സംവാദം:രബീന്ദ്രനാഥ് ടാഗോർ

Latest comment: 17 വർഷം മുമ്പ് by Challiyan

രവീന്ദ്രനാഥ ആണ് ശരി. ഇതു മലയാളം പീഡിയ. രബീന്ദ്രന് രവീന്ദ്രനാവുന്നത് സ്വാഭാവികമായ മൊഴിമാറ്റമാണ്. caliകൂട്ടര്

എന്നാൽ ജ്യോതി ബസുവിനെ ജ്യോതി വാസു എന്നും ബിപിൻ ചന്ദ്രയെ വിപിൻ ചന്ദ്ര, ബിനോയ്മാരെ വിനയ്, ബിജോയ് മാരെ വിജയ് എന്നുമൊക്കെയാക്കണ്ടി വരുമോ? --ചള്ളിയാൻ ♫ ♫ 17:24, 27 നവംബർ 2007 (UTC)Reply
വേണ്ടി വരും.മോഹൻ ദാസ് കരം ചന്ദ് ഗാന്ധിയെ എങ്ങനെ മലയാളീകരിക്കും ആവോ?--അനൂപൻ 17:30, 27 നവംബർ 2007 (UTC)Reply
ignorance par excellence, ഇതൊന്നും ചെയ്ത് ചള്ളിയാനും അനൂപനും വലയേണ്ടാ. മലയാളത്തിന്റെ ഭാരം സ്വന്തം ചുമലിലേറ്റി ഞെളിയല്ലേ. രബീന്ദ്രനെ പണ്ടു തൊട്ടേ രവീന്ദ്രനാക്കിയിട്ടുണ്ട്. ബസു വാസുവായില്ലെങ്കില് അതിനു കാരണമുണ്ടെന്ന് ആലോചിക്കാനുള്ള വിവേകം വേണം. ഗാന്ധിയുടെ കാര്യവും അതുതന്നെ. സൃഷ്ടി വേണ്ട ഇഷ്ടന്മാരേ. caliകൂട്ടര്
രബീന്ദ്ര ടാഗോർ ആണ്‌ ബംഗാളി പ്രയോഗം.അതു തന്നെ തലക്കെട്ടു മതി.പിന്നെ രവീന്ദ്രനാഥ ടാഗോർ എന്നതിൽ നിന്നും റീഡയരക്ട് മാത്രം മതി.പിന്നെ രബീന്ദ്രനെ രവീന്ദ്രനാക്കിയതും,ബാസവിനെ വാസു ആക്കാതിരുന്നതും എല്ലാം മലയാളത്തിന്റെ ഭാരം ചുമലിലേറ്റി ഞെളിയാത്ത കാലിക്കൂട്ടരാണോ?--അനൂപൻ 17:46, 27 നവംബർ 2007 (UTC)Reply

കാലിക്കൂട്ടരോട് യോജിക്കുന്നു. പുസ്തകങ്ങളിലൊക്കെ അങ്ങിനെയാണ് കണ്ടതെന്ന് തോന്നുന്നു. നിലവിൽ രവീന്ദ്രനാഥ ടാഗോർ എന്നതിൽ നിന്ന് ഒരു കണ്ണികൊടുത്തിട്ടുണ്ടല്ലോ?. പക്ഷേ പേര് എങ്ങിനെയാണൊ അതുപോലെ ഉപയോഗിക്കുന്നതല്ലെ അതിന്റെ ശരി? --സാദിക്ക്‌ ഖാലിദ്‌ 17:52, 27 നവംബർ 2007 (UTC)Reply

പണ്ട് ആരോ ചെയ്തു തുടങ്ങിയ തെറ്റുകൾ നമ്മൾ ആവർത്തിക്കണമെന്നില്ല. ബംഗാളികൾക്ക് 'വ'ഇല്ല എന്ന് വച്ച് നാം അതിനെല്ലാം കടം കൊടുക്കണ്ട ആവശ്യമുണ്ടോ. ഐ.പി. (കാലിക്കൂട്ടരോട്); സം‌വദിക്കുമ്പോൾ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ ഇനിയും പേരെടുത്ത് ഉപയോഗിച്ചാൽ അത് പേർസണൽ അറ്റാക്ക് ആയി കരുതും. ആരും താങ്കളേ പേരെടുത്ത് വിളിക്കുന്നില്ല ഇവിടെ എന്നോർക്കുക --ചള്ളിയാൻ ♫ ♫ 02:25, 28 നവംബർ 2007 (UTC)Reply

ബംഗാളി 'ബ' യ്ക്ക് മലയാളം വിക്കിപീഡിയ അല്ല വ കടം കൊടുത്തത്. നേരത്തേ തന്നെ നാം വിവേകാനന്ദന് എന്നും രവീന്ദ്രനാഥ ടാഗോര് എന്നും ആണ്‌ ഉപയോഗിക്കുന്നത്. അല്ലാതെ ബിബേകാനന്ദോ എന്നോ രബീന്ദ്രനാഥ ടാഗോര് എന്നോ അല്ല( ബംഗാളിനു പുറത്തെല്ലാം തന്നെ). ഏറ്റവും പ്രശസ്തിയാര്ജ്ജിച്ച രീതി വിക്കിപീഡിയയില് കൊടുക്കണം എന്നെന്റെ അഭിപ്രായം.. ദ്രാവിഡ ഉത്കട വംഗാ എന്നല്ലേ ദേശീയഗാനത്തില് പോലും പാടുന്നത്. പിന്നെ മുന്നറിയുപ്പുകളില് കഴിയുന്നതും ഭീഷണിയുടെ സ്വരം ഒഴിവാക്കാനും താത്പര്യപ്പെടുന്നു.--പ്രവീൺ:സംവാദം‍ 03:55, 28 നവംബർ 2007 (UTC)Reply
രവീന്ദ്രനാഥ ടാഗൂർ”, ഗീതാഞ്ജലി, വിവ. കെ. ജയകുമാർ ഐ.എ.എസ്, (ഡി സി ബുക്സ് ISBN 81-7130-388-9 )- ഇതിൽ അയ്യപ്പ പണിക്കർ എഴുതിയ അവതാരികയിൽ “രബീന്ദ്രനാഥ ടാഗൂർ” എന്നാണ്. അപ്പോൾ ഏതാണ് ശരി?--Arayilpdas 16:40, 1 ഡിസംബർ 2007 (UTC)Reply

ഇവിടെ മുന്നറിയിപ്പ് ചെയ്തത് പ്രവീണിനാണ് കൊണ്ടത് എന്ന പോലുണ്ടല്ലോ. കാലിക്കൂട്ടർ മറ്റു യൂസർമാരെ കൊച്ചാക്കി കാണിക്കുന്നത് സഹിക്കണം. പക്ഷേ അങ്ങേർക്ക് മുന്നറിയിപ്പ് കൊടുക്കുന്നത് സഹിക്കാൻ പറ്റില്ല. അല്ലേ. ജ്യോതിബാസുവിന് വാസു എന്നെഴുതുമോ എന്നും ഏറ്റവും പ്രശസ്തിയാർജ്ജിച്ചത് എങ്ങനെ കണ്ടു പിടിക്കും എന്നുമാണ് ചോദ്യം. പിന്നെ ബങ്കിം ചന്ദ്ര ചാറ്റർജിയെ എന്ത് കൊണ്ട് വങ്കിം ചന്ദ്ര ചാറ്റർജിയാക്കിയില്ല. ഇതൊക്കെ തോന്നിയത് പോലാണോ. ഇതിന് ഒരു കൺ-വെൻഷൻ വേണം. അത്ര തന്നെ. അല്ലാതെ പ്രവീണും കാലിക്കൂട്ടരും ചള്ളിയാനും പറയുന്നത് കൊണ്ട് തീരുമാനിക്കാൻ പറ്റില്ല. --ചള്ളിയാൻ ♫ ♫ 04:26, 2 ഡിസംബർ 2007 (UTC)Reply

ബസു വാസു അല്ല വസു ആണ്‌: വസുക്കളേയും മറ്റും ഓർക്കുക. ഏറ്റവും പ്രശസ്തിയാർജ്ജിച്ച് പേർ രവീന്ദ്രനാഥ ടാഗോർ, എന്നു മാത്രമാണ്‌ ഞാൻ പറഞ്ഞത് അല്ലാതെ ബീ തെറ്റാണെന്നല്ല . ദയവായി എഴുതിയിരീക്കുന്നത് ഒന്നുകൂടി നോക്കുക--പ്രവീൺ:സംവാദം‍ 04:36, 2 ഡിസംബർ 2007 (UTC)Reply

ബസുദേവ് എന്നത് വാസുദേവൻ എന്നാണ് മലയാളത്തിൽ എഴുതിക്കാണുന്നത് വസുദേവ് എന്നും കണ്ടിട്ടുണ്ട്. അയ്യപ്പ പണിക്കർ എഴുതിയ അവതാരികയിൽ “രബീന്ദ്രനാഥ ടാഗൂർ“ - പിന്നെ ഇവരൊക്കെ എഴുതുന്നത് അപ്രശസ്തമല്ലാത്തത് നോക്കിയാണോ? ബംഗാളിയിൽ ഉച്ചരിക്കുന്നത് റൊബീന്ദ്ര എന്നാണ്‌. ഇംഗ്ലീഷ് വിക്കിയിൽ രബീന്ദ്ര എന്നാണ്‌ കാണുന്നത് താനു. പിന്നെ ഇത്തരം സംവാദങ്ങളോട് പുച്ഛമുള്ളവർ ഇത് മറ്റു ലേഖനങ്ങളിലും വലിച്ചിഴക്കുന്നുണ്ട്. അവരവർ പറയുന്നത് ശരിയെന്ന് സ്ഥാപിക്കലാണോ ഇത്തരം സംവാദങ്ങളുടെ ലക്ഷ്യം. ആണെങ്കിൽ പറഞ്ഞാൽ മതി. ഞാൻ നിർത്താം. എല്ലാ അഭിപ്രായങ്ങളും പിൻ‌വലിക്കാം. --ചള്ളിയാൻ ♫ ♫ 06:33, 2 ഡിസംബർ 2007 (UTC)Reply

--ചള്ളിയാൻ ♫ ♫ 05:29, 2 ഡിസംബർ 2007 (UTC)Reply

ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..
"രബീന്ദ്രനാഥ് ടാഗോർ" താളിലേക്ക് മടങ്ങുക.