സംവാദം:പ്രൊജക്റ്റ് ഗ്രീൻ ഒമാൻ
ഈ താൾ 2013, ജൂൺ 26-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
നുറുങ്ങു വാർത്തകൾ എന്ന വിഭാഗത്തിൽ പെടുത്താവുന്ന ഒരു വിഷയമാണിത്. രണ്ടു ചെറിയ കുട്ടികൾക്ക് ഒരു മൽസരത്തിൽ സമ്മാനം കിട്ടി എന്നത് വിക്കിയിൽ ഉൾപ്പെടുത്താനുള്ള കാരണം ആവുന്നില്ല. റിയോ+20 സമ്മേളനത്തിൽ ഒമാനിൽ നിന്നുള്ള മികച്ച ഭൗമ പദ്ധതിയായി തിരഞ്ഞെടുക്കപ്പെട്ടു എന്നതിന് ഉപോൽബലകമായ തെളിവുകൾ ആധികാരികമായ ഒരു സൈറ്റിലും കണ്ടെത്താനായില്ല. റിയോ +20 സമ്മേളനത്തിന്റെ ഔദ്യോഗിക സൈറ്റിൽ ഇത്തരം ഒരു മൽസരത്തിന്റെ സൂചനയും കാണാൻ കഴിഞ്ഞിട്ടില്ല. ഗൂഗിളിൽ നിന്നു കിട്ടിയ വിവരങ്ങൾ അനുസരിച്ച് ഈ വാർത്ത വന്നിരിക്കുന്നത് ഒന്നുകിൽ കുട്ടികളുടെ സ്വന്തം സൈറ്റുകളിലോ, സ്കൂൾ സൈറ്റിലോ അല്ലാതെ മാധ്യമത്തിൽ മാത്രമാണ്.ആ വാർത്ത വിശ്വസനീയവുമല്ല. കൂടുതൽ ശ്രദ്ധേയമായ തെളിവുകൾ കൊണ്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു Arunravi.signs 20:39, 23 ജൂൺ 2013 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ ലേഖനമുള്ളതിനാലാണ് ഞാൻ തലക്കെട്ട് മാറ്റിയിട്ടത്. മാധ്യമത്തിലെ വാർത്ത പരസ്യം പോലെ തോന്നി. കൂടുതൽ അഭിപ്രായങ്ങളുണ്ടെങ്കിൽ നീക്കാൻ നിർദ്ദേശിക്കാമെന്ന് തോന്നുന്നു.--മനോജ് .കെ (സംവാദം) 21:02, 23 ജൂൺ 2013 (UTC)
- ഒരു ചെറിയ വാർത്ത എന്നതിൽ കവിഞ്ഞ് ലേഖനം ആവാൻ ഉള്ള പ്രാധാന്യം ഇല്ല. നീക്കം ചെയ്യാം - Irvin Calicut....ഇർവിനോട് പറയു 06:32, 24 ജൂൺ 2013 (UTC)
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ വച്ചിട്ടോ, അതിൽ സൂചിപ്പിച്ചിരിക്കുന്ന അവലംബങ്ങൾ വച്ചിട്ടോ ഇതിന് പ്രസക്തി ഉള്ളതായി കാണാൻ കഴിയില്ല. കൃത്യമായ പരസ്യ ലക്ഷ്യമാണ് ലേഖനത്തിനുള്ളത്. പ്രൊജക്ട് ഗ്രീൻ ഒമാൻ എന്ന പദ്ധതി പ്രസക്തമാവുന്നത് "യു. എൻ പുരസ്കാരം" ലഭിക്കുന്നെങ്കിൽ മാത്രമാണ്. എന്നാൽ ഇതിനായി നൽകിയിരിക്കുന്ന അവലംബങ്ങൾ ഗൾഫ് മാധ്യമം, വീക്ക് എന്നീ മാഗസിനുകളിലെ, വസ്തുതകളെ പറ്റി അവ്യക്തത നിലനിർത്തുന്ന ലേഖനങ്ങളാണ്.(മിക്കവാറും പെയ്ഡ് ന്യൂസ് ആവാനും വഴിയുണ്ട്) റിയോ +20 സമ്മേളനത്തിനോടനുബന്ധിച്ച "അന്താരാഷ്ട്ര പുരസ്കാരം" എന്നാണ് വാർത്ത. റിയോ +20 സമ്മേളനത്തിനെ സംബന്ധിക്കുന്ന ഒരു ആധികാരിക സൈറ്റിലോ, വാർത്തകളിലോ ഇത്തരമൊരു വിവരമില്ല. ഏത് സമ്മേളനത്തോടനുബന്ധിച്ചും ചിലപ്പോൾ സ്കൂൾ തലത്തിൽ പ്രവർത്തനങ്ങൾ നടന്നേക്കാം. അതിൽ കിട്ടുന്ന സമ്മാനങ്ങൾ വിക്കി മാനദണ്ഡമനുസരിച്ച് പ്രസക്തമാവില്ല. അതു പോലെ പ്രൊജക്ട് ഗ്രീൻ ഒമാൻ എന്ന സംഘടനയുടെ പ്രവർത്തനങ്ങളെ വച്ചിട്ടാണ് ലേഖനം നിലനിർത്തേണ്ടതെങ്കിൽ, 15-20 ആൾക്കാർ പങ്കെടുത്ത ഒരു നേച്ചർ വാക്ക്, ഒരു ശുചീകരണ പരിപാടി (അതിന്റെ വ്യാപ്തി എത്രയെന്ന് അറിയില്ല) ഇതു മാത്രമാണ് അവർ പോലും അവകാശപ്പെടുന്നത്. ഇതിനേക്കാൾ നന്നായി പ്രവർത്തിക്കുന്ന എത്രയോ സ്കൂൾ ക്ലബ്ബുകളുണ്ട്. അതെല്ലാം വിക്കിയിൽ ചേർക്കാൻ പറ്റില്ലല്ലോ. ഈ ലേഖനം നീക്കം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. നീക്കം ചെയ്യണ്ട എന്ന തീരുമാനവും സുചിന്തിതമാണെന്ന് തോന്നുന്നില്ല. കൂടുതൽ വസ്തുതകളെ കണക്കിലെടുത്ത് ഒരിക്കൽ കൂടി അഭിപ്രായ സമന്വയം എടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു. അരുൺ രവി (സംവാദം) 23:18, 31 ഒക്ടോബർ 2013 (UTC)