ചെറുപയറും ശർ‌ക്കരയും ചേർ‌ത്തുണ്ടാക്കുന്ന ഒരു പലഹാരമാണ് സുഖിയൻ. ചിലയിടങ്ങളിൽ പയറുസഞ്ചി എന്നും ഇതറിയപ്പെടുന്നു. സാധാരണ മലയാളിയുടെ ഇഷ്ട വിഭവങ്ങളിൽ‌ ഒന്നാണിത്. ദക്ഷിണേന്ത്യൻ പാചകരീതിയിലെ ഒരു ജനപ്രിയ ഭക്ഷണ പദാർത്ഥമായ ഇത് സാധാരണയായി പ്രഭാതഭക്ഷണമോ ലഘുഭക്ഷണമോ ആയി കഴിക്കുന്നു. [1][2][3]കേരളത്തിലെ നാട്ടിൻ‌പുറങ്ങളിലെ ഹോട്ടലുകളിലെ സ്ഥിരം കാഴ്ചകളിലൊന്നാണ് ചില്ലലമാരകളിൽ സൂക്ഷിച്ച്‌വെക്കുന്ന സുഖിയൻ അടക്കമുള്ള പലഹാരങ്ങൾ.

സുഖിയൻ
സുഖിയൻ പൊളിച്ചുവച്ചിരിക്കുന്നു
  1. "How to make Sukhiyan snack at home in Kerala style - Sukhiyan recipe". CheenaChatti. 2016-12-28. Retrieved 2017-01-02.
  2. "Top 10 Mallu snacks you should try this monsoon". India.com. 2015-06-12. Retrieved 2017-01-02.
  3. "Kerala Snack Sukhiyan/Sugiyan recipe". YouTube. 2015-07-07. Retrieved 2017-01-02.
"https://ml.wikipedia.org/w/index.php?title=സുഖിയൻ&oldid=4071818" എന്ന താളിൽനിന്ന് ശേഖരിച്ചത്