മലബാറിലെ മത്സ്യങ്ങൾ എന്ന പേരിൽ ഇത് പ്രശസ്തമാണോ? അല്ലാത്തപക്ഷം ഇംഗ്ലീഷ് പേര് തലക്കെട്ടാക്കുന്നതാണ് നല്ലത്. --Vssun (സംവാദം) 07:11, 31 ജനുവരി 2012 (UTC)Reply

മനോരമയിൽ വന്ന ലേഖനമാണ്. അതിൽ പറഞ്ഞ‌വിധം ചേർത്തെന്നു മാത്രം. --റോജി പാലാ (സംവാദം) 07:13, 31 ജനുവരി 2012 (UTC)Reply
float --Vssun (സംവാദം) 07:18, 31 ജനുവരി 2012 (UTC)Reply
ഗ്രന്ഥത്തിന്റെ പേരു തന്നെ തലക്കെട്ടാക്കുന്നതാണ് നല്ലത്, മലബാറിലെ മത്സ്യങ്ങൾ എന്നത് ആശയക്കുഴപ്പത്തിനിടയാക്കും അതിനാൽ തലക്കെട്ട് മാറ്റി. --കിരൺ ഗോപി 08:48, 31 ജനുവരി 2012 (UTC)Reply
ഒതുക്കണമായിരുന്നോ?--റോജി പാലാ (സംവാദം) 09:02, 31 ജനുവരി 2012 (UTC)Reply
ഉം അതാണ് നല്ലത്, മലബാറിലെ മത്സ്യങ്ങൾ എന്ന പ്രത്യേക ലേഖനത്തിന് സ്കോപ്പുണ്ടല്ലോ? --കിരൺ ഗോപി 09:07, 31 ജനുവരി 2012 (UTC)Reply
മലയാളത്തിലെ ഒരു മുൻനിര മാധ്യമമായ മനോരമയിൽ മത്സ്യശാസ്ത്രജ്ഞനായ ഷാജി തയാറാക്കിയ ലേഖനത്തിൽ ആ ഗ്രന്ഥത്തെ വിശേഷിപ്പിച്ചത് മലബാറിലെ മത്സ്യങ്ങൾ എന്നാണ്. അതിനാൽ അത് ഒഴിവാക്കുന്നതിനോട് എനിക്കു യോജിപ്പില്ല. പട്ടികയിലെ 25 ആമത്തെ മത്സ്യത്തിന്റെ ശാസ്ത്രനാമം പോലും അദ്ദേഹത്തിന്റേതാണ്. ആവശ്യമെങ്കിൽ ഒരു വലയം ആകാം. ബാക്കി താങ്കൾ ആലോചിച്ചു ചെയ്യുക. --റോജി പാലാ (സംവാദം) 09:23, 31 ജനുവരി 2012 (UTC)Reply
മുൻ നിര മാധ്യമങ്ങളിൽ അങ്ങനെ വന്നതുകൊണ്ട് അതുപോലെ വിക്കിയിലും എഴുതണോ? മുകളിൽ റോജിസൂചിപ്പിച്ചപ്പോലെ കേരളത്തിലെ തദ്ദേശീയ മത്സ്യങ്ങളുടെ പട്ടിക എന്ന ലേഖനത്തിന് നിലനിൽപ്പുള്ളതുപോലെ സ്വതന്ത്രമായി നിലനിൽക്കാൻ കഴിവുള്ള ഒരു ലേഖനമാകും മലബാറിലെ മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയ മലബാറിലെ മത്സ്യങ്ങൾ എന്ന ലേഖനം. മത്സ്യങ്ങളെക്കുറിച്ചുള്ള ഉള്ളടക്കമാണ് മലബാറിലെ മത്സ്യങ്ങൾ എന്ന തലക്കെട്ടുള്ള ലേഖനങ്ങൾക്കനുയോജ്യം. മലബാറിലെ മത്സ്യങ്ങൾ (പുസ്തകം) എന്ന താളിൽ നിന്ന് ഇവിടെക്ക് തിരിച്ചുവിടൽകൊടുക്കുന്നതിൽ തെറ്റില്ല. --കിരൺ ഗോപി 10:07, 31 ജനുവരി 2012 (UTC)Reply
ആവശ്യമെങ്കിൽ ഒരു വലയം ആകാം. എന്നു പറഞ്ഞത് തിരിച്ചു വിടലിനാണ്. മുകളിൽ ഞാൻ വ്യക്തമാക്കിയിരുന്നില്ല.--റോജി പാലാ (സംവാദം) 10:09, 31 ജനുവരി 2012 (UTC)Reply
മലബാറിലെ മൽസ്യങ്ങൾ എന്ന ലേഖനത്തിന് ഇന്നത്തെ അവസ്ഥയിൽ സ്കോപ്പില്ലെന്നാണ് കരുതുന്നത്. --Vssun (സംവാദം) 12:14, 31 ജനുവരി 2012 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ഫിഷസ്_ഓഫ്_മലബാർ&oldid=1175091" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഫിഷസ് ഓഫ് മലബാർ" താളിലേക്ക് മടങ്ങുക.