സംവാദം:സെർജ് ഹരോഷ്
Latest comment: 12 വർഷം മുമ്പ് by Anoopan
ഉച്ചാരണം സെർജ് ഹരോഷ് എന്നായിരിക്കുമെന്ന് കരുതുന്നു -- റസിമാൻ ടി വി 19:40, 10 ഒക്ടോബർ 2012 (UTC)
ഫ്രഞ്ച് പേരുകൾ എങ്ങനെ ഉച്ചരിക്കണമെന്ന് നമ്മുടെ പത്രങ്ങൾക്കറിയാത്തതാവും റോജീ. en:Serge_(given_name) ഇവിടെ കൊടുത്ത ഉച്ചാരണമനുസരിച്ച് സെർജ് (സേർജ്) ആണ്. ഇവിടെ Haroche ഉച്ചരിച്ചിരിക്കുന്നതും നോക്കുക. ഫ്രഞ്ചിൽ ഒരു വാക്കിൽ അവസാനം e വരുകയാണെങ്കിൽ ഇ യും എ യും ഒന്നുമായല്ല ഉച്ചരിക്കുക. -- റസിമാൻ ടി വി 07:12, 15 ഒക്ടോബർ 2012 (UTC)
- ശരിയേതോ അങ്ങനെയാക്കുക. മറ്റുള്ള തിരിച്ചുവിടലുകൾ ഉള്ളതു നന്നാകുമെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 08:35, 15 ഒക്ടോബർ 2012 (UTC)
- അന്യഭാഷകളിലെ പേരുകൾക്ക് തിരിച്ചുവിടലുകൾ നിലനിർത്തുന്നതുതന്നെയാണ് നല്ലത്. എങ്കിലും തലക്കെട്ട് ശരിയായ രൂപത്തിലേക്ക് മാറ്റാമെന്നേ ഉദ്ദേശിച്ചുള്ളൂ -- റസിമാൻ ടി വി 08:43, 15 ഒക്ടോബർ 2012 (UTC)
- ശരിയേതോ അങ്ങനെയാക്കുക. മറ്റുള്ള തിരിച്ചുവിടലുകൾ ഉള്ളതു നന്നാകുമെന്നു കരുതുന്നു.--റോജി പാലാ (സംവാദം) 08:35, 15 ഒക്ടോബർ 2012 (UTC)
തലക്കെട്ട് മാറ്റുകയും സാധാരണമായ ഉച്ചാരണവ്യതിയാനങ്ങൾക്ക് തിരിച്ചുവിടലുകൾ നിർമ്മിക്കുകയും ചെയ്തു -- റസിമാൻ ടി വി 08:48, 15 ഒക്ടോബർ 2012 (UTC)
- ഈ ലേഖനത്തിലെ ഒട്ടു മിക്കഭാഗങ്ങളും http://malayal.am/node/15064 എന്ന കണ്ണിയിലും http://aastro.org/2012/10/2012%E0%B4%B2%E0%B5%86-%E0%B4%AD%E0%B5%8C%E0%B4%A4%E0%B4%BF%E0%B4%95-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%A8%E0%B5%8B%E0%B4%AC%E0%B4%B2%E0%B5%8D%E2%80%8D%E0%B4%B8/ എന്ന കണ്ണിയിലും കാണാം. അതെഴുതിയ വ്യക്തി തന്നെയാണു ലേഖനം ഇവിടെയും എഴുതിയതിനാലും(എന്നു കരുതുന്നു) malayal.am cc-by-sa ലൈസൻസിലായതിനാലും ഇതിൽ തെറ്റില്ലെന്ന് കരുതുന്നു. --Anoop | അനൂപ് (സംവാദം) 09:01, 15 ഒക്ടോബർ 2012 (UTC)
ഉച്ചാരണം ഇങ്ങനെയെന്ന് ചിലർ പറയുന്നു-[sɛːrdʑ hɑrɔːx], Anglicised [səːɹdʃ həɹuːx/-ʃ].ഇവിടെ —ഈ തിരുത്തൽ നടത്തിയത് Kjbinukj (സംവാദം • സംഭാവനകൾ)