സംവാദം:പി. കൃഷ്ണപിള്ള
വരിക വരിക സഹജരേ
തിരുത്തുക"വരിക വരിക സഹജരേ വലിയ സഹനസമരമായ്, കരളലിഞ്ഞു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം" എന്ന വരികൾ, കോഴിക്കോടു കടപ്പുറത്തെ നിയമലംഘനത്തെക്കുറിച്ച്, ആത്മകഥയിൽ മൊയ്തു മൗലവി നടത്തിയ കമന്റ് ആണെന്നു തോന്നും അതു കൊടുത്തിരിക്കുന്നതു കണ്ടാൽ. അംശി നാരായണപ്പിള്ള എഴുതിയതാണതെന്നു അദ്ദേഹത്തെക്കുറിച്ചുള്ള ലേഖനത്തിൽ പറയുന്നു. "കരളലിഞ്ഞു കൈകൾ കോർത്ത്" എന്നല്ല. "കരളുറച്ച് കൈകൾകോർത്ത്" എന്നാണ് ആ ലേഖനത്തിൽ കൊടുത്തിരിക്കുന്നത്. അതാവണം ശരി.ജോർജുകുട്ടി (സംവാദം) 00:27, 30 മാർച്ച് 2013 (UTC)
- അവലംബത്തിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്, കൃഷ്ണപിള്ള മാർച്ചിംഗ് സോങ് പാടിയതാണെന്ന്. ഗാനത്തിന്റെ കൂടെ ഒരു കുറിപ്പു കൂടെ ചേർത്തേക്കാം ആരെഴുതി എന്നെല്ലാം ചേർത്ത് ബിപിൻ (സംവാദം) 03:04, 30 മാർച്ച് 2013 (UTC)
മൊയ്തു മൗലവി ആണ് അവലംബം എന്ന് അവലംബത്തിൽ പറഞ്ഞാൽ മതിയാവും. ഞാൻ അതൊന്നു മാറ്റിയിട്ടുണ്ട്. ഇങ്ങനെയാണു വേണ്ടതെന്നാണ് എന്റെ പക്ഷം.ജോർജുകുട്ടി (സംവാദം) 03:25, 30 മാർച്ച് 2013 (UTC)
- ഇങ്ങിനെ തന്നെയാണ് വേണ്ടത്. ബിപിൻ (സംവാദം) 03:56, 30 മാർച്ച് 2013 (UTC)
ലേഖനത്തിന്റെ നിറം
തിരുത്തുക- ആമുഖത്തിലെ: " സമരത്തിന് ശ്രദ്ധകിട്ടണമെന്ന ഉദ്ദേശത്തോടെ, സവർണ്ണമേധാവിത്വത്തെ പ്രകോപിച്ചുകൊണ്ട് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ കയറി മണിമുഴക്കി. സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മർദ്ദിച്ചു. "ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും" എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മർദ്ദനം മുഴുവൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി."
- ആമുഖത്തിലെത്തന്നെ: "വീട്ടിൽ ഒളിവിൽ കഴിയുന്ന സമയത്ത് 1948 ആഗസ്റ്റ് 19 ന് കൃഷ്ണപിള്ളക്ക് സർപ്പദംശനം ഏൽക്കുകയും അന്നു രാത്രി ഒമ്പതു മണിയോടെ, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച സംഘാടകനും തലമുറകളുടെ ആവേശവുമായിരുന്ന ആ ധീരവിപ്ലവകാരി മരണമടയുകയും ചെയ്തു. മരണസമയത്ത് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരള ഘടകത്തിന്റെ സെക്രട്ടറിയായിരുന്നു."
- ബാല്യം വിദ്യാഭ്യാസം:"മുന്നിൽ വരുന്ന എന്തിനേയും ദൃഢചിത്തതയോടെ നേരിടുവാനുള്ള കരുത്തും, അനീതിക്കെതിരേ പോരാടുവാനുമുള്ള മനസ്സും ഇത്തരം സമരകാഴ്ചകളിലൂടെ കൃഷ്ണപിള്ളക്കു ലഭിച്ചിട്ടുണ്ടാകണം."
- ഉപ്പു സത്യാഗ്രഹം: "സമരമുഖത്തു വെച്ച് തന്നെ കൃഷ്ണപിള്ളയുടെ സംഘാടനകഴിവും, നേതൃത്വപാടവവും എല്ലാം സഹപ്രവർത്തകർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു."
- വിചാരണ ജയിൽ വാസം: "നിയമലംഘനകേസിൽ കുറ്റം ചാർത്തപ്പെട്ട ആറു പ്രതികളിൽ ആറാമനായിരുന്നു കൃഷ്ണപിള്ള. ആദ്യത്തെ അഞ്ചുപേരും ഈ കോടതിനടപടികളിൽ പങ്കുകൊള്ളുവാൻ കൂട്ടാക്കുന്നില്ല എന്ന കോടതിക്കുമുമ്പാകെ പറഞ്ഞപ്പോൾ ധീരനായ കൃഷ്ണപിള്ള താൻ ഈ സർക്കാരിനെ ബഹുമാനിക്കുന്നില്ല എന്നാണ് പറഞ്ഞത്"
മുതലായവ (മുഴുവൻ വായിച്ചിട്ടില്ല...)
ഇതെന്താ പാർട്ടി ലേഖനമോ? --എസ്.ടി മുഹമ്മദ് അൽഫാസ് 09:51, 3 ജൂൺ 2013 (UTC)
- ഏത് പാർട്ടിയെ ആണ് ഉദ്ദേശിച്ചത് ? മുകളിലെ രണ്ടാമത്തെ പോയിന്റിൽ ഉള്ളത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയെക്കുറിച്ചാണ് (സി.പി.എമ്മിനെക്കുറിച്ചല്ല). ശേഷിക്കുന്ന അഞ്ച് പോയിന്റുകളും കോൺഗ്രസ് പാർട്ടി, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി എന്നിവയിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെക്കുറിക്കുന്നു. അൽഫാസ് ഇതിൽ ഏത് പാർട്ടിയെ ആണ് ഉദ്ദേശിച്ചത് --Adv.tksujith (സംവാദം) 10:53, 3 ജൂൺ 2013 (UTC)
- ലേഖനത്തിന്റെ ഭാഷ വിജ്ഞാനകോശരീതിയിലാകണം. ഇതെന്തായാലും അതല്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 11:35, 3 ജൂൺ 2013 (UTC)
- ഏതെങ്കിലും ഒരു ഖണ്ഡിക വിജ്ഞാനകോശരീതിയിലാക്കി തിരുത്തി തരാമോ ?? എങ്കിൽ ബാക്കിയുള്ളതിൽ ചെയ്തുകൊള്ളാം ബിപിൻ (സംവാദം) 11:57, 3 ജൂൺ 2013 (UTC)
- പാർട്ടിയേതാണെന്ന് മനസ്സിലായിലല്ലേ? ഈ ലേഖനം ഒരു ചരിത്രം എന്നതിനേക്കാളുപരി വിപ്ലവവീര്യം പകരാനുള്ള ഒരു ലഘുലേഖയായി അനുഭവപ്പെടുന്നു. --എസ്.ടി മുഹമ്മദ് അൽഫാസ് 11:45, 3 ജൂൺ 2013 (UTC)
- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി എന്നീ സംഘടനകളിലെല്ലാം പ്രവർത്തിച്ചയാളാണ് കൃഷ്ണപിള്ള. അൽഫാസ് പറഞ്ഞിരിക്കുന്ന പോയിന്റുകളിൽ ഓരോന്നിലും, വിവിധ പാർട്ടികളിലായിരുന്നു കൃഷ്ണപിള്ള. ഇതിൽ ഏതു പാർട്ടിയുടെ ലേഖനമാണെന്നാണ് താങ്കൾ പറയുന്നത് ?? ഏതു പാർട്ടിയെയാണ് ഇതിൽ ഉയർത്തിക്കാണിക്കാൻ ശ്രമിച്ചിരിക്കുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ബിപിൻ (സംവാദം) 11:56, 3 ജൂൺ 2013 (UTC)
(സി.പി.എമ്മിനെക്കുറിച്ചല്ല) ആണെന്ന് ആരും പറഞ്ഞില്ലല്ലോ. ഇനി അഥവാ അങ്ങനെ പറഞ്ഞാൽ അതും പ്രശ്നമാകുമോ. അല്ലാ ഇപ്പോ എന്താ സി.പി.എമ്മിനെക്കുറിച്ചു പറഞ്ഞാൽ പ്രശ്നം. അതിലൊരു--- --Roshan (സംവാദം) 12:06, 3 ജൂൺ 2013 (UTC)
- ഈ ലേഖനത്തിൽ സി.പി.ഐ(എം) എന്ന പാർട്ടി വരുന്നതേയില്ല. പിന്നെന്തിനാണ് ഈ അനാവശ്യ വിവാദങ്ങൾ ബിപിൻ (സംവാദം) 12:12, 3 ജൂൺ 2013 (UTC)
എന്തിനു പിന്നെ അനാവശ്യമായി സുജിത്ത് അങ്ങനെ കമന്റ് ചെയ്തു.--Roshan (സംവാദം) 12:18, 3 ജൂൺ 2013 (UTC)
- അൽഫാസിന്റെ ചോദ്യം അത്തരം പരാമർശത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അൽഫാസിന്റെ തെറ്റിദ്ധാരണ ഒഴിവാക്കാൻ സുജിത് പറഞ്ഞതാവാം എന്നു കരുതുന്നു. അൽഫാസ് മുകളിൽ പറഞ്ഞ ഒരു കാര്യത്തിലും ഏതെങ്കിലും ഒരു പാർട്ടിയെ വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല, എന്നിട്ടും (ലേഖനം മുഴുവൻ വായിക്കാതെയും) അദ്ദേഹം അനാവശ്യമായ ഒരു ചോദ്യം ഉന്നയിച്ചിരിക്കുന്നു. ആ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരു തരത്തിലും, ലേഖനത്തെ സഹായിക്കുന്നില്ല. ബിപിൻ (സംവാദം) 12:24, 3 ജൂൺ 2013 (UTC)
- ഞാൻ ഇതൊരു പാർട്ടി ലേഖനമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല. (നിങ്ങളതിനെ വളച്ചൊടിക്കുകയായിരുന്നു.) ഈ ലേഖനത്തിന്റെ ഭാഷയെയാണ് ഞാൻ എതിർത്തത്. ഈ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷ ചില പാർട്ടിമാസികകളിലും മറ്റും കാണുന്നത് പോലെയാണെന്നാണ് ഉദ്ദേശിച്ചത്. ഞാൻ ഏതെങ്കിലും പാർട്ടിയെ മനപ്പൂർവ്വം ലക്ഷ്യം വെക്കുന്നതായി ആദ്യത്തെ കമന്റ് വായിച്ചപ്പോൾ തോന്നിയോ? അപ്രകാരം തോന്നിയെങ്കിൽ ഒന്നുകൂടി പ്രസ്തുത കമന്റ് വായിക്കാൻ ശുപാർശ. എന്ന് --എസ്.ടി മുഹമ്മദ് അൽഫാസ് 02:39, 5 ജൂൺ 2013 (UTC)
- ഇതെന്താ പാർട്ടി ലേഖനമോ എന്ന് അൽഫാസ് മുകളിൽ എഴുതിയിരുന്നു, അതിനെത്തുടർന്നാണ് ഈ ചർച്ചകൾ ഉണ്ടായതെന്നു കരുതുന്നു ബിപിൻ (സംവാദം) 04:41, 5 ജൂൺ 2013 (UTC)
- അൽഫാസിന്റെ ചോദ്യം അത്തരം പരാമർശത്തിലേക്കാണ് വിരൽചൂണ്ടുന്നത്. അൽഫാസിന്റെ തെറ്റിദ്ധാരണ ഒഴിവാക്കാൻ സുജിത് പറഞ്ഞതാവാം എന്നു കരുതുന്നു. അൽഫാസ് മുകളിൽ പറഞ്ഞ ഒരു കാര്യത്തിലും ഏതെങ്കിലും ഒരു പാർട്ടിയെ വെള്ളപൂശാൻ ശ്രമിച്ചിട്ടില്ല, എന്നിട്ടും (ലേഖനം മുഴുവൻ വായിക്കാതെയും) അദ്ദേഹം അനാവശ്യമായ ഒരു ചോദ്യം ഉന്നയിച്ചിരിക്കുന്നു. ആ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒരു തരത്തിലും, ലേഖനത്തെ സഹായിക്കുന്നില്ല. ബിപിൻ (സംവാദം) 12:24, 3 ജൂൺ 2013 (UTC)
- @ ബിപിൻ, പരിഭവിക്കണ്ടാ, ഞാൻ ഇതിനിടയിൽ പക്ഷം പിടിക്കാൻ വന്നതല്ല.
In September 1931, no sooner had he been released from jail, than he became the first non-Brahmin to ring the sacred bell at the Guruvayoor temple ignoring the Zamorin's Nair guards. He was then a volunteer in the Congress agitation demanding entry for four-fifths of the Hindu community into the temple who were being denied admission. Eyewitness accounts state that as blows rained on him, Krishna Pillai continued to ring the bell and shout: "Let the bold Nair ring the bell and let the timid Nair living on crumbs beat on his back."
ഇതിനെ
സവർണ്ണമേധാവികൾ തങ്ങളുടെ കിങ്കരന്മാരെ വിട്ട് കൃഷ്ണപിള്ളയെ മർദ്ദിച്ചു. "ഉശിരുള്ള നായർ മണിയടിക്കും, എച്ചിൽപെറുക്കി നായർ അവന്റെ പുറത്തടിക്കും" എന്ന് കാവൽക്കാരെ പരിഹസിച്ചുകൊണ്ട് ഈ കൊടിയ മർദ്ദനം മുഴുവൻ അവഗണിക്കപ്പെട്ട ഒരു സമൂഹത്തിനു വേണ്ടി കൃഷ്ണപിള്ള ഏറ്റുവാങ്ങി
ഇങ്ങനെ പരിഭാഷപ്പഎടുത്തിയിട്ടൊക്കെയുണ്ട് ഇതിൽ, Zamorine's എന്നാൽ സാമൂതിരിയുടെ എന്നാണല്ലോ അർഥം അതേപ്പോലെ നമ്മൾ ഇവിടെ സർ, പൂജ്യ എന്നൊക്കെ ഉപയോഗിക്കാത്തതു പോലെ സവർണ്ണമേധാവികൾ എന്നും മറ്റും ഉപയോഗിക്കാതിരിക്കുന്നതല്ലേ നല്ലത്? ഒരു ചായ്‌വില്ലാതെ എഴുതുന്നതല്ലേ നല്ലതു? അതു ലേഘനത്തിന്റെ മുഖ്യ പ്രതിപാദ്യത്തോടാണെങ്കിലും? എന്തെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ ക്ഷമിക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:55, 5 ജൂൺ 2013 (UTC)
- മനു ഇംഗ്ലീഷിൽ നിന്നും പരിഭാഷപ്പെടുത്തിയതല്ല ഈ ലേഖനം. മനുവിന്റെ ഇച്ഛക്കനുസരിച്ച് തിരുത്തിയെഴുതാവുന്നതാണ്. ബിപിൻ (സംവാദം) 04:41, 5 ജൂൺ 2013 (UTC)
തിരഞ്ഞെടുക്കാനുള്ള ലേഖനം
തിരുത്തുകമാർച്ചിംഗ് സോങ്
തിരുത്തുക"വരിക വരിക സഹജരേ വലിയ സഹനസമരമായ്, കരളുറച്ചു കൈകൾ കോർത്തു കാൽനടയ്ക്കു പോക നാം"
ഈ വരികൾ ഈ ലേഖനത്തിൽ ആവശ്യമാണോ? പുതിയ എന്തെങ്കിലും മുദ്രാവാക്യമോ (പിന്നീട് പ്രശസ്തമായത്.) ഗാനമോ ആണെങ്കിൽ അതുൾക്കൊള്ളിക്കുന്നതിന്റെ പ്രസക്തി മനസ്സിലാക്കാം. --എസ്.ടി മുഹമ്മദ് അൽഫാസ് 11:47, 3 ജൂൺ 2013 (UTC)
ഇത് പ്രശസ്തമായ മുദ്രാവാക്യം തന്നെയാണ് അൽഫാസ്. മാത്രമല്ല, ആ മുദ്രാവാക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചൊന്നും ലേഖനത്തിൽ പറഞ്ഞിട്ടില്ലല്ലോ, കൃഷ്ണപിള്ള അതു ചൊല്ലി എന്നുമാത്രമല്ലേയുള്ളു.. ബിപിൻ (സംവാദം) 11:53, 3 ജൂൺ 2013 (UTC)
ഇത് പ്രശസ്തമായ മുദ്രാവാക്യമാണ്. അക്കാലത്ത് (സ്വാതന്ത്ര്യസമര കാലത്ത്) ഇത്തരം ഗാനങ്ങൾ (ദേശഭക്തിഗാനങ്ങൾ) ധാരാളം മുദ്രാവാക്യങ്ങളായി ഉപയോഗിക്കപ്പെട്ടിരുന്നു. അല്ലാമാ ഇഖ്ബാലിന്റെ ഇങ്ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ഭഗത് സിംഗ് പ്രശസ്തമാക്കിയതു പോലെ എന്തെങ്കിലും പ്രത്യേകത ഈ മുദ്രാവാക്യത്തിനുണ്ടെന്ന് തോന്നുന്നില്ല. കൃഷ്മപിള്ള ചൊല്ലി എന്നതുകൊണ്ട് മാത്രം അതീ ലേഖനത്തിൽ ഉപയോഗിക്കേണ്ട അവശ്യമുണ്ടോ? --എസ്.ടി മുഹമ്മദ് അൽഫാസ് 02:43, 5 ജൂൺ 2013 (UTC)
- മലയാളസിനിമകളിലടക്കം ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. --Vssun (സംവാദം) 07:11, 5 ജൂൺ 2013 (UTC)
- ഉപയോഗിക്കുന്നതിനെ ഞാൻ എതിർക്കുന്നില്ല. ഉപയോഗിക്കാൻതക്കവണ്ണം പ്രാധാന്യം ഉണ്ടെന്ന് തോന്നുന്നില്ല എന്ന് സൂചിപ്പിച്ചതേയുള്ളൂ. --എസ്.ടി മുഹമ്മദ് അൽഫാസ് 15:35, 6 ജൂൺ 2013 (UTC)
- മലയാളസിനിമകളിലടക്കം ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. --Vssun (സംവാദം) 07:11, 5 ജൂൺ 2013 (UTC)
പ്രശസ്തമായ പാട്ടാണ്. ഇദ്ദേഹമാണ് ഈ ഗാനത്തെ പ്രശസ്തമാക്കിയതെങ്കിൽ ലേഖനത്തിൽ ഉപയോഗിക്കാമെന്നാണ് അഭിപ്രായം. --Vssun (സംവാദം) 09:20, 7 ജൂൺ 2013 (UTC)
- കൃഷ്ണപിള്ളയാണ് ഈ പാട്ട് ആദ്യമായി മുദ്രാവാക്യം ആയി ഉപയോഗിച്ചതെങ്കിലോ, ഈ പാട്ടിനെ പ്രശസ്തമാക്കിയതെങ്കിലോ ഈ വരികൾ ഈ ലേഖനത്തിൽ ഉപയോഗിക്കാമെന്നാണ് എന്റെ അഭിപ്രായം. എന്നാൽ ഇവ രണ്ടും അല്ലാത്തതിനാൽ (തെളിവില്ലാത്തതിനാൽ) ഉപയോഗിക്കേണ്ടതില്ല എന്നും.--എസ്.ടി മുഹമ്മദ് അൽഫാസ് 12:17, 11 ജൂൺ 2013 (UTC)