വസ്ത്രം, വസ്ത്രധാരണം എന്നിവ രണ്ടു വിഭാഗങ്ങളായി തന്നെ നില നിൽക്കണം. രണ്ടിനും സ്വതന്ത്രമായ വിവരസൂചനകൾ ലഭ്യമാവുന്നതാണ്. വസ്ത്ര നിർമ്മാണം. വസ്ത്രാലങ്കാരം, ഫാഷൻ വസ്ത്രങ്ങൾ എന്നിവയെപ്പോലെ മറ്റൊരു വിഭാഗമായി വസ്ത്രധാരണത്തെ നില നിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു.— ഈ തിരുത്തൽ നടത്തിയത് Riyaz Ahamed (സംവാദംസംഭാവനകൾ)
ലയിപ്പിക്കേണ്ട എന്ന് തന്നെയാണ് എന്റെയും അഭിപ്രായം.--Subeesh Talk‍ 09:02, 20 ഒക്ടോബർ 2009 (UTC)Reply

വിശേഷാവസരങ്ങൾ?

തിരുത്തുക

"വിശേഷ അവസരങ്ങളിൽ ഇന്നും തനതായ വേഷവിധാങ്ങൾ തന്നെയാണ് പ്രധാനം. കസവു സാരിയും കസവു മുണ്ടും കല്യാണം തുടങ്ങിയ വിശേഷാവസരങ്ങളിൽ പ്രധാനമാണ്."

ഇതെങ്ങനെ ശരിയാകും? കേരളപ്പിറവി, ഓണം, വിഷു എന്നിവ മാത്രമാണോ വിശേഷാവസരങ്ങൾ? സ്വാതന്ത്ര്യദിനം, റിപ്പബ്ലിൿ ദിനം, ക്രിസ്തുമസ്, പുതുവർഷം, എന്നിവയൊന്നും വിശേഷാവസരങ്ങൾ അല്ലേ? ഈയവസരങ്ങളിൽ ഒന്നും ആരും തനതായ വേഷം ധരിക്കാറില്ലല്ലോ? അതുപോലെ കസവു സാരിയും കസവു മുണ്ടും ഹിന്ദുക്കൾ മാത്രമേ കല്യാണത്തിന് ഉപയോഗിക്കാറുള്ളൂ. ഹൈന്ദവ വിവാഹങ്ങളിൽപ്പോലും വരനും വധുവും കുടുംബാംഗങ്ങളും ഒഴികെയുള്ളവർ പാൻസും ജീൻസും ചുരിദാറും ഒക്കെത്തന്നെയാണ് ധരിക്കാറ്. --വിക്കിപീഡിയ മുതലാളി (സംവാദം) 15:37, 1 ജൂലൈ 2012 (UTC)Reply


--Meenakshi nandhini (സംവാദം) 04:43, 28 ഒക്ടോബർ 2019 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വസ്ത്രധാരണം&oldid=3238986" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വസ്ത്രധാരണം" താളിലേക്ക് മടങ്ങുക.