ബോണ്ട
തെന്നിന്ത്യയിൽ പ്രധാനമായും ഉണ്ടാക്കുന്ന എരിവുള്ള ഒരു പലഹാരമാണ് ബോണ്ട. ഇതിന്റെ തന്നെ നല്ല എരിവുള്ള രീതിയിൽ ഉണ്ടാക്കുന്ന ബട്ടറ്റ വട മഹാരാഷ്ട്രയിൽ വ്യാപകമായി കാണപ്പെടുന്നു.
ബോണ്ട | |
---|---|
ബോണ്ട | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ദക്ഷിണേന്ത്യ |
വിഭവത്തിന്റെ വിവരണം | |
വിളമ്പുന്ന തരം: | പലഹാരം |
പ്രധാന ഘടകങ്ങൾ: | ഉരുളക്കിഴങ്ങ് |
ഉണ്ടാക്കുന്ന രീതി
തിരുത്തുകസാധാരണ കണ്ട് വരുന്ന ബോണ്ട ഉരുളക്കിഴങ്ങ് പുഴുങ്ങിയതിനുശേഷം അതിൽ മാവ് ചേർത്ത് ഉണ്ടാക്കുന്നതാണ്. കേരളത്തിൽ കണ്ട് വരുന്ന ബോണ്ടയിൽ ഉരുളൻ കിഴങ്ങിനു പകരം മരച്ചീനി ചേർക്കുന്ന പതിവുണ്ട്. പഴയ തിരുവിതാംകൂറിലെ ഒരു നാട്ടിൻപുറ പലഹാരമാണിത്. നാടൻ ചായക്കടകളാണ് ഇതിന്റെ താവളം. ആലപ്പുഴ ജില്ലയിലെ സാധാരണയായി കണ്ടു വരുന്ന ബോണ്ട മൈദ, പച്ചമുളക്, ഉള്ളി , ഉപ്പ്, സോഡപ്പൊടി, വേപ്പില എന്നീ ചേരുവകൾ വെള്ളം ചേർത്ത് കുഴച്ച് എണ്ണയിൽ വറുത്താണ് ഉണ്ടാക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Recipe: Aloo Bonda Archived 2005-11-26 at the Wayback Machine.
- Recipe: Malabar Egg Bonda (Mutta Bonda)
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്