സംവാദം:സലഫി പ്രസ്ഥാനം
ശൈഖ് അബ്ദുറഹിമാൻ അബ്ദുൽ ഖാലിഖ് സലഫി യാണെന്ന് തോന്നുന്നില്ല, റഫറൻസ് പ്രതീക്ഷിക്കുന്നു — ഈ തിരുത്തൽ നടത്തിയത് Webmailnet (സംവാദം • സംഭാവനകൾ)
വൃത്തിയാക്കൽ
തിരുത്തുകആദ്യതലമുറക്കാരുടെ രീതി
തിരുത്തുക// ഖുർആനിനെയും സുന്നത്തിനെയും മുഹമ്മദിന്റെ അനുയായികളായ ആദ്യതലമുറക്കാർ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയുമാണ് സലഫികൾ ചെയ്യുന്നത്.// ഇത് പരക്കേ അംഗീകരിക്കപ്പെട്ടതാണോ? എതിർവാദങ്ങളുണ്ടെങ്കിൽ ആമുഖത്തിൽ ഇത് അവരുടെ വാദമെന്ന രീതിയിലാക്കി എഴുതണം. --Vssun (സംവാദം) 02:17, 4 ജൂൺ 2013 (UTC)
- സലഫി വാദം തന്നെയാണിത്. എങ്കിലും ഇതിനെ മറ്റ് മദ്‌ഹബുകാർ എത്രത്തോളം എതിർക്കുന്നു എന്നറിയില്ല. -- റസിമാൻ ടി വി 05:30, 4 ജൂൺ 2013 (UTC)
- ഒട്ടും എതിർക്കപ്പെടുന്നില്ലെങ്കിൽ കുഴപ്പമില്ല. തൽക്കാലം സലഫികളുടെ വാദം എന്ന് ഏച്ചുകെട്ടുന്നില്ല. --Vssun (സംവാദം) 06:36, 5 ജൂൺ 2013 (UTC)
മദ്ഹബുകളുടെ നിരാസം
തിരുത്തുക//ലോകമുസ്ല്ലിംകൾ (മുഴുവൻ സാധാരണക്കാരും, മുഴുവൻ പ്ണ്ഡിതരും)പ്ത്ത് നൂറ്റാണ്ടിലേരെക്കാലം അംഗീകരിചു പിൻപറ്റി വന്ന മദുഹബുകൾ ഉപേക്ഷിച്ച് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബിന്റെ വാക്കുകൾ അംഗീകരിചു പിൻപറ്റി, മദുഹബുകൾ ഉപേക്ഷിച്ച് ജീവിക്കുന്നു .//
ഇത് നിഷ്പക്ഷമാണോ? --Vssun (സംവാദം) 02:24, 4 ജൂൺ 2013 (UTC)
- നിഷ്പക്ഷമല്ല. മദ്ഹബുകളെ പിൻപറ്റുന്നവർ പലരും വിശ്വസിക്കുന്നത് മദ്‌ഹബുകളേതെങ്കിലും അനുസരിച്ച് ജീവിച്ചാലേ ഇസ്ലാമികജീവിതമാകൂ എന്നാണ്. സലഫികൾ ഈ വാദം അംഗീകരിക്കുന്നില്ല. വഹ്ഹാബികൾ എന്നത് സലഫികളെ ആക്ഷേപരൂപത്തിൽ വിളിക്കുന്ന പേരുമാണ്. വഹ്ഹാബിനെയല്ല, സ്വഹാബികളെയാണ് തങ്ങൾ പിൻപറ്റുന്നത് എന്നാണ് സലഫി വാദം. -- റസിമാൻ ടി വി 05:30, 4 ജൂൺ 2013 (UTC)
- വാചകം ഒഴിവാക്കി. എന്തെങ്കിലും കൂട്ടിചേച്ചേർക്കാനുണ്ടെങ്കിൽ ചെയ്യുമല്ലോ. --Vssun (സംവാദം) 06:38, 5 ജൂൺ 2013 (UTC)
ചരിത്രം
തിരുത്തുകമദ്ധ്യനൂറ്റാണ്ടുകൾ എന്നതിനെ പതിമൂന്ന് പതിനാല് നൂറ്റാണ്ടുകൾ എന്നെഴുതാമോ? മുഹമ്മദിബ്നു ഖയ്യിം എന്നയാളുടെ വിവരങ്ങൾ ലഭിക്കുന്നില്ലാത്തതിനാൽ ഉറപ്പാക്കാനുമാവുന്നില്ല. --Vssun (സംവാദം) 02:31, 4 ജൂൺ 2013 (UTC)
- ഇബ്നുഖയ്യിം ഇദ്ദേഹമായിരിക്കാം. പഴയകാലപണ്ഡിതന്മാർ സലഫികളായിരുന്നു എന്നുള്ള സലഫി വാദം പൊതുവെ മറ്റ് മദ്ഹബുകൾ അംഗീകരിക്കാറില്ല. -- റസിമാൻ ടി വി 05:30, 4 ജൂൺ 2013 (UTC)
- ഇദ്ദേഹത്തിന്റെ ജീവിതകാലം നോക്കിയാൽ പതിമൂന്ന് പതിനാല് നൂറ്റാണ്ടുകൾ എന്നെഴുതുന്നതിൽ തെറ്റില്ല. അങ്ങനെയാക്കുന്നു. --Vssun (സംവാദം) 06:43, 5 ജൂൺ 2013 (UTC)
പഴയകാലപണ്ഡിതർ എന്നുദ്ദേശിച്ചത്, വഹാബിന് മുമ്പുള്ളവരെയാണോ? --Vssun (സംവാദം) 06:44, 5 ജൂൺ 2013 (UTC)
- അതെ. അബ്ദുൽ വഹ്ഹാബ് വരുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണല്ലോ. അതിനു ശേഷമാണ് സലഫിസം വ്യാപകമാകുന്നതും. എന്നാൽ എത്രയോ നൂറ്റാണ്ട് മുമ്പുള്ളവരെയും സലഫി നിർവചനമനുസരിച്ച് സലഫികളാക്കാം -- റസിമാൻ ടി വി 06:55, 5 ജൂൺ 2013 (UTC)
- നന്ദി. അത്തരത്തിൽ ലേഖനത്തിൽ കൂട്ടിച്ചേർക്കൽ വരുത്തി. --Vssun (സംവാദം) 07:04, 5 ജൂൺ 2013 (UTC)
വഹാബിസം
തിരുത്തുകവഹാബിസം, വഹാബിപ്രസ്ഥാനം തുടങ്ങിയവയെ സലഫിയിലേക്ക് തിരിച്ചുവിടുന്നതിൽ തെറ്റുണ്ടോ? --Vssun (സംവാദം) 07:04, 5 ജൂൺ 2013 (UTC)
മൂന്നാം കക്ഷി
തിരുത്തുക@ ഉ:Irshadpp , ഉ:ArtsRescuer, എന്തിനാണ് മുൻപ്രാപനം നടത്തി കളിക്കുന്നത്? ദയവായി ഇവിടെ ആദ്യം സംവദിക്കുക. എന്നിട്ട് രണ്ടുപേരും കൂടി ഒരു സമവായത്തിലെത്തിയതിനു ശേഷം തിരുത്തുക. ഇനിയും മുൻപ്രാപനം തുടരുന്നത് മൂന്നു മുൻപ്രാപന നയത്തിന് എതിരാകുകയും രണ്ടുപേർക്കും തടയൽ വരുകയും ചെയ്യാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:35, 6 മേയ് 2016 (UTC)
തലക്കെട്ട്
തിരുത്തുകസലഫി എന്ന തലക്കെട്ടിന് പകരം സലഫി പ്രസ്ഥാനം എന്നാക്കുന്നതിൽ തെറ്റുണ്ടോ സലഫി പ്രസ്ഥാനത്തെകുറിച്ച് ഇംഗ്ലീഷ് വിക്കിയിൽ Salafi movement എന്ന് ഉപയോഗിച്ചതായി കാണുന്നു. അതേസമയം ഇംഗ്ലീഷ് വിക്കിയിൽ Salaf എന്ന് മറ്റൊരു താളുമുണ്ട്. സലഫി പ്രസ്ഥാനങ്ങകുറിച്ച് മുസ്ലികൾക്കിടയിൽ വിവിധ അഭിപ്രായമുള്ളതിനാൽ സലഫ്കളെകുറിച്ച് തെറ്റായ ധാരണകൾ ഉണ്ടാകാനിടയാക്കും. അർഥാനന്തരം:
- സലഫ് അഥവാ മുഹമ്മദ് നബി മുതലുള്ള ആദ്യത്തെ മൂന്ന് തലമുറകൾ.
- സലഫി പ്രസ്ഥാനം നവീന മുസ്ലിം പ്രസ്ഥാനം എന്നാണ് ഇംഗ്ലീഷ് വിക്കിയിൽ കാണപ്പെടുന്നത്.
എന്ന് - കലാരക്ഷകൻ (എന്നോട് പറയൂ...) 10:15, 6 മേയ് 2016 (UTC)
- ഈ താളിന്റെ തലക്കെട്ട് സലഫി പ്രസ്ഥാനം എന്നാക്കിയിരിക്കുന്നു. - കലാരക്ഷകൻ (എന്നോട് പറയൂ...) 10:06, 7 മേയ് 2016 (UTC)
ഇസ്ലാമിലെ സുന്നികൾക്കിടയിൽ നിന്ന് മതപരിഷ്ക്കരണ വാദവുമായി മുന്നോട്ട് വന്ന പ്രസ്ഥാനമാണ് സലഫി പ്രസ്ഥാനം എന്നാണ് ഇംഗ്ലീഷ് വിക്കിപീഡിയയുടെ ആമുഖമായി നൽകിയിരിക്കുന്നത്.ഇതിനായി രണ്ട് അവലംബങ്ങളും ചേർത്തിരിക്കുന്നു. കൂടാതെ ഈ പരിഷ്ക്കരണ വാദത്തെ പിൻപറ്റിയാണ് കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവും പ്രവർത്തിക്കുന്നതെന്ന് മുജാഹിദ് പ്രസ്ഥാനം (കേരളം) എന്ന ലേഖനത്തിലും കാണുന്നു. അതേസമയം സലഫിസത്തിന്റെ പൈതൃകം അവകാശപ്പെടുകയും സലഫി പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും യഥാർഥ സലഫിസവുമായി അടിസ്ഥാന കാര്യങ്ങളിലും വിശദാംശങ്ങളിലും മുജാഹിദ് പ്രസ്ഥാനം ഏറ്റുമുട്ടുന്നുണ്ടെന്ന് ഈ ലേഖനത്തിലും കാണുന്നു. ചുരുക്കത്തിൽ ഇംഗ്ലീഷ് വിക്കിപീഡിയയുടെ ആമുഖത്തിൽ പറഞ്ഞത് തന്നെയാണ് കൂടുതൽ തെളിവുകൾ ലഭ്യമാകുന്നത്.----അക്ബറലി (സംവാദം) 13:48, 8 മേയ് 2016 (UTC)