മാതംഗലീല
ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല. തിരുമംഗലത്തു നീലകണ്ഠൻ മൂസ്സ് ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്[1]. ഗജലക്ഷണ ശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് ഇത് എഴുതിയിട്ടുള്ളത്.
മാതംഗം എനാൽ ആനയെന്നാണ് അർഥം. ആനയെ സംബന്ധിച്ച ശാസ്ത്രത്തെ മാതംഗലീല എന്നുപറയുന്നു. 1942-ൽ ട്രാവൻകൂർ യൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതംഗലീല ഗജരക്ഷണശാസ്ത്രം എന്ന പേരിൽ ഒരു മലയാളം വ്യാഖ്യാനവും പ്രസിദ്ധീകൃതമായിട്ടുണ്ട്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-11. Retrieved 2011-08-21.