സംവാദം:വന്യജീവി (സംരക്ഷണ) നിയമം 1972

(സംവാദം:വന്യജീവി (സംരക്ഷണ) നിയമം, 2002 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വന്യജീവി സംരക്ഷണ നിയമം, 2002 എന്ന് പൊരേ. വലയം ആവശ്യമൂണ്ടോ?--ഷിജു അലക്സ് (സംവാദം) 14:34, 18 ജനുവരി 2013 (UTC)Reply

1972-ലെ നിയമംഎന്നതാളിന്റെ തലക്കെട്ട് അപ്രകാരമാണ്. --അ ർ ജു ൻ (സംവാദം) 14:56, 18 ജനുവരി 2013 (UTC)Reply

വന്യജീവി സംരക്ഷണ നിയമം ഉചിതം. 1972-ഉം മാറ്റാം. അവിടെ ചർച്ചയൊന്നും നടന്നിട്ടില്ല--റോജി പാലാ (സംവാദം) 15:02, 18 ജനുവരി 2013 (UTC)Reply

ഉചിതമായത് ചെയ്യാം. എതിർപ്പില്ല. --അ ർ ജു ൻ (സംവാദം) 15:05, 18 ജനുവരി 2013 (UTC)Reply

THE INDIAN WILDLIFE (PROTECTION) ACT, 1972 എന്നാണ് ഔദ്യോഗിക നാമം. അപ്പോൾ ബ്രാക്കറ്റ് ഉണ്ടാവില്ലേ? -- റസിമാൻ ടി വി 15:34, 18 ജനുവരി 2013 (UTC)Reply

വലയത്തിന് അകത്ത് തന്നെ അത് കൊടുക്കണം. നിയമം വന്യജീവികളെ സംബന്ധിച്ചുള്ളതാണ്. അതിലെ ഒരു ഭാഗം /പ്രധാനഭാഗം സംരംക്ഷണം ആണ് എന്ന അർഥമാണിതുവഴി കിട്ടുക. ബ്രാക്കറ്റില്ലെങ്കിൽ വന്യജീവികളെ സംരക്ഷിക്കുന്നതിന് മാത്രമായ നിയമം എന്ന് വായിക്കാം. എന്നാൽ സംരക്ഷണം ബ്രായ്കറ്റിലാണെങ്കിൽ, ഈ നിയമത്തിൽ തന്നെ വന്യജീവികളെ കൊല്ലുന്നതിനുള്ള വകുപ്പുകളും ഉൾപ്പെടുത്താവുന്നതാണല്ലോ. നീണ്ടു നിൽക്കുന്ന പേരുള്ള നിയമങ്ങളുടെ തലക്കെട്ടുകൾ ചുരുക്കി നൽകുകയും പൂർണ്ണപേര് വേണമെങ്കിൽ ഉള്ളടക്കത്തിൽ നൽകുകയും ചെയ്യാമെന്ന് തോന്നുന്നു. നിയമത്തിലെ ഓരോ കുത്തിനും കോമയ്കും ഉദ്ദേശങ്ങളുടെണ്ടെന്നാണ് സങ്കല്പം:) --Adv.tksujith (സംവാദം) 16:28, 18 ജനുവരി 2013 (UTC)Reply

അങ്ങനെ ആണെങ്കിൽ ശരി. ഇങ്ങനല്ലെ കാര്യങ്ങൾ മനസ്സിലാക്കുന്നത്. :) --ഷിജു അലക്സ് (സംവാദം) 16:30, 18 ജനുവരി 2013 (UTC)Reply

ഇവിടെ പ്രധാനപ്പെട്ട മറ്റൊരു പ്രശ്നമുണ്ടല്ലോ. വന്യജീവി സംരക്ഷണത്തിനായി ഉണ്ടായിരുന്ന നിയമം 1972 ൽ പാസ്സാക്കിയതാണ്. അതിന് രണ്ട് തവണ ഭേദഗതികൾ വന്നതായി കാണുന്നു. 1993 ലും 2002 ലും രണ്ട് ഭേദഗതിയും ആക്ടിന്റെ പേര് മാറ്റാനായുള്ള ഭേദഗതി വന്നിട്ടില്ല. അതായത് ആക്ടിന്റെ പേര് ഇപ്പോഴും വന്യജീവി (സംരക്ഷണ) നിയമം 1972 എന്നു തന്നെയാണ്. 2002 ലെ നിയത്തിന്റെ പേര് വന്യജീവി (സംരക്ഷണ) ഭേദഗതി നിയമം 2002 എന്നാണ്.
അതായത് ആദ്യ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി കൊണ്ടുവന്ന നിയമം മാത്രമാണ് രണ്ടാമത്തെ നിയമം. വേണമെങ്കിൽ ഭേദഗതി നിയമത്തിനായി പ്രത്യേക താൾ തുടങ്ങാം. അതായത് ഈ താൾ നിലനിർത്താം. അല്ലെങ്കിൽ ആദ്യ നിയമത്തിന്റെ താളിലേക്ക് ഈ താൾ ലയിപ്പിക്കാം. താഴെ ഭേദഗതി നിയമത്തിന്റെ ആദ്യ ഭാഗം കൊടുക്കുന്നത് നോക്കൂ. അതിൽ ആദ്യനിയമത്തിന്റെ ചുരുക്കപ്പേര് മാറ്റിയിട്ടില്ല. പകരം വിശദമായ പേര് മാത്രമേ മാറ്റിയിട്ടുള്ളൂ. അതായത് ആദ്യ നിയമം "വന്യജീവി (സംരക്ഷണ) നിയമം 1972 1993 ലെയും 2002 ലെയും ഭേദഗതികളോട് കൂടിയത് " എന്നാണ് നിയമവൃത്തങ്ങളിൽ ഇത് അറിയപ്പെടുന്നത്.

An Act further to amend the Wild Life (Protection) Act, 1972.

BE it enacted by Parliament in the Fifty‑third Year of the Republic of India as follows:

Short Title and Commencement 1. (1) This Act may be called the Wild Life (Protection) Amendment Act, 2002.������

(2) It shall come into force on such date as the Central Government may, by notification in the Official Gazette, appoint and different dates may be appointed for different provisions of this Act. Amendment of Long Title 53 of 1972

2. In the Wild Life (Protection) Act, 1972 (hereinafter referred to as the principal Act), for the long title, the following long title shall be substituted, namely:�

"An Act to provide for the protection of wild animals, birds and plants and for matters connected therewith or ancillary or incidental thereto with a view to ensuring the ecological and environmental security of the country." [1]--Adv.tksujith (സംവാദം) 02:22, 19 ജനുവരി 2013 (UTC)Reply

ലയിപ്പിക്കുക

തിരുത്തുക

വന്യജീവി (സംരക്ഷണ) നിയമം 1972 എന്ന ഒരു താൾ നിലവിലുണ്ട്. ഇപ്പോഴത്തെ താളായ വന്യജീവി (സംരക്ഷണ) നിയമം, 2002 എന്ന നിയമത്തിന്റെ പൂർണ്ണമായ പേര് വരേണ്ടത് വന്യജീവി (സംരക്ഷണ) ഭേഗതി നിയമം, 2002 എന്നാണ്. അതായത് പുതിയ താൾ വേണമെങ്കിൽ ആ പേരിൽ ആരംഭിക്കണം. ആദ്യ നിയമത്തിൽ ചില ഭേദഗതികൾ നടപ്പിൽ വരുത്താനായി കൊണ്ടുവന്നിട്ടുള്ളതാണ് രണ്ടാമത്തെ അമൻഡ്മെന്റ് ആക്ട്. ആദ്യ നിയമത്തിന്റെ പേരിൽ മാറ്റം വരുത്തിയിട്ടില്ല. അമൻഡ് മെന്റ് ആക്ടിനെപ്പറ്റി പ്രത്യേകം വിക്കിതാൾ ഉണ്ടാക്കുന്നതിൽ വലിയ പ്രസക്തി ഇല്ല. ഭേഗഗതികൾ ആദ്യ ലേഖനത്തിൽ ചേർത്താൽ മതിയാകും. മാത്രമല്ല, നിയമങ്ങൾക്ക് ഇടക്കിടെ ഭേദഗതികൾ വന്നുകൊണ്ടിരിക്കും. ഉദാഹരണത്തിന് ഈ നിയമത്തിന് 1993 ൽ ഇങ്ങനെ ഒരു ഭേദഗതിയും വന്നിട്ടുണ്ട്.ഓരോ ഭേദഗതിക്കും വിക്കി താളിന്റെ ആവശ്യമില്ലെന്ന് കരുതുന്നു. പ്രധാന നിയമത്തിന്റെ താളിലേക്ക് അപ്പപ്പോൾ വരുന്ന ഭേദഗതി വിവരങ്ങൾ കൂട്ടിച്ചേർത്താൽപ്പോരേ ? --Adv.tksujith (സംവാദം) 00:24, 20 ജനുവരി 2013 (UTC)Reply

ഭേദഗതികൾ യഥാർത്ഥ നിയമത്തിന്റെ താളിലേക്ക് ലയിപ്പിക്കുന്നതാവും നല്ലത് -- റസിമാൻ ടി വി 08:20, 20 ജനുവരി 2013 (UTC)Reply
"വന്യജീവി (സംരക്ഷണ) നിയമം 1972" താളിലേക്ക് മടങ്ങുക.