തിരുമംഗലത്തു നീലകണ്ഠൻ മൂസ്സ് രചിച്ച ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ മാതംഗലീലയുടെ [1]മലയാളം വ്യാഖ്യാനമാണ് മാതംഗലീല ഗജരക്ഷണശാസ്ത്രം. ചെറുവള്ളി നാരായണൻ നമ്പൂതിരി ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഗജലക്ഷണ ശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മാതംഗലീല എഴുതിയിട്ടുള്ളത്.

പുറംചട്ട

ലഘുവിവരണം

തിരുത്തുക

പാലകാപ്യ മുനി രചിച്ച പാലകാപ്യം (ഹസ്തായുർവേദം) എന്ന ഗ്രന്ഥത്തെ ആസ്പദമായെഴുതിയ മാതംഗലീല എന്ന പുസ്തകത്തിന്റെ മലയാളം വ്യാഖ്യാനമാണ് ഇത്. 2005 ഒക്ടോബറിലാണ് ആദ്യമായി പ്രസിദ്ധീകൃതമായത്. സംസ്കൃത ശ്ലോകങ്ങൾ മലയാളം ലിപിയിലെഴുതിയതും അതിന്റെ അർത്ഥവുമാണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-11. Retrieved 2012-07-15.