സംവാദം:യേശുവിന്റെ ഗിരിപ്രഭാഷണം
ബൈബിൾ അദ്ധ്യായങ്ങൾ വള്ളിപുള്ളി വിടാതെ പകർത്തി വച്ചാൽ ബൈബിൾ വിഷയത്തെക്കുറിച്ചുള്ള ലേഖനമാവില്ല. ഇത് ഗിരിപ്രഭാഷണത്തെക്കുറിച്ചുള്ള ലേഖനമല്ല, ഗിരിപ്രഭാഷണം സത്യവേദകപുസ്തകഭാഷ്യത്തിന്റെ പകർത്തി എഴുത്താണ്. മത്തായിയുടെ സുവിശേഷം 5, 6, 7 അദ്ധ്യായങ്ങൾ അതേപടി സത്യവേദകപുസ്തകത്തിൽ നിന്നു cut and paste ചെയ്തിരിക്കുന്നു. 48 വാക്യങ്ങളുള്ള അഞ്ചാമദ്ധ്യായം മുഴുവനുമുണ്ട്. മൂന്നദ്ധ്യായങ്ങളിലും കൂടിയുള്ള 111 വാക്യങ്ങളിൽ 95 എണ്ണവുമുണ്ട്. ആ ഒപ്പിയൊട്ടിക്കലുകൾ ഒന്നോടെ നീക്കം ചെയ്ത് തിരുത്തി എഴുതിയാലേ ലേഖനം നിലനിർത്താൻ പറ്റൂ. അല്ലെങ്കിൽ നീക്കം ചെയ്യുകയാണു വേണ്ടത്.Georgekutty 07:51, 30 ഡിസംബർ 2010 (UTC)
- പകർപ്പവകാശലംഘനമാണെന്നു കാണുന്ന ലേഖനങ്ങളിൽ {{SD}} ചേർക്കാൻ മടിക്കേണ്ട. --Vssun (സുനിൽ) 09:19, 30 ഡിസംബർ 2010 (UTC)
ലേഖനം വായിക്കാതെ മറ്റാർക്കെങ്കിലും അഭിപ്രായം അറിയിക്കാനും സാധിക്കില്ലല്ലോ
തിരുത്തുകഗിരിപ്രഭാഷണം എന്ന ലേഖനം മായ്ച്ചതായി കാണുന്നു. കേവലം ഒരു വ്യക്തിയുടെ അഭിപ്രായത്തിന്റെ പേരിൽ ചില ദിവസങ്ങൾക്കുശേഷം ഇത് പൂർണ്ണമായും ഡീലീറ്റ് ചെയ്തത് ശരിയായ നടപടിയായി കരുതുന്നില്ല. ഈ ലേഖനം ക്രൈസ്തവ ഫലകത്തിൽ വളരെ നാളുകളായി എഴുതപ്പെടതെ ചുമന്ന അക്ഷരത്തിൽ നിലനിന്നിരുന്നതാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ ആധാരശിലയായ യേശുക്രിസ്തുവിന്റെ വിശ്വപ്രസിദ്ധമായ പ്രസംഗമാണ് ഗിരിപ്രഭാഷണം എന്ന പേരിൽ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ ബൈബിളിൽ നിന്നും ഉദ്ദരണികൾ കൂടുതലായി കടന്നു വരുന്നത് സ്വാഭാവികമാണ്. ബൈബിൾ വചനങ്ങൾ ഒരിക്കലും പകർപ്പവകാശ ലംഘനത്തിനു കീഴിൽ വരികയില്ല. അതിനാൽ എത്രയും വേഗം ഈ ലേഖനം പുനസ്ഥാപിച്ചതിനുശേഷം സംവാദങ്ങളിലൂടെ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതാണ് ഉചിതം എന്നു തോന്നുന്നു. ഇംഗ്ളീഷ് ലേഖനത്തിന്റെ മാതൃകയിൽ ആക്കുന്നതിനും ലേഖനത്തിന് അധികം എഡിറ്റിങ്ങ് ആവശ്യമില്ലെന്നാണ് ഞാൻ കരുതുന്നത്. ലോകചരിത്രത്തെ രണ്ടായി വിഭാഗിച്ച ഒരു ലോകനേതാവിന്റെ പ്രസംഗം അതുപോലെ നൽകുന്നതുപോലും യുക്തിസഹമായിട്ടാണ് എനിക്ക് തോന്നുന്നത്. മാത്രമല്ല, ലേഖനം വായിക്കാതെ അതിനെക്കുറിച്ച് മറ്റാർക്കെങ്കിലും അഭിപ്രായം അറിയിക്കാനും സാധിക്കില്ലല്ലോ. എത്രയും വേഗം ലേഖനം പുനസ്ഥാപിക്കപ്പെടുമെന്ന് കരുതുന്നു. -- സിജോ വർഗ്ഗീസ്, മൈക്കാവ് 13:31, 2 ജനുവരി 2011 (UTC)
സത്യവേദപുസ്തകം പകർപ്പവകാശത്തിനു കീഴിൽ വരുന്നതാണ്അതിൽ നിന്നുള്ള പകർപ്പ് വിക്കിയിൽ അനുവദനീയമല്ല. അക്കാരണത്താലാണ് ലേഖനം നീക്കം ചെയ്തത്. --Vssun (സുനിൽ) 13:46, 2 ജനുവരി 2011 (UTC)
“ | ബൈബിൾ വചനങ്ങൾ ഒരിക്കലും പകർപ്പവകാശ ലംഘനത്തിനു കീഴിൽ വരികയില്ല. | ” |
അത് ഏത് ബൈബിൾ പരിഭാഷ പകർത്തി എന്നതിനനുസരിച്ച് ഇരിക്കും. ഉദാഹരണത്തിനു സത്യവേദപുസ്തകം എന്ന ബൈബിൾ പരിഭാഷയിലെ വാചകങ്ങളാണു് പകർത്തുന്നതെങ്കിൽ അത് പകർപ്പവകാശലംഘനം ആകില്ല. കാരണം ആ പരിഭാഷ പ്രസിദ്ധീകരിച്ചിട്ട് 60 വർഷം കഴിഞ്ഞു.
എന്നാൽ പി.ഒ.സി ബൈബിളിലെ വാചകങ്ങൾ അതെ പോലെ പകർത്തി വെക്കുന്നത് ഗുരുതരവും വിക്കിപീഡിയയിലെ നിയമം അനുസരിച്ച് തടയപ്പെടുന്നതിനു് കാരണവും ആകാവുന്ന പകർപ്പവകാശലംഘനം ആണു്. അല്ലെങ്കിൽ പി.ഒ.സി ബൈബിളിന്റെ പ്രസാധകർ പ്രസ്തുത പരിഭാഷ പബ്ലിക്ക് ഡൊമൈനിൽ ആണെന്ന് കാണിച്ച് വെബ്ബ് സൈറ്റ് പുതുക്കയും (അല്ലെങ്കിൽ സ്വതന്ത്രലൈസൻസ് ആയാലും മതി) മറ്റും വേണം.
പക്ഷെ ഇതിനൊക്കെ അപ്പുറം ബൈബിൾ പരിഭാഷയിലെ വാചകങ്ങൾ അതെ പോലെ വിക്കിപീഡിയിൽ ആകേണ്ട കാര്യമില്ല. ഒരു പുസ്തകം അതേ പോലെ ചേർക്കേണ്ടത് വിക്കിഗ്രന്ഥശാലയിലാണു്. പകർപ്പവകാശകാലാവധി കഴിഞ്ഞ സത്യവേദപുസ്തകം ഇതിനകം വിക്കിഗ്രന്ഥശാലയിൽ ചേർത്തിട്ടും ഉണ്ട്. ഏതെങ്കിലും ഒരു ലേഖനത്തിനു ആവശ്യമായ അലവംബം മാത്രമാണു് പുസ്തങ്ങളിൽ നിന്ന് എടുക്കേണ്ടത്. അല്ലാതെ വാക്യങ്ങൾ മൊത്തമായി വിക്കിപീഡിയയിൽ ചേർക്കുക അല്ല വേണ്ടത്. വിക്കിയിലെ ലേഖനങ്ങൾ സ്വതന്ത്രമായി എഴുതിയതാവണം. അങ്ങനെ അല്ലാത്തതു കൊണ്ടണു് മുൻപ് പി.ഒ.സി ബൈബിളീൽ നിന്ന് വാക്കോട് വാക്ക് പകർത്തിയ ലെഖനങ്ങൾ ഒക്കെ വിക്കിപീഡിയയിൽ നിന്ന് ഒഴിവാക്കിയത്. --ഷിജു അലക്സ് 13:57, 2 ജനുവരി 2011 (UTC)
- ബൈബിളിൽ നിന്നുള്ള പകർത്തലല്ലാത്ത ആമുഖ ഭാഗം പുനസ്ഥാപിക്കാമെന്ന് കരുതുന്നു.--അഭി 14:52, 2 ജനുവരി 2011 (UTC)
- ഷിജു അലക്സിന്റെയും അഭിയുടെയും അഭിപ്രായം സ്വീകാര്യമായി തോന്നുന്നു. സത്യവേദപുസ്തകത്തിൽ നിന്നുള്ള പകർപ്പാണ് കൊടുത്തിരിക്കുന്നത്. അതിനാൽ അത് പകർപ്പവകാശ നിയമപരിധിയിൽ വരുന്നില്ല. ആദ്യഭാഗവും സുവർണ്ണവാക്യങ്ങളും ഉൾപ്പെടെ പുനസ്ഥാപിക്കുക. (അത് ഇംഗ്ളീഷ് വിക്കിയിലും ഉള്ളതാണ്) ബാക്കി കാര്യങ്ങൾ വീണ്ടും എഡിറ്റ് ചെയ്ത് മതിയായ വ്യത്യാസം വരുത്തി പിന്നീട് ചേർക്കാൻ ശ്രമിക്കുന്നതാണ്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 15:41, 2 ജനുവരി 2011 (UTC)
- ആദ്യ ഖണ്ഡികയും ആമുഖവും പുനഃസ്ഥാപിച്ചിട്ടുണ്ട്.--കിരൺ ഗോപി 16:39, 2 ജനുവരി 2011 (UTC)
- ഷിജു അലക്സിന്റെയും അഭിയുടെയും അഭിപ്രായം സ്വീകാര്യമായി തോന്നുന്നു. സത്യവേദപുസ്തകത്തിൽ നിന്നുള്ള പകർപ്പാണ് കൊടുത്തിരിക്കുന്നത്. അതിനാൽ അത് പകർപ്പവകാശ നിയമപരിധിയിൽ വരുന്നില്ല. ആദ്യഭാഗവും സുവർണ്ണവാക്യങ്ങളും ഉൾപ്പെടെ പുനസ്ഥാപിക്കുക. (അത് ഇംഗ്ളീഷ് വിക്കിയിലും ഉള്ളതാണ്) ബാക്കി കാര്യങ്ങൾ വീണ്ടും എഡിറ്റ് ചെയ്ത് മതിയായ വ്യത്യാസം വരുത്തി പിന്നീട് ചേർക്കാൻ ശ്രമിക്കുന്നതാണ്. -- സിജോ വർഗ്ഗീസ്, മൈക്കാവ് 15:41, 2 ജനുവരി 2011 (UTC)
- പി.ഒ.സി. ബൈബിൾ എന്ന വിചാരത്തിലാണ് സത്യവേദപുസ്തകം എന്നെഴുതിയത്. ക്ഷമിക്കുക.
- 60 വർഷം എന്നത് ഇന്ത്യയിൽ പകർപ്പവകാശം തീരാനുള്ള കാലാവധി മാത്രമാണ്. ഇന്ത്യൻ നിയമമനുസരിച്ചും യു.എസ്. നിയമമനുസരിച്ചും പകർപ്പവകാശകാലാവധി തീർന്നാൽ മാത്രമേ വിക്കികളിൽ ഉൾക്കൊള്ളിക്കാവൂ എന്ന കാര്യം ശ്രദ്ധിക്കുക. 1996-നു മുൻപ് ഇന്ത്യയിൽ പകർപ്പവകാശം തീർന്നതെല്ലാം യു.എസിലും പൊതുസഞ്ചയത്തിൽ വരും എന്നാൽ അതിനുശേഷം ഇന്ത്യയിൽ പകർപ്പവകാശകാലാവധി അവസാനിച്ചവയെ പൊതുസഞ്ചയം എന്ന് ഗണിക്കരുത്. --Vssun (സുനിൽ) 02:55, 3 ജനുവരി 2011 (UTC)