സംവാദം:മലയാളത്തിലെ ഭയാനക ചലച്ചിത്രങ്ങളുടെ പട്ടിക

Latest comment: 11 വർഷം മുമ്പ് by Abin jv in topic ക്രമ നം.
ഏത് മാനദണ്ഡം ഉപയോഗിച്ചാണ് ഈ താളിൽ ചിത്രങ്ങൾ ചേർത്തിരിക്കുന്നത്??--സുഗീഷ് (സംവാദം) 11:01, 2 ജൂൺ 2013 (UTC)Reply

മലയാള ഭാഷയിലെ ഹൊറർ ശ്രേണിയിൽപ്പെടുന്ന സിനിമകളാണ്, എല്ലാം പ്രേതസിനിമ, അല്ലെങ്കിൽ അതുമായി സാമ്യമുള്ളതു തന്നെയാവണം, ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഭാഗികമായി ട്രാൻസ്ലേറ്റ് ചെയ്തതാ--എബിൻ: സംവാദം 05:37, 3 ജൂൺ 2013 (UTC)Reply

ഭീകര ചിത്രങ്ങൾ എന്ന തലക്കെട്ട് "ഭയാനക ചിത്രങ്ങൾ" എന്നു മാറ്റിയാൽ നന്നായിരുന്നു എന്ൻ തോന്നുന്നു. Jose Arukatty|ജോസ് ആറുകാട്ടി 08:16, 3 ജൂൺ 2013 (UTC)
കലിക എന്നൊരു സിൽമായുണ്ടായിരുന്നു, ബാക്കിയൊരു വിവരവും ഇല്ല.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 11:15, 3 ജൂൺ 2013 (UTC)Reply
en:Sahasram (film) എന്ന സുരേഷ് ഗോപിയുടെ സിനിമ ഇതിൽ ചേർക്കാൻ യോഗ്യമോ? --♥Aswini (സംവാദം) 11:30, 3 ജൂൺ 2013 (UTC)Reply
@ജോസ്- ഈ തലക്കെട്ട് സംബന്ധിച്ച് എനിക്കും വലിയ ആശയവ്യക്തതയില്ല, സുനിൽ ചേട്ടനാ പറഞ്ഞത് തൽക്കാലം ഈ തലക്കെട്ട് ഇടാൻ, ചേട്ടന്റെ യുക്തിപോലെ മാറ്റിക്കോളൂ.
@മനു-ഈ പട്ടിക അപൂർണമാണ്, ഫലകം ഇട്ടിട്ടുണ്ട്. ഈ ശ്രേണിയില്പെട്ട അറിയാവുന്ന സിനിമയെല്ലാം ഇട്ട് വികസിപ്പിക്കാമല്ലോ, ഒരു അറിവും ചെറുതല്ല എന്ന് സുരേഷ് ഗോപി പറഞ്ഞിട്ടുണ്ട്
@അശ്വിനി- തീർച്ചയായും, സഹസ്രവും ഈ ശ്രേണിയിൽ വരുന്നതാണ്. ഞാൻ കണ്ട പടമാ.--എബിൻ: സംവാദം 16:56, 3 ജൂൺ 2013 (UTC)Reply

ക്രമ നം.

തിരുത്തുക

ഈ പട്ടികക്ക് ക്രമ നം. ആവശ്യമാണോ? അല്ലെങ്കിൽ പുതിയ ചിത്രങ്ങൾ വരും നേരമോ അല്ലെങ്കിൽ പഴയ ചിത്രങ്ങൾ ഇടക്ക് ചേർക്കും നേരമോ സംഖ്യകൾ പുനക്രമീകരിക്കേണ്ടി വരില്ലേ?--അഞ്ചാമൻ (സംവാദം) 16:45, 1 ജൂലൈ 2013 (UTC)Reply

ആവശ്യമില്ല, ഒരു ഭംഗിക്ക് ഇട്ടന്നേ ഉള്ളു. മാറ്റിക്കോളൂ--എബിൻ: സംവാദം 17:19, 1 ജൂലൈ 2013 (UTC)Reply
"മലയാളത്തിലെ ഭയാനക ചലച്ചിത്രങ്ങളുടെ പട്ടിക" താളിലേക്ക് മടങ്ങുക.