ശരീരത്തിനെ തുണികൾ ഉപയോഗിച്ച്‌ മറച്ചുപിടിക്കുക എന്നതാണ്‌ വസ്ത്രധാരണം കൊണ്ടുദ്ദേശിക്കുന്നത്‌. ആഭരണങ്ങൾ, കണ്ണടകൾ മുതലായവ സാധാരണ വസ്ത്രധാരണത്തിൽ പെടുത്താറില്ല. ഒരു സമൂഹത്തിന്റെ വസ്ത്രധാരണത്തിന്‌ ആ സമൂഹം വസിക്കുന്ന സ്ഥലത്തെ കാലാവസ്ഥയും, സംസ്കാരവുമായി അഭേദ്യമായ ബന്ധമുണ്ടായിരിക്കും.

ചരിത്രത്തിലെ വസ്ത്രങ്ങൾ, (മുകളിൽ നിന്ന്) ഈജിപ്തുകാർ, പുരാതന ഗ്രീക്കുകാർ, റോമാക്കാർ, ബൈസന്റൈൻസ്, ഫ്രാങ്ക്സ്, പതിമൂന്നാം മുതൽ പതിനഞ്ചാം നൂറ്റാണ്ട് വരെയുള്ള യൂറോപ്യന്മാർ എന്നിവരെ കാണിക്കുന്നു.

ചരിത്രം

തിരുത്തുക

മനുഷ്യൻ വേട്ടയാടി പിടിച്ചിരുന്ന ജീവികളുടെ തോലായിരിക്കണം വസ്ത്രമായി ആദ്യം ഉപയോഗിച്ചിരുന്നത്‌ എന്നാണ്‌ നരവംശശാസ്ത്രജ്ഞരുടെ അഭിപ്രായം. എന്നാൽ തോൽ അതേപടി ഉപയോഗിക്കുന്നതുമൂലം ശരീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ടും, തോൽ കുറച്ചുകാലം മാത്രമേ ഉപയോഗിക്കാൻ പറ്റുകയുള്ളു എന്നതുകൊണ്ടും. തോൽ സംസ്കരിക്കുക എന്ന വഴിയും കൂടുതൽ മെച്ചപ്പെട്ട വസ്ത്രങ്ങൾ കണ്ടെത്തുക എന്നവഴിയും കണ്ടെത്താൻ മനുഷ്യനെ പ്രേരിപ്പിച്ചു. മൃഗങ്ങളുടെ തോൽ ഉപയോഗിച്ച്‌ അധികം താമസിയാതെ തന്നെ മരത്തിന്റെ തോൽ വസ്ത്രമായി ഉപയോഗിക്കാനും മനുഷ്യൻ ശീലിച്ചിരുന്നത്രേ. 30,000 വർഷം മുമ്പുതന്നെ മനുഷ്യൻ തയ്യൽ സൂചി ഉപയോച്ചിരുന്നു എന്നതിന്‌ തെളിവുകളുണ്ട്‌.

വസ്ത്രധാരണത്തിലെ സൂചനകൾ

തിരുത്തുക

ചിലപ്പോഴൊക്കെ പ്രത്യേക വസ്ത്രധാരണം സമൂഹത്തിനായി അറിയിപ്പുകൾ നൽകാനായി ഉപയോഗിക്കാറുണ്ട്‌. പോലീസ്‌, പട്ടാളം, ഭിഷഗ്വരന്മാർ മുതലായവരെ മിക്കവാറും എല്ലാ സമൂഹങ്ങളിലും താന്താങ്ങളുടെ വേഷം കൊണ്ടു തന്നെ തിരിച്ചറിയാൻ സാധിക്കും. അതായത്‌ വസ്ത്രധാരണത്തിൽ ആഗോള മാനദണ്ഡങ്ങൾ ഉണ്ടാകാറുണ്ട്‌

മതപരമായ സൂചകങ്ങൾ

തിരുത്തുക

ചില മതങ്ങളിൽ പെട്ടവർ തങ്ങളുടെ വിശ്വാസങ്ങൾക്കനുസരിച്ച്‌ വസ്ത്രം ധരിക്കാറുണ്ട്‌. സിഖ്‌ മതത്തിലുള്ളവർ തലയിൽ ടർബൻ ഉപയോഗിക്കുന്നതായി കാണാം. അതുപോലെ പള്ളീലച്ചന്മാരും, സന്യാസിമാരും തങ്ങളുടെ ജീവിതരീതി വെളിപ്പെടുത്തുന്നതരത്തിൽ വസ്ത്രം ധരിച്ചിരിക്കുന്നതു കാണാം.

പദവി സൂചകങ്ങൾ

തിരുത്തുക

പോലീസ്‌, പട്ടാളം തുടങ്ങിയ ഗണങ്ങളിൽ പദവികൾ വസ്ത്രധാരണത്തിലൂടെ ആശയവിനിമയം ചെയ്യുന്നുണ്ട്‌.

സമൂഹത്തിൽ തന്നെ ഉയർന്നപദവികൾ കൈകാര്യം ചെയ്യുന്നവരും തങ്ങളുടെ വേഷങ്ങളിലൂടെ സ്ഥാനം വെളിപ്പെടുത്താറുണ്ട്‌. രാജാക്കന്മാർ തുടങ്ങിയവരുദാഹരണങ്ങൾ.

വസ്ത്രധാരണത്തിന്റെ മറ്റുപയോഗങ്ങൾ

തിരുത്തുക
 
ശൈത്യകാല വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന ഒരു കുഞ്ഞ്. ഹെഡ്‌ബാൻഡ്, തൊപ്പി, രോമങ്ങൾ നിറഞ്ഞ കോട്ട്, സ്കാർഫ്, സ്വെറ്റർ.

ശരീരത്തെ മറ്റുള്ളവരിൽ നിന്ന് മറച്ചു പിടിക്കുക എന്ന പ്രാഥമിക ഉദ്ദേശത്തിൽ നിന്നും വ്യത്യസ്തമായി. സൂര്യന്റെ പ്രകാശം, തണുപ്പ്‌, അപകടങ്ങൾ, രാസവസ്തുക്കൾ, ആയുധങ്ങൾ, രോഗാണുക്കൾ, പ്രാണികൾ മുതലായ മറ്റു ജീവികൾ എന്നിവയിൽ നിന്നൊക്കെ ശരീരത്തെ സംരക്ഷിക്കുക എന്ന ധർമ്മവും വസ്ത്രധാരണത്തിലൂടെ സാധിക്കാറുണ്ട്‌.

കേരളീയരുടെ വസ്ത്രധാരണം

തിരുത്തുക
 
നായർ പെൺകുട്ടിയുടെ വേഷവിധാനം. (1914) ബ്ലൗസുപയോഗിക്കൽ അക്കാലത്ത് സാധാരണമല്ലായിരുന്നു.

മലയാളിക്ക് തന്റെ ദേശത്തിനും കാലാവസ്ഥക്കും ഇണങ്ങിയ തനതായ വേഷവിധാനങ്ങളാണുള്ളത്. പുരുഷന്മാർ മുണ്ടും ഷർട്ടും ധരിക്കുന്നു. കള്ളിമുണ്ട് (കൈലി) ഒഴിവുസമയങ്ങളിൽ ധരിക്കുന്നു. സ്ത്രീകൾക്ക് സാരിയാണ് പ്രധാന നാടൻ വേഷം. ഇന്ന് വിദേശ വസ്ത്രങ്ങളായ പാന്റ്, ഷർട്ട്, ചുരിദാർ, ജീൻസ് തുടങ്ങിയവയെ മലയാളി തന്റെ നിത്യജീവിതത്തിലേക്ക് സ്വീകരിച്ചെങ്കിലും വിശേഷ അവസരങ്ങളിൽ ഇന്നും തനതായ വേഷവിധാങ്ങൾ തന്നെയാണ് പ്രധാനം. കസവു സാരിയും കസവു മുണ്ടും കല്യാണം തുടങ്ങിയ വിശേഷാവസരങ്ങളിൽ പ്രധാനമാണ്.

ഈ രീതികളെല്ലാം നിലവിൽ വന്നിട്ട് ഒരു നൂറ്റാണ്ടോളമേ ആകുന്നുള്ളൂ. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽപ്പോലും ഭൂരിപക്ഷം ആൾക്കാരും ഷർട്ടും ബ്ലൗസും ധരിച്ചിരുന്നില്ല. ജാതി മത വ്യത്യാസങ്ങളും വസ്ത്രധാരണത്തിലുണ്ടായിരുന്നു.

ഉത്ഭവവും ചരിത്രവും

തിരുത്തുക

ആദ്യകാല ഉപയോഗം

തിരുത്തുക

പുരാവസ്തു ഗവേഷകരുടെയും നരവംശശാസ്ത്രജ്ഞരുടെയും അഭിപ്രായത്തിൽ, ആദ്യകാല വസ്ത്രങ്ങളിൽ രോമങ്ങൾ, തുകൽ, ഇലകൾ അല്ലെങ്കിൽ പുല്ലുകൾ എന്നിവ ഉൾപ്പെട്ടിരുന്നു. കല്ല്, അസ്ഥി, ഷെൽ, ലോഹ പുരാവസ്തുക്കൾ എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോൾ അത്തരം വസ്ത്രങ്ങൾ പെട്ടെന്ന് നാശമാകുന്നതിനാൽ അത്തരം വസ്ത്രങ്ങളെക്കുറിച്ചുള്ള അറിവ് അനുമാനമായി തുടരുന്നു. അസ്ഥികളുടെയും ആനക്കൊമ്പുകളുടെയും ആദ്യകാല തയ്യൽ സൂചികൾ പുരാവസ്തു ഗവേഷകർ ബിസി 30,000 മുതൽ കണ്ടെത്തിയിട്ടുണ്ട്. ഇത് 1988-ൽ റഷ്യയിലെ കോസ്റ്റെങ്കിക്ക് സമീപം കണ്ടെത്തി. [1] ബിസി 34,000 കാലഘട്ടത്തിൽ ചായം പൂശിയ ചണ നാരുകൾ ജോർജിയ റിപ്പബ്ലിക്കിലെ ഒരു ചരിത്രാതീത ഗുഹയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.[2][3]

ആളുകൾ വസ്ത്രം ധരിക്കാൻ തുടങ്ങിയതിനെക്കുറിച്ച് ശാസ്ത്രജ്ഞർ ഇപ്പോഴും ചർച്ച ചെയ്യുന്നു. മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷണറി ആന്ത്രോപോളജിയിലെ നരവംശശാസ്ത്രജ്ഞരായ റാൽഫ് കിറ്റ്‌ലർ, മൻഫ്രെഡ് കെയ്‌സർ, മാർക്ക് സ്റ്റോണിംഗ് എന്നിവർ 170,000 വർഷങ്ങൾക്ക് മുമ്പ് വസ്ത്രങ്ങൾ ഉത്ഭവിച്ചതായി സൂചിപ്പിക്കുന്ന മനുഷ്യ ശരീര പേൻ ജനിതക വിശകലനം നടത്തിയതിൽ നിന്നും കണ്ടെത്തി. ശരീരത്തിലെ പേൻ വസ്ത്രം ധരിക്കുന്നതിന്റെ ഒരു സൂചകമാണ്, കാരണം മിക്ക മനുഷ്യർക്കും അപൂർവ്വമായ ശരീരമുടിയുള്ളതിനാൽ പേനിന് അതിജീവിക്കാൻ മനുഷ്യ വസ്ത്രങ്ങൾ ആവശ്യമാണ്. 50,000 മുതൽ 100,000 വർഷങ്ങൾക്കുമുമ്പ് ആരംഭിച്ചതായി കരുതപ്പെടുന്ന ആഫ്രിക്കയിലെ ഊഷ്മള കാലാവസ്ഥയിൽ നിന്ന് അകലെ ആധുനിക ഹോമോ സാപ്പിയൻ‌മാരുടെ വടക്കോട്ടുള്ള കുടിയേറ്റവുമായി വസ്ത്രങ്ങളുടെ കണ്ടുപിടിത്തം പൊരുത്തപ്പെട്ടിരിക്കാമെന്ന് അവരുടെ ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, സമാനമായ ജനിതക രീതികൾ ഉപയോഗിക്കുന്ന രണ്ടാമത്തെ കൂട്ടം ഗവേഷകർ 540,000 വർഷങ്ങൾക്ക് മുമ്പാണ് വസ്ത്രങ്ങൾ ഉത്ഭവിച്ചത് എന്നു കണക്കാക്കുന്നു. [4] ഇപ്പോൾ, വസ്ത്രത്തിന്റെ ഉത്ഭവ തീയതി അനിശ്ചിതമാണ്.

വസ്ത്രനിർമ്മാണം

തിരുത്തുക
 
സാരി ധരിച്ച ഹിന്ദു ഇന്ത്യൻ വനിത, രാജ രവിവർമ്മയുടെ ചിത്രം. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പുരാതനവും ജനപ്രിയവുമായ വസ്ത്രങ്ങളിൽ ഒന്ന്.

ചില മനുഷ്യ സംസ്കാരങ്ങളിൽ ആർട്ടിക് സർക്കിളിലെ വിവിധ ആളുകൾ പരമ്പരാഗതമായി അവരുടെ വസ്ത്രങ്ങൾ പൂർണ്ണമായും അലങ്കരിച്ചു തയ്യാറാക്കിയ രോമങ്ങളും തൊലികളും കൊണ്ട് നിർമ്മിക്കുന്നു. മറ്റ് സംസ്കാരങ്ങളിൽ തുകൽ, തൊലികൾ എന്നിവ മാറ്റി വിവിധ മൃഗങ്ങളുടെയോ, പച്ചക്കറികളുടെയോ നാരുകളിൽ നിന്ന് നെയ്ത കമ്പിളി, ലിനൻ, കോട്ടൺ, സിൽക്ക്, ഹെംപ്, റാമി എന്നിവയുൾപ്പെടെയുള്ള തുണി ഉപയോഗിക്കാൻ തുടങ്ങി.

ആധുനിക ഉപഭോക്താക്കളുടെ വസ്ത്രങ്ങളുടെ ഉൽ‌പ്പാദനം നിസ്സാരമായി കാണാമെങ്കിലും, ഫൈബർ‌ നിർമ്മാണം, സ്പിന്നിംഗ്, നെയ്ത്ത് എന്നിവ ഉൾ‌ക്കൊള്ളുന്ന മടുപ്പിക്കുന്നതും അധ്വാനിക്കുന്നതുമായ പ്രക്രിയയാണ്. വ്യാവസായിക വിപ്ലവകാലത്ത് ടെക്സ്റ്റൈൽ വ്യവസായം ശക്തിയേറിയ തറയോടുകൂടി ആദ്യമായി യന്ത്രവൽക്കരിക്കപ്പെട്ടു.

വ്യത്യസ്ത സംസ്കാരങ്ങൾ തുണിയിൽ നിന്ന് വസ്ത്രങ്ങൾ സൃഷ്ടിക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ഒരു സമീപനം തുണികൊണ്ട് അയഞ്ഞമട്ടിൽ പൊതിയുന്നതും ഉൾപ്പെടുന്നു. അനുയോജ്യമായ രീതിയിൽ പൊതിഞ്ഞ ചതുരാകൃതിയിലുള്ള വസ്ത്രങ്ങൾ ഉദാഹരണത്തിന്, പുരുഷന്മാർക്ക് ധോതിയും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്ത്രീകൾക്കുള്ള സാരിയും, സ്കോട്ടിഷ് കില്ത്, ജാവനീസ് സരോംഗ്. എന്നീ വസ്ത്രങ്ങൾ പലരും ധരിച്ചിരുന്നു. പിന്നുകൾ അല്ലെങ്കിൽ ബെൽറ്റുകൾ വസ്ത്രങ്ങളിൽ (ധോതി, സാരി) യഥാസ്ഥാനത്ത് പിടിപ്പിച്ച് (കില്ത് , സരോംഗ്) വസ്ത്രങ്ങൾ ധരിച്ചിരുന്നു. തുണി വെട്ടാതെ തന്നെ വിവിധ വലിപ്പത്തിലുള്ള ആളുകൾക്ക് വസ്ത്രം ധരിക്കാൻ സാധിച്ചിരുന്നു.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
  1. Hoffecker, J., Scott, J., Excavations In Eastern Europe Reveal Ancient Human Lifestyles, University of Colorado at Boulder News Archive, March 21, 2002, colorado.edu Archived 2011-07-19 at the Wayback Machine.
  2. Balter M (2009). "Clothes Make the (Hu) Man". Science. 325 (5946): 1329. doi:10.1126/science.325_1329a. PMID 19745126.
  3. Kvavadze E, Bar-Yosef O, Belfer-Cohen A, Boaretto E, Jakeli N, Matskevich Z, Meshveliani T (2009). "30,000-Year-Old Wild Flax Fibers". Science. 325 (5946): 1359. doi:10.1126/science.1175404. PMID 19745144. Supporting Online Material
  4. Reed; et al. (2004). "Genetic Analysis of Lice Supports Direct Contact between Modern and Archaic Humans". PLoS Biology. 2 (11): e340. doi:10.1371/journal.pbio.0020340. PMC 521174. PMID 15502871.{{cite journal}}: CS1 maint: unflagged free DOI (link)
"https://ml.wikipedia.org/w/index.php?title=വസ്ത്രധാരണം&oldid=4134987" എന്ന താളിൽനിന്ന് ശേഖരിച്ചത്