സംവാദം:കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക

Latest comment: 16 വർഷം മുമ്പ് by Bluemangoa2z in topic വീണ്ടും

ഈ പട്ടിക കാഴ്ചയ്ക്കു കേമമാക്കാന് ആരെങ്കിലും സഹായിയ്ക്കുക കെവി 06:16, 28 ഫെബ്രുവരി 2006 (UTC)Reply

ഇത് അവാർഡ് ലഭിച്ചവരുടെ പട്ടികയായതിനാൽ പേരിൽ പട്ടിക വേനം. പിന്നെ പട്ടിക ആരേലും പെട്ടിയിലാക്കാമോ?--അഭി 04:35, 29 ഏപ്രിൽ 2008 (UTC)Reply
തലക്കെട്ട് വീണ്ടും മാറ്റണം. കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് നേടിയ മലയാളികളുടെ പട്ടിക എന്നതല്ലേ ഉചിതമായ തലക്കെട്ട്--അനൂപൻ 08:17, 29 ഏപ്രിൽ 2008 (UTC)Reply

പട്ടിക നീക്കം ചെയ്യണം

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക. ഇങ്ങനെ ഒരു പട്ടികയുടെ ആവശ്യമെന്താണ്? മുസ്ലിം ശാസ്ത്രക്ഞരുടെ പട്ടിക എന്നതു പോലെ തന്നെ അല്ലെ ഇതും? ദേശത്തിന്റെയും ഭാഷയുടെയും ജാതിയുടെ യും മതത്തിന്റെ യും പേരിൽ പട്ടിക ഉണ്ടാക്കാമോ?-- നീലമാങ്ങ ♥♥✉  03:54, 14 മേയ് 2008 (UTC)Reply


ദേശത്തിന്റെ പേരിൽ, മതത്തിന്റെ പേരിൽ, വർഗ്ഗത്തിന്റെ പേരിൽ വർണ്ണത്തിന്റെ പേരിൽ പട്ടിക പാടില്ല. ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം. അല്ലെങ്കിൽ ഈഴവരുടെ പട്ടിക തിരിച്ചു കൊണ്ടുവരണം — ഈ തിരുത്തൽ നടത്തിയത് 212.138.47.19 (സംവാദംസംഭാവനകൾ)
ഈ പട്ടിക നീക്കം ചെയ്യേണ്ട ആവശ്യമില്ല. ഇന്ത്യൻ പ്രദേശിക ഭാഷകളിലെ സാഹിത്യകാരന്മാരെയും അതു വഴി ഭാഷയെ തന്നെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസാഹിത്യ അക്കാദമി തന്നെ ഓരോ വർഷവും എല്ലാ ഭാഷകളിലെയും തിരഞ്ഞെടുത്ത കൃതികൾക്ക് പുരസ്കാരം നൽകാറുണ്ട്. മലയാളത്തിലെയും മികച്ച കൃതികൾക്കും ഈ പുരസ്കാരം ലഭിക്കാറുമുണ്ട്. അവരുടെ പട്ടിക എന്തടിസ്ഥാനത്തിലാണ് ഡിലീറ്റ് ചെയ്യണം എന്ന് പറയുന്നത്?മറ്റേതെങ്കിലും അനാവശ്യ പട്ടികകൾ നീക്കം ചെയ്തത് കൊണ്ട് ഇതും എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.--അനൂപൻ 09:13, 22 മേയ് 2008 (UTC)Reply

മായ്ക്കേണ്ട എന്നാണ് എന്റെ അഭിപ്രായം. വർഷം, കൃതി എന്നിവ ഉള്ളതിനാൽ വളരെ പ്രയോജനപ്രദം. അവയുള്ളതിനാൽ കാറ്റഗറിയാക്കി മാറ്റാനും പറ്റില്ല.(മറു ചോദ്യം വരും മുമ്പ് പറയുന്നു, മുസ്ലീം ശാസ്ത്രജ്ഞരുടെ പട്ടിക മായ്ക്കുന്നതിനേക്കുറിച്ച് ഞാൻ ഒരു അഭിപ്രായവും പറഞ്ഞിരുന്നില്ല.)--അഭി 09:19, 22 മേയ് 2008 (UTC)Reply

ലോകത്തിലെ മുസ്ലീം ശാസ്ത്രജ്ഞന്മാരാരൊക്കെയെന്നോ അവരുടെ കണ്ടുപിടിത്തങ്ങളേതൊക്കെയെന്നോ അവരുടെ കണ്ടുപിടുത്തങ്ങൾ മുസ്ലീം ഫിസിക്സ് അല്ലങ്കിൽ മുസ്ലീം കെമിസ്റ്റ്രി ... എന്നിങ്ങനെയാണെന്ന് ശാസ്ത്രത്തേ സ്നേഹിക്കുന്ന ഒരു ഇസ്ലാമും ഇസ്ലാമിനെ സ്നേഹിക്കുന്ന ഒരു ശാസ്ത്രജ്ഞനും പറയില്ല. പക്ഷേ ആ പേരും പറഞ്ഞ് വിവരങ്ങളുള്ള ഈ താൾ മായ്ക്കാനുള്ള ശ്രമം ശുദ്ധ നശീകരണ പ്രവർത്തനമാണ്‌. അതിലെ AFD നീക്കിയതിനും ചോദ്യം ചോദിച്ചതിനും എന്റെ തന്നെ കമന്റുകൾ എനിക്ക് തന്ന് എന്നെ അപമാനിക്കാനാണ്‌ നീലമാങ്ങാ ശ്രമിച്ചത്. ഈ താൾ നീക്കം ചെയ്യരുതെന്ന് ഞാൻ കരുതുന്നു. --പ്രവീൺ:സംവാദം‍ 09:27, 22 മേയ് 2008 (UTC)Reply


ഭാഷയെ പ്രോത്സാഹിപ്പിക്കാനാണ് വിക്കി എന്നറിഞ്ഞില്ല. തത്പര കക്ഷികൾക്ക് ഭാഷയെ പ്രോത്സാഹിപ്പിക്കാൻ വിക്കി ഉപയോഗിക്കാം. എന്നാൽ മതത്തെ പ്രത്സാഹിപ്പിക്കാൻ അത് പാടില്ല. ഈ പട്ടിക ഇനി ഒരുപാട് സബ് ആക്കി തിരിക്കാം:

  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മുസ്ലിങ്ങളുടെ പട്ടിക പാടില്ല (തത്സമയം നീക്കം ചെയ്യേണ്ടവ)
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ നസ്രാണികളുടെ പട്ടിക
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ കണ്ണുർ ജില്ലക്കാരുടെ പട്ടിക
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലപ്പുറം ജില്ലക്കാരുടെ പട്ടിക പാടില്ല
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ ഈഴവരുടെ പട്ടിക - കുഴപ്പമില്ല(ഒരു കൊല്ലമൊക്കെ നിലനിർത്താം)
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ കഞ്ചാവ് വലിക്കാരുടെ പട്ടിക (കൂടുതൽ പേരുണ്ടാവും) -- നീലമാങ്ങ ♥♥✉  09:31, 22 മേയ് 2008 (UTC)Reply


പ്രവീൺ പറയുന്നത് ശുദ്ധ അസംബന്ധമാണ്.

  • ലോകത്തിലെ ഇന്ത്യ ശാസ്ത്രജ്ഞന്മാരാരൊക്കെയെന്നോ അവരുടെ കണ്ടുപിടിത്തങ്ങളേതൊക്കെയെന്നോ അവരുടെ കണ്ടുപിടുത്തങ്ങൾ ഇന്ത്യൻ ഫിസിക്സ് അല്ലങ്കിൽ ഇന്ത്യ കെമിസ്റ്റ്രി ... എന്നിങ്ങനെയാണെന്ന് ശാസ്ത്രത്തേ സ്നേഹിക്കുന്ന ഒരു ഇന്ത്യനും ഇന്ത്യയെ സ്നേഹിക്കുന്ന ഒരു ശാസ്ത്രജ്ഞനും പറയില്ല.

പ്രവീൺ എഴുതിയത് ഇങ്ങനെ മാറ്റി എഴുതിയാൽ അത് കുഴപ്പമില്ല. പക്ഷെ മതത്തിന്റെ പേരിലാവുമ്പോൾ ഉള്ള ഈ ഇരട്ടത്താപ്പിന്റെ പേരെന്താണ്? അമ്മായി അമ്മക്ക് അടുപ്പിലും ആവാം അല്ലെ? (ഈ കമാന്റ് മുൻപ് പ്രവീൺ ഉപയോഗിച്ചിരിന്നോ എന്നെനിക്കറിയില്ല.) ഉപയോഗിച്ചിരുന്നെങ്കിൽ കടപ്പാട്:പ്രവീൺ-- നീലമാങ്ങ ♥♥✉  09:37, 22 മേയ് 2008 (UTC)Reply

കടപ്പാട് വേണ്ട, ഉപയോഗിച്ചിട്ടില്ല. (നീലമാങ്ങ പ്രകോപിപ്പിക്കാനാണോ നോക്കുന്നത്??)--പ്രവീൺ:സംവാദം‍ 09:39, 22 മേയ് 2008 (UTC)Reply


പ്രകോപനത്തിനുള്ള പേറ്റന്റും താങ്കൾ എടുത്തിട്ടുണ്ടോ? -- നീലമാങ്ങ ♥♥✉  09:45, 22 മേയ് 2008 (UTC)Reply

നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം. നീക്കം ചെയ്യണം എന്നത് നീലമാങ്ങയുടെ അഭിപ്രായം അല്ലേ. ഭൂരിഭാഗത്തിന്റെ അഭിപ്രായം അല്ലല്ലൊ.

--ലിജു മൂലയിൽ 11:14, 22 മേയ് 2008 (UTC)Reply

ഇഴവരുടെ പട്ടിക, മുസ്ലിം സൈന്റിസ്റ്റുകളുടെ പട്ടിക എന്നിവയൊക്കെ നീക്കം ചെയ്ത അതെ കാരണം ഇതിനുമുണ്ടെന്നാണ് ഞാൻ പറഞ്ഞത്. അങ്ങനെ ഒരു കാരണം ഇതിനില്ല എന്ന് അഭിപ്രായം പറയുന്നവർ ഓരോരുത്തരും കാരണം വിശദീകരിച്ച് എഴുതി വോട്ട് ചെയ്താൽ നന്നായിരിന്നു.-- നീലമാങ്ങ ♥♥✉  11:22, 22 മേയ് 2008 (UTC)Reply


അഭിപ്രായം അറിയിക്കുക

മുസ്ലിം സൈന്റിസ്റ്റുകളുടെ പട്ടിക നീക്കം ചെയ്തതിനോടുള്ള എന്റെ പ്രതികരണം ഈഴവരുടെ പട്ടിക നീക്കം ചെയ്തതിനോടുള്ള എന്റെ പ്രതികരണം ഈ ലേഖനം നീക്കം ചെയ്യാതിരിക്കാനുള്ള ന്യായമായ എന്റെ കാരണം വോട്ട്
ഒരു മതത്തിന്റെ കണക്കുകൾ തീച്ചയായും ഒരു വിജ്ഞാനം തന്നെയാണ്. ജാതിയുടെ കണക്കുകളും നമ്മുടെ സർക്കാർ തന്നെ ഒരുപാട് ശേഖരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട് 3പട്ടികകളും തമ്മിൽ വിജ്ഞാന കോശത്തിന്റെ കണ്ണിലൂടെ നോക്കിയാൽ ഒരു കുഴപ്പവുമില്ല ഈ ലേഖനം നീക്കുന്നതിനോട് പ്രതികൂലിക്കുന്നു. -- കാലിക്കൂട്ടർ
. . . .

.

മലയാളം വിക്കി മലയാളം വായിക്കാനറിയുന്ന കേരളീയർക്കുള്ളതാണ്. മറ്റു രാജ്യക്കാർ അത് വായിക്കുമോ എന്നറിയില്ല. ആ സ്ഥിതിക്ക് മലയാളികളുടെ പട്ടിക തീർച്ചയായും മലയാളികൾക്കാവശ്യമുണ്ടാവും. ഇനി മുസ്ലീം, ക്രിസ്ത്യൻ പട്ടികളാണെങ്കിൽ ഇതിൽ തന്നെ ചിലർ അത്തരം വിക്കികൾ നടത്തുന്നുണ്ടെന്നറിഞ്ഞു. അവിടെയാവാമല്ലോ. ഈ പട്ടികക്ക് യാതൊരു പ്രശ്നവും ഞാൻ കാണുന്നില്ല. --FirozVellachalil 11:31, 22 മേയ് 2008 (UTC)Reply


വേറെ എവിടെങ്കിലും പോയി എഴ്താൻ ഇവിടെ നിർദ്ദേശം ആവശ്യമില്ല. ഇത് പൊതു വിജ്ഞാന കോശമാണ്. ആരുടെയും കുടുംബ സ്വത്തല്ല. മലയാളം വിക്കി വായിക്കുന്നവർ കേരളീയരായതു കൊണ്ട് മലയാളികളുടെ കാര്യം മാത്രം എഴുതിയാൽ മതി എന്ന് പുതിയ കണ്ടു പിടുത്തം. അപ്പോൾ മലയാളികളായ മുസ്ലിം സൈന്റിസ്റ്റുകൾ പറ്റുമോ? അതുപോലെ മലയാളികളായ ഈഴവരുടെ പട്ടിക പറ്റുമോ? -- നീലമാങ്ങ ♥♥✉  11:44, 22 മേയ് 2008 (UTC)Reply


അനാവശ്യ സം‌വാദങ്ങൾക്കു തിരിക്കൊളുത്തി വിക്കിയിൽ മതപരത കടത്തി കൊണ്ടുവരാൻ ശ്രമിക്കുന്ന നീലമാങ്ങ എന്ന ഉപയോക്താവിനെ വിക്കിയിൽ നിന്നു വിലക്കണമെന്നു നിരവധി തവണ പലരും ആവശ്യപ്പെട്ടിട്ടുള്ളതാണു.കാര്യനിർ‌വാഹകർ അതിനു മടിക്കുന്നതു എന്തിനാണെന്നു ഇനിയും എനിക്കു മനസ്സിലാവുന്നില്ല.

എഴുതാൻ വിഷയമൊന്നും കിട്ടാതിരിക്കുമ്പൾ കറി വെക്കുന്ന പട്ടികയും, മുസ്ലീം ആയവരുടെ പട്ടികയും, മുസ്ലീം ആവാൻ പൊകുന്നവരുടെ പട്ടികയും , മുസ്ലീം ശാസ്ത്രജ്ഞാരുടെ പട്ടികയും ഒക്കെ ആയി വന്നു സമയം ചിലവാക്കുക എന്നതു പുള്ളിയുടെ ഒരു വിനോദമാണു. പക്ഷെ അതിനു കാര്യനിർ‌വാഹകർ ചൂട്ടു പിടിച്ചു കൊടുക്കുന്നതു എന്തൈനാനെന്നു മനസ്സിലാവുന്നില്ല. ഇതെ പോലുള്ള ഒരു സം‌വാദം ഇന്നലെ തിരഞ്ഞെടുകാവുന്ന ചിത്രങ്ങളുടെ സം‌വാദം താളിലും തുടങ്ങിയിരിക്കുന്നതു കണ്ടു. സം‌വാദം നടത്തി സമയം ചിലവാക്കുക എന്നതു അദ്ദേഹത്തിന്റെ ഒരു വിനോദമായിരിക്കാം. പക്ഷെ വിക്കിയിൽ വരുന്ന മറ്റുൾലവരുടെ ലക്ഷ്യം സം‌വാദം നടത്തൽ മാത്രമല്ല എന്നു മനസ്സിലാക്കുന്നതു നന്നായിരിക്കും.

എല്ലാ മുസ്ലീം പട്ടികകളും നീലമാങ്ങയുടെ തന്നെ ഇസ്ലാം വിക്കിയിലേക്കു പോകട്ടെ. മുസ്ലീം ആയവരുടെ പട്ടികയും ആവാൻ പൊകുന്നവരുടെ പട്ടികയും ഒക്കെ അവിടെ വരാവുന്നതാണു. അവിടാണു അതിന്റെ സ്ഥാനം. അവിടെ ഇടുന്നതൊക്കെ ഇവിടെയാകാം എന്നും ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതൊക്കെ മലയാളം വിക്കിയിൽ ആവാമെന്നും കരുതുന്നെങ്കിൽ അതു അറിവിലായ്മയിൽ നിന്നു വരുന്നതാണു --ഷിജു അലക്സ് 11:47, 22 മേയ് 2008 (UTC)Reply


മുകളിലെ പാരഗ്രാഫിനാണ് അനാവശ്യ സംവാദം എന്ന് പറയുന്നത്. വെറുതെ സമയം കൊല്ലി സംവാംദം. എന്നാൽ സബ്ജക്ടുമായി യാതൊരു ബന്ധമോ, അല്ലെങ്കിൽ ആരോപണം തെളിയിക്കനുള്ള ഒരു ശ്രമമോ അതിൽ കാണുന്നില്ല. ഈ മുന്ന് പട്ടികകളും തമ്മിൽ ബന്ധമില്ല എന്ന് തെളിയിക്കൂ.അതിനു വേണ്ടി സംവാദ താൾ ഉപയോഗിച്ചാൽ അത് ഭാവി തലമുറക്ക് ഉപകാരമാവും. വിക്കിയിൽ നിന്ന് തുരത്തിയാൽ ഹിഡൻ അജ്ണ്ട നടപ്പിലാക്കാൻ എളുപ്പമായിരിക്കും. മനോരമയുടെ വെബ്സൈറ്റിലെഴുതണോ തേജസിന്റെ വെബിലെഴുതണോ സ്നേഹസംവാദം വെബിലെഴുതണമോ അതുമല്ലെങ്കിൽ വല്ല ബ്ലോഗിലുമെഴുതണോ എന്നൊന്നും ഇവിടെ പറയേണ്ട ഒരു ആവശ്യമില്ല. ബ്ലോക്ക് ചെയ്യണമെങ്കിൽ ബ്ലോക്ക് ചെയ്യണം എന്ന് തന്നെയാണ് എന്റെ അഭിപ്രയാം അനന്തകാലത്തേക്കായാൽ കുഴപ്പമില്ല.-- നീലമാങ്ങ ♥♥✉  11:55, 22 മേയ് 2008 (UTC)Reply


ഒരോ സം‌വാദവും തപ്പി പിടിച്ചു കൊണ്ടു വരിക, എന്നിട്ടു ബാക്കി വിക്കിയിലുള്ളവരെ മൊത്തം അവിടെ ഇട്ടു കളിപ്പിക്കുക ഇതു താങ്കൾക്കു ഒരു വിനോദമായിരിക്കാം. വിക്കിയിൽ വരുന്നവരൊക്കെ ഇതേപോലെ സ്നേഹം സം‌വാദവും നടത്തി സമയം ചിലവാക്കാൻ വരുന്നവർ അല്ല എന്നു ഓർത്താൽ നല്ലത്. --ഷിജു അലക്സ് 12:07, 22 മേയ് 2008 (UTC)Reply


തപ്പിപിടിച്ച് കൊണ്ടുവരൽ ആരുടെ ഹോബിയാണെന്ന് ഷിജുവിനോട് ഞാൻ പറയണോ? ഉത്തരം മുട്ടുമ്പോൾ ഞൊണ്ടി ന്യായം കൊണ്ടുവന്ന് കൊഞനം കുത്താതെ ഷിജൂ.-- നീലമാങ്ങ ♥♥✉  12:16, 22 മേയ് 2008 (UTC)Reply

എന്നെ പുകച്ച് പുറം തള്ളാനായി പണ്ട് പനിനീർപ്പൂവ് എവിടന്നോ കട്ടതാന്ന് പറഞ്ഞ് സഹോദരനുമായി ചേർന്നൊരുക്കിയ രംഗവും, ഹജ്ജിതാളിൽ എവിടന്നോ കോപ്പി അടിച്ച് കയറ്റിയ പടം സ്വയം വരച്ചതാണെന്നും പറഞ്ഞ്, അതിൽ തൂങ്ങി നാവിട്ടലച്ചതുമെല്ലാം ഇപ്പോൾ ഓർമ്മ വരുന്നു.. അന്നേ ചില കാര്യങ്ങൾ ചെയ്യേണ്ടതായിരുന്നു എന്ന് കാര്യനിർ‌വാഹകർ മനസ്സിലാക്കിയില്ല. അത് അവരുടെ തെറ്റ്. ഞാൻ ചെയ്തപ്പോൾ സഹ കാര്യനിർ‌വാഹകനുമായി ഉരസേണ്ടതായും വന്നു, ചിലർ കൊണ്ടാലും പഠിക്കില്ല എന്ന് വച്ചാലെന്താ ചെയ്യുക? കാര്യ നിർ‌വാഹകരെയാണ്‌ ഉദ്ദേശിച്ചത്. --ചള്ളിയാൻ ♫ ♫ 13:12, 22 മേയ് 2008 (UTC)Reply


പനിനീർ പൂവ് കട്ടതാണ് എന്ന് എനിക്ക് തെളിയിക്കാൻ കഴിഞ്ഞില്ല ശരി തന്നെ. ഹജ്ജിന്റെ താളി കയറ്റിയ പടം ഞാൻ വരച്ചതല്ല എന്നു ഞാനിതു വരെ എവിടയും പറഞ്ഞിട്ടില്ല. നിങ്ങൾ ആടിനെ പട്ടിയാക്കിയാൽ ഞാനെന്തു ചെയ്യും . താങ്കളെ പോലുള്ളവരോടെക്കെ സംവാദം നടത്തിയാൽ ഞാനും നാറുമെന്ന് അന്ന് മനസ്സിലായി.അവധിയിലായിട്ടും ഇത്തം സംവാദത്തി പങ്കെടുക്കാൻ വന്നത് ഷിജിവിന്റെ ഭാഷയിൽ സംവാദം നടത്തൽ ഒരു വിനോദമായിട്ടായി എടുത്തത് കൊണ്ടായിരിക്കും അല്ലെ. -- നീലമാങ്ങ ♥♥✉  15:58, 22 മേയ് 2008 (UTC)Reply

നീലമ്മാങ്ങേ നുണ പറയുന്നതിനും ഒരതിരുണ്ട്. തൽകാലം മുകളിലെ വോട്ടെടുപ്പ് പ്രക്രിയയിൽ ഒരു ബാലെറ്റെങ്കിലും വീഴിക്ക്. ബക്കി പിന്നീടാവാം. --117.196.132.180 17:26, 22 മേയ് 2008 (UTC)Reply

വിക്കിയിൽ നുണപറയേണ്ട ആവശ്യമില്ല. എല്ലാം റെക്കോഡ് ആണ്. പരിശോധിക്കൂ. അന്ന് പലരും എന്നോട് മാപ്പ് ചോദിക്കാൻ ചാറ്റിലൂടെയും അല്ലാതെയും സമ്മർദ്ധം ഉണ്ടായിരിന്നു.-- നീലമാങ്ങ ♥♥✉  19:23, 22 മേയ് 2008 (UTC)Reply

{{Cquote|ഹജ്ജിന്റെ താളി കയറ്റിയ പടം ഞാൻ വരച്ചതല്ല എന്നു ഞാനിതു വരെ എവിടയും പറഞ്ഞിട്ടില്ല.}] എന്നു വച്ചാൽ. അത് താങ്കൾ വരച്ചതാണ്‌ എന്നാണോ? --202.83.54.32 12:06, 23 മേയ് 2008 (UTC)Reply

അനാവശ്യ afd

ഈ താളിലോ, മറ്റു താളുകളിലോ വ്യക്തവും, യുക്തിക്കു നിരക്കുന്നതുമായ കാരണങ്ങളില്ലാതെ {{afd}} ചേർക്കുന്നത് ശുദ്ധനശീകരണ പ്രവർത്തനമായി കണക്കാന്നതായിരിക്കും--സാദിക്ക്‌ ഖാലിദ്‌ 15:57, 23 മേയ് 2008 (UTC)Reply

വീണ്ടും

ഈ താൾ നീക്കം ചെയ്യാൻ വീണ്ടും അപേക്ഷിക്കുന്നു.വീണ്ടും afd ഇടാമോ? അല്ലെങ്കിൽ മുൻപറഞ്ഞ ലേഖങ്ങൾ ഡിലീറ്റാനുള്ള കാരണം വ്യക്തമാക്കിത്തരണം. ഭൂരിപക്ഷത്തെ മാനിക്കുന്നില്ല എന്ന ആരോപണവും തെളിയിക്കണമെന്ന് മാന്യമായി അഭ്യാർത്ഥിക്കുന്നു.-- നീലമാങ്ങ ♥♥✉  16:24, 29 ജൂൺ 2008 (UTC)Reply
ഇത് മായ്ക്കരുത്. കേരളത്തിന് എല്ലാ വർഷവും കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ഉണ്ട്. (എല്ലാ ഭാഷകൾക്കും ഉണ്ട്). ആ വിവരങ്ങൾ ഇവിടെ ക്രോഡീകരിക്കേണ്ടതാണ്. simy 16:30, 29 ജൂൺ 2008 (UTC)Reply

ഈ താൾ മായ്ക്കരുത് എന്നു മാത്രമല്ല, അനാവശ്യ സം‌വാദങ്ങൾക്കു വിക്കിയിൽ വീണ്ടും, തിരി കൊളുത്താനുള്ള പുറപ്പാടു മുളയിലേ നുള്ളേണ്ടതാണു. വിക്കിയിൽ ലേഖനം എഴുതാൻ വരുന്നവരുടെ സമയം ബ്ലൂമാംഗോ നടത്തുന്ന മാതിരിയുള്ള സം‌വാദങ്ങൾക്കു പിറകേ നടന്നു കളയാനുള്ളതല്ല. --Shiju Alex|ഷിജു അലക്സ് 16:42, 29 ജൂൺ 2008 (UTC)Reply

മാനാഭിമാനമുള്ളവർക്ക് ഇത്തരം ആരോപണങ്ങൾ കേട്ട് വീണ്ടും വിക്കിയിൽ തിരുത്താൻ സാധിക്കില്ല. ഒന്നുകിൽ വീണ്ടും ബ്ലോക്കുക. അല്ലെങ്കിൽ മറുപടി തരിക.-- നീലമാങ്ങ ♥♥✉  16:45, 29 ജൂൺ 2008 (UTC)Reply

വിക്കിയിൽ തിരുത്തുന്നവർ ഒക്കെ മാനത്തിനു അഭിമാനം ഇല്ലത്തവർ ഒന്നുമല്ല. അങ്നഗ്നെ ഒരു സുഖത്തിനു വേണ്ടി കരുതിക്കോ, ഇനി ബീഡിവലി നിർത്തിയവരുടെ പട്ടിക പോലുള്ള അനാവശ്യ പട്ടികയുമായി വന്നാൽ ആ നിമിഷം ബ്ലൂമാംഗോ എന്ന യൂസറുറ്റെ പ്രവർത്തനം ഒരു മാസത്തിനായി പരിമിതപ്പെടുത്തേണ്ടതില്ല--Shiju Alex|ഷിജു അലക്സ് 16:47, 29 ജൂൺ 2008 (UTC)Reply


അറേബ്യൻ ശാസ്ത്രജ്ഞരുടെ പട്ടികയും, പ്രശസ്ത ഈഴവരുടെ പട്ടികയും ഈ പട്ടികയും തമ്മിലുള്ള വ്യത്യാസമെന്താണ്. അവകാൾ നീക്കം ചെയ്യുകയും ഇത് നില നിർത്തുകയും ചെയ്തതിന്റെ കാരണമാണ് ചോദിച്ചത്. ബീഡിവലിയെ കുറിച് ഞാനല്ല പറഞ്ഞത് ജോർജ്ജുട്ടിയാണ്. ബ്ലോക്കുക എന്നത് ഇപ്പോൾ തന്നെ ആവാം ഒരുമാസം വേണ്ടല്ലോ. റിമോട്ട് ഷിജുവിന്റെ കയ്യിലാവും-- നീലമാങ്ങ ♥♥✉  16:58, 29 ജൂൺ 2008 (UTC)Reply

പ്രശസ്ത ഈഴവരുടെ പട്ടിക, മുസ്ലീം ശാസ്ത്രജ്ഞരുടെ പട്ടിക എന്നിവ നീക്കം ചെയ്യരുതായിരുന്നു. അവയും വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താവുന്നതാണ്. അവ നീക്കം ചെയ്തത് തെറ്റായിപ്പോയി.
എന്നാൽ ഇത് നീക്കം ചെയ്യുന്നതും അതേ തെറ്റ് ആവർത്തിക്കുന്നതായിരിക്കും. ഇത് നീക്കേണ്ട കാര്യമില്ല. മറ്റുള്ളവ വേണമെങ്കിൽ പുന:സ്ഥാപിക്കാവുന്നതാണ്.
ഇതും കാണുക. simy 17:25, 29 ജൂൺ 2008 (UTC)Reply

എങ്കിൽ എത്രയും പെട്ടൊന്ന് പുന:സ്ഥാപിക്കുക-- നീലമാങ്ങ ♥♥✉  18:31, 30 ജൂൺ 2008 (UTC)Reply

"കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടിക" താളിലേക്ക് മടങ്ങുക.