സംവാദം:സുഭാസ് ചന്ദ്ര ബോസ്
സുഭാഷ് --> സുഭാസ്
തിരുത്തുകഇദ്ദേഹത്തിന്റെ യഥാര്ത്ഥ നാമം സുഭാസ് എന്നാണ്. സുഭാഷ് അല്ല. എന്തുകൊണ്ടോ പല പ്രാദേശിക ഭാഷകളിലും സുഭാഷ് എന്നാണ് കാണാറ്. ഇന്ഗ്ലിഷിൽ ഇതു subhas ആണ്, subhash അല്ല. ദയവായി ഇന്ഗ്ലിഷ് വിക്കിപീഡിയ കാണുക. ആയതിനാൽ ഞാൻ ഈ താൾ പുനർനാമകരണം ചെയ്യുന്നു. -- Sreejith Kumar 11:25, 30 മേയ് 2008 (UTC)
- എന്റെ browser ഉപയോഗിച്ച് ലേഖനത്തിൽ തിരുത്തലുകൾ ചെയ്യാൻ സാധിക്കുന്നില്ല. ദയവായി മറ്റ് എഡിറ്റർമാർ ആരെങ്കിലും ലേഖനത്തിലും പുനർനാമകരണം ചെയ്യാൻ താല്പ്പര്യപ്പെടുന്നു. -- Sreejith Kumar 11:29, 30 മേയ് 2008 (UTC)
- എന്റെ ശ്രദ്ധയിൽപ്പെട്ട തെറ്റുകൾ തിരുത്തിയിട്ടുണ്ട്. spelling errors and dates. -- Sreejith Kumar 04:02, 10 ജൂൺ 2008 (UTC)
ജനന-മരണ തീയതികൾ
തിരുത്തുകലേഖനത്തോടൊപ്പമുള്ള ചിത്രത്തിനു സമീപം നലകിയിരിക്കുന്ന ജനന-മരണ തീയതികൾ തെറ്റാണ് (ചിത്രത്തിനു മുകളിൽ). 1866-ൽ ബോസ് ജനിച്ചിട്ടില്ല. വിവാദമായ മരണ തീയതിയും തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്. ശരിയായ ജനനതീയതി 1897 ജനുവരി 23-ഉം വിവാദ മരണ തീയതി 1945 ഓഗസ്റ്റ് 18-ഉം ആണ്. -- Sreejith Kumar 11:45, 30 മേയ് 2008 (UTC)
ഈ സംവാദം ശ്രദ്ധിക്കുമല്ലോ.. മറ്റിടങ്ങളിൽ ഇത് പോലുള്ള ചർച്ചകൾ ഉണ്ടായിട്ടൂണ്ടോ എന്നറിയില്ല. ഇതിൽ മലയാളം വിക്കിയുടെ പോളിസി എന്താണ്> --FirozVellachalil 12:02, 30 മേയ് 2008 (UTC)
ഉണ്ട്. ഉദാഹരണം : സംവാദം:രബീന്ദ്രനാഥ് ടാഗോർ --202.83.54.165 13:32, 31 മേയ് 2008 (UTC)
- നന്ദി. ബംഗാളിയിൽ ബോസിന്റെ പേര് സുഭാസ് എന്നു തന്നെയാണ്. സുഭാഷ് അല്ല. ദയവായി ഇംഗ്ലീഷ് വിക്കിപീഡിയയിൽ ബോസിന്റെ പേര് ബംഗാളിയിൽ നൽകിയിരിക്കുന്നത് ശ്രദ്ധിക്കുക. -- Sreejith Kumar 04:47, 3 ജൂൺ 2008 (UTC)
- എന്റെ ശ്രദ്ധയിൽപ്പെട്ട തെറ്റുകൾ തിരുത്തിയിട്ടുണ്ട്. spelling errors and dates. -- Sreejith Kumar 14:07, 9 ജൂൺ 2008 (UTC)
തിരഞ്ഞെടുത്ത ലേഖനം
തിരുത്തുകഈ ലേഖനം അപൂർണ്ണമല്ലേ? ഇതിനെ എങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ലേഖനമാക്കി എന്നു അറിഞ്ഞാൽ കൊള്ളാമായിരുന്നു. -- Sreejith Kumar 14:12, 9 ജൂൺ 2008 (UTC)
- ഇത് 2006 ഏപ്രിലിലോ മെയിലോ മറ്റോ തിരഞ്ഞെടുത്ത ലേഖനമാണ്. അന്ന് വിക്കിയിൽ ഇത്ര എഴുത്തുകാർ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുത്ത ലേഖനമാക്കാൻ ഇത്രയും വിവരങ്ങൾ ധാരാളത്തിലധികമായിരുന്നു. (സ്റ്റബ് അല്ലാത്തതുകൊണ്ട് അപൂർണ ഫലകം മാറ്റിയിട്ടുണ്ട്)--അഭി 14:20, 9 ജൂൺ 2008 (UTC)
ഇവിടെ പറഞ്ഞിരിക്കുന്ന ഗുണങ്ങൾ ഈ ലേഖനത്തിന് ഉള്ളതായി തോന്നിയില്ല. പ്രത്യേകിച്ച് അതിന്റെ പൂർണ്ണത. അതാണ് ചോദിച്ചത്. വിശദീകരണത്തിനു നന്ദി. ബോസിന്റെ മരണത്തെപ്പറ്റിയും വിവാദസന്യാസിയെപ്പറ്റിയും കുറേ വിവരങ്ങൾ പുതുതായി ചേർത്തിട്ടുണ്ട്. -- Sreejith Kumar 04:09, 10 ജൂൺ 2008 (UTC)
ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പേരു ഉപയോഗിക്കണം എന്നൊരു നയം ഉണ്ടായിരുന്നല്ലോ. അതിവിടെ പ്രാവർത്തികമല്ലേ? അതോ അഡ്മിന്മാരുടെ വിവേചനം ഉപയോഗിച്ചാണോ നടപ്പിലാക്കുന്നതിവയെല്ലാം? --202.83.54.60 04:31, 10 ജൂൺ 2008 (UTC)
- ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പേര് എന്നത് യുക്തിപരം ആണെന്നു തോന്നുന്നില്ല. ശരിയായ പേര് എന്തോ അത് ഉപയോഗിക്കുകയാണ് നല്ലമാർഗ്ഗം. ചില കാര്യങ്ങളിൽ താങ്കൾ സൂചിപ്പിച്ചതുപോലെ ഉപയോഗിക്കാം. ഉദാഹരണത്തിന് മമ്മൂട്ടി എന്ന പോപ്പുലർ പേരാണ് മുഹമ്മദ് കുട്ടി എന്ന ഒറിജിനൽ പേരിനേക്കൾ നല്ലത്. ഈ ലേഖനത്തിന്റെ കാര്യത്തിൽ നേതാജി എന്ന പേരിനേക്കാൾ എന്തുകൊണ്ടും അഭികാമ്യം സുഭാസ് ചന്ദ്ര ബോസ് എന്ന പേരാണ് എന്നു പറയാം. എന്നാൽ സുഭാഷ് ചന്ദ്ര ബോസ് എന്ന പോപ്പുലർ പേരാണ് സുഭാസ് ചന്ദ്ര ബോസ് എന്നതിനേക്കാൾ നല്ലത് എന്ന് പറയാൻ കഴിയില്ല. കാരണം ബംഗാളിയിലും ഇംഗ്ലീഷ് സ്പെല്ലിങ് പ്രകാരവും ബോസിന്റെ പേര് സുഭാസ് എന്നാണ്, സുഭാഷ് എന്നല്ല. -- Sreejith Kumar 04:33, 17 ജൂൺ 2008 (UTC)
ഇത് വംഗ ദേശത്തെ വംഗാളി വിക്കിയല്ലല്ലോ. മലയാളികൾ മാത്രം വായിക്കുന്ന മലയാളം വിക്കിയല്ലേ. ഇവിടെ മലയാളത്തിലെ പോപ്പുലറായിട്ടുള്ള പേരാണിടേണ്ടത്. എന്നാണ് വിക്കിപ്പീഡിയയുടെ നയം .--Choriyaan 06:05, 17 ജൂൺ 2008 (UTC)
- അത് തെറ്റായ നയമാണ്. വംഗദേശം എന്നതിനേക്കാൾ പേരിന്റെ ശരിയായ ഉച്ചാരണം എന്താണോ അതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. മലയാളം വിക്കിപീഡിയയുടെ ജോലി മലയാളവൽക്കരണം അല്ല, വിവരങ്ങൾ മലയാളത്തിൽ നൽകുക മാത്രമാണെന്നാണ് എന്റെ വിശ്വാസം. അത് അങ്ങനെ തന്നെയാണ് ആകേണ്ടതും. ബോസ് എന്നതിനെ വോസ് എന്നും രബീന്ദ്രൻ എന്നതിനെ രവീന്ദ്രൻ എന്നും പറയുന്നത് തെറ്റാണ്. ഇംഗ്ലീഷിൽത്തന്നെ സ്പെല്ലിങ് subhas എന്നാണ്. പിന്നെ എന്തിനാണ് ഒരു കൺഫ്യൂഷൻ? തിയറി ഹെൻറി എന്ന ഉച്ചാരണവും തിയറി ഒൻറി എന്ന ഉച്ചാരണവും ശ്രദ്ധിക്കുക. -- Sreejith Kumar 09:25, 17 ജൂൺ 2008 (UTC)
- അതാത് ഭാഷയിൽ പേര് എന്താണോ അതുതന്നെയാണ് ഉപയോഗിക്കേണ്ടത്. ബ എന്നതിന് നാം വ എന്നു ഉപയോഗിക്കേണ്ടതില്ല. അതേപോലെ സ എന്നതിന് ഷ എന്നും. ഇത്തരം ഒരു സംവാദം ഇവിടെയും കാണാം. മലയാളം വിക്കിയുടെ ഉദ്ദേശ്യം മലയാളവൽക്കരണം അല്ലെന്ന് ഓർമ്മിപ്പിക്കട്ടെ. -- Sreejith Kumar 09:39, 17 ജൂൺ 2008 (UTC)