സംവാദം:ലൗ ജിഹാദ് വിവാദം

(സംവാദം:ലൗ ജിഹാദ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Praveenkoramkottil in topic മൗനം ഭൂഷണം

തലക്കെട്ട്‌ മാറ്റം

തിരുത്തുക

ഇന്നത്തെ കേരള ഡി.ജി.പി [1] യുടെയും ഹൈകോടതി ജഡ്ജി ശ്രീ കെ.ടി ശങ്കരന്റെയും[2] പരാമർശം ലൗ ജിഹാദ് എന്നത് ലൗ ജിഹാദ് വിവാദം എന്ന തലക്കെട്ടിലേക്കു മാറ്റാൻ പര്യാപ്തമാണ്.--Yousefmadari 15:32, 11 നവംബർ 2009 (UTC)Reply

ഒട്ടുമിക്ക കാര്യങ്ങളും വിവാദങ്ങളുണ്ടാക്കാറുണ്ട്. എന്നു കരുതി വിക്കിപീഡിയ വിവരങ്ങൾ വിശകലനം ചെയ്ത് പ്രസിദ്ധീകരിക്കേണ്ടതില്ല. --പ്രവീൺ:സംവാദം 04:25, 15 നവംബർ 2009 (UTC)Reply
പ്രവീൺ, അങ്ങനെ വിശകലനം ചെയ്ത് പ്രസിദ്ധീകരിക്കുന്നതിനോട് വിക്കിപീഡിയ എതിരാണോ? riyazahamed 08:05, 15 നവംബർ 2009 (UTC)Reply

വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് (en:Wikipedia:No original research - en:WP:SYNTHESIS) വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല തുടങ്ങിയ താളുകൾ കാണുക--പ്രവീൺ:സംവാദം 13:40, 15 നവംബർ 2009 (UTC)Reply

തലക്കെട്ട് മാറ്റത്തെ കുറിച്ചാണ്‌ യൂസുഫമതാരി എന്ന ഉപയോക്താവ് പറയുന്നത്. പക്ഷേ പ്രവീൺ എന്ന ഉപയോക്താവ്, വിവരങ്ങൾ വിശകലനം ചെയ്ത് പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന് പറയുന്നത് ആരോടാണ്‌. അങ്ങനെ ആരെങ്കിലും അഭിപ്രായപ്പെട്ടോ. പ്രവീണിന്റെ സം‌വാദത്തിന്‌ ശേഷമാണ്‌ റിയാസ്‌അഹമദ് സം‌വാദം നടത്തിയത്. അപ്പോൾ പിന്നെ ഈ ഉപയോക്താവ് താഴെ എഴുതിയ പ്രത്യാഘാതം നൽകണം എന്നതിനോടായിരിക്കുമോ പ്രവീൺ പ്രതികരിച്ചത്. പക്ഷേ എന്റെ അഭിപ്രായം വിശകലനങ്ങൾ പ്രസിദ്ധീകരിക്കണം എന്നല്ല. ഒന്നാം ഉറവിടത്തിലും രണ്ടാം ഉറവിടത്തിലുമായി വന്ന വിവരങ്ങൾ ചേർത്ത് സംഗ്രഹിക്കണം എന്നാണ്‌ പറഞ്ഞത്. വിക്കിപീഡിയ ഒന്നാം ഉറവിടത്തേക്കാൾ രണ്ടാം ഉറവിടമാണ്‌ ആശ്രയിക്കാറ് എന്ന് വ്യക്തമായി പറയുന്നു. ആ നിലക്ക് ഫ്രണ്ട്ലൈനിൽ വന്ന ലേഖനങ്ങളും ഹിന്ദുവിലെ ലേഖനങ്ങളും യോജിപ്പിച്ച് കൊടുക്കാം.--ഉപ്പേരിക്കുരുള 15:28, 15 നവംബർ 2009 (UTC)Reply

സാധാരണ ഉപയോഗിക്കപ്പെടുന്ന പേരിനു പകരം വ്യത്യസ്താഭിപ്രായങ്ങളുണ്ടായി എന്ന കാരണത്താൽ വിക്കിപീഡിയയുടെ വിശകലന ഫലമായി തലക്കെട്ട് മാറ്റേണ്ട എന്നു മാത്രമാണു ഞാൻ പറഞ്ഞത്. വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകളിൽ പ്രസിദ്ധീകരിച്ചവയെങ്കിൽ പ്രത്യാഘാതങ്ങൾ വിക്കിപീഡിയയിലേയ്ക്ക് ചേർക്കുന്നതിനു ഞാനെന്തിനെതിരാകണം? വിവരങ്ങൾ ഒരുമിച്ചെഴുതുമ്പോൾ en:WP:SYNTHESIS-നു വിരുദ്ധമാകാതിരിക്കുക. നന്ദി--പ്രവീൺ:സംവാദം 16:12, 15 നവംബർ 2009 (UTC)Reply

പ്രത്യാഘാതം നൽകണം

തിരുത്തുക

ഫ്രണ്ട്ലൈൻ മാഗസിനിൽ (Volume 26 - Issue 23 :: Nov. 07-20, 2009) കേരളത്തിലും കർണാടകയിലും കൊഴുത്ത് വന്ന ലൗജിഹാദ് വിവാദത്തെ കുറിച്ച് രണ്ട് ലേഖനം:ഒന്ന് വികാർ അഹമദ് സഈദിന്റെ love and hate മറ്റൊന്ന് ആർ.കൃഷ്ണകുമാറിന്റെ Divisive debate. കൂടാതെ കേരളത്തിൽ ഡി.ജി.പി യുടെ അന്തിമ റിപ്പോർട്ടും സമർപ്പിച്ച് കഴിഞ്ഞല്ലോ. തീർച്ചയായും ഇവയെല്ലാം സംഗ്രഹിച്ച് ലൗ ജിഹാദ് വിവാദത്തിന്റെ പ്രത്യാഘാതം എന്നൊരു ഉപതലക്കെട്ടിലുള്ള വിവരണത്തിന്‌ പ്രസക്തിയുണ്ട്. വിക്കിപീഡിയ പത്രങ്ങളുടെ മാത്രം സെൻസേഷനലിസത്തിന്റെയും അപനിർമിതികളുടേയും പിറെകെ നടക്കേണ്ട ഒരു ഓൺലൈൻ പത്രമല്ലല്ലോ--ഉപ്പേരിക്കുരുള 17:32, 14 നവംബർ 2009 (UTC)Reply

ആവേശം ചോർന്നു പോയോ?!

തിരുത്തുക

ലൗ ജിഹാദ് പത്രങ്ങളിൽ സജീവമായി വന്നപ്പോൾ എല്ലാവർക്കും എന്തൊരു ആവേശമായിരുന്നു എഡിറ്റുകൾ നടത്താനും സം‌വാദത്താളിൽ രണ്ട് കാച്ച് കാച്ചാനും . ഇപ്പോൾ എല്ലാവരും ഉൾവലിഞ്ഞ മട്ടാണ്‌. പലരും അർഥഗർഭമായ മൗനം പാലിക്കുന്നത് പോലെ. അതോ വിക്കിപീഡിയയുടെ സജീവത പത്രങ്ങളുടെ സെൻസേഷനിലിസത്തെ ആശ്രയിച്ചാണോ ഇരിക്കുന്നത്. ഇതൊക്കെ ഒരു സിസോപ്പും അഡ്മിനും താത്പര്യപൂർവ്വം വേണ്ടിടത്ത് ചർ‍ച്ച ചെയ്യാത്തത് വിക്കിയെ പിറകോട്ടടിക്കും. ചിലർക്ക് ലൗ ജിഹാദ് എന്നുള്ളത് ലൗ ജിഹാദ് വിവാദം എന്നു പോലും മാറ്റാൻ അനുവാദമില്ല. മറ്റു ചിലർക്ക് ജിഹാദിന്റെ താളിലും ഇതിനെ ചേർക്കാനായിരുന്നു അതീവ ഔത്സിക്യം. ഇതെല്ലാം കേവലം പത്രങ്ങളുടെ വിവാദങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ഓർക്കണം. ഏതായാലും മാന്യമായ തിരുത്തൽ നടത്താൻ തയ്യാറുള്ളവർക്ക് ഏതാനും ലിങ്കുകൾ കൂടി താഴെ [1] [2] [3] [4] [5]

  1. "ലൗ ജിഹാദ് ഇല്ലെന്ന് സിഐഡി റിപ്പോർട്ട്". ദാറ്റ്സ് മലയാളം. 2009-11-14. Retrieved 2009-12-02.
  2. "'Love jihad': Centre files affiavit" (in English). malayalam manorama. 2009-12-02. Retrieved 2009-12-02.{{cite news}}: CS1 maint: unrecognized language (link)
  3. "No 'Love Jihad' in Kerala" (in English). deccanherald. 2009-10-22. Retrieved 2009-12-02.{{cite news}}: CS1 maint: unrecognized language (link)
  4. "Union home ministry files affidavit in HC on 'Love Jihad'" (in English). dnaindia. 2009-12-01. Retrieved 2009-12-02.{{cite news}}: CS1 maint: unrecognized language (link)
  5. "'Love Jihad' Reports Point To Polarisation In Society'" (in English). countercurrents.org. 2009-11-09. Retrieved 2009-12-02.{{cite news}}: CS1 maint: unrecognized language (link)

--ഉപ്പേരിക്കുരുള 17:13, 2 ഡിസംബർ 2009 (UTC)Reply

വിക്കിപ്പീഡിയയിൽ സിസോപ്പും അഡ്മിനും ഒന്നുതന്നെയല്ലേ..?? സിസോപ്പും ബ്യൂറോക്രാറ്റും എന്നാണോ ഉപ്പേരിക്കുരുള ഉദ്ദേശിച്ചത് ? ----- ദീപു [deepu] 18:14, 2 ഡിസംബർ 2009 (UTC)Reply

ക്ഷമിക്കണം. മലയാളം വിക്കിപീഡിയയിലെ ഉത്തരാവാദപ്പെട്ടവർ എന്നേ പ്രധാനമായും ഉദ്ദേശിച്ചൊള്ളൂ.--ഉപ്പേരിക്കുരുള 18:23, 2 ഡിസംബർ 2009 (UTC)Reply

ഉത്തരവാദപ്പെട്ടവർ ..?? എന്ത് ഉത്തരവാദിത്തം ആണ് താങ്ക്കൾ ഉദ്ദേശിച്ചത്, സിസോപ്പിനും ബ്യൂറോക്രാറ്റിനും ഒക്കെ മീഡിയവിക്കിയിൽ സാങ്കേതികമായി കൂടുതൽ അധികാരങ്ങൾ ഉണ്ടെന്നല്ലേ ഉള്ളൂ ?, അതാണോ ഉത്തരവാദിത്തം എന്നുദ്ദേശിച്ചത് ---ദീപു [deepu] 02:05, 3 ഡിസംബർ 2009 (UTC)Reply

പുതിയ റിപ്പോർ‌ട്ടുകളുടെ അടിസ്ഥാനത്തിൽ പേജിന് പേര് മാറ്റി നൽകിയിട്ടുണ്ട്. നിലവിലില്ലെന്ന് ഔദ്യോഗിക വിശദീകരണം നൽകപ്പെട്ട വിഷയത്തെക്കുറിച്ചുള്ള പേജിനേക്കാളും വിവാദമെന്ന പരിഗണനയാണ് കൂടുതൽ അനുയോജ്യം. ‌riyazahamed 21:29, 5 ഡിസംബർ 2009 (UTC)Reply

തലക്കെട്ട് മാറ്റങ്ങൾ

തിരുത്തുക

ലൗ ജിഹാദ് വിവാദം എന്ന തലക്കെട്ട് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇതിന്റെ കാരണങ്ങൾ താഴെപറയുന്നവയാണ്

  1. A descriptive article title should describe the subject without passing judgment, implicitly or explicitly, on the subject. ഇത് (ലൗ ജിഹാദ്) നടക്കാത്ത ഒരു സംഭവം ആണെന്ന് ഒരു തോന്നൽ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാൽ ലൗ ജിഹാദ് എന്ന തലക്കെട്ട് തന്നെയാണ് ഉചിതം. ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കപെടുന്നത് ഒരിക്കലും വിക്കി തലക്കെട്ട് നോക്കിയാകാൻ സാധ്യതയില്ല.
  2. In discussing the appropriate name of an article, remember that the choice of title is not dependent on whether a name is "right" in a moral or political sense. അപ്രിയ സത്യങ്ങളെല്ലാം വിവാദങ്ങൾ തന്നെയാണ്. അത് ചില വിഭാഗങ്ങൾക്ക് എപ്പോഴും അസത്യവുമായി എന്നു വരാം. അതിനനുസരിച്ച് പേരുകൾ മാറ്റിക്കളിക്കുന്നത് ശരിയല്ല.
  3. ഇത്തരം വിഷയങ്ങൾ വരുമ്പോൾ ഇഗ്ലീഷ് വിക്കിയിലെ തലക്കെട്ട് റഫർചെയ്യുന്നത് വളരെ നല്ലതായിരിക്കും. ഒരു വശം മാത്രം കാണുന്ന റിപ്പോട്ടുകളുടെ അടിസ്ഥാനത്തിൽ പേരുകൾ മാറ്റുന്നത് ശരിയല്ല. കോടതി പോലും ലൗ ജിഹാദ് എന്ന വാക്ക് തെറ്റാണെന്ന് പറഞ്ഞിട്ടില്ലെന്ന് ഓർക്കുക.
  4. തലക്കെട്ട് മാറ്റുക എന്ന പേരിലെ ഒരു ചർച്ച മുകളിലുണ്ട്. ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാത്തപ്പോൾ മുങ്ങിക്കളഞ്ഞ് കുറച്ച് കഴിഞ്ഞ് വീണ്ടും അതേ ആവശ്യവുമായി പൊങ്ങുന്നത് എന്തായാലും നല്ല കാര്യമല്ല.

പൂച്ച ലൗ ജിഹാദിനെതിരെ കരഞ്ഞാലും 10 മിനുട്ടിനകം വിക്കിയിൽ വന്നിരുന്ന വിക്കിയിൽ കോടതിയുടെ വാക്കുകൾ 36 മണിക്കുറിനു ശേഷവും കാണ്മാനാവാത്തപ്പോൾ വിക്കി പോലുള്ള സം‌രം‌ഭങ്ങൾ എവിടെ നിൽക്കുന്നു എന്ന സുഹൃത്തിന്റെ ചോദ്യത്തിന് ഏതാണ്ട് ഉത്തരം ആയി എന്നു തോന്നുന്നു. തലക്കെട്ട് മാറ്റുന്നതിന് മുമ്പ് വിക്കിയിലെ ലേഖനം ഒരു ചർച്ച പോലും ചെയ്യാതെ വാണ്ടലൈസ് ചെയ്ത് ലൗ ജിഹാദ് വിവാദം എന്ന പേരിന് അനുസൃതമാക്കിയെടുത്തത് ശരിയാണെന്ന് തോന്നുന്നില്ല. മലയാളം വിക്കിയിലെ ലേഖനങ്ങൾ കുന്നു പോലെ പെരുകുമ്പോഴും വിക്കിയുടെ ചില നയങ്ങളും മാർഗ്ഗരേഖകളും മലയാളീകരിക്കാത്തത് ഇത്തരം ലക്ഷ്യങ്ങൾ മുന്നിൽ കണ്ടിട്ടല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മുകളിലെഴുതിയ പലകാര്യങ്ങളും വീണ്ടും വീണ്ടും എഴുതുന്നതിൽ അതീവ ഖേദത്തോടെ--—ഈ തിരുത്തൽ നടത്തിയത് lee2008 08:39, 12 ഡിസംബർ 2009 (UTC)Reply

http://www.thehindu.com/2009/12/02/stories/2009120253780400.htm ഈ വാർത്ത കാണുമല്ലോ. ലവ് ജിഹാദ് ഇല്ല എന്ന കേന്ദ്ര സർക്കാറിന്റെ വിശദീകരണത്തിനു ശേഷമാണ് തലക്കെട്ട് തിരുത്തിയത്. ഉണ്ടെന്ന് തെളിയുന്ന പക്ഷം പഴയ തലക്കെട്ട് തന്നെ നൽകാവുന്നതാണ്. riyazahamed 10:52, 13 ഡിസംബർ 2009 (UTC)Reply

ജാഗ്രത സമിതി സര്ക്കുലർ ഔദ്യോഗികമെല്ലന്ന് മെത്രാൻ [3]സമിതി 188.48.146.126 18:42, 13 ഡിസംബർ 2009 (UTC)Reply

മൗനം ഭൂഷണം

തിരുത്തുക

കേരളത്തിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ നിലപാടിന്റെ (അല്ലെങ്കിൽ നിലപാടില്ലായ്മയുടെ) ഒടുവിലത്തെ റിപ്പോർട്ട് തേജസ് ന്യൂസിൽ തന്നെ വന്നത് ഇതാണ്. കർണ്ണാടകത്തിലെ മെത്രാൻ സമിതിയുടെ ഒരു പ്രസ്താവന ലിങ്കിലുമുണ്ട്. ലൗ ജിഹാദ് വിവാദം മെത്രാന്മാർക്കു മാത്രമല്ല ചിന്താക്കുഴപ്പം ഉണ്ടാക്കിയിരിക്കുന്നതെന്ന് കേരളാ ഹൈക്കോടതിയുടെ ഒടുവിലത്തെ നിലപാടു വിളംബരം ചെയ്യുന്ന ഈ ലിങ്കും വ്യക്തമാക്കും. പത്രങ്ങളും, മെത്രാന്മാരും, കോടതിയും എല്ലാം കൂടി മനുഷ്യനെ വലയ്ക്കുന്നു എന്നു പറഞ്ഞാൽ മതിയല്ലോ. ഒരുവഴിയ്ക്കു നോക്കിയാൽ‍, കേരളത്തിലെ തിരുമേനിമാരുടെ "മൗനം വിദ്വാനു ഭൂഷണം" എന്ന നിലപാടു തന്നെ മെച്ചം.Georgekutty 14:00, 17 ഡിസംബർ 2009 (UTC)Reply

ജോർജൂട്ടി സൂചിപ്പിച്ച അന്വേഷണം കോടതി തടഞ്ഞതായുള്ള വാർത്ത, മനോരമന്യൂസിൽ (17 ഡിസംബർ 2009) ഇവിടെ. ഇതിൽ ജഡ്ജി ശശിധരൻ നമ്പ്യാർ ഇങ്ങനെയും അഭിപ്രായപ്പെട്ടിരിക്കുന്നു.:"കേസ് ഡയറിയിലെ വിവരങ്ങൾ സംശയാസ്പദമാണന്നും അന്വേഷണ ഉദ്യോഗസ്ഥന്റെ പല നിഗമനങ്ങളും തന്റെ ന്യായാധിപ മനസ്സാക്ഷിയെ വേദനിപ്പിച്ചു വെന്നും കോടതി പറഞ്ഞു"--ഉപ്പേരിക്കുരുള 14:50, 17 ഡിസംബർ 2009 (UTC)Reply

"പാക് ചാരസംഘടനയുടെ സഹായത്താൽ പി.ഡി.പി.യും പോപ്പുലർ ഫ്രണ്ടുമാണ് ഇത് നടപ്പിലാക്കുന്നത് എന്നും 300 പെൺകുട്ടികളെ തീവ്രവാദികൾ പാകിസ്താനിലെ ചുവന്നതെരുവിൽ വിറ്റതായി രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരമുണ്ടെന്നും ബി.ജെ.പി. ആരോപിച്ചു"

ഇതിന് അവലംബമായി കൊടുത്തിരിയ്ക്കുന്ന ഒരു കണ്ണി പ്രവർത്തിയ്ക്കുന്നില്ല, മറ്റേതിൽ ഇപ്പറയുന്നതൊന്നുമല്ല കൊടുത്തിരിയ്ക്കുന്നത് എന്നതിനാൽ നീക്കം ചെയ്യുന്നു.--ഓലപ്പടക്കം (സംവാദം) 11:29, 8 ഒക്ടോബർ 2012 (UTC) ഇതാ പുതിയതൊന്ന് , സമയമുള്ളവർ ഇതൊക്കെ ചേർത്ത് അപ്ഡേറ്റു ചെയ്യുക .https://www.indiatoday.in/india/story/love-jihad-kerala-conversion-factory-islamic-state-1078518-2017-10-31Reply

"https://ml.wikipedia.org/w/index.php?title=സംവാദം:ലൗ_ജിഹാദ്_വിവാദം&oldid=4026014" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ലൗ ജിഹാദ് വിവാദം" താളിലേക്ക് മടങ്ങുക.