ലേഖനം പുസ്തകത്തെക്കുറിച്ചോ വംശത്തെക്കുറിച്ചോ? -- റസിമാൻ ടി വി 19:04, 6 ഏപ്രിൽ 2010 (UTC)Reply

വംശത്തെക്കുറിച്ചായിരിക്കുന്നതാണ്‌ നല്ലതെന്ന് തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിൽ Chirakkal Raja ആണോ?--Rameshng:::Buzz me :) 07:20, 23 ഏപ്രിൽ 2010 (UTC)Reply
ചിറക്കൽ രാജ അല്ല. മൂഷിക വംശം ഏഴിമലക്കടുത്ത് ആസ്ഥാനമാക്കി ഭരണം നടത്തിയി എന്നു കരുതപ്പെടുന്ന ഒരു രാജവംശം ആണ്‌ മൂഷക വംശം. മൂഷകവംശം എന്ന പേരിൽ പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അതുലൻ എന്ന കവി ഒരു മഹാകാവ്യവും രചിച്ചിട്ടുണ്ട്. --Anoopan| അനൂപൻ 07:37, 23 ഏപ്രിൽ 2010 (UTC)Reply
en:Mooshaka kingdom എന്നത് Chirakkal Raja യിലേക്കാണ്‌ തിരിച്ചുവിടൽ. അതുകൊണ്ട് ഉണ്ടായ സംശയമാണ്‌--Rameshng:::Buzz me :) 09:07, 23 ഏപ്രിൽ 2010 (UTC)Reply

അവിശ്യ വിവരങ്ങൾ ഉൾക്കൊണ്ടെന്നു തോനുന്നു, ഒഴിവാക്കൽ നീക്കിക്കൂടെ? --കിരൺ ഗോപി 22:09, 30 ഏപ്രിൽ 2010 (UTC)Reply

ഇപ്പോഴും ഇതിന്റെ ആമുഖം വായിക്കുമ്പോൾ സംശയം തീരുന്നില്ല. ഇത് പുസ്തകത്തെക്കുറിച്ചോ അതോ വംശത്തെക്കുറിച്ചോ എന്ന്.. --Vssun 02:09, 1 മേയ് 2010 (UTC)Reply

ലേഖനം പുസ്തകത്തെക്കുറിച്ചാണ്‌. കിരൺ ഗോപി 06:21, 5 മേയ് 2010 (UTC)Reply

xxx എഴുതി yyy പ്രസിദ്ധീകരിച്ച ഒരു മലയാളനോവലാണ് മൂഷകവംശം എന്ന രീതിയിൽ തുടക്കത്തിൽ ഒരു വാചകം അത്യാവശ്യമാണ്. --Vssun 09:14, 5 മേയ് 2010 (UTC)Reply


വിവരണം എന്ന തലക്കെട്ടിനു് കീഴിലുള്ളതു് ഭൂരിഭാഗവും മൂഷക രാജവംശം എന്ന ലേഖനത്തിനാണു് ചേരുക. അതു് പിരിച്ച് വേറെ ലേഖനമാക്കാം. ഈ പുസ്ത്കത്തെകുറിച്ചുള്ള കുറേ കൂടി അടിസ്ഥാനപരമായ കാര്യങ്ങൾ ലേഖനത്തിൽ ചേർക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു.--ഷിജു അലക്സ് 16:05, 5 മേയ് 2010 (UTC)Reply

ഈ പുസ്തകം മൂഷക രാജവംശം എന്ന രാജവംശത്തെപ്പറ്റിയാണ്‌ പ്രതിപാദിക്കുന്നത്, അപ്പോൽ വിവരണത്തിൽ രാജവംശം ഉൾപ്പെടുത്തുന്നതിൽ തെറ്റുണ്ടോ? --കിരൺ ഗോപി 16:18, 5 മേയ് 2010 (UTC)Reply
ഉള്ളടക്കം രാജവംശത്തെക്കുറിച്ച് തന്നെയാണെങ്കിൽ ശരിയാണു്. ഞാൻ എന്റെ പ്രസ്ഥാവന പിൻ‌വലിക്കുന്നു. മൂഷക രാജവംശത്തെകുറിച്ചും ഒരു ലേഖനം ആവാമെന്ന് തോന്നുന്നു. --ഷിജു അലക്സ് 16:22, 5 മേയ് 2010 (UTC)Reply

മൂഷികവും മൂഷകവും ഒന്നാണെങ്കിലും മൂഷികവംശം എന്നാണ് ഈ ഗ്രന്ഥം വായിച്ചിട്ടുള്ളവർ പരാമർശിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ ഹസ്തലിഖിതഗ്രന്ഥശാലയിലുണ്ടെന്നു പറയുന്ന ഈ ഗ്രന്ഥം ടി.എ. ഗോപിനാഥറാവു ഏതാണ്ട് പൂർണമായി പ്രസിദ്ധീകരിച്ചിരുന്നു. കിട്ടാനില്ല. എൻ.വി. കുറേ ഭാഗം ഗവേഷണാർഥം പ്രസിദ്ധീകരിച്ചത് വായിച്ചു. അതിൽ നിന്നു ഗ്രഹിച്ച കഥ വിശദമായി ഇവിടെ ചേർക്കാം (ആ ഭാഗങ്ങൾ വ്യാഖ്യാനസഹിതം ഗ്രന്ഥശാലയിൽ ചേർക്കുകയും ആവാം).

പിന്നെ, വിവരപ്പെട്ടിയിൽ പ്രസാധകർ, പ്രസിദ്ധീകരിച്ച വർഷം എന്നൊക്കെ കാണുന്നത് കൗതുകപ്പെടുത്തുന്നു :)--തച്ചന്റെ മകൻ 12:47, 15 മേയ് 2010 (UTC)Reply

മൂഷക രാജവംശം വിശ്വകർമ്മജരായിരുന്നു ബ്രാഹ്മണാധിപത്യത്തോടെയാണ് ചിറക്കൽ രാജാവ് അധികാരമേറ്റത് രണ്ട് രാജവംശങ്ങളാണ് അല്ലാതെ ഒന്നല്ല. കോരപ്പുഴക്കം ചന്ദ്രഗിരിപ്പുഴക്കം ഇടയിലുള്ള എല്ലാ ശിവക്ഷേത്രങ്ങളും ദേവീ ക്ഷേത്രങ്ങളും മൂഷകരാജാക്കന്മാരാണ് നിർമ്മിച്ചിട്ടുള്ളത് ചരിത്ര രേഖകൾ തെളിവാണ് 'മൂഷകരാജാക്കന്മാരെ വടു കർമ്മൻ എന്നാണ് പേരിനൊപ്പം അറിയപ്പെടാറ്

"https://ml.wikipedia.org/w/index.php?title=സംവാദം:മൂഷകവംശം&oldid=4024951" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മൂഷകവംശം" താളിലേക്ക് മടങ്ങുക.