നിഷ്പക്ഷതാനയം അനുസരിച്ചു് ഈ ലേഖനം അനുവദിക്കാവുന്നതാണോ? ഒന്നാം കലാപമില്ലാതെ രണ്ടാം കലാപം ഉണ്ടാകുമോ? ഒന്നാം കലാപത്തെക്കുറിച്ചും ലേഖനം വേണ്ടേ?  മംഗലാട്ട്  ►സന്ദേശങ്ങൾ 

വേണ്ടതു തന്നെ. ചിലപ്പോൾ രണ്ടാം കലാപം എഴുത്തീർന്നതിനു ശേഷം, ഒന്നാം കലാപം എഴുതാം എന്ന് വിചാരിച്ചതാണെങ്കിലോ?. ഒന്നാം കലാപം എഴുതിത്തീർന്നതിനു ശേഷം മാത്രമേ രണ്ടാം കലാപം എഴുതാൻ പാടുള്ളൂ എന്ന് നമുക്ക് അതായത് വിക്കിയിൽ പ്രവർത്തിക്കുന്ന ഓരോരുത്തർക്കും വാശിപിടിക്കാൻ പറ്റില്ലല്ലോ?  :)--സുഭീഷ് - സം‌വാദങ്ങൾ 09:42, 31 ഡിസംബർ 2008 (UTC)Reply

ലേഖനത്തിന്റെ നിഷ്പക്ഷതയാണു് പ്രശ്നം. മാത്രമല്ല അതിന്റെ ൈജ്ഞാനികമായ മൂല്യവും.  മംഗലാട്ട്  ►സന്ദേശങ്ങൾ 

താങ്കൾ സൂചിപ്പിച്ച നിഷ്പക്ഷതാനയം അനുസരിച്ചാണ് ചരിത്രം എഴുതുന്നതെങ്കിൽ വിക്കി അടച്ചു പൂട്ടി വെക്കാം. ഒന്നാം കലാപത്തെക്കുറിച്ചും താങ്കൾക്കും ലേഖനം എഴുതാൻ കഴിയും. be bold വിക്കി ആരുടെയും കുത്തകയല്ല --ലീ 2008 09:47, 31 ഡിസംബർ 2008 (UTC)Reply

ഈ തലക്കെട്ട് മാറ്റി മാറാട് കലാപത്തെപ്പറ്റി(ഒന്നും രണ്ടും) മുഴുവനായി മാറാട് സംഭവം എന്നോ മാറാട് കലാപം എന്നോ ഉള്ള തലക്കെട്ടിൽ എഴുതിയാൽ പോരെ. അതിൽ ഇപ്പോൾ നടക്കുന്ന കോടതി വിധിയെപ്പറ്റിയും സൂചിപ്പിക്കാം. അതാണു നല്ലതെന്ന് തോന്നുന്നു --Anoopan| അനൂപൻ 10:40, 31 ഡിസംബർ 2008 (UTC)Reply

ഒന്നാം കലാപം രണ്ടാം കലാപം എന്നൊക്കെ എഴുതി ഒരു തുടർ‍ക്കഥാ രുപം കൊടുക്കണമോ? രണ്ടാമതു നടന്ന സംഭവം ആദ്യ സംഭവത്തിന്റെ തുടർച്ചയല്ല എന്ന് വാദിക്കുന്നവരുമുണ്ടല്ലോ. noble 11:05, 31 ഡിസംബർ 2008 (UTC)Reply

വിക്കിപീഡിയ തുടർക്കഥാരൂപമോ പേരുകളോ നൽകണമെന്നില്ല, എന്നാൽ പത്രങ്ങൾ ഒന്നാം മാറാട് കലാപം, രണ്ടാം മാറാട് കലാപം എന്നിങ്ങനെ വിശേഷിപ്പിക്കുന്നെങ്കിൽ വിക്കിപീഡിയയും അതുതന്നെ ഉപയോഗിക്കണം. ഇതും ഇതും ഇതും കാണുക. തൽക്കാലം രണ്ടാം മാറാട് കലാപം എന്നുതന്നെ പേര് മതി. simy 11:29, 31 ഡിസംബർ 2008 (UTC)Reply
മാറാട് കലാപങ്ങൾക്കെല്ലാം (ഒന്നും,രണ്ടും,മൂന്നാമ്മത്തേതുണ്ടാകുമെങ്കിൽ അതിനും) കൂടി ഒരുലേഖനം മതിയെന്നാണ് എന്റെ അഭിപ്രായം.ലോകമഹായുദ്ധത്തിന്റെ പ്രാധാന്യം കൊടുക്കേണ്ടതില്ല. noble 11:46, 31 ഡിസംബർ 2008 (UTC)Reply

നിഷ്പക്ഷതാനയം

തിരുത്തുക

വിക്കിപീഡിയയിൽ എഴുതപ്പെടുന്ന ലേഖനങ്ങളുടെ പ്രധാനയോഗ്യത പോയിന്റു് ഓഫ് ന്യൂട്രാലിറ്റിയാണല്ലോ. ഒരു വിഷയത്തിൽ ഒരു പക്ഷത്തിന്റെ അറിവ് മാത്രം ഉൾക്കൊള്ളിക്കുന്നതിനു് പകരം ആ വിഷയത്തിലുള്ള മറ്റു ജ്ഞാനങ്ങളുടെ അടിസ്ഥാനങ്ങളെയും ഉൾക്കൊള്ളാൻ സാധിക്കുന്നുവെന്നതാണു് കമ്യൂണിറ്റി നിർമ്മിക്കുന്ന വിജ്ഞാനകോശം എന്ന നിലയിലുള്ള വിക്കിയുടെ സാദ്ധ്യത.അതു് വിക്കിപീഡിയയുടെ അടിസ്ഥാനവുമാണു്.

മാറാട് കലാപം വർഗ്ഗീയകലാപമാണല്ലോ. വിഷയത്തിന്റെ വർഗ്ഗീയമായ അന്തർധാര, വിജ്ഞാനകോശത്തിൽ അതു പ്രതിപാദിക്കുമ്പോൾ ഒരു നിഷ്പക്ഷനിലപാടിൽ അവതരിപ്പിച്ച് ഇല്ലാതാക്കുകയെങ്കിലും വേണം. അല്ലെങ്കിൽ നേരത്തെ ഇസ്ലാമിക നിലപാടിൽ എഴുതപ്പെട്ട ലേഖനങ്ങൾക്കുണ്ടായ കുഴപ്പങ്ങൾ ഇവിടെ വേറെ ഒരി രീതിയിൽ കടന്നു വരും. വിക്കി വിഭാഗീയ നിലപാടുകളെയല്ല അവതരിപ്പിക്കേണ്ടതു് എന്നു പറയാൻ ഇത്രയുമായിട്ടും സിസോപ്പുകളും അഡ്‌മിൻമാരും എത്തിയിട്ടില്ല എന്നതു് സങ്കടകരം തന്നെ. ലേഖനങ്ങൾക്കു മുകളിൽ നയത്തിനെതിരാണു് എന്ന പട്ട കെട്ടുകയാണു് തങ്ങളുടെ പണിയെന്നു കരുതി ഇരിക്കുകയാണെങ്കിൽ അവർക്കു സ്വസ്തി!

എന്താണു് ഈ വിഷയത്തിന്റെ നോട്ടബിലിറ്റി എന്നു് ഇപ്പോൾ എഴുതപ്പെട്ട ലേഖനം വെച്ചു് ഒന്നു പരിശോധിക്കാൻ പോലും ആരും ഇല്ലാതെ പോയല്ലോ.നോട്ടബിലിറ്റി നയം മുഴുവൻ വായിച്ചിട്ടു് അതു് വിജ്ഞാനകോശപ്രതിപാദനത്തിനുള്ള യോഗ്യതാനിർണ്ണയമാനദണ്ഡമാണെന്നു് മനസ്സിലാക്കാൻ കഴിയാതെ പോയവരോടു് സഹതപിക്കാം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

വിക്കിയിൽ നൽകേണ്ട തെളിവുകൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.എതൊക്കെ തെളിവുകളാണ് വർഗ്ഗീയ മെന്ന് ചൂണ്ടിക്കാണിച്ചാൽ മാറ്റിത്തരാം. താങ്കൾ മനസ്സിൽ സങ്കല്പ്പിക്കുബോൾ സിസോപ്പുകളും അഡ്‌മിൻമാരും വരാൻ ഇതു മംഗലാട്ട് പീഡികയല്ല --ലീ 2008 15:16, 31 ഡിസംബർ 2008 (UTC)Reply

വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കുക. സംവാദത്തിന്റെ മാന്യത പുലർത്തുക. തെളിവുകൾ വർഗ്ഗീയം എന്നു് ആരാണു് പറഞ്ഞതു്.നിലപാട് വിഭാഗീയമാണു്. ഇസ്ലാമികലേഖനങ്ങളുടെ മാതൃക പിന്തുടർന്നു് ൈന്ദവലേഖനങ്ങൾ! വിക്കിയുടെ പുരോഗതി!!  മംഗലാട്ട്  ►സന്ദേശങ്ങൾ 

"മാറാട് കൂട്ടക്കൊല" താളിലേക്ക് മടങ്ങുക.