സംവാദം:ഹബിൾ ബഹിരാകാശ ദൂരദർശിനി

Latest comment: 14 വർഷം മുമ്പ് by Vssun in topic ഹബിൾ
ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് ഹബിൾ ബഹിരാകാശ ദൂരദർശിനി എന്ന ഈ ലേഖനം.
Featured article  FA  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം തിരഞ്ഞെടുത്തത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 High  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു


ഈ ലേഖനത്തെ ഒന്നു മിനുക്കി തിരഞ്ഞെടുക്കാൻ സമർപ്പിക്കാം..--Vssun 06:38, 23 ഒക്ടോബർ 2007 (UTC)Reply

മാഷെ, ആരെങ്കിലും മിനുക്കിയോ. മിനുക്കിയതിന്റെ തെളിവുകൾ എങ്ങും കാണുന്നില്ല. ഞാൻ പ്രത്യേകം ശ്രദ്ധിച്ചത് വാക്യങ്ങളാണ്‌. വക്യങ്ങളിൽ അല്പം കൂടി മികവ് പുലർത്താമായിരുന്നു. അക്ഷരത്തെറ്റുകളും ഉണ്ട്. ഞാൻ നോക്കിയപ്പോൾ കണ്ടതാണ്‌. കൂടുതൽ വാക്യങ്ങളിലും അതിശയോക്തി അല്പം കൂടുതലല്ലേ എന്ന് സംശയിക്കുന്നു. എങ്ങനെയുള്ള പ്രശ്നങ്ങൾ തീർത്ത് തിരഞ്ഞെടുത്ത ലേഖനമാക്കാം.--സുഗീഷ് 20:01, 30 ഒക്ടോബർ 2007 (UTC)Reply
"1988-ൽ ശൂന്യാകാശയാത്ര പുനരാരംഭിച്ചതോടെ ദൂരദർശിനിയുടെ വിക്ഷേപണം അവസാനമായി 1990-ലേക്ക് തീരുമാനിക്കപ്പെട്ടു. നിർമ്മിക്കപ്പെട്ട അന്നുമുതൽ കണ്ണാടിയിൽ അടിഞ്ഞുകൂടിയ പൊടി നൈട്രജൻ ജെറ്റുകൾ ഉപയോഗിച്ച് നീക്കി, എല്ലാ ഭാഗങ്ങളും കൂലങ്കഷമായി പരിശോധിക്കുകയും പൂർണ്ണമായും പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കുകയും ചെയ്തു. ഒടുവിൽ 1990 ഏപ്രിൽ 24-നു പുനരാഗമ" - ഈ വാക്യത്തിൽ കൂലങ്കഷമായി എന്നതിന്റെ അർത്ഥം എന്താണ്‌. കൂലങ്കഷത്തിന്‌ എനിക്ക് അറിയാവുന്നത് ചുഴിഞ്ഞ് അതായത് തല നാരിഴകീറി നടത്തുന്ന പരിശോധന എന്നതാണ്‌ ഇവിടെയും അർത്ഥം അതുതന്നെയല്ലേ--സുഗീഷ് 21:21, 30 ഒക്ടോബർ 2007 (UTC)Reply
"dust which had accumulated on the mirror since its completion had to be removed with jets of nitrogen, and all systems were tested extensively to ensure they were fully functional." ഇതാണ്‌ വാക്യം; എത്ര നോക്കിയിട്ടും തെറ്റു തോന്നുന്നില്ല, എന്റെ വിവരക്കേടാകാം--പ്രവീൺ:സംവാദം‍ 14:17, 31 ഒക്ടോബർ 2007 (UTC)Reply


മാഷെ, ഞാൻ ചോദിച്ചതിനല്ല ഉത്തരം തന്നത്. ഞാൻ കൂലങ്കഷം എന്ന വാക്കിന്റെ അർത്ഥം സൂഷ്മനിരീക്ഷണംഎന്ന് തന്നെയല്ലേ ? എന്നാണ്‌ ചോദിച്ചത്. എന്റെ അറിവിൽ അർത്ഥം അങ്ങനെതന്നെയാണ്‌. മറ്റ് സ്ഥലങ്ങളിലും അത് തന്നെയാണോ ? എന്നാണ്‌ ഞാൻ ഉദ്ദേശിച്ചതും. വാക്യത്തിൽ തെറ്റുണ്ടെന്ന് ഞാൻ പറഞ്ഞില്ല എന്നതും മാഷ് ശ്രദ്ധിച്ചില്ല. --സുഗീഷ് 18:58, 31 ഒക്ടോബർ 2007 (UTC)Reply

നൈട്രജ്ൻ ജെറ്റ് എന്നതിനെ നൈട്രജൻ വാതകം ശക്ത്മായി പ്രവഹിപ്പിച്ച് എന്നാക്കാം എന്നു തോന്നുന്നു.. extensively എന്നതിനെയല്ലേ.. കൂലങ്കഷമഅക്കിയത്?? അത് വിപുലമായ പരിശോധനകൾക്ക് വിധേയമാക്കി എന്നോ മറ്റോ ആക്കാം എന്നു തോന്നുന്നു.. --Vssun 19:06, 31 ഒക്ടോബർ 2007 (UTC)Reply

extensively എന്നതിന്‌ വിപുലമായി, കാര്യക്ഷമമായി എന്നൊക്കെ ഉപയോഗിച്ചാൽ മതിയാകും. നൈട്രജൻ വാതകം ഉന്നതമർദ്ദത്തിൽ അടിച്ച് എന്നാക്കിയാൽ മതിയാകുമോ? --ചള്ളിയാൻ ♫ ♫ 04:10, 1 നവംബർ 2007 (UTC)Reply

അവസാന നന്നാക്കൽ ദൗത്യം തിരുത്തുക

ഇവിടുന്നു കുറച്ചു കൂടി ഉണ്ട്, ആരെങ്കിലും കൈവെക്കുക.--പ്രവീൺ:സംവാദം‍ 15:21, 2 നവംബർ 2007 (UTC)Reply

ഭ്രമണപഥം` തിരുത്തുക

ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ എന്നത് ഭൂമിയ്ക്കു ചുറ്റുമുള്ള ഒരു നിശ്ചിത ഭ്രമണപഥത്തിൽ നിന്നും ഭൗമേതര വസ്തുക്കളെ എന്നാക്കി മാറ്റിയിരിക്കുന്നു. ഇത് സാങ്കേതികമായി ശരിയാണെന്നു തോന്നുന്നില്ല, ഭൂഗുരുത്വാകർഷണവും അന്തരീക്ഷത്തിന്റെ സാന്നിദ്ധ്യവും മൂലം ഭ്രമണപഥം കൂടുതൽ വക്രിക്കപ്പെടുന്നുണ്ട്. ഏതാനം മണിക്കൂറുകൾ പോലും മുന്നോട്ട് ഭ്രമണപഥം കിറുകൃത്യമായി പ്രവചിക്കാൻ സാധിക്കില്ല എന്നാണെവിടോ വായിച്ചത്--പ്രവീൺ:സംവാദം‍ 05:25, 3 നവംബർ 2007 (UTC)Reply

infO box need some attention. so do the preface of the article whi ch is way huge. --ചള്ളിയാൻ ♫ ♫ 13:57, 10 ഡിസംബർ 2007 (UTC)Reply

ഹബിൾ തിരുത്തുക

ഹബ്ബിൾ ആണോ? ഹബിൾ അല്ലേ? -- റസിമാൻ ടി വി 14:18, 18 ജൂലൈ 2009 (UTC)Reply

ഹബിൾ എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 08:36, 20 ജൂലൈ 2009 (UTC)Reply
ഞാനും ഹബിളിന്റെ ഭാഗത്താ :) bubble ന് നമ്മൾ ബബിൾ എന്നല്ലേ പറയൂ ബബ്ബിൾ എന്ന് പറയാറില്ലല്ലോ --ജുനൈദ് (സം‌വാദം) 08:40, 20 ജൂലൈ 2009 (UTC)Reply

എന്റെ വോട്ടു് ഹബ്ബിളിനു്--Shiju Alex|ഷിജു അലക്സ് 14:51, 20 ജൂലൈ 2009 (UTC)Reply

  ഹബിൾ ആക്കി. --Vssun 02:34, 10 സെപ്റ്റംബർ 2009 (UTC)Reply
"ഹബിൾ ബഹിരാകാശ ദൂരദർശിനി" താളിലേക്ക് മടങ്ങുക.