സംവാദം:നാരകം
നിരുക്തം
തിരുത്തുകനാരങ്ങ എന്ന വാക്കു് അറബിയിൽ നിന്നും വന്നതാണെന്ന പ്രസ്താവന ശുദ്ധ അബദ്ധമാണു്. ഇതിനു കൊടുത്തിരിക്കുന്ന അവലംബം എഴുതിയ ആൾക്കു് ഇത്തരം ഒരു ഐഡിയ എവിടെനിന്നു കിട്ടിയോ ആവോ!? ഇതേ പുസ്തകത്തിൽനിന്നുമുള്ള മറ്റു അവലംബങ്ങളും വിക്കിയിൽ വേറെ എവിടെയെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കേണ്ടി വരും.
നാറും കായ് (fragrant fruit) എന്ന തമിഴ് പ്രയോഗത്തിൽ നിന്നാണു് നാരങ്ങ എന്ന പദമുണ്ടായതെന്നു വിശ്വസിക്കപ്പെടുന്നു. ഇതു കാണുക: http://en.wiktionary.org/wiki/%E0%A4%A8%E0%A4%BE%E0%A4%B0%E0%A4%99%E0%A5%8D%E0%A4%97#Etymology
കൂടാതെ ദ്രവിഡിയൻ എത്തിമോളജിക്കൽ നിഘണ്ടുവിൽ കാണുക.
http://dsal.uchicago.edu/cgi-bin/philologic/contextualize.pl?p.1.burrow.861903
നാഗരംഗം എന്ന (സംസ്കൃത)വാക്കിൽ നിന്നും ലോപിച്ചുണ്ടായ നാരങ്ങ എന്ന വാക്കു് അതിപ്രാചീനകാലം മുതലേ സംസ്കൃതത്തിലും മറ്റു് ഇന്ത്യൻ ഭാഷകളിലും ഉപയോഗിക്കപ്പെട്ടുവന്നിരുന്നു. സുശ്രുതന്റെ ഗ്രന്ഥങ്ങളിൽ അറബികളും യൂറോപ്യന്മാരും ഇന്ത്യയിൽ നിന്നുകൊണ്ടുപോയ ‘നാരങ്ങ’യാണു് പിന്നീടു് Orange പോലും ആയിത്തീർന്നതു്.
http://www.sanskrit-lexicon.uni-koeln.de/scans/PWGScan/index.php?sfx=png&vol=4 ViswaPrabha (വിശ്വപ്രഭ) 09:56, 30 ഒക്ടോബർ 2011 (UTC)
പേരുകൾ
തിരുത്തുകകമ്പിളി നാരകവും ബംബ്ലൂസ് നാരകവും ഒന്നു തന്നെയല്ലേ? Citrus grandis അല്ലേ? --Chalski Talkies ♫♫ 14:48, 28 ഏപ്രിൽ 2009 (UTC)
കേരളത്തിലറിയപ്പെടുന്ന കമ്പിളി നാരകവും ബംബ്ലൂസ് നാരകവും ഒന്നു തന്നെയെന്നാണ് മനസിലാക്കുന്നത്. ബംബ്ലൂസ് എന്നും ഇത്ന് പേരുണ്ടെന്ന് വിക്കിയിലൂടെയാണ് ആദ്യം അറിഞ്ഞത്. രണ്ടു പേരും ഉൾപ്പെടുത്തിയൊരു തലക്കെട്ട് കൊടുത്ത് ലേഖനം തുടങ്ങാമെന്നഭിപ്രായപ്പെടുന്നു.
Citrus grandis എതാണെന്നുറപ്പില്ല. കുവൈറ്റിൽ Grape Fruit എന്ന പേരിൽ കിട്ടുന്ന കമ്പിളി നാരങ്ങയുടെയത്രയും വലിപ്പമില്ലാത്ത നല്ല കൈപ്പുള്ള ഒരു തരം നാരങ്ങയും Citrus grandis എന്നറിയപ്പെടുന്നുണ്ടെന്ന് തോന്നുന്നു. [ഇതുകാണുക]
കമ്പിളി നാരങ്ങ അകം ചുവന്ന ഇനവും വെളുത്ത ഇനവും ഉണ്ട്. Grape Fruit പുറം ചുവപ്പ് കലർന്ന മഞ്ഞയാണ്. ഇതും അകം ചുവന്നതും വെളുത്തതും ഉണ്ടെന്ന് തോന്നുന്നു. കേരളത്തിൽ മുസംബി എന്ന പേരിൽ കിട്ടുന്ന ഓറഞ്ചിന്റെയത്രയും വലിപ്പമുള്ള നാരങ്ങയും Grape Fruit തന്നെയാണോ എന്നറിയില്ല. noble 05:49, 29 ഏപ്രിൽ 2009 (UTC)
മുസംബിയാണു് ഗ്രേപ്പ് ഫ്രൂട്ട്. ബബ്ലൂസ് നാരകത്തെ കമ്പിളിനാരകം എന്നും പറയും. w:Pomello എന്നാണു് ഇംഗ്ലീഷിലെ പേരു്. Citrus maxima or Citrus grandis ഇവയാണു് ശാസ്ത്രീയനാമങ്ങൾ. ഇവയുടെ വ്യത്യസ്ത ട്രെയ്റ്റുകളാണു് പല തരം നിറങ്ങൾക്കു കാരണം. തെക്കുകിഴക്കൻ ഏഷ്യയാണു് ജന്മദേശം. ബബ്ലൂസിന്റെ ഏതാനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം. :) ViswaPrabha (വിശ്വപ്രഭ) 09:56, 30 ഒക്ടോബർ 2011 (UTC)
കേരളത്തിലെ കമ്പിളി/ബംബ്ലൂസ് നാരങ്ങ
noble 05:59, 29 ഏപ്രിൽ 2009 (UTC)
"പ്രാചീനതമിഴിൽ നിന്നും മലയാളത്തിലേക്കും കന്നടയിലേക്കും തുടർന്നു് സംസ്‌കൃതത്തിലേക്കും അതുവഴി മറ്റു ഭാരതീയഭാഷകളിലേക്കും പേർഷ്യൻ, അറബി തുടങ്ങിയവ ഭാഷകളിലേക്കും ലോപിച്ചും സംക്രമിച്ചും പരന്ന വാക്കാണു് നാരങ്ങ." തിരിച്ചുമായിക്കൂടേ? നാരംഗം (സംസ്കൃതം) → നാരങ്ങ (മലയാളം - മലയാളത്തിന്റെ ഒരു പ്രത്യേകതയാണല്ലോ അനുനാസികാതിപ്രസരം.) → നാരകത്തിൻ കായ് → നാർത്തങ്കായ് (തമിഴ്) ... ചില ചിന്തകൾ മാത്രം --Anoop Manakkalath (സംവാദം) 17:11, 2 സെപ്റ്റംബർ 2012 (UTC)