സംവാദം:യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ

(സംവാദം:വിശ്വവിദ്യാലയ അനുദാന ആയോഗം (ഭാരതം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇതെന്താ... തലക്കെട്ട് മാറ്റി കളിക്കാണോ????--Subeesh Talk‍ 11:41, 15 ഏപ്രിൽ 2009 (UTC)Reply

സർവ്വകലാശാല ഗ്രാൻറ് കമ്മീഷൻ (ഇന്ത്യ) - എന്ന തലക്കെട്ടല്ലേ നല്ലത്? വിശ്വവിദ്യാലയ അനുദാന ആയോഗം (ഭാരതം) ഇങ്ങനെ പറഞ്ഞാൽ അർക്കെങ്കിലും അറിയുമോ? ഇങ്ങനെ ആരെങ്കിലും തിരയുമോ? ഒരുപാടങ്ങ് മലയാളീകരിക്കണോ?--Subeesh Talk‍ 11:48, 15 ഏപ്രിൽ 2009 (UTC)Reply

എന്തയാലും കടന്ന കളിയായി പോയി :)--Jigesh talk 14:11, 15 ഏപ്രിൽ 2009 (UTC)Reply

ഇതാണോ മലയാളം?

തിരുത്തുക

ലളിതമായ ഇംഗ്ലീഷിന്‌ കഠിനമായ സംസ്കൃതം ഉപയോഗിച്ചാൽ മലയാളം വളരുമെന്ന് കരുതുന്നത് ശുദ്ധ അസംബന്ധമാണ്‌. അദ്യതനകാലേ ഏതദ്വിഷയം അവഗ്രഹിക്കുന്നതിന്‌ വൈക്ലബ്യമുണ്ടെങ്കിൽ പ്രസ്തുതലേഖനശീർഷകങ്ങൾ കൂടി 'മലയാളവത്കരിച്ച്' മലയാളത്തിന്റെ വികാസം ഉറപ്പാക്കണം എന്ന് ...

ബസ്

കാർ..

മറ്റുള്ളവർക്കും നിർദ്ദേശിക്കാം. സമ്പൂർണ്ണമലയാളപദാനുദാന ആയോഗം തുടങ്ങുകയുമാവാം. ഹാ! യോഗം!--തച്ചന്റെ മകൻ 18:34, 15 ഏപ്രിൽ 2009 (UTC)Reply

ലളിതപദങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നുണ്ടോ? യു ജി സിക്ക് ഇങ്ങനെ ഒരു മലയാളപദം ഉണ്ടെന്ന് മനസ്സിലായില്ലേ? ഈ വാക്കുപയോഗിച്ച് ആരും തിരയാനിടയില്ല എന്നതിനാൽ സർവ്വകലാശാല ഗ്രാൻറ് കമ്മീഷൻ (ഇന്ത്യ) എന്ന തലക്കെട്ടിനു ഒരു redirection കൊടുത്താൽ നന്നായിരിക്കും.Salini

ഹ.. ഹ.. ഹാ...ഹ ഹ..

തിരുത്തുക

മുൻപ് പറഞ്ഞത് തന്നെ ആവർത്തിക്കുന്നു. മലയാളിക്കാണ് മലയാളത്തോട് ഭയം. നമുക്ക് Kerala road transport corporation - തമിഴന് 'തമിഴ്നാട് അരസു പേരുന്ത് കഴകം' ഇതിലെ പേരുന്ത് ബസ് എന്നതിന്റെ തമിഴാണത്രേ. ഹിന്ദിക്കാരനും ഒരു മടിയുംകൂടാതെ എല്ലം ഹിന്ദീകരിക്കുന്നു. മലയാളീകരിക്കുന്നതിനെ എന്തിന് ഭയക്കുന്നു?.. അല്ലെങ്കിലും മലയാളത്തെ ഇംഗ്ലീഷ് വശീകരിച്ചിട്ട് കാലം കുറെയായല്ലോ.. . 'മലയാളവത്കരിച്ച്' തന്നെ മലയാളത്തിന്റെ വികാസം ഉറപ്പാക്കണം എന്നാണ് എന്റെ അഭിപ്രായം. ധൈര്യമുണ്ടോ?--Naveen Sankar 04:27, 17 ഏപ്രിൽ 2009 (UTC)Reply

ഉത്തരം വളരെ ലളിതം. മലയാളീകരണം തുടങ്ങേണ്ടത് ഒരു വിജ്ഞാനകോശത്തിൽ നിന്നല്ല. അതു തുടങ്ങേണ്ടത് സമൂഹത്തിൽ നിന്നാണ്‌. വിജ്ഞാനകോശമെന്നത് വിജ്ഞാനം പകരുന്നതിനാണെന്നും ഇല്ലാത്ത മലയാളം വാക്കുകളെ സൃഷ്ടിക്കുന്നതിനല്ലെന്നും വിശ്വസിക്കുന്ന ഒരാളാണു ഞാൻ. സ്വിച്ച് എന്നതിനു പകരമായി വൈദ്യുത ഗമനാഗമന നിയന്ത്രണയന്ത്രം എന്നൊരു മലയാളമുണ്ട്. ആരും ഉപയോഗിക്കാത്ത ഈ വാക്ക് ഒരു വിജ്ഞാനകോശലേഖനത്തിന്റെ തലക്കെട്ടായി ഉപയോഗിക്കുന്നതെങ്ങനെ? ആദ്യം സമൂഹത്തെ മലയാളീകരിക്കൂ. എന്നിട്ടാവാം വിജ്ഞാനകോശം--Anoopan| അനൂപൻ 04:57, 17 ഏപ്രിൽ 2009 (UTC)Reply

യൂനി/ണിവേഴ്സിറ്റി

തിരുത്തുക

യൂനിവേഴ്സിറ്റി എന്തിനാ യൂണിവേഴ്സിറ്റി ആക്കിയത്? നി ആണല്ലോ ശരിയായ ഉച്ചാരണം -- റസിമാൻ ടി വി 06:11, 24 ഒക്ടോബർ 2012 (UTC)Reply

യൂണിവേഴ്സിറ്റി ആണ് ഇംഗ്ലീഷിൽ ശരിയായ ഉച്ചാരണം.യൂനിവേഴ്സിറ്റി എന്ന് മലയാളത്തിലും ഞാൻ ഉപയോഗിച്ചു കേട്ടിട്ടില്ല --ജേക്കബ് (സംവാദം) 15:12, 24 ഒക്ടോബർ 2012 (UTC)Reply
ഇത് നോക്കൂ ജേക്കബ്. കേട്ടിട്ട് യൂനിവേഴ്സിറ്റി എന്നാണ് എനിക്ക് തോന്നുന്നത്. മറ്റ് സൈറ്റുകളിലും കാണുന്നത് ഇങ്ങനെ -- റസിമാൻ ടി വി 15:30, 24 ഒക്ടോബർ 2012 (UTC)Reply
പ്രസ്തുത ലിങ്കിലെ ശബ്ദം യൂണിവേഴ്സിറ്റി എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്. --ജേക്കബ് (സംവാദം) 15:51, 24 ഒക്ടോബർ 2012 (UTC)Reply
യൂണിവേഴ്സിറ്റിയെന്നാണ് ഞാൻ കേൾക്കുന്നത്--റോജി പാലാ (സംവാദം) 15:34, 24 ഒക്ടോബർ 2012 (UTC)Reply
യുഎസിലും യുകെയിലും യൂനിവേഴ്സിറ്റി എന്നാണ് ഞാൻ കേട്ടത് എസ്.ടി മുഹമ്മദ് അൽഫാസ് 15:59, 24 ഒക്ടോബർ 2012 (UTC)Reply
"യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ" താളിലേക്ക് മടങ്ങുക.