സംവാദം:മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ പട്ടിക

Latest comment: 16 വർഷം മുമ്പ് by Simynazareth in topic AFD


- ഇത് മലയാളത്തിലാക്കുന്ന മുറയ്ക്ക് ചേർക്കാവുന്നതാണ്. simy 18:48, 30 ജൂൺ 2008 (UTC)Reply

ഈ ശാസ്ത്രജ്ഞന്മാർ മതത്തിന്റെ അടിസ്ഥാനത്തിൽ ലിസ്റ്റ് ചെയ്യപ്പെട്ടതിനാൽ അവർ അതിലെ ഏതേത് ഉപവിഭാഗത്തിൽ പെടുന്നുവെന്ന വിവരം കൂടി ഉൾപ്പെടുത്തുന്നതു് പ്രസക്തമായിരിക്കുമെന്നു തോന്നുന്നു. ഉദാഹരണമായി സുന്നി, മുജാഹിദ്, ഷിയാ എന്നിങ്ങനെയുള്ള വിവരങ്ങൾ. കൃത്യമായി മതചര്യ അനുസരിക്കുന്നുണ്ടോ എന്നും വ്യക്തമാക്കാവുന്നതല്ലേ ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

മംഗലാട്ട് പറഞ്ഞത് നല്ല അഭിപ്രായമാണ്.എനിക്കും അക്കാര്യം തോന്നിയിരിന്നു.മുഴുവൻ മലയാളീകരിച്ച് കഴിഞ്ഞതിനു ശേഷം ഇൻഷാ അല്ലാഹ് നമുക്ക് ഒരു ടാബിൾ രൂപത്തിലാക്കാം.ശേഷം ഏതൊക്കെ ശാഖ(ശാസ്ത്രം/മതം/രാജ്യം/കാലഘട്ടംetc..) കൊടുക്കുന്നതിനെ കുറിച്ച് ചിന്തിക്കാം.ആരോഹണ അവരോഹണ ക്രമത്തിലും ചെയ്യണം. എങ്കിലും ഉപവിഭാഗം ഈ വ്യക്തികളുടെ താളുകൾ വരുമ്പോൾ അവിടെ ആകുന്നതല്ലെ എന്നൊരു അഭിപ്രായം എനിക്കുണ്ട്? ഈഴവരുടെ പട്ടിക റീസ്റ്റോർ ചെയ്യുമ്പോഴും ഇങ്ങനെ ഒന്ന് പ്രസക്തമായിരിക്കുമെന്നു തോന്നുന്നു.ഉദാഹരണത്തിന് ചെർമൻ, പാണൻ, കൊഴപ്പാൻ.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക ഈ പട്ടികയും വേണമെങ്കിൽ തരം തിരിക്കാം . ഉദാഹരണത്തിന് ദ്രാവിഡൻ, മംഗോളിയൻ, കറുത്തവൻ സങ്കര ഇനം. അതു പോലെ എന്തെല്ലാം ഇനി എഴുതാൻ കിടക്കുന്നു. സമയമുണ്ടല്ലോ. നമ്മൾ എഴുതി തീരുന്നില്ലങ്കിൽ വിഷമിക്കണ്ട അടുത്ത തലമുറക്ക് വിട്ടു കൊടുക്കാം.-- നീലമാങ്ങ ♥♥✉  04:13, 1 ജൂലൈ 2008 (UTC)Reply

നീലമ്മാങ്ങ പറയുന്നത് അടുത്ത തലമുറയിൽപോലും നടക്കുമോ എന്നത് സംശയമാണ്‌. ഇങ്ങനെ കുറേ തുടങ്ങി വച്ച് അടുത്ത തലമുറക്ക് കൈമാറുന്നതാണല്ലോ മൂപ്പർടേ പ്രധാന വിനോദം. --202.83.55.62 04:47, 1 ജൂലൈ 2008 (UTC)Reply


ഈ ലേഖനം ഒരിക്കൽ ഡലീറ്റ് ചെയ്യപ്പെട്ടതാണ്. അത് റീഇൻസ്റ്റേറ്റ് ചെയ്തതിനു കാരണം എന്താണ്. മറ്റു സിസോപ്പുകളുമായി ചർച്ചകൾ നടത്താതെ ഒരു സിസോപ്പിനു തോന്നുമ്പോൾ ഡലീറ്റുകയും മറ്റൊരാൾക്ക് തോന്നുമ്പോൾ തിരികെ കൊണ്ടുവരികയും ചെയ്യുന്നത് വിരോധാഭാസമായി തോന്നുന്നു. ഇംഗ്ലീഷ് വിക്കിയിൽ ഡീസിസോപ്പ് ചെയ്യുകയും 1 വർഷം വിലക്കുകയും ചെയ്യുമത്രെ. --ചള്ളിയാൻ ♫ ♫ 06:02, 1 ജൂലൈ 2008 (UTC)Reply

മറ്റ് സിസോപ്പുകളുമായി ഒരു ലേഖനം റീൻസ്റ്റേറ്റ് ചെയ്യുന്നതിനു മുൻപ് ചർച്ച ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു. അനൂപൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് അത് ശ്രദ്ധിച്ചത്.
ലേഖനം റീ‍‌ഇൻസ്റ്റേറ്റ് ചെയ്തതിനുള്ള കാരണം ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇതേ തലക്കെട്ടിലുള്ള ലേഖനത്തിന്റെ റ്റാക്ക് പേജ് ശ്രദ്ധിച്ചതാണ്.ഈ ലേഖനം നീക്കം ചെയ്യണോ വേണ്ടയോ എന്ന വിഷയത്തിൽ [ഇവിടെ നടന്ന വോട്ടെടുപ്പ് http://en.wikipedia.org/wiki/Wikipedia:Articles_for_deletion/Muslim_athletes] ശ്രദ്ധിക്കുക. അതിലെ വാദമുഖങ്ങളും വോട്ടെടുപ്പ് ഫലവും ശ്രദ്ധിക്കുക.
ഞാൻ ലേഖനം മുൻപ് ഡിലീറ്റ് ചെയ്ത അഡ്മിനിസ്ട്രേറ്ററുമായി (പ്രവീൺ) ഡിസ്കസ് ചെയ്യാതെ ലേഖനം റീ‌ഇൻസ്റ്റേറ്റ് ചെയ്തതു തെറ്റായി എന്നതുകൊണ്ട് മറ്റേതെങ്കിലും അഡ്മിനിസ്ട്രേറ്റർക്ക് ഈ ലേഖനം ഡിലീറ്റ് ചെയ്യാവുന്നതാണ്. ഞാൻ വീണ്ടും റിവേട്ട് ചെയ്യില്ല. simy 06:13, 1 ജൂലൈ 2008 (UTC)Reply


നീലമാങ്ങയെ സന്തോഷിപ്പിക്കാൻ ഈ പട്ടിക ഇവിടെ കിടക്കട്ടെ. വിക്കിയിൽ അത്രയും സമാധാനമുണ്ടാവും. ഒന്നുമില്ലെങ്കിൽ വിക്കിയിൽ ലേഖനമെഴുതുന്നവർക്കു സം‌വാദത്തിനു നടക്കതെ ലേഖനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.

പക്ഷെ പുള്ളി ഇതിൽ നിർത്തുമെന്നു കരുതണ്ട. മുസ്ലീം ആയ ക്രിസ്ത്യാനികൾ, മുസ്ലീമായ ഹിന്ദുക്കൾ, ഗൾഫിലെത്തിയ മുസ്ലീംങ്ങൾ, ഗൾഫിൽ നിന്നു തിർച്ചെത്തിയ മുസ്ലീംങ്ങൾ, ഇസ്ലാം വിക്കി തുടങ്ങിയ മുസ്ലീംങ്ങൾ, കേരളത്തിലെ സുന്നി മുസ്ലിങ്ങൾ, ബീഡിവലി നിർത്തിയ മുസ്ലീംങ്ങൾ, ഹജ്ജ് നടത്തിയ മുസ്ലീങ്ങൾ, വിക്കിപീഡിയയിൽ എഴുതുന്ന മുസ്ലീംങ്ങൾ തുടങ്ങിയ നിരവധി പട്ടികകളുമായി വരും. നമുക്കു അതൊക്കെ വിക്കിയിലെ വിജ്ഞാനത്തിലേക്കു ചേർക്കാം. ഇതൊന്നും നോട്ടബിലിറ്റി പ്രശ്നമാവില്ലല്ലോ. ഇംഗ്ലീഷ് വിക്കിയിൽ ഉള്ള ചവറുകൾ ഒക്കെ മലയാളം വിക്കിയിലും ആവാം എന്ന നയം കൂടി നമുക്കു രൂപീകരിക്കാം.


എന്തായാലും വിക്കിയിൽ സമാധാന അന്തരിക്ഷം സ്ഥാപിക്കാൻ, നീലമാങ്ങ തുടങ്ങുന്ന ഇതെ പോലുള്ള എല്ലാ പട്ടികകളും അനുവദിക്കണം എന്നാണു എന്റെ അഭിപ്രായം. പറ്റിയാൽ ഇസ്ലാം വിക്കിയയിൽ ഉള്ള ചില പട്ടികകളും ലേഖനങ്ങളും കൂടി ഇതിലേക്കു നമുക്കു ഇമ്പോർട്ട് ചെയ്യാം. ലൈസൻസ് പ്രശ്നം എന്തായലും ഉണ്ടാവില്ല.

എന്തായാലും ആ പട്ടികകൾ വരുന്ന സമയത്തു സിസോപ്പുമാരൊക്കെ ഇവിടെ തന്നെ കാണണം. അല്ലാതെ ബ്ലൊക്കാനും ഡിലീറ്റാനും പുനഃസ്ഥാപിക്കാനും മാത്രം എത്തിയാൽ പോരാ. വിക്കിക്കു ബ്ലൊക്കോഫീസറുമാരേയും, ഡിലീറ്റോഫീസറുമാരേയും ആണല്ലോ ആവശ്യം.--Shiju Alex|ഷിജു അലക്സ് 06:28, 1 ജൂലൈ 2008 (UTC)Reply

ഇങ്ങിനൊരു സംഭവം ഇവിടാദ്യമായതിനാൽ - ഇത്തരത്തിലൊരു ചർച്ചപോലുമിവിടെ നടന്നിട്ടില്ല - സിമിയെ വിലക്കുന്നത് വിഡ്ഢിത്തരമാകും. തരം പോലെ ഇംഗ്ലീഷ് വിക്കിയെ അനുവർത്തിക്കുകയും നിരാകരിക്കുകയും ചെയ്യുന്ന തരത്തിൽ ഇംഗ്ലീഷ്നയങ്ങൾ ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കരുതെന്ന്ന്നെന്റെ അഭിപ്രായം. ഇംഗ്ലീഷ് വിക്കിയിലെ ചവറുകൾ അവിടുണ്ടെന്ന കാരണത്താലിവിടേ അനുവദിക്കുകയൊന്നും വേണ്ട. മുന്നറിയിപ്പിനും വിലക്കിനും ശേഷവും പഴയ ശൈലി തന്നെ തുടരുന്ന നീലമാങ്ങയോടു സിദ്ദിക്കിനെ കണ്ടു പഠിക്കാൻ ഒരു അറിയിപ്പും തരട്ടേ --പ്രവീൺ:സംവാദം 06:37, 1 ജൂലൈ 2008 (UTC)Reply

ഹ ഹ

വല്യേട്ടൻ(അഡ്മി.) തന്നെ ഇതൊക്കെ പറയണം. പലരും പല കാലത്തും പലസ്ഥലത്തും പറഞ്ഞിട്ടുള്ളതാ (ഞാനും). വിജ്ഞാനകോസം ബളര്‌ട്ട്. ഞമ്മക്ക് കണ്ട് ആനന്ദിക്കാം................--സുഗീഷ് 19:04, 1 ജൂലൈ 2008 (UTC)Reply

പ്രിയ സുഗീഷ്, എന്തു ചവറാണ്‌ ഞാൻ കൊണ്ടുവന്നതെന്നറിഞ്ഞാൽ കൊള്ളാം. ഇനി ആവർത്തിക്കാതിരിക്കാൻ നോക്കാമല്ലോ--വല്യേട്ടൻ പ്രവീൺ:സംവാദം 03:43, 2 ജൂലൈ 2008 (UTC)Reply

പ്രസ്തുത പട്ടികയുമൊരു ചവറു തന്നെയല്ലേ.. ഇത് ഇവിടെ കിടക്കാനനുവദിക്കുന്നത് “വാക്കൊന്ന് പ്രവർത്തി മറ്റൊന്ന്” എന്നതല്ലേ കാണിക്കുന്നത്? ചോദ്യം മാത്രം.. --VC1975 07:35, 2 ജൂലൈ 2008 (UTC)Reply

പ്രവീണിന്‌, താങ്കൾ കൊണ്ടുവന്നു എന്നല്ല ഞാൻ ഉദ്ദേശിച്ചതും പറഞ്ഞതും . പല ലേഖനങ്ങളുടേയും കാര്യത്തിൽ ഇങ്ങനെ പലരും പിടിവാശി നടത്തിയിട്ടുണ്ട് എന്നുമാത്രമേ ഉദ്ദേശിച്ചുള്ളൂ. അത് താങ്കളെപ്പോലെ വിക്കിയിൽ; അഡ്മിനായ ഒരാളിൽ നിന്നും പറഞ്ഞുകേട്ടപ്പോൾ സന്തോഷം തോന്നി. പല ലേഖനങ്ങളുടേയും സം‌വാദങ്ങളിൽ ; (ലേഖനങ്ങളുടെ പേര്‌ പറയുന്നില്ല. പിന്നെ അതിൽ കയറി എല്ലാവരും കൂടി കുളമാക്കും.) പിന്നെ, അത്തരം ലേഖനങ്ങൾ കാണാൻ എളുപ്പവഴി "സം‌രക്ഷിച്ചിട്ടുള്ള താളുകൾ" പരിശോധിച്ചാൽ മതി. ഇംഗ്ലീഷ് വിക്കിയിലുണ്ട് എന്ന ഒറ്റക്കാരണത്താൽ പല ലേഖനങ്ങളും ചിത്രങ്ങളും മലയാളം വിക്കിയിൽ ചേർത്തിട്ടുണ്ട്. അത്തരം താളുകളുടെ സം‌വാദതാളുകൾ ചിലപ്പോൾ വിക്കിയിലെ ഏറ്റവും വലിയ താളുകളുടെ പട്ടികയിലായിരിക്കും ഉണ്ടാകാൻ സാധ്യത. ഞാൻ പറഞ്ഞത് താങ്കളേ വേദനിപ്പിച്ചു എങ്കിൽ സദയം ക്ഷമിക്കുക. സസ്നേഹം --സുഗീഷ് 13:27, 2 ജൂലൈ 2008 (UTC)Reply
ഒരിക്കൽ ഡിലീറ്റ് ചെയ്ത ഈ ലേഖനം റീസ്റ്റോർ ചെയ്തത് ആരുടെ താല്പര്യങ്ങൾ സം‌രക്ഷിക്കാൻ ആണെന്ന് മനസിലാകുന്നില്ല. അതിന് പറഞ്ഞിരിക്കുന്ന കാരണം ആണ് അതിലേറെ രസം. ഇംഗ്ലീഷ് വിക്കിയിലെ സം‌വാദം താളിൽ നടത്തിയ തീരുമാനപ്രകാരം മലയാളം വിക്കിയിലെ താൾ പുനസ്ഥാപിക്കാമോ? എങ്കിൽ സദാചാരത്തിന്റെ പേരു പറഞ്ഞ് ഡിലീറ്റ് ചെയ്ത ഇംഗ്ലീഷ് ചലച്ചിത്രനടികളുടെ ലേഖനങ്ങളും,അതുമായി ബന്ധപ്പെട്ട കുറെ ചിത്രങ്ങളും എല്ലാം പുനസ്ഥാപിക്കണം.ഈ ലേഖനം വീണ്ടും ഡിലീറ്റ് ചെയ്യാൻ നിർദ്ദേശിക്കുന്നു. ഇത് മലയാളം വിക്കിപീഡിയയിലെ കാര്യനിർവ്വാഹകർ എന്നതിന്റെ നിർവ്വചനം .

--അനൂപൻ 15:43, 4 ജൂലൈ 2008 (UTC)Reply

അനൂപൻ പറഞ്ഞതിനെ പൂർണ്ണമായും പിൻതാങ്ങുന്നു. --117.196.135.214 15:47, 4 ജൂലൈ 2008 (UTC)Reply
ആരുടെ താല്പര്യം സംരക്ഷിക്കാനായിരിന്നു ഇത് ഡിലീറ്റിയത്?

ഇത് അനൂപൻ കട്ടതോ അതോവിട്ടതോ?

ഇതും കാണുക -- നീലമാങ്ങ ♥♥✉  15:52, 4 ജൂലൈ 2008 (UTC)Reply

AFD

തിരുത്തുക

ഏകദേശം ഹിജറ കലണ്ടർ ആറാം നൂറ്റാണ്ട് വരെ ഇസ്ലാമിക ലോകത്ത് നിന്ന് ശാസ്ത്രലോകത്തേക്ക് വളരെയധികം സംഭാവനകൾ കിട്ടിയിട്ടുണ്ട്. അതിൻ ശേഷം ഇസ്ലാമിക ലോകം സാമ്പത്തികമായി തകരുകയും അതിൻ ശേഷമുള്ള ഭരണാധികാരികൾ ഗവേഷണം എന്ന ഭാഗം ഉപേക്ഷിക്കുകയും ചെയ്തു. അക്കാലത്തുള്ള ശാസ്ത്രകാരന്മാരുടെ ഒരു പട്ടിക കൊടുക്കുന്നത് വളരെ നല്ലതാൺ. മുസ്ലിം ശാസ്ത്രകാരന്മാരുടെ പട്ടിക എന്ന് പേർ മാറ്റി ഉചിതാമായ ഒരു പേരാക്കിയാൽ മതി. മുസ്ലിം ശാസ്ത്രകാരന്മാരുടേ പട്ടിക എന്ന് കൊടുക്കുമ്പോൾ അബ്ദുൽ കലാമിനെ ഒക്കെ കൊടുക്കെണ്ടി വരും അത് ഉചിതമാൺ എന്ന് തോന്നുന്നില്ല. എന്തോ ഒരു കറപ് ഷൻ ഉള്ളത് പോലെ. ഇത് ഒരു അഭിപ്രായമാൺ. ഒരു AFD ഫലകം ഇട്ട് കാലാകാലവും അത് അവിടെ കിടന്നിട്ട് എന്ത് ഉപകാരമാൺ. 117.97.6.17 17:55, 4 ജൂലൈ 2008 (UTC)Reply

അബ്ദുൽ കലാം ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പിൽ ഉണ്ട്. ഇവിടെയും വരും. ഇത് ലോകത്തിലെ മൊത്തതിലുള്ള പട്ടികയാണ്.സഹായത്തിന് ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് ചവറ് നോക്കുക-- നീലമാങ്ങ ♥♥✉  18:49, 4 ജൂലൈ 2008 (UTC)Reply
ലേഖനം നീക്കം ചെയ്യണമെങ്കിൽ ഒരു അഭിപ്രായ സമന്വയം രൂപപ്പെടുത്താൻ നോക്കുക. വോട്ടിട്ട് കേവലഭൂരിപക്ഷത്തിന്റെ പേരിൽ ഡിലീറ്റ് ചെയ്യാൻ ശ്രമിക്കരുത്. simy 18:57, 4 ജൂലൈ 2008 (UTC)Reply
"മുസ്ലിം ശാസ്ത്രജ്ഞന്മാരുടെ പട്ടിക" താളിലേക്ക് മടങ്ങുക.