hindu creed, I should simply say: Search after truth through nonviolent means.'..............but many eminent and undoubted Hindus say that non-violence, as Gandhi understands it, is no essential part of the Hindu creed. We thus have truth left by itself as the distinguishing mark of Hinduism. That, of course, is no definition at all."(Discovery of India - പുറം 75) | ” |
തലക്കെട്ട്
തിരുത്തുകഈ താൾ മലയാളത്തിൽ സാധാരണ ഉപയോഗിക്കുന്ന പോലെ "ഹിന്ദുമതം" എന്ന് മാറ്റണം എന്നഭിപ്രായം.--പ്രവീൺ:സംവാദം 04:10, 24 ജൂൺ 2019 (UTC)
- വീണ്ടും ഹിന്ദുമതം ആക്കി--പ്രവീൺ:സംവാദം 18:01, 28 ഫെബ്രുവരി 2020 (UTC)
സിന്ധു നദിസം സ്കരമല്ല ഹിന്ദുമഹാസാഗ സംസ്കാരമാണ്
തിരുത്തുകഎറ്റവും വലിയ ചരിത്രം വ്യസൻ ജനിച്ചത് സമുദ്രതീരത്താണ് മനുഷ്യർക്ക് തളെ ജീവൻ നിലനിർത്താനും മറ്റു സംസ്ക്കരം രൂപ പെട്ടതും 1,സൂര്യൻ2,ചന്ദ്രൻ ഭൂമി സമുദ്രം നദിവൃക്ഷങ്ങൾ വായു ജലം അഗ്നിവയാണ് ജീവൻ്റെ ആധാരം എന്ന് നരൻമാർ തിരിച്ചറിഞ്ഞു ആ തിരിച്ചറിവാണ് സംസ്കാരത്തിന് ആധാരമായത് സമുദ്രതീരത്താണ് ആ സമുദ്രത്തിൻ്റെ പ്രേതേകതകൾ(1),6 സമുദ്രങ്ങൾ ഒരുമിക്കുന്ന മഹാസമുദ്രമാണ്( 2,) സൂര്യനും ചന്ദ്രനും ഉദയവും അസ്ഥമയവും നടത്തുന്നത് ഈ മഹാസാഗരത്തിലാണ് ആസാഗരത്തെ ഹിന്ദുമഹാസാഗരം എന്ന് വാ മൊഴിയായി വിളിച്ചു എന്താണ് ഹിന്ദു മഹാസാഗരം എന്നതിൻ്റെ അർത്ഥസൂചന (1)ഹി= ഹിരണ്യൻ,(2) ഇ= ഇന്ദുേ ലാൻ, മഹാസമുദ്രം= 6 സാഗരങ്ങൾ സന്തിക്കുന്ന സിഗരമായത് കാരണം.
ഹിന്ദുമഹാസാഗ തീരസംസ്കരമാണ് ആദിമ മനുഷ്യ സംസ്കാരം രൂപംകൊണ്ടത് എന്താണ് ഹിന്ദു മഹാ സാഗരം ലോകത്തിലെ എല്ലാസമുദ്രങ്ങളും കൂടിച്ചേരുന്നത് ഹിന്ദു മാഹാസാഗരത്തിലാണ് (ഇന്ത്യൻ മഹാസമുദ്രം) ഹിന്ദു എന്നത് മാറ്റി ഇന്ത്യൻ എന്ന ക്കിയത് ചരിത്രകാരൻമാർ ഹിന്ദുമഹാസാഗരം
ഇന്ത്യൻമഹാസമുദ്രം
സിസു നദിയുെടെ തീരത്ത് നടന്ന പുരാവസ്തു വകുപ്പിൻ്റെ കണ്ടത്തൽ മാത്രമാണ് സിന്ധു നദി തീരത്ത് ആണ് സംസ്കരം രൂപ പെട്ടെന്ന് എന്ന് യഥാർത്ഥത്തിൽ ഹിന്ദുമഹാസാഗരതീരത്തു നിന്നു പ്രയാണം ആരംഭിച്ച് നദികൾ വനങ്ങൾ മലകൾ വയലുകൾ എന്നിവിടെങ്ങളി ലേക്ക് വ്യാപിച്ചു Dipeesh mathottam (സംവാദം) 06:34, 24 ജൂൺ 2019 (UTC)
വേദം അല്ല ഹിന്ദുമതം
തിരുത്തുകവേദം അല്ല ഹിന്ദു മതം ഈ വാക്ക് തിരുത്തണം' വേദവും ആണ് ഹിന്ദുമതം ഹിന്ദു സംസ്കാരത്തിൽ അതിൽ ഹിന്ദു ഗോത്രങ്ങളിൽ ഇതിൽ ഒരു ഗ്രന്ഥമാണ് ആണ് വേദം Dipeesh mathottam (സംവാദം) 16:38, 25 ജൂൺ 2019 (UTC)