മഹാവിഷ്‌ണു, Mahavishnu എന്നീ രണ്ട് ലേഖനങ്ങളും ഒരേ ഉള്ളടക്കം. നിറയേ തെറ്റുകൾ. ഒരു വിജ്ഞാനകോശത്തിന് ഇത് തീർത്തും അനുചിതം. പൂർണ്ണമായും തിരുത്തിശരിയാക്കാത്തപക്ഷം മായ്ക്കുന്നതാണ് നല്ലത് --Vijayan Rajapuram {വിജയൻ രാജപുരം} 10:52, 4 മേയ് 2020 (UTC)Reply

വിഷ്ണു, മഹാവിഷ്ണു - രണ്ടാണോ? തിരുത്തുക

വിഷ്ണു എന്നൊരു താൾ ഉണ്ട്. മഹാവിഷ്‌ണു എന്നാൽ വിഷ്ണു തന്നെയല്ലേ? അതോ രണ്ടാണോ? ഇവ ലയിപ്പിക്കാവുന്നതല്ലേ? --Vijayan Rajapuram {വിജയൻ രാജപുരം} 16:15, 10 മേയ് 2020 (UTC)Reply

നോ ഐഡിയ. ഇഗ്ലീഷിലും പ്രത്യേക താളുകളുണ്ടല്ലൊ?. Akhiljaxxn (സംവാദം) 13:56, 11 മേയ് 2020 (UTC)Reply
  • രണ്ടും ഒന്നുതന്നെ. രണ്ട് ലേഖനങ്ങളിലേയും ഉള്ളടക്കം എറെക്കുറെ സദൃശം. ഇംഗ്ലീഷിലും രണ്ട് ലേഖനങ്ങൾ വന്നത് തെറ്റിദ്ധാരണ മൂലമാവാം. അവിടേയും ലയിപ്പിക്കൽ നിർദ്ദേശമുണ്ട്. ലേഖകരുടെ അഭിപ്രായം രേഖപ്പെടുത്തുമെന്ന് കരുതാം. Vijayan Rajapuram {വിജയൻ രാജപുരം} 14:11, 11 മേയ് 2020 (UTC)Reply

രണ്ടാണെന്നാണ്‌ പല പുരാണങ്ങളിലും പരാമർശിക്കുന്നു. മഹാവിഷ്‌ണു എന്നത്‌ വിഷ്‌ണുവിന്റെ പരമോന്നത പരബ്രഹ്മ ഭാവമാണെന്നാണ്‌ പല പുരാണങ്ങളിലും കാണിക്കുന്നു. ഇത്‌ രണ്ടും ലയിപ്പിക്കുക അസാധ്യമാണ്‌. കാരണം അനാവശ്യമായി ആൾക്കാർ വന്ന്‌ തിരുത്താറുണ്ട് വിഷ്‌ണു എന്ന താൾ. Vivek Viswam Vvt (സംവാദം) 14:32, 11 മേയ് 2020 (UTC)Reply

  • @Vivek Viswam Vvt,

//മഹാവിഷ്‌ണു എന്നത്‌ വിഷ്‌ണുവിന്റെ പരമോന്നത പരബ്രഹ്മ ഭാവമാണെന്നാണ്‌ പല പുരാണങ്ങളിലും കാണിക്കുന്നു// എങ്കിൽ, ഇവ രണ്ടും ചേർത്ത് ഒറ്റ ലേഖനമാക്കുന്നതല്ലേ അതിന്റെ ശരി. //ഇത്‌ രണ്ടും ലയിപ്പിക്കുക അസാധ്യമാണ്‌. കാരണം അനാവശ്യമായി ആൾക്കാർ വന്ന്‌ തിരുത്താറുണ്ട് വിഷ്‌ണു എന്ന താൾ. // എന്ന വാദം നിരർത്ഥകമല്ലേ? തിരുത്തി മെച്ചപ്പെടുത്തുക എന്നതല്ലേ വിക്കിനയം തന്നെ? മഹാവിഷ്‌ണുവിൽ തിരുത്തൽ നടത്തരുത് എന്നാവശ്യപ്പെടാൻ സാധിക്കുമോ? --Vijayan Rajapuram {വിജയൻ രാജപുരം} 15:32, 11 മേയ് 2020 (UTC)Reply

മഹാവിഷ്‌ണുവും, വിഷ്‌ണുവും ഒരു താളായി എങ്ങനെ ലയിപ്പിക്കാൻ സാധിക്കും. ഉദാ: പരാശക്തിയും, ദുർഗ്ഗയും ഒന്നു തന്നെയല്ലേ. പിന്നെയെന്തിന്‌ രണ്ട്‌ താളുകളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. ആ ഒരു അവസ്ഥയാണ്‌ ഇവിടെയും. ഇനി അഥവാ ഭാവിയിൽ കൂടുതൽ ആളുകളുടെ വിലയിരുത്തലിലൂടെ എന്തെങ്കിലും മാറ്റങ്ങൾക്ക്‌ അനിവാര്യമുണ്ടോയെന്ന്‌ അപ്പോൾ നോക്കാവുന്നതാണ്‌. പിന്നെ തിരുത്തലുകൾ മെച്ചപ്പെടുത്തലുകൾ അനിവാര്യമാണ്‌. അങ്ങനെയിരിക്കെ തന്നെ മഹാവിഷ്‌ണുവെന്ന താളിലുള്ള അവലംബങ്ങൾ വിഷ്‌ണു എന്ന താളിലേക്ക്‌ ലയിപ്പിക്കണമെന്നാണല്ലോ താങ്കളുടെ വാദം അങ്ങനെ ലയിപ്പിച്ചാൽ ഈ താളിലുള്ള അവലംബങ്ങൾ അതേപടി നിലനിർത്തുവാൻ താങ്കൾക്ക്‌ സാധിക്കുമോ? മഹാവിഷ്‌ണു എന്ന താൾ വൈഷ്‌ണവിസവും, മഹാഭാഗവതവും, മഹാവിഷ്‌ണു പുരാണവും കൂടി ചേർന്ന ഉള്ളടക്കങ്ങളാണ്‌. നേരെ മറിച്ച്‌ വിഷ്‌ണുവെന്ന താൾ പൊതു അടിസ്ഥാന വിവരങ്ങൾ മാത്രം ഉൾക്കൊള്ളിക്കാനുള്ള താളായിട്ടേ എനിക്ക്‌ മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളു. അത്‌ ആദ്യം മനസ്സിലാക്കൂ. Vivek Viswam Vvt (സംവാദം) 16:40, 11 മേയ് 2020 (UTC)Reply

മഹാവിഷ്‌ണുവും, വിഷ്‌ണുവും രണ്ടും ഒന്ന്‌ തന്നെയാണെങ്കിലും. പക്ഷെ രണ്ട്‌ ഭാവങ്ങളാണ്‌. ഇതെപോലെ തന്നെ ഇംഗ്ലീഷ്‌ വിക്കിയിലും രണ്ട്‌ താളാക്കിയിട്ടുണ്ട്‌. അത്‌ അബദ്ധം പറ്റിയെഴുതിയതാണെന്ന്‌ താങ്കൾ മുകളിൽ വാദിച്ചിരിക്കുന്നത്‌ കണ്ടിരുന്നു. അബദ്ധം പറ്റിയതാണെന്ന്‌ എങ്ങനെ താങ്കൾക്ക്‌ ഉറപ്പിച്ചു പറയാൻ സാധിക്കുന്നു? Vivek Viswam Vvt (സംവാദം) 16:46, 11 മേയ് 2020 (UTC)Reply

  • പ്രിയ Vivek Viswam Vvt,

//മഹാവിഷ്‌ണുവും, വിഷ്‌ണുവും രണ്ടും ഒന്ന്‌ തന്നെയാണെങ്കിലും. പക്ഷെ രണ്ട്‌ ഭാവങ്ങളാണ്‌. // എന്ന താങ്കളുടെ വാദം തന്നെ, ഈ ലേഖനങ്ങൾ ലയിപ്പിക്കാമെന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. //ഇംഗ്ലീഷിലും രണ്ട് ലേഖനങ്ങൾ വന്നത് തെറ്റിദ്ധാരണ മൂലമാവാം. // എന്നുമാത്രമേ ഞാൻ അഭിപ്രായപ്പെട്ടിട്ടുള്ളൂ. അങ്ങനെയാണെന്ന് ഉറപ്പിച്ച് പറഞ്ഞിട്ടില്ല. അവിടേയും Merge നിർദ്ദേശം ഉണ്ട്.

ഞാൻ മനസ്സിലാക്കിയിടത്തോളം മഹാവിഷ്‌ണുവും, വിഷ്‌ണുവും ഒന്നാണ്. ഇനി ' രണ്ടാണെങ്കിൽ അത് ചർച്ചയ്ക്കിടാം. അതല്ലേ ശരിയായ നടപടി. ടാഗുകൾ നീക്കം ചെയ്തുകൊണ്ടുള്ള ഒരു തിരുത്തൽ യുദ്ധത്തിൽ എനിക്ക് താൽപര്യമില്ല. --Vijayan Rajapuram {വിജയൻ രാജപുരം} 16:56, 11 മേയ് 2020 (UTC)Reply

മഹാവിഷ്‌ണു എന്ന്‌ വ്യാപ്‌തിയായി പറയുകെയാണങ്കിൽ ആദിനാരായണൻ അഥവാ പരമാത്മാവ്‌, ബ്രഹ്മൻ സങ്കൽപ്പമാണ് മഹാഭാഗവതത്തിൽ പരാമർശിക്കുന്നത്‌. എന്നാൽ മറിച്ചു വിഷ്‌ണു എന്ന്‌ പറയുമ്പോൾ ത്രിമൂത്തികളിൽ മധ്യസ്ഥനായ സത്വ ഗുണ പ്രധാനിയായ സ്ഥിയുടെ ദൈവമായിട്ടാണ്‌ പരാമർശിക്കുന്നത്‌. ആ അടിസ്ഥാന വിവരങ്ങൾ മാത്രമായിട്ടേ വിഷ്‌ണു എന്ന താളിൽ ഉൾക്കൊള്ളിക്കാൻ സാധിക്കൂ. സംശയമുണ്ടെങ്കിൽ താങ്കൾക്ക്‌ വിഷ്‌ണു എന്ന താളിൽ ഈ ഉള്ളടക്കങ്ങൾ ഇതേപടി പകർത്തി കൊടുത്തു നോക്കൂ. അത്‌ ദിവസങ്ങൾക്കുള്ളിൽ തീർച്ചയായും മാറ്റിയെഴുതി അടിസ്ഥാന രൂപത്തിലോട്ട്‌ മാറുന്നതാണ്‌. താളിന്റെ നാൾ വഴി പരിശോധിച്ചാൽ താങ്കൾക്ക്‌ അത്‌ മനസ്സിലാക്കാൻ സാധിക്കുന്നതാണ്‌. ഇവയൊക്കെ എന്റെ മാത്രം വാദമായിട്ട്‌ കാണേണ്ട കാരണം താങ്കൾ പലയിടങ്ങളായി റിസേർച്ച്‌ നടത്തിയാൽ ഇതിനെപ്പറ്റി കൂടുതൽ സൂചനകൾ ലഭ്യമാകും. Vivek Viswam Vvt (സംവാദം) 17:58, 11 മേയ് 2020 (UTC)Reply

    • പ്രിയ Vivek Viswam Vvt,

//മഹാവിഷ്‌ണുവെന്ന താളിലുള്ള അവലംബങ്ങൾ വിഷ്‌ണു എന്ന താളിലേക്ക്‌ ലയിപ്പിക്കണമെന്നാണല്ലോ താങ്കളുടെ വാദം അങ്ങനെ ലയിപ്പിച്ചാൽ ഈ താളിലുള്ള അവലംബങ്ങൾ അതേപടി നിലനിർത്തുവാൻ താങ്കൾക്ക്‌ സാധിക്കുമോ?// എന്ന താങ്കളുടെ ചോദ്യം അപ്രസക്തമാണ്. മഹാവിഷ്‌ണു എന്ന താളിൽ നൽകിയിട്ടുള്ള നാല് അവലംബങ്ങളിൽ ഒരെണ്ണം കണ്ണി മുറിഞ്ഞതാണ്. ബാക്കി മൂന്നും വിഷ്ണു എന്ന താളിൽ നൽകിയവ തന്നെ. കൂടാതെ, കൂടുതൽ അവലംബങ്ങൾ ചേർത്ത് ആധികാരികത നൽകിയിട്ടുള്ള ലേഖനമാണത്.

എന്തായാലും, ഇത് കൂടുതൽ ചർച്ചകൾക്കായി കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡിലേക്ക് നൽകിയിട്ടുണ്ട്. താങ്കളുടെ ശ്രദ്ധ അവിടേക്ക് ക്ഷണിക്കുന്നു. --- സൗഹൃദപൂർവ്വം, --Vijayan Rajapuram {വിജയൻ രാജപുരം} 05:39, 12 മേയ് 2020 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:മഹാവിഷ്‌ണു&oldid=3335605" എന്ന താളിൽനിന്ന് ശേഖരിച്ചത്
"മഹാവിഷ്‌ണു" താളിലേക്ക് മടങ്ങുക.