ഫിഷസ് ഓഫ് മലബാർ
1865-ൽ ലണ്ടനിലെ ബെർണാർഡ് ക്വാറിച്ച് പ്രസിദ്ധീകരിച്ച മത്സ്യശാസ്ത്ര ഗ്രന്ഥമാണ് ഫിഷസ് ഓഫ് മലബാർ അഥവാ മലബാറിലെ മത്സ്യങ്ങൾ (Fishes of Malabar). ബ്രിട്ടീഷ് സൈന്യത്തിലെ ഭിഷഗ്വരനായിരുന്ന ഫ്രാൻസിസ് ഡേയാണ് പുസ്തകത്തിന്റെ രചയിതാവ്[1]. ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തിയ അദ്ദേഹം മലബാർ പ്രദേശങ്ങളിൽ നടത്തിയ പഠനത്തിൽ നിന്നുമാണ് പുസ്തകം തയ്യാറാക്കിയത്.
കർത്താവ് | ഫ്രാൻസിസ് ഡേ |
---|---|
രാജ്യം | ഇംഗ്ലണ്ട് |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | മത്സ്യശാസ്ത്രം |
പ്രസാധകർ | ബെർണാർഡ് ക്വാറിച്ച് |
പ്രസിദ്ധീകരിച്ച തിയതി | 1865 |
ഏടുകൾ | 376 |