സംവാദം:വിവരം
ഈ ലേഖനം ഒരു തീരുമാനമാക്കിയെടുത്താൽ നന്നായിരിക്കും. -- ജിഗേഷ് ►സന്ദേശങ്ങൾ 09:15, 7 ഏപ്രിൽ 2007 (UTC)
- ഡിലീറ്റ് ചെയ്യേണ്ട എന്നെന്റെ അഭിപ്രായം പ്രത്യേകിച്ച് ഇന്ഫര്മേഷന്(ഇവിടുള്ളത്) തത്തുല്യമായൊരു പദമില്ലാത്തതിനാല്--പ്രവീൺ:സംവാദം 04:49, 8 ഏപ്രിൽ 2007 (UTC)
ഈ ലേഖനം എന്താണെന്ന് വ്യക്തമല്ല എന്നതാണ് വിഷയം. ഇൻഫോർമേഷൻ ടെക്നോളജി എന്നു പറയുമ്പോൾ നല്ല അർത്ഥം വരുന്നുണ്ട്. എന്നാൽ ഇൻഫോർമേഷൻ എന്ന പദത്തിന് ഒരു പാട് അർത്ഥം വരുന്നില്ലെ. കമ്പ്യൂട്ടർ സംബന്ധമായി മാത്രമെ ഇൻഫോര്മേഷൻ വരൂ??? ഒന്നുകിൽ ഈ ലേഖനം ഒരു നല്ല സ്ഥിതിയിൽ എത്തിക്കുക. എന്നാൽ സാധിക്കുന്ന കാര്യമാണെന്ന് തോന്നുന്നില്ല. മറ്റുള്ളവരുടെ സഹായം അഭ്യർത്ഥിക്കുന്നു. -- ജിഗേഷ് ►സന്ദേശങ്ങൾ 14:26, 19 മേയ് 2007 (UTC)
സിമിയേയ് എഫ് ഡി മാറ്റാൻ കാരണം എന്താ!! ഞാൻ ഇവിടെകൊടുത്തിരിക്കുന്നതിന് ആരും മറു പടി തരില്ലേ, :( -- ജിഗേഷ് ►സന്ദേശങ്ങൾ 01:38, 7 ജൂൺ 2007 (UTC)
- വിവരം ആക്കിക്കൂടേ?--തച്ചന്റെ മകൻ 18:54, 14 ഒക്ടോബർ 2009 (UTC)
- കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട ഇൻഫർമേഷൻ മാത്രമായിരുന്നെങ്കിൽ അങ്ങനെത്തന്നെ ഇടാമായിരുന്നു. ഇത് പൊതുവായുള്ളതല്ലേ? വിവരം ആക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. ആശയം കുറച്ചുകൂടി വ്യക്തമാക്കാനുണ്ട് -- റസിമാൻ ടി വി 18:56, 14 ഒക്ടോബർ 2009 (UTC)
ലേഖനങ്ങളുടെ തലക്കെട്ടുകളായി വരാവുന്ന ഡേറ്റ, ഇൻഫമേഷൻ തുടങ്ങിയ, മലയാളികൾ ഇംഗ്ലീഷിലെ അതേ രൂപത്തിൽ തന്നെ ഉപയോഗിക്കുന്നവ, മലയാളത്തിലാക്കേണ്ട എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 04:46, 15 ഒക്ടോബർ 2009 (UTC)
- ഈ അസന്ദിഗ്ധതയെ ദൂരീകരിച്ച് സന്ദിഗ്ധതയിലേക്ക് നയിക്കുന്ന എന്തിനെയും വിളിക്കാൻ പറ്റുന്ന എന്തെങ്കിലുമുണ്ടോ? ലേഖനത്തിന്റെ പേരു മാറ്റാനാണ്--തച്ചന്റെ മകൻ (സംവാദം) 18:24, 22 ഡിസംബർ 2012 (UTC)
- കമ്പ്യൂട്ടറുമായി ബന്ധപ്പെടുത്താത്ത ലേഖനമായതിനാൽ നേരത്തെ അഭിപ്രായപ്പെട്ടതുപോലെ വിവരം ആക്കാമെന്നുതന്നെ കരുതുന്നു -- റസിമാൻ ടി വി 19:15, 22 ഡിസംബർ 2012 (UTC)
തലക്കെട്ട് വിവരം എന്നാക്കി.--സിദ്ധാർത്ഥൻ (സംവാദം) 06:17, 30 ഏപ്രിൽ 2013 (UTC)
അനുകൂലിക്കുന്നു. ജ്ഞാനം എന്നത് നോളജ് എന്ന ഇംഗ്ലീഷ് താളുമായും അറിവ് ഇൻഫർമേഷൻ എന്ന താളുമായും യോജിക്കേണ്ടതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:07, 30 ഏപ്രിൽ 2013 (UTC)
- അറിവ് ജ്ഞാനവുമായിത്തന്നെയല്ലേ ലയിപ്പിക്കേണ്ടത്. ഇൻഫർമേഷൻ എന്നാൽ വിവരം എന്നല്ലേ വേണ്ടത്. ഇതിന്റെ അർത്ഥതലം വേറെയാണെന്നാണ് എന്റെ തോന്നൽ.--സിദ്ധാർത്ഥൻ (സംവാദം) 05:10, 30 ഏപ്രിൽ 2013 (UTC)
- ശരിയാണ്. സിദ്ധാർത്ഥനോട് യോജിക്കുന്നു. ലയനനിർദ്ദേശം മാറ്റിയിട്ടുണ്ട്. അജയ് ബാലചന്ദ്രൻ (സംവാദം) 06:02, 30 ഏപ്രിൽ 2013 (UTC)