ഗിനിപ്പന്നി

കാവിഡേ കുടുംബത്തിലെ കാവിയ എന്ന ജനുസ്സിൽ പെട്ട ഒരു കരണ്ടുതീനി

കാവിഡേ കുടുംബത്തിലെ കാവിയ എന്ന ജനുസ്സിൽ പെട്ട ഒരു കരണ്ടുതീനിയാണ് ഗിനിപ്പന്നി(ഇംഗ്ലീഷ്: Guinea pig).[1]. എലിപ്പന്നി[2] എന്നും കാവി (cavy) എന്നും വിളിക്കാറുണ്ട്. ഗിനിപ്പന്നി എന്ന പേരിൽ വ്യംഗ്യമായതുപോലെ ഒരു പന്നിയല്ല ഇത്. ഇവയുടെ സ്വദേശം ഗിനിയയും അല്ല . തെക്കേ അമേരിക്കയിലെ ആന്തിസ് ആണ് ഇവയുടെ സ്വദേശം. ഇന്ന് പൂർണ്ണമായി ഇണക്കി വളർത്തുന്ന ഇവയെ വന്യമായി കാണുവാൻ സാധ്യമല്ല. [3]

ഗിനിപ്പന്നി (Guinea pig)
ഇണക്കിവളർത്തുന്നത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Subfamily:
Genus:
Species:
C. porcellus
Binomial name
Cavia porcellus
Synonyms

Mus porcellus
Cavia cobaya
Cavia anolaimae
Cavia cutleri
Cavia leucopyga
Cavia longipilis

തെക്കേ അമേരിക്കയിലെ തദ്ദേശീയരുടെ ഇടയിൽ ഈ ജീവിക്ക് പ്രധാന സ്ഥാനം ഉണ്ട്. ഭക്ഷണം ആയും ഒരു നാട്ടുമരുന്ന് ആയും ഇതിനെ അവിടെ ഉപയോഗിക്കുന്നു. [4] പതിനാറാം നൂറ്റാണ്ടു മുതലുള്ള യൂറോപ്യരുടെ ആഗമനത്തിനു ശേഷം ഇതിനെ യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ഇണക്കി വളർത്തുവാൻ തുടങ്ങി. പത്തൊൻപതാം നൂറ്റാണ്ടു മുതൽ ഇവയെ വ്യാപകമായി മരുന്നു പരീക്ഷണത്തിനു ഉപയോഗിച്ചു വരുന്നു. നിർദാക്ഷിണ്യം ഇവയെ പരീക്ഷണ വസ്തുവായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ഗിനിപ്പന്നി എന്ന ശൈലീപദം "പരീക്ഷണ വസ്തു" എന്ന അർത്ഥത്തിൽ പ്രസിദ്ധമായി.

ചിത്രശാല

തിരുത്തുക
  1. http://dictionary.reference.com/browse/Guinea%20pig?s=t
  2. CiXIV282 - 1863 - മൃഗചരിതം - റവ. ബ്യൂട്ട്‌ലർ
  3. Nowak, Ronald M. (1999). Walker's Mammals of the World, 6th edition. Johns Hopkins University Press. ISBN 0-8018-5789-9.
  4. Morales, Edmundo (1995). The Guinea Pig: Healing, Food, and Ritual in the Andes. University of Arizona Press. ISBN 0-8165-1558-1.
"https://ml.wikipedia.org/w/index.php?title=ഗിനിപ്പന്നി&oldid=3779029" എന്ന താളിൽനിന്ന് ശേഖരിച്ചത്