സംവാദം:മണിച്ചിത്രത്താഴ് (ചലച്ചിത്രം)
മൾടിപ്പിൾ പർസനാലിറ്റി ഡിസോഡര്(multiple personality disorder) എന്നതിന് ശരിയായ ഒരു മലയാളം വാക്ക് ഏതെങ്കിലും വിക്കിയന്മാർ കുറിച്ചാൽ നല്ലതായിരിക്കും ('ബഹുവ്യക്തിത്വ സ്വഭാവം പ്രകടിപ്പിക്കുന്ന ഒരു മാനസിക തകരാറ്' എന്നത ശരിയാവുമോ ?) --Vicharam 05:23, 19 മേയ് 2009 (UTC)
- ദ്വന്ദവ്യക്തിത്വം, അല്ലെങ്കിൽ അപരവ്യക്തിത്വം ഈ രണ്ടുപേരുകളും ആ ചിത്രത്തിൽത്തന്നെ പരാമർശിക്കുന്നുണ്ട്.--Subeesh Talk 06:43, 19 മേയ് 2009 (UTC)
ദന്ദ്വവ്യക്തിത്വം
തിരുത്തുകഅത് ശരിയാണന്ന് തോന്നുന്നു.അപ്പോ അതങ്ങ് മാറ്റാല്ലേ.നന്ദി ഷുബീഷ്.--Vicharam 08:27, 19 മേയ് 2009 (UTC)
അവലംബം
തിരുത്തുകആലുമൂട്ട് തറവാട്ടിൽ നടന്ന സംഭവമാണ് കഥക്കാധാരമായത് എന്നതിന് അവലംബം എങ്ങനെ കിട്ടും.മധു മുട്ടവുമായുള്ള വല്ല അഭിമുഖത്തിന്റെയും വിവരങ്ങളുണ്ടോ?! ഏതെങ്കിലുമംഗങ്ങൾ അത് സംഘടിപ്പിക്കുമെന്ന് പ്രത്യാശിക്കാം.--Vicharam 08:37, 19 മേയ് 2009 (UTC)
- ഈ വിവരം വരികൾ കൂട്ടിച്ചേർത്തയാൾക്ക് എങ്ങനെയാണ് ലഭിച്ചത് എന്നത് ആധികാരികാരികമായി സ്വീകരിക്കാമെങ്കിൽ അതു നൽകിയാൽ മതി. --Anoopan| അനൂപൻ 08:54, 19 മേയ് 2009 (UTC)
ഇത് പേജ് 264, ചാപ്റ്റർ 2, ഖണ്ഡിക 5. ചേർത്തു?--റോജി പാലാ 11:22, 26 മേയ് 2011 (UTC)
നിർമ്മാണം
തിരുത്തുകനവോദയ അപ്പച്ചൻ നിർമ്മിച്ചതായാണ് ഇവിടെ കാണുന്നത്.-- Raghith 10:39, 5 ജൂൺ 2012 (UTC)
തെറ്റാണ്... അവിടെ കൊടുത്തിരിക്കുന്ന അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, അഴകിയ തമിഴ് മകൻ... സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ് നിർമ്മിച്ചത്. നവോദയ അപ്പച്ചൻ ചാണക്യന് ശേഷം മാജിക് മാജിക് മാത്രമാണ് നിർമ്മിച്ചത്. --Jairodz (സംവാദം) 10:43, 5 ജൂൺ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ നവോദയ അപ്പച്ചനെയാണ് നിർമ്മാതാവായി രേഖപ്പെടുത്തിയിരിക്കുന്നത്. IMDB യിൽ രണ്ടു പേരേയും നിർമ്മാതാവായി കാണിച്ചിരിക്കുന്നു.-- Raghith 11:24, 5 ജൂൺ 2012 (UTC)
- രണ്ടും പേരും അപ്പച്ചൻ എന്നറിയപ്പെടുന്നതു കൊണ്ടുള്ള പ്രശ്നമാണത്. സ്വർഗ്ഗചിത്ര ബാനർ സ്വർഗ്ഗചിത്ര അപ്പച്ചന്റെ കീഴിലുള്ളതാണ്. ഈ ബ്ലോഗിൽ സ്വർഗ്ഗചിത്ര അപ്പച്ചനെ കുറിച്ച് എഴുതിയിട്ടുണ്ട്. --Jairodz (സംവാദം) 12:12, 5 ജൂൺ 2012 (UTC)