സെല്ലുലോയ്ഡ് എന്നാ വാക്കിന്റെ ഇംഗ്ലീഷ് അർഥം "A colorless flammable material made from nitrocellulose and camphor and used to make photographic film" എന്നാണ് http://www.thefreedictionary.com/celluloid എന്ന സൈറ്റിലും ഇംഗ്ലീഷ് വിക്കിയിലും കൊടുത്തിരിക്കുന്നത്‌. അങ്ങനെ ആണെങ്കിൽ ഈ താൾ സെല്ലുലോയ്ഡ് വസ്തുവിനെക്കുറിച്ചും സെല്ലുലോയ്ഡ്_(ചലച്ചിത്രം) എന്ന താൾ ഈ സിനിമക്കും വേണ്ടി നിര്മിക്കണ്ടേ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:55, 15 ഫെബ്രുവരി 2013 (UTC)Reply

സെല്ലുലോയ്ഡ് എന്നതിനു മലയാളം വാക്കില്ല എന്ന കരുതുന്നു. വസ്തുവിനെക്കുറിച്ച് എഴുതണമെങ്കിൽ ഈ താളിന്റെ തലക്കെട്ട് സെല്ലുലോയ്ഡ് (ചലച്ചിത്രം) എന്നു മാറ്റിയ ശേഷം, നിർമ്മിക്കപ്പെടുന്ന സെല്ലുലോയ്ഡ് എന്ന തിരിച്ചുവിടൽ താളിനുമേൽ ലേഖനം സൃഷ്ടിക്കാവുന്നതാണ്. --Jairodz (സംവാദം) 17:10, 15 ഫെബ്രുവരി 2013 (UTC)Reply
സെല്ലുലോയ്ഡ് എന്നാ വാക്കിന്റെ മലയാള അർഥം ഫിലിം, ചലച്ചിത്രം എന്നൊക്കെയാണ് കാണുന്നത്. എന്തായാലും ഈ താളിന്റെ തലക്കെട്ട്‌ മാറ്റുന്നത് നന്നായിരിക്കും. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 17:16, 15 ഫെബ്രുവരി 2013 (UTC)Reply
ഇതിന്റെ തലക്കെട്ട് മാറ്റുന്നതിനോട് യോജിക്കുന്നില്ല. സെല്ലുലോയ്ഡ് (വിവക്ഷകൾ) എന്ന ഒരു താളുണ്ടാക്കി, അതിൽ മറ്റുവിവരങ്ങൾ ചേർത്ത് ഇവിടെനിന്ന് അങ്ങോട്ട് ഒരു ലിങ്ക് ചേർത്താൽ മതിയാകും. --Vssun (സംവാദം) 08:59, 25 ഫെബ്രുവരി 2013 (UTC)Reply
എന്തായാലും താളില്ലാതെ ഇപ്പോൾ വെറുതെ വിവക്ഷ സൃഷ്ടിക്കേണ്ട കാര്യമില്ലല്ലോ?.--റോജി പാലാ (സംവാദം) 09:41, 25 ഫെബ്രുവരി 2013 (UTC)Reply

'ചലച്ചിത്രം' എന്ന വലയം ചേർത്ത് (തിരിച്ചുവിടൽ താൾ ഒഴിവാക്കി) തലക്കെട്ട് മാറ്റുന്നതാണ് നല്ലതെന്നു തോന്നുന്നു. 'ഫിലിം' എന്ന വസ്തു എന്ന നിലയിലും സെല്ലുലോയ്ഡ് പരക്കെ ഉപയോഗിക്കുന്നുണ്ട്. ഈ സിനിമയെക്കുറിച്ചുള്ള വാർത്തകൾ സജീവമായിരുന്ന കാലത്ത് വലയം വേണമെന്ന തോന്നൽ ഇല്ലാതിരുന്നെങ്കിലും ഇപ്പോൾ വേണമെന്നാണ് അഭിപ്രായം ---ജോൺ സി. (സംവാദം) 06:19, 31 മേയ് 2013 (UTC)Reply

സെല്ലുലോയ്ഡ് എന്ന തലക്കെട്ടിൽ ഒരു ലേഖനത്തിന് സ്കോപ്പുണ്ടോ? ഇല്ലെങ്കിൽ തലക്കെട്ട് മാറ്റേണ്ടതില്ല. ഒരു നിഘണ്ടു ലിങ്ക് കൊടുത്ത് കാര്യം അവസാനിപ്പിക്കേണ്ടതേയുള്ളൂ. --Vssun (സംവാദം) 08:50, 31 മേയ് 2013 (UTC)Reply
സ്കോപ്പുണ്ടെന്ന് കരുതുന്നു. അതിനേക്കാളേറെ തിരച്ചിൽ ബോക്സിലും, ലേഖനങ്ങളുടെ പട്ടികയിലും മറ്റും കാണുമ്പോഴും കണ്ണി ചേർക്കുമ്പോഴും എല്ലാം വ്യക്തത വരുമെന്നും അഭിപ്രായമുണ്ട്. --ജോൺ സി. (സംവാദം) 12:32, 1 ജൂൺ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:സെല്ലുലോയ്ഡ്&oldid=1767654" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സെല്ലുലോയ്ഡ്" താളിലേക്ക് മടങ്ങുക.