സംവാദം:നവഗ്രഹങ്ങൾ
ഈ താളിലെ വിവരണങ്ങൾ സൌരയൂഥത്തിലെ ഗ്രഹങ്ങളെക്കുരിച്ചല്ലേ?? ജ്യോതിഷത്തിലെ ഗ്രഹങ്ങളെക്കുറിച്ചുള്ള ലേഖനമല്ലേ ഇത്? --പ്രശാന്ത് ആർ (സംവാദം) 08:40, 6 ജൂലൈ 2013 (UTC)
- അതെ ഈ താളിലെ സൂചനകൾ പ്രകാരം ഇത് ജ്യോതിഷത്തിൽ വിവരിക്കുന്ന നവഗ്രഹങ്ങളെ പരിചയപ്പെടുത്താനുള്ളതാണ്. എന്നാൽ ഏതാനും ചില വരികളൊഴിച്ചാൽ മറ്റെല്ലാം ജ്യോതിശാസ്ത്രത്തിൽ വിവരിക്കുന്ന ഗ്രഹങ്ങളെക്കുറിച്ചാണ്. ലിങ്കുകളും അങ്ങോട്ടേക്ക് തന്നെ ചെയ്തിരിക്കുന്നു. ഇത് തെറ്റിദ്ധാരണാജനകമായ താളാണ്. മാറ്റിയെഴുതേണ്ടി വന്നേക്കും. ഇത് പരിശോധിക്കുവാൻ ഈ വിഷയങ്ങളിൽ താല്പര്യമുള്ളവർ മുന്നോട്ടുവരുമെന്ന് കരുതുന്നു. --Adv.tksujith (സംവാദം) 09:41, 6 ജൂലൈ 2013 (UTC)
- ഇതിൽപ്പറയുന്ന ആകാശഗോളങ്ങൾക്ക് ജ്യോതിഷസംബന്ധിയായ പ്രത്യേകം താൾ നിലവിലില്ലെങ്കിൽ ജ്യോതിശാസ്ത്രലേഖനങ്ങളിലേക്ക് ലിങ്ക് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. ഈ ലേഖനത്തിന്റെ സ്കോപ്പിനനുസൃതമായി ഗ്രഹങ്ങളെയും മറ്റു ഗോളങ്ങളെയും പറ്റിയുള്ള വിവരണങ്ങൾ ചുരുക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 16:06, 6 ജൂലൈ 2013 (UTC)
- ഇത് തീർച്ചയായും തെറ്റിദ്ധാരണാജനകം ആണെന്നാണ് എന്റെ അഭിപ്രായം. ജ്യോതിഷത്തിനും ജ്യോതിശാസ്ത്രത്തിനും വ്യത്യസ്ത താളുകൾ ഉള്ളതാണ് നല്ലത്. ജ്യോതിഷപ്രകാരം സൂര്യൻ ഗ്രഹമാണ്. പക്ഷേ ജ്യോതിശാസ്ത്രപ്രകാരം അത് അങ്ങനെയല്ലല്ലോ. ഈ ലേഖനം ജ്യോതിഷ സംബന്ധിയായി തിരുത്തിയെഴുത്തുകയും ജ്യോതിശാസ്ത്രത്തിന് മറ്റൊരു ലേഖനം തയ്യാറാക്കി {{For|ജ്യോതിശാസ്ത്ര ലേഖനത്തിനായി|ഗ്രഹങ്ങൾ}} എന്ന ഫലകം ചേർക്കുന്നതാവും ഉചിതം എന്നാണ് എന്റെ അഭിപ്രായം. -- Jose Arukatty|ജോസ് ആറുകാട്ടി 17:05, 6 ജൂലൈ 2013 (UTC)
- ഇതിൽപ്പറയുന്ന ആകാശഗോളങ്ങൾക്ക് ജ്യോതിഷസംബന്ധിയായ പ്രത്യേകം താൾ നിലവിലില്ലെങ്കിൽ ജ്യോതിശാസ്ത്രലേഖനങ്ങളിലേക്ക് ലിങ്ക് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല. ഈ ലേഖനത്തിന്റെ സ്കോപ്പിനനുസൃതമായി ഗ്രഹങ്ങളെയും മറ്റു ഗോളങ്ങളെയും പറ്റിയുള്ള വിവരണങ്ങൾ ചുരുക്കേണ്ടതുണ്ടെന്നാണ് എന്റെ അഭിപ്രായം. --Vssun (സംവാദം) 16:06, 6 ജൂലൈ 2013 (UTC)
// ആകാശഗോളങ്ങൾക്ക് ജ്യോതിഷസംബന്ധിയായ പ്രത്യേകം താൾ നിലവിലില്ലെങ്കിൽ ജ്യോതിശാസ്ത്രലേഖനങ്ങളിലേക്ക് ലിങ്ക് ചെയ്യുന്നതിൽ തെറ്റൊന്നുമില്ല// ശരിയാണെന്ന് തോന്നുന്നില്ല. രണ്ടും ഒരേ കാര്യം തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന ധാരണയല്ലേ അതുണ്ടാക്കുക? രണ്ടും ഒന്നാണോ? ----Adv.tksujith (സംവാദം) 06:41, 7 ജൂലൈ 2013 (UTC)
- ജ്യോതിശാസ്ത്ര ലേഖനങ്ങളിലേക്ക് ലിങ്ക് ചെയ്താൽ തെറ്റിധാരണ ഉണ്ടാക്കും എന്നു തന്നെയാണ് തോന്നുന്നത്. ഇത് പൂർണ്ണമായും മാറ്റി എഴുതുകയാണ് വേണ്ടത്.--ഷാജി (സംവാദം) 11:37, 7 ജൂലൈ 2013 (UTC)
ഞാനൊന്നു കൈ വെച്ചിട്ടുണ്ട്. അഭിപ്രായം പറയുമല്ലോ. തലക്കെട്ട് നവഗ്രഹങ്ങൾ ജ്യോതിഷത്തിൽ എന്നാക്കുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു.--ഷാജി (സംവാദം 14:40, 7 ജൂലൈ 2013 (UTC)
- രണ്ടും രണ്ടു ലേഖനങ്ങളാക്കുന്നതാവും നല്ലതു്. തലക്കെട്ട് നവഗ്രഹങ്ങൾ (ജ്യോതിഷം) എന്നു പോരേ? --അഖിലൻ 14:49, 7 ജൂലൈ 2013 (UTC)
- ഷാജിമാഷിന് . സൂര്യനെ ശരിയാക്കിയതുപോലെ [1] ബാക്കിയെല്ലാം ശരിയാക്കിയെടുത്താൽ മതി. ചന്ദ്രൻ തുടങ്ങുന്നതേ കുഴപ്പത്തിലാണ്. ഭൂമിയുടെ കേവലമൊരു ഉപഗ്രഹമായിട്ടല്ലല്ലോ ജ്യോതിഷത്തിൽ ചന്ദ്രനെ കാണുന്നത് ! ജ്യോതിഷം അറിയാവുന്നവർ/ജ്യോതിഷ ഗ്രന്ഥങ്ങൾ കൈവശമുള്ളവർ സഹകരിക്കുമായിരിക്കും. തലക്കെട്ട് മാറ്റണമെന്ന് നിർബന്ധമുണ്ടോ? നവഗ്രഹങ്ങൾ ഇപ്പോൾ ജ്യോതിഷത്തിലല്ലേ ഉള്ളൂ. ഗ്രഹങ്ങൾക്കായി വേറൊരുതാൾ നിലവിലുണ്ട്. --Adv.tksujith (സംവാദം) 15:08, 7 ജൂലൈ 2013 (UTC)
ജ്യോതിശ്ശാസ്ത്രത്തിലെ ഖഗോളവസ്തുക്കളിലേക്കുള്ള അപ്രസക്തമായ ലിങ്കുകൾ നീക്കം ചെയ്തിരിക്കുന്നു. താല്പര്യമുള്ളവർക്കു് നവഗ്രഹങ്ങളിൽ ഓരോന്നിനും ഉപശീർഷകങ്ങളായി ഹ്രസ്വവിവരണങ്ങളും ആവശ്യമെങ്കിൽ ഓരോന്നിനും പുതിയ ലേഖനങ്ങളും എഴുതാവുന്നതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 22:45, 19 ജനുവരി 2018 (UTC)