സംവാദം:സൂക്ഷ്മജീവികളിലെ വിഷവസ്തുക്കൾ

Latest comment: 3 വർഷം മുമ്പ് by Vijayanrajapuram

//ബോട്ടുലിനം എന്ന വിഷവസ്തു 1 മി.ഗ്രാം കൊണ്ട് ഒരു ദശലക്ഷം ഗിനിപ്പന്നികളെ കൊല്ലാനാകും. // എന്നത് അതിശയോക്തിയല്ലേ? അവലംബം കണ്ടെത്താനുമാവുന്നില്ല. @സതീഷ്ആർവെളിയം: ഇക്കാര്യമൊന്ന് ശ്രദ്ധിക്കുമോ?. അവലംബമില്ലെങ്കിൽ, ഒഴിവാക്കുമല്ലോ? --Vijayan Rajapuram {വിജയൻ രാജപുരം} 04:14, 9 ഒക്ടോബർ 2020 (UTC)Reply

സർ, റഫറൻസ് ചേർത്തിട്ടുണ്ട്. --സതീഷ്ആർവെളിയം (സംവാദം) 19:38, 9 ഒക്ടോബർ 2020 (UTC)Reply

പ്രിയ
സതീഷ്ആർവെളിയം
, സർ വിളി ദയവായി ഒഴിവാക്കണേ .
ബോട്ടുലിൻ മാരകവിഷമാണ് എന്നതിന് സംശയമില്ല. എങ്കിലും, //ബോട്ടുലിനം എന്ന വിഷവസ്തു 1 മി.ഗ്രാം കൊണ്ട് ഒരു ദശലക്ഷം ഗിനിപ്പന്നികളെ കൊല്ലാനാകും.[1]// എന്ന ഭാഗത്തിന് നൽകിയ അവലംബം (Tortora, Funke, Case, Gerard (2019). Microbiology-an introduction. Pearson. pp. 430–433.) പരിശോധനാസാധ്യതയില്ലാത്തതിനാലും, ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇത്തരമൊരു പരാമർശം കാണാത്തതിനാലും en:Botulinum toxin എന്ന ലേഖനത്തിലും ഇങ്ങനെയൊരു വിവരമില്ല എന്നതിനാലും ആ ഭാഗം തൽക്കാലം നീക്കം ചെയ്യുന്നു. കൂടുതൽ വിശ്വാസയോഗ്യമായ അവലംബം ലഭിക്കുമ്പോൾ വീണ്ടും ചേർക്കാം. --Vijayan Rajapuram {വിജയൻ രാജപുരം} 02:56, 10 ഒക്ടോബർ 2020 (UTC)Reply

പരിശോധനാസാധ്യതയില്ലാത്തതിനാലും- എന്നത് പരിശോധനയ്ക്ക് ഓൺലൈനായി സാധ്യതയില്ലാത്തതിനായതുകൊണ്ടാണോ? --സതീഷ്ആർവെളിയം (സംവാദം) 14:54, 10 ഒക്ടോബർ 2020 (UTC)Reply

അതേ. //ബോട്ടുലിനം എന്ന വിഷവസ്തു 1 മി.ഗ്രാം കൊണ്ട് ഒരു ദശലക്ഷം ഗിനിപ്പന്നികളെ കൊല്ലാനാകും.[1]// എന്നത് വളരെ വളരെ അതിശയോക്തി കലർന്നതാണ്. ഇംഗ്ലീഷിലും മലയാളത്തിലും പരതിയെങ്കിലും, എവിടേയും ഒരു കണ്ണി ലഭിക്കുന്നില്ല. അവലംബം ലഭിക്കുന്നതനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്നതാണ്. --Vijayan Rajapuram {വിജയൻ രാജപുരം} 17:07, 10 ഒക്ടോബർ 2020 (UTC)Reply

https://www.microbialfacts.com/types-of-exotoxins-list-of-exotoxins/

https://www.medical-actu.com/en/lesson/bacteriology/clostridium-botulinum/

https://www.microbiologyinpictures.com/introduction.html

http://faculty.weber.edu/wlorowitz/micro_1113_exam_5.htm

"സൂക്ഷ്മജീവികളിലെ വിഷവസ്തുക്കൾ" താളിലേക്ക് മടങ്ങുക.