സംവാദം:പ്രീ-കൺസെപ്ഷൻ ആൻഡ് പ്രീ-നേറ്റൽ ഡയഗ്നോസ്റ്റിക് ടെക്നിക്സ് ആക്റ്റ് 1994
Latest comment: 10 വർഷം മുമ്പ് by Drajay1976 in topic ഭ്രൂണ പരിശോധനാ നിരോധന നിയമം ലയിപ്പിക്കുന്നത്
ഈ ലേഖനം 2014-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Pre-Conception and Pre-Natal Diagnostic Techniques Act, 1994 » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ശീർഷകം
തിരുത്തുകശീർഷകം മലയാളത്തിലാക്കരുതോ?--ബിനു (സംവാദം) 09:42, 17 മാർച്ച് 2014 (UTC)
പൂർണ്ണമായ ഒരു തർജ്ജമ മലയാളത്തിൽ ഉപയോഗത്തിലുള്ളതായി കണ്ടില്ല. പക്ഷേ പ്രീ-കൺസെപ്ഷൻ (ഗർഭധാരണത്തിനു മുൻപ്); പ്രീ-നേറ്റൽ (ജനനത്തിനു മുൻപ്); എന്നിവ ഉൾക്കൊള്ളുന്ന തരത്തിൽ ഒരു ഡിസ്ക്രിപ്റ്റീവ് ടൈറ്റിൽ വേണമെങ്കിൽ മലയാളത്തിൽ കൊടുക്കാവുന്നതാണ്. ഭ്രൂണ ലിംഗനിർണ്ണയ നിരോധന നിയമം 1994 എന്നോ മറ്റോ സമവായമുണ്ടെങ്കിൽ മാറ്റാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 10:48, 17 മാർച്ച് 2014 (UTC)
- മലയാളത്തിൽ തർജ്ജിമയില്ലെങ്കിൽ ആംഗലേയത്തിലെ പേരുതന്നെ കൊടുക്കണം. ഇവിടെ സ്വന്തം കണ്ടുപിടുത്തങ്ങൾ പാടില്ലല്ലോ! നമ്മൾ എന്തായാലും മലയാളീകരിക്കേണ്ട. മലയാളം പേരിനു വിക്കിപീഡിയയിൽ സമവായമുണ്ടാക്കാനാവില്ലല്ലോ. അല്ലേ?--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 12:19, 17 മാർച്ച് 2014 (UTC)
- സ്വന്തം തർജ്ജമയുണ്ടാക്കുന്നതോ പുതിയ വാക്കുകൾ സൃഷ്ടിക്കുന്നതോ കണ്ടുപിടുത്തങ്ങൾ പാടില്ല എന്ന നയത്തിനെതിരാണ് എന്നതിനോട് യോജിക്കുന്നു. പക്ഷേ നിയമത്തെ ഡിസ്ക്രൈബ് ചെയ്യുന്ന തലക്കെട്ട് ("സ്ത്രീ ഭ്രൂണഹത്യയ്ക്കെതിരായി 1994-ൽ ആവിഷ്കരിച്ച ഇന്ത്യൻ നിയമം" എന്നത് ഉദാഹരണം) നൽകുന്നത് തെറ്റാണെന്ന് വ്യക്തിപരമായി തോന്നുന്നില്ല. ഇംഗ്ലീഷ് ടൈറ്റിൽ തന്നെ മലയാളത്തിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതാണ് ആദ്യം കൊടുക്കേണ്ടത് (ഇവിടത്തെ ടൈറ്റിൽ തിരഞ്ഞുനോക്കിയിട്ട് മലയാളത്തിൽ ഉപയോഗിക്കുന്നതായി കണ്ടില്ല).--അജയ് ബാലചന്ദ്രൻ (സംവാദം) 13:00, 17 മാർച്ച് 2014 (UTC)
വിവർത്തനം പുതിയ കണ്ടുപിടുത്തമല്ല,അർത്ഥം ഗ്രഹിക്കാൻ പ്രയാസമില്ലെങ്കിൽ പുതിയ ത്ർജ്ജമയും ആകാം എന്നാണ് എന്റെ തോന്നൽ--ബിനു (സംവാദം) 17:19, 17 മാർച്ച് 2014 (UTC)
ഭ്രൂണ പരിശോധനാ നിരോധന നിയമം ലയിപ്പിക്കുന്നത്
തിരുത്തുകനാലുമാസമായി ലയനനിർദ്ദേശത്തിന് എതിർപ്പില്ലാത്തതിനാൽ ലയിപ്പിക്കുന്നു. --അജയ് (സംവാദം) 13:24, 11 ജൂലൈ 2014 (UTC)