സംവാദം:പടച്ചവൻ
ഇത് പടച്ചവൻ എന്ന redirect മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
|||
ഇതിനെ പ്രത്യേകം ലേഖനമായി നിലനിർത്തേണ്ട ആവശ്യമുണ്ടോ? --റസിമാൻ ടി വി 12:42, 27 ഒക്ടോബർ 2010 (UTC)
പടച്ചോനു വേണ്ടി ഒരു പേജെങ്കിലും വേണ്ടേ??--Nijusby 13:19, 27 ഒക്ടോബർ 2010 (UTC)
- ഇത് വിക്കിനിഘണ്ടുവിലേക്ക് പോകട്ടെ--ഷിജു അലക്സ് 14:23, 27 ഒക്ടോബർ 2010 (UTC)
ലേഖനം പറ്റേ അബദ്ധങ്ങളാണ്. ചിലത് താഴെ കൊടുക്കുന്നു:
- materialism (ഭൌതികവാദം എന്ന വാക്കാണ് ഉപയോഗിക്കുന്നത്) പടച്ചവൻ എന്ന വാക്കിനെ ശക്തിയായി നിഷേധിക്കുന്നു:
ഭൌതികവാദിക്ക് വിശ്വാസങ്ങളിൽ കൈകടത്തേണ്ട ആവശ്യമില്ല. പടച്ചവൻ എന്ന വാക്കിനോട് പ്രത്യേകിച്ച് ഒരു വിരോധബുദ്ധി തോന്നേണ്ടതുമില്ല.
- എല്ലാം ദൈവം സൃഷ്ടിച്ചതാണെന്നും അവൻ ഉദ്ദേശിക്കുമ്പോൾ നശിപ്പിക്കപ്പെടും അല്ലെങ്കിൽ ഇല്ലാതാകും എന്ന സൃഷ്ടിവാദത്തോട് അറിയപ്പെടുന്ന ഏതാണ്ടെല്ലാ മതങ്ങളും ഒറ്റക്കെട്ടായി യോജിക്കുന്നു. :
ബുദ്ധമതവും ജൈനമതവും അടിസ്ഥാനപരമായി ഈ വിശ്വാസത്തിനെതിരാണ്.
- ഒന്നും സൃഷ്ടിക്കപ്പെട്ടതല്ലെന്നും യാദൃശ്ചി(‘ച്ഛി‘)കമായി ഉണ്ടായതാണെന്നും ഒന്നും നശിക്കുന്നില്ലെന്നും പരിണമിച്ച് മറ്റൊന്നായി മാറുക മാത്രമാണു ചെയ്യന്നതെന്നുമാണ് ഭൌതികവാദം പറയുന്നത്:
മറ്റൊരു അബദ്ധധാരണ.
- പരിണാമവാദികൾ എന്നും ഇവർ അറിയപ്പെടുന്നു:
ഭൌതികവാദം = പരിണാമവാദം എന്ന മറ്റൊരു അബദ്ധധാരണ.
- ദശകങ്ങൾക്കു മുമ്പ് യൂറോപ്പിലും മറ്റും കാര്യമായ സ്വാധീനമുണ്ടായിരുന്ന പരിണാമവദികൾ ഇപ്പോൾ വളരെ വിരളമാണു:
ഇതും വിവരക്കേടിൽ മാത്രമൊതുങ്ങുന്നതല്ല. ഡാർവിന്റെ സിദ്ധാന്തത്തിലെ പഴുതുകൾ പരിശോധിച്ചുകൊണ്ട് പരിണാമത്തെക്കുറിച്ചുള്ള അന്വേഷണം ഒരുപാടു മുന്നോട്ടുപോയി. കിത്താബും വായിച്ചിരിക്കുന്നവൻ ചെളികൊഴച്ചുവെച്ചാണ് മനുഷ്യൻ ഉണ്ടായതെന്നും ആ ചെളി പഴുതൊന്നുമില്ലാത്തത്ര സാസ്ത്രീയമായ ചെളിയാണെന്നും വിശ്വസിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ, വിക്കിപീഡിയ ആ ചെളി നിറക്കേണ്ട സ്ഥലമല്ല.
- ലേഖനം മായ്ക്കുക. അല്ലെങ്കിൽ 'സ്രഷ്ടാവ്' എന്ന പേരിൽ ഇന്റർവിക്കിയിലെപ്പോലെ മാറ്റിയെഴുതുക.--തച്ചന്റെ മകൻ 19:15, 28 ഒക്ടോബർ 2010 (UTC)
സഖാവേ തെളിവില്ലതെ എന്തെങ്കിലും പറയരുതു.പരിണാമവാദത്തിനു എന്തു പറ്റിയെന്നു ഇതു വായിച്ചാൽ മനസ്സിലാക്കാം.വാചകമടിച്ചാലൊന്നും സത്യം അതല്ലാതകുന്നില്ല. --Nijusby 09:59, 29 ഒക്ടോബർ 2010 (UTC)
- ഇത് മൊത്തമായി കോപ്പി ചെയ്യേണ്ടിയിരുന്നില്ല, ലിങ്ക് മതിയാകും, മാത്രമല്ല ഈ വെബ് സൈറ്റിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് അന്വേഷിച്ചറിയേണ്ടിയിരിക്കുന്നു..--♔ കളരിക്കൻ ♔ | സംവാദം 11:35, 29 ഒക്ടോബർ 2010 (UTC)
ഈ ലേഖനം സ്രഷ്ടാവ് എന്ന പേരിലേക്കു മാറ്റാം.--Nijusby 12:54, 29 ഒക്ടോബർ 2010 (UTC)
- പരിണാമവാദത്തിന് ഇതാണ് "പറ്റിയത്" എന്ന് ശാസ്ത്രലോകത്ത് ചെറിയൊരു ന്യൂനപക്ഷമേ കരുതുന്നുള്ളൂ Nijusby. ശാസ്ത്രജ്ഞരിൽ ഭൂരിഭാഗവും പരിണാമസിദ്ധാന്തത്തെ അംഗീകരിക്കുന്നവരാണ്. പരിണാമവാദത്തിന്റെ സ്വീകാര്യതയ്ക്ക് ഒരിക്കലും ഒരു മതപരമായ ചോദ്യോത്തരപംക്തിയല്ല ആധാരമാക്കേണ്ടത് --റസിമാൻ ടി വി 13:22, 29 ഒക്ടോബർ 2010 (UTC)
- ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾക്ക് അവലംബമാണില്ലാത്തത്, സത്യമല്ല, അബദ്ധം എന്ന് പറയാൻ സാധിക്കുകയില്ല, അവലംബം നൽകുക, അല്ലെങ്കിൽ മായ്ക്കപ്പെട്ടേക്കാം...ഒരു ചോദ്യോത്തര പംക്തി കാണിച്ച്തുകോണ്ട് എല്ലാ കാര്യങ്ങൾക്കും അവലംബം ആവുകയില്ല്, കുറെ വർഷം കഴിഞ്ഞാലും അന്വേഷിച്ചറിയാൻ സാധിക്കുന്നവയായിരിക്കണം ഇത്--♔ കളരിക്കൻ ♔ | സംവാദം 21:05, 29 ഒക്ടോബർ 2010 (UTC)
ഈ ലേഖത്തിൽ ഉപയോഗിച്ചിരിക്കുന്ന അറബി വാചകങ്ങൾ മൊത്തം ഒഴിവാക്കേണ്ടതാണു്. ഇത് മലയാളം വിക്കിപീഡിയ ആണു്. ഇവിടെ മലയാളത്തിൽ മാത്രം എഴുതുക. അപൂർവ്വം ചിലയിടങ്ങളിൽ (റെഫറൻസിലോ മറ്റോ) ഭൂരിപക്ഷത്തിനു മനസ്സിലാകുന്ന ഇംഗ്ലീഷ് ആവാം. വേറൊരു ഭാഷയും ഈ വിക്കിപീഡിയയിൽ ഉപയോഗിക്കാതിരിക്കുക.--ഷിജു അലക്സ് 01:31, 30 ഒക്ടോബർ 2010 (UTC)
- ഡിക്ഷ്ണറി എണ്ട്രി എന്ന നിലയ്ക്ക് മാത്രം കാണേണ്ട ഒരു വാക്കിനെ വച്ച് ഒരു ലേഖനം എഴുതിയുണ്ടാക്കേണ്ട കാര്യമൊന്നുമില്ല. ഇത് വിക്ഷ്ണറിയിൽ കൊടുക്കാം, അതല്ലെങ്കിൽ അല്ലാഹു എന്ന ലേഖനത്തിന്റെ ഭാഗമായി പ്രാദേശിക പ്രയോഗം എന്ന വശം കണക്കിലെടുത്ത് അവലംബങ്ങൾ ചേർത്ത് ലയിപ്പിക്കാം. അതിനപ്പുറം മതപ്രസംഗത്തിനു സ്പെയ്സ് കൊടുക്കാൻ വിക്കിക്ക് ബാധ്യതയൊന്നുമില്ല. “പരിണാമവാദം” എന്നൊക്കെ വിഡ്ഢിത്തം നിറച്ചുവച്ചിരിക്കുന്ന ഇത്തരം ലേഖനങ്ങൾ ഒരു എൻസൈക്ലോപ്പീഡിയ എന്ന നിലയ്ക്ക് വിക്കിക്ക് അപമാനം കൂടിയാണ്. ശക്തവും നിർദ്ദയവുമായ മായ്ക്കൽ നടപടിക്ക് സീനിയർ എഡിറ്റർമാരോട് ശുപാർശചെയ്യുന്നു. കൂട്ടത്തിൽ പറയട്ടെ, മുകളിലൊരു യൂസർ പരിണാമസിദ്ധാന്തത്തിനു “എന്തോ സംഭവിച്ചു” എന്ന് കാണിക്കാനായി കൊണ്ടിട്ടിരിക്കുന്ന ലിങ്ക് കൊള്ളാം. എത്രയായിരം യൂണിവേഴ്സിറ്റികളിലെ ബിരുദ/ബിരുദാനന്തര കോഴ്സുകൾക്കും റീസേർച്ചിനും കണ്ടെത്തലുകൾക്കും പാത്രമാവുന്ന ഒരു വിഷയത്തെയാണ് ഈ വക ചവറുകൾ വച്ച് “പൊളിക്കാൻ” നോക്കുന്നത്. ഇതൊക്കെയാണ് വിക്കിലേഖനങ്ങൾക്ക് അവലംബമാവുന്നതെങ്കിൽ ?!
- എത്രമാത്രം നാം ജാഗരൂകരായിരിക്കണം എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് അത് ! --സൂരജ് | suraj 03:33, 30 ഒക്ടോബർ 2010 (UTC)
പടച്ചവൻ എന്നത് ദൈവത്തിന്റെ പര്യായപദമായി (സാധാരണയായി മുസ്‌ലിങ്ങൾ അല്ലാഹു എന്ന പദത്തിന്റെ സ്ഥാനത്ത്) ഉപയോഗിച്ചു വരുന്ന ഒരു പദം മാത്രമാണ്. വിവിധ മതങ്ങളിലെ ദൈവ സങ്കൽപ്പങ്ങൾക്കായി വ്യത്യസ്ത താളുകൾ വിക്കിയിലുണ്ട്. പടച്ചവൻ എന്നതിനെ വേറെ പ്രതേകിച്ച് നിർവ്വചമൊന്നും ഈ താളിൽ നൽകേണ്ടതിന്റെ ആവശ്യമില്ല. ബന്ധപ്പെട്ട മറ്റ് താളുകളിലേക്ക് ചൂണ്ടിയാൽ മതിയാകും. --ജുനൈദ് | Junaid (സംവാദം) 03:50, 30 ഒക്ടോബർ 2010 (UTC)
- ലേഖനം ഉപഭോക്തൃതാളിലേക്ക് മാറ്റുക...--♔ കളരിക്കൻ ♔ | സംവാദം 10:31, 30 ഒക്ടോബർ 2010 (UTC)
- പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.അതു സംബന്ധമായ തെളിവികൾക്ക് കോഴിക്കോട് ഐ.പി.എച്.പ്രസിദ്ധീകരിച്ച 'പരിണാമ സിദ്ധാന്തം പുതിയ പ്രതിസന്ധികൾ' എന്ന പുസ്തകം വായിക്കുക.ജ്യോതിഷം ശാസ്ത്രീയമാണെന്നു പറയുന്നതുപോലെയാണു പരിണാമ സിദ്ധാന്തം ശാസ്ത്രീയമാണു എന്നു പറയുന്നതും.ജ്യോതിഷവും ജ്യോതിശാസ്ത്രവും എത്രമാത്രം ഭിന്നമാണോ അത്രയും ഭിന്നത പരിണാമ സിദ്ധാന്തവും ജീവശാസ്ത്രവും തമ്മിലുണ്ട്.പിന്നെ സൂരജ് പറയുന്നതുപോലെ( എത്രയായിരം യൂണിവേഴ്സിറ്റികളിലെ ബിരുദ/ബിരുദാനന്തര കോഴ്സുകൾക്കും റീസേർച്ചിനും കണ്ടെത്തലുകൾക്കും പാത്രമാവുന്ന ഒരു വിഷയത്തെയാണ് )യണെങ്കിലും കൂടുതൽ ആധികാരികത ഏറ്റവും കൂടുതൽ ആളുകൾ വയിക്കുന്നതും ജീവിതത്തിൽ പകർത്തുന്നതുമായ ബൈബിളിനും ,ഖുർആനിനുമൊക്കെയല്ലേ ഉള്ളതു.???.ബൈബിളിൽ 'നിങ്ങൾ പന്നികളുടെ മുന്നിലേക്കു മുത്ത് ഇട്ട് കൊടുക്കരുത്' എന്ന് യേശു ക്രിസ്തു പറഞ്ഞത് എത്ര ശരിയാണു എന്നതിനു ഈ വാക്കുകൾ(ഈ വക ചവറുകൾ വച്ച് “പൊളിക്കാൻ” നോക്കുന്നത്.) സാക്ഷി. http://www.iiit.org/--Madrid 07:59, 31 ഒക്ടോബർ 2010 (UTC)
- വിക്കിപീഡിയയിലെ സംവാദം താളുകൾ പൊതുചർച്ചാ വേദിയല്ല, മത-ശാസ്ത്ര സംവാദ വേദിയുമല്ല. ദയവായി ലേഖനവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ചർച്ച ചെയ്യാതിരിക്കുക. വിക്കിപീഡിയ:താത്പര്യവ്യത്യാസം, വിക്കിപീഡിയ:പരിശോധനായോഗ്യത തുടങ്ങിയവ വായിച്ചു നോക്കുക. --ജുനൈദ് | Junaid (സംവാദം) 08:19, 31 ഒക്ടോബർ 2010 (UTC)
വിവാദം അവസാനിപ്പിച്ച് ലേഖനം സ്രഷ്ടാവ് എന്ന പുതിയ താൾ ഉണ്ടാക്കി അങ്ങോട്ട് തിരിച്ചുവിടുന്നതാണു നല്ലത്.--Nijusby 09:06, 31 ഒക്ടോബർ 2010 (UTC)
- വന്നവരും പോയവരും മത ചർച്ചകൾ തുടങ്ങി, അഡ്മിന്മാരേ വിക്കിപീഡിയയുടെ മാനം കാക്കൂ...എത്രയും പെട്ടെന്ന് നീക്കുക..അല്ലെങ്കിൽ യൂസർഫൈ ചെയ്യുക.. --♔ കളരിക്കൻ ♔ | സംവാദം 13:15, 31 ഒക്ടോബർ 2010 (UTC)