സംവാദം:മാതംഗലീല
Latest comment: 12 വർഷം മുമ്പ് by Razimantv in topic സംശയം
മാതംഗലീല ഗജരക്ഷണശാസ്ത്രം എന്ന പുസ്തകവും മാതംഗലീല എന്ന സംസ്കൃത പുസ്തകവും ഒന്നല്ല. മാതംഗലീല ഗജരക്ഷണശാസ്ത്രം സംസ്കൃത ശ്ലോകങ്ങളും അതിന്റെ മലയാളം വ്യാഖ്യാനവും ഉൾക്കൊള്ളിച്ചിട്ടുള്ള മറ്റൊരു പുസ്തകമാണ്. പരസ്പരം ലിങ്ക് ചെയ്ത് രണ്ട് താളുകൾക്കും പ്രത്യേകമായി നിലനിൽക്കാനുള്ള സാദ്ധ്യതയുണ്ടെന്നാണ് എന്റെ തോന്നൽ ഉദാഹരണത്തിന് വാൽമീകിരാമായണത്തിനും കമ്പരാമായണത്തിനും അദ്ധ്യാത്മരാമായണത്തിനും വേറിട്ട നിലനിൽപ്പുണ്ടല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 11:40, 16 ജൂലൈ 2012 (UTC)
സംശയം
തിരുത്തുകമാതംഗ ലീല എന്ന താളിൽ ഇങ്ങനെ കണ്ടു:
“ | സംസ്കൃത പണ്ഡിതൻ തിരുമംഗലത്തു നീലകണ്ഠൻ ഗദ്യ രൂപത്തിൽ എഴുതിയ മാതംഗ ലീല ഏഷ്യൻ ആനകളുടെ ലക്ഷണശാസ്ത്ര പുസ്തകമാണ്. മാതംഗം എന്നാൽ ആന എന്നാണർത്ഥം. 1942-ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റി പ്രസ് ഈ പുസ്തകം പ്രസിദ്ധീകരിച്ചു. ഗജലക്ഷണശാസ്ത്രം എന്ന സംസ്കൃത കൃതിയിൽ ബീഹാറിലെ ലോമപാദ രാജാവ് പാലകാപ്യ എന്ന പണ്ഡിതനുമായി ആനകളെക്കുറിച്ച് നടത്തിയ സംഭാഷണം 10,000 ശ്ലോകങ്ങളായി നൽകിയിരിക്കുന്നു. ഗജലക്ഷണശാസ്ത്രത്തെ അടിസ്ഥാനമാക്കി മലയാളത്തിൽ രചിക്കപ്പെട്ട പുസ്തകമാണ് മാതംഗ ലീല | ” |
മാതംഗലീല മലയാളത്തിലോ അതോ സംസ്കൃതത്തിലോ? -- റസിമാൻ ടി വി 09:51, 8 നവംബർ 2012 (UTC)
മാതംഗലീല സംസ്കൃതപുസ്തകമാണ്. മാതംഗലീല ഗജരക്ഷണശാസ്ത്രം (ഇതെന്റെ കൈവശമുണ്ട്) അതിന്റെ മലയാളം വ്യഖ്യാനമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:01, 8 നവംബർ 2012 (UTC)
- പുസ്തകമെഴുതാനുണ്ടായ സാഹചര്യം (ലോമപാദരാജാവിനെക്കുറിച്ചുള്ളതും മറ്റും) ഈ ലേഖനത്തിൽ ചേർത്താൽ നന്നായിരുന്നു -- റസിമാൻ ടി വി 10:09, 8 നവംബർ 2012 (UTC)