ഇതാണോ മാങ്ങാനാറി? പണ്ടൊക്കെ വീട്ടിലുണ്ടായിരുന്നു - പാടലനിറമുള്ള പൂക്കളുള്ള ഒരു ചെടി. അതിന്റെ ഇലകൾ ഈ താളിലെ ചെടിയുടെ ഇലകൾ പോലെതന്നെ - (ചെണ്ടുമല്ലിയുടെ ഇലകൾ പോലെ). പൂക്കൾ കുറച്ചുകൂടി ചെറുതാണ്. പിങ്ക്/പാടല നിറം. പക്ഷേ അവയുടെ ഇലകൾ തിരുമ്മിയാൽ പച്ചമാങ്ങയുടെ മണം ഉണ്ടാകുമായിരുന്നു. ആ ചെടിയെയാണ് ഞങ്ങൾ മാങ്ങാനാറിയെന്ന് വിളിച്ചിരുന്നത്. അത് ഇതല്ല. ഇപ്പോ എങ്ങും കാണാനില്ല. അല്ലെങ്കിൽ ഒരു ഫോട്ടം പിടിച്ചിടാമായിരുന്നു.--Naveen Sankar (സംവാദം) 17:08, 20 ഓഗസ്റ്റ് 2012 (UTC)Reply
ഹേയ്! കണ്ടുപിടിച്ചു - ഇതാ ഇവിടെയുണ്ട് മാങ്ങാനാറി.--Naveen Sankar (സംവാദം) 17:24, 20 ഓഗസ്റ്റ് 2012 (UTC)Reply
രണ്ടുചെടികളും ഒരേ കുടുംബക്കാരാണ്. എങ്കില്ലും മാങ്ങാനാറി Cosmos caudatus ആണ്. Cosmos sulphureus അല്ല. ഇവ തമ്മിലുള്ള താരതമ്യം ഇവിടെ കാണുക--Naveen Sankar (സംവാദം) 17:38, 20 ഓഗസ്റ്റ് 2012 (UTC)Reply
ശരിയാണ് നവീൻ. പിങ്ക് നിറത്തിലുള്ളതിനെ ആണ് മാങ്ങനാറിയെന്ന് വിളിയ്ക്കുന്നത്. ഇലകളും പൂവും വിത്തും സാമ്യമുള്ളതിനാൽ പൊതുവെ എല്ലാത്തിനേം അങ്ങനെയാണ് വിളിച്ച് വരുന്നതെന്ന് തോന്നുന്നു. വേറെ ഇനത്തിന് മാങ്ങയുടെ മണമുണ്ടോ എന്ന് നോക്കിയിട്ടില്ല.--മനോജ്‌ .കെ (സംവാദം) 03:03, 21 ഓഗസ്റ്റ് 2012 (UTC)Reply

ഈ ഫോട്ടോയിലെതിൻ 'ആകാശബന്ദി'എന്നാണ ഞങ്ങൾ പറയാറ. ഇത് പുസ്തകത്താളിനിടയിൽ വച്ച് പേപ്പറിൽ പൂവിന്റെ കളർ വരുത്തി രസിക്കാറുണ്ട്.. മാങ്ങനാറി പ്പുവിന് മാങ്ങയുടെ വാസനയുണ്ടാവും. .. നവീൻ കൊടുത്തിരിക്കുന്ന ഈ ലിങ്കിൽ കാണുന്നതാണ് ഞാനും കരുതുന്നത് http://typicalgardener.wordpress.com/2009/11/11/cosmos/ Meena Shanthivanam (സംവാദം) 11:32, 4 നവംബർ 2013 (UTC)Reply

ദീർഘം

തിരുത്തുക

മാങ്ങാനാറി വേണോ? മാങ്ങനാറി പോരേ? --Vssun (സംവാദം) 02:36, 21 ഓഗസ്റ്റ് 2012 (UTC)Reply

  Done തലക്കെട്ട് മാറ്റിയിട്ടുണ്ട്--മനോജ്‌ .കെ (സംവാദം) 03:12, 21 ഓഗസ്റ്റ് 2012 (UTC)Reply
മാങ്ങാനാറി വേണ്ടേ? വേണം എന്നാണ് എന്റെ അഭിപ്രായം. ഞങ്ങളൊക്കെ മാങ്ങാനാറി എന്നുതന്നെയാണ് പറയുന്നത്. കൂടാതെ, Cosmos sulphureus-നെ മാങ്ങാനാറി എന്നുവിളിക്കുന്നതിനോട് യോജിക്കാനുമാകുന്നില്ല. --Naveen Sankar (സംവാദം) 14:45, 21 ഓഗസ്റ്റ് 2012 (UTC)Reply
മാങ്ങാച്ചമ്മന്തിക്ക് മാങ്ങചമ്മന്തി എന്ന് പറഞ്ഞാൽ മതിയോ? മാങ്ങാക്കൂട്ടാന് മാങ്ങകൂട്ടാൻ എന്ന് പറഞ്ഞാൽ മതിയോ? പോരാത്തതിന് ശബ്ദതാരാവലി (ഡി.സി. ബുക്സ് പതിപ്പ്) നിസ്സംശയം പറയുന്നു - മാങ്ങാനാറി. മാങ്ങാനാറി - (നാമം) ഒരു പച്ചമരുന്ന്. വാതം, വായുമുട്ടൽ മുതലായതിനു നന്ന്. കറികളിൽ ചേർത്താൽ വാസനയുണ്ടാകും.(സംസ്കൃതം: നദ്യാമ്രം).--Naveen Sankar (സംവാദം) 15:57, 21 ഓഗസ്റ്റ് 2012 (UTC)Reply
മാങ്ങക്കൂട്ടാൻ, മാങ്ങച്ചമ്മന്തി ഇങ്ങനെയൊക്കെയാണ് ഞങ്ങൾ ഉപയോഗിക്കാറുള്ളത്. അതുകൊണ്ട് അങ്ങനെത്തന്നെ വേണമെന്ന് പറയുന്നില്ല. വ്യാപകമായ ഉപയോഗം ഏതാണോ അങ്ങനെയാക്കാം. --Vssun (സംവാദം) 17:07, 21 ഓഗസ്റ്റ് 2012 (UTC)Reply
ശബ്ദതാരാവലി, അല്ലെങ്കിൽ ഏതെങ്കിലും ഡിക്ഷ്ണറി നോക്കുക. സുനിലിന്റെ നാടേതാ?--Naveen Sankar (സംവാദം) 17:20, 21 ഓഗസ്റ്റ് 2012 (UTC)Reply
മാങ്ങാത്തൊലി! തേങ്ങാക്കുല!--Naveen Sankar (സംവാദം) 17:24, 21 ഓഗസ്റ്റ് 2012 (UTC)Reply

നാട് - യൂസർപേജ് പഴയ വെർഷൻ കാണുക --Vssun (സംവാദം) 08:54, 22 ഓഗസ്റ്റ് 2012 (UTC)Reply

മാങ്ങാനാറിയെ പ്രത്യാനയിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നത് നന്നായിരിക്കും.മാങ്ങ ഉണ്ടായത് ഇങ്ങനെ ആയിരിക്കാം മാംകായ്>മാങ്കായ് >മാങ്ങാ>മാങ്ങ- അന്ത്യത്തിലെ ദീർഘം ഉപേക്ഷിക്കുന്നത് ഭാഷയിലെ ഒരു സാർവത്രികനയമാണ്,സംസ്കൃതപദങ്ങളിലും ഇങ്ങനെ ഉപേക്ഷിക്കാറുണ്ട്(ഉദാ;-ലതാ(സം.)>ലത(മ.) ഇങ്ങനെ ഉപേക്ഷിക്കുന്ന ദീർഘം സംസ്കൃതത്തിൽ സമസ്തപദങ്ങളിൽ പ്രത്യക്ഷപ്പെടും.(ഉദാ;-ലതാഗൃഹം).മലയാളത്തിൽ വാമൊഴിയിൽ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും വരമൊഴിയിൽ ചിലരെങ്കിലും ഉപെക്ഷിച്ചു കാണുന്നുണ്ട്.മലയാളത്തിലും സമസ്തപദങ്ങളിൽ ആ ദീർഘം നിലനിർത്തുന്നതാകും നല്ലത്- അതുകൊണ്ട് എല്ലാവർക്കും സമ്മതമാണെങ്കിൽ മാങ്ങാനാറിയെ തിരിച്ചു വിളിക്കാം--ബിനു (സംവാദം) 09:18, 22 ഓഗസ്റ്റ് 2012 (UTC)Reply

വ്യാപക ഉപയോഗം കണക്കിലെടുത്താൽ മാങ്ങാനാറിയാണ്. --റോജി പാലാ (സംവാദം) 09:20, 22 ഓഗസ്റ്റ് 2012 (UTC)Reply

  മാങ്ങാനാറിയാക്കി. --Vssun (സംവാദം) 09:36, 22 ഓഗസ്റ്റ് 2012 (UTC)Reply

ധൃതിപിടിച്ച് ദീർഘം ഇടേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. മാങ്ങാ, തേങ്ങാ, ആലുവാ, പാലാ തുടങ്ങിയ ദീർഘിപ്പിക്കലുകൾ തിരുവിതാംകൂർ മലയാളത്തിന്റെ മാത്രം പ്രത്യേകതയാണ്. കൊച്ചിയിലേയും, മലബാറിലേയും മലയാളികൾ ഇതിനൊന്നും ദീർഘം കൊടുക്കാറില്ല. Anoop Manakkalath (സംവാദം) 11:09, 23 ഓഗസ്റ്റ് 2012 (UTC)Reply

ചൂണ്ടിക്കാണിച്ചവയൊന്നും സമസ്തപദങ്ങളല്ലല്ലോ?--റോജി പാലാ (സംവാദം) 11:16, 23 ഓഗസ്റ്റ് 2012 (UTC)Reply
മുൻപ് ദീർഘം ഉണ്ടായിരുന്നു അനൂപ്. അത് ഒഴിവാക്കിയതിന്റെ പിന്നാലെയുള്ള ചർച്ചയായിരുന്നു ഇത്. ദീർഘം ഒഴിവാക്കിയതിന് അനുകൂലാഭിപ്രായങ്ങൾ ഒന്നും വരാതിരുന്നപ്പോഴാണ് ദീർഘം പിന്നെയും കൂട്ടിച്ചേർത്തത്. --Vssun (സംവാദം) 15:11, 23 ഓഗസ്റ്റ് 2012 (UTC)Reply

തിരുവിതാംകൂറുകാർക്ക് അതേ സ്വീകാര്യമാകൂന്നു കരുതി മാറ്റേണ്ടതില്ല. പക്ഷേ സ്മസ്തപദത്തിൽ ഇല്ലാത്ത ദീർഘം പോലും നാം(തിരു-കൊച്ചി-മലബാർ നിവാസികളായ മലയാണ്മക്കാരൊക്കെയും)ചേർക്കാറുണ്ട്- മണലരണ്യം എന്നത് നാം ഉച്ചരിക്കുന്നത് മണലാരണ്യം എന്നല്ലേ. പിന്നെ മാങ്ങാ എന്നൊക്കെ തെക്കർ ദീർഘിപ്പിക്കുമെങ്കിലും എഴുതുമ്പോൽ അതു ചെയ്യാറില്ല, ഇവിടെ ഉത്പത്തി നോക്കിയാൽ ദീർഘമാണ് വരണ്ടത്,ശബ്ദതാരാവലിയിലും മാങ്ങാനാറി എന്നുതന്നെ യാണ് കൊടുത്തിരിക്കുന്നത് ബിനു (സംവാദം) 11:32, 24 ഓഗസ്റ്റ് 2012 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മാങ്ങാനാറി&oldid=1854191" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മാങ്ങാനാറി" താളിലേക്ക് മടങ്ങുക.