സംവാദം:ദേശാഭിമാനി ദിനപ്പത്രം
തൊഴിലാളി-കർഷക സമരങ്ങളോടും ഇഴ പിരിഞ്ഞു കിടക്കുന്നു എന്നു പറയുന്നതും ഇഴചേർന്നു നില്ക്കുന്നുവെന്നു പറയുന്നതും തമ്മിൽ അർത്ഥ വ്യത്യാസമുണ്ടല്ലോ.എന്താണ് ഉദ്ദേശിച്ചതെന്നു മനസ്സിലായില്ല. 59.93.27.239 10:01, 31 മേയ് 2007 (UTC)
തൊഴിലാളിവിരുദ്ധം എന്നായിരിക്കില്ല. ഡോ.മഹേഷ് മംഗലാട്ട് 10:49, 31 മേയ് 2007 (UTC)
സ്ത്രീ മാസിക
തിരുത്തുകദേശാഭിമാനിക്ക് ഒരു സ്ത്രീ പ്രസിദ്ധീകരണമുണ്ടല്ലോ. അതിന്റെ പേര് അനുബന്ധ പ്രസിദ്ധീകരമങ്ങളിൽ ഉൾപ്പെടുത്തേണ്ടതല്ലേ? മംഗലാട്ട് ►സന്ദേശങ്ങൾ 02:28, 11 ജൂലൈ 2007 (UTC)
മുഖപത്രം
തിരുത്തുകസി.പി.ഐ.(എം)ന്റെ മുഖപത്രം ആണ് ദേശാഭിമാനി. ഇതു ശരിയാണോ? സി.പി.ഐ.എം. പ്രസിദ്ധീകരിക്കുന്നതാണെന്നല്ലേ ഉള്ളൂ? പത്രത്തിലെവിടെയും അങ്ങനെ കൊടുത്തിട്ടില്ല.. പിന്നെ ഇന്ത്യയിലെ സി.പി.ഐ.എം.ന്റെ മുഖപത്രം പീപ്പിൾസ് ഡെമോക്രസിയല്ലേ.. --Vssun 10:59, 11 ജൂലൈ 2007 (UTC)
പാർട്ടി സൈറ്റിൽ ഔദ്യോഗികപ്രസിദ്ധീകരണങ്ങളുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. അതിൽ ദേശാഭിമാനി ഇപ്പോഴും ഉണ്ട്.മലയാളത്തിലെ മുഖപത്രം എന്നാക്കിയാൽ കൂടുതൽ ശരിയാകും.
വിവാദങ്ങളിലെ രാഷ്ട്രീയ പരാമർശം
തിരുത്തുക“കേരളത്തിലെന്നല്ല ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു പത്രവുമായി ബന്ധപ്പെട്ടുകൊണ്ട് ഇത്രയും വലിയ തുകയ്ക്കുള്ള അഴിമതി ആരോപണം ഉയർന്നത്.” അവലംബം വയ്ക്കാത്ത രാഷ്ട്രീയ പ്രസ്താവനകൾ വിജ്ഞാനകോശത്തിനു യോജിച്ചതല്ല..നീക്കം ചെയ്യുന്നു പ്രതീഷ്|s.pratheesh (സംവാദം) 02:29, 8 ജൂലൈ 2010 (UTC)
- അവലംബം വയ്കാത്ത പ്രസ്താവനകൾ നീക്കം ചെയ്യുന്നതിനു മുമ്പ്, അവലംബം ഫലകം ചേർക്കുന്ന ഒരു മര്യാദ ഉണ്ടായിരുന്നു. ഏകപക്ഷീയമായി അതു നീക്കം ചെയ്യാമോ ? ബിപിൻ (സംവാദം) 09:30, 8 ഓഗസ്റ്റ് 2016 (UTC)
പൊരുത്തക്കേടുകൾ
തിരുത്തുകതുടങ്ങിയവർഷം 1964 എന്ന് കാണുന്നു. എങ്കിൽ ചരിത്രം എന്നതിലെ താഴെപ്പറയുന്ന ഭാഗം ദേശാഭിയുടെ ചരിത്രമല്ല
//1948ൽ General Security Act പ്രകാരം ദേശാഭിമാനി പത്രം രണ്ടാമതും നിരോധിച്ചു. മലബാർ കലാപത്തെക്കുറിച്ച് ശ്രീ ഇ.എം.എസ് എഴുതിയ ലേഖനമായിരുന്നു രണ്ടാമത്തെ നിരോധനത്തിന്റെ മൂലകാരണം.[അവലംബം ആവശ്യമാണ്] തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയെയും നിരോധിച്ചു. സ്വാതന്ത്ര്യാനന്തരം 1948 മുതൽ 1951 വരെ കാണാൻ കഴിഞ്ഞത് പാർട്ടിക്കും പൊതു സമരങ്ങൾക്കും എതിരേയുള്ള നടന്ന ക്രൂരമായ അടിച്ചമർത്തലുകളാണ്. ഇത്തരം അടിച്ചമർത്തലുകളെ പൊതുജനമധ്യേ തുറന്നു കാട്ടിയിരുന്ന ദേശാഭിമാനി പത്രം നിരോധിച്ചിരുന്നതിനാൽ ഇതൊക്കെ ജനങ്ങളുടെ ഇടയിൽ എത്തിക്കാൻ ആരുമുണ്ടായില്ല. ഈ സ്ഥിതി ഒഴിവാക്കാനും പാർട്ടിയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനും പാർട്ടി മറ്റ് വഴികൾ ആലോചിച്ചു. പുതിയ പ്രസിദ്ധീകരണങ്ങളുടെ ഒരു പരമ്പര തന്നെ പുറത്ത് വരാൻ തുടങ്ങി. 'ദി റിപ്പബ്ലിക്' 'കേരള ന്യൂസ്' 'വിശ്വകേരളം' 'നവലോകം' എന്നിങ്ങനെ ഒന്നിനു പിറകേ ഒന്നായി പുതിയ പുതിയ പ്രസിദ്ധീകരണങ്ങൾ. ഒന്നു നിരോധിക്കുമ്പോൾ മറ്റൊന്ന് എന്ന കണക്കിന് ഈ പ്രസിദ്ധീകരണങ്ങൾ ജനമനസ്സുകളിൽ അലയടിച്ചുകൊണ്ടേയിരുന്നു. 1952 ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിനു് തോട്ടുമുൻപ്, 1951 ഡിസംബർ 16ന് ദേശാഭിമാനി പത്രം പുനപ്രസിദ്ധീകരിച്ചു തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ കോൺഗ്രസ് ദുർഭരണം തുറന്നു കാണിക്കുന്നതിൽ ദേശാഭിമാനി കാലോചിതമായി പ്രവർത്തിച്ചു. 1964ൽ പാർട്ടി പിളർന്നപ്പോൾ ദേശാഭിമാനി പത്രം കെ.പി.ആർ ഗോപാലന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ മുഖപത്രമായി നിന്നു. //
ഇത് ഒഴിവാക്കേണ്ടതാണോ എന്ന് പരിശോധിക്കുക Ajeeshkumar4u (സംവാദം) 00:23, 12 ഫെബ്രുവരി 2024 (UTC)
വൈരുധ്യങ്ങൾ.
തിരുത്തുകസ്ഥാപിതം 1942 എന്ന് പറഞ്ഞിട്ട് 1947 പ്രസിദ്ധീകരണം ആരംഭിച്ചു എന്നും പറയുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ആദ്യം നിരോധിക്കപ്പെട്ട പത്രം പിന്നീട് മലബാർ കലാപവുമായി ബന്ധപ്പെട്ട് ഇ എം എസ് എഴുതിയ ലേഖനത്തിൻ്റെ പേരിൽ 1948 ൽ രണ്ടാമത് നിരോധിക്കപ്പെട്ടു എന്നും പറയുന്നു.
എത്ര അബദ്ധജടിലങ്ങളായ കാര്യങ്ങളാണ് എഴുതിയിരിക്കുന്നത് !
രണ്ടാം ലോകമഹായുദ്ധ കാലത്ത് നിരോധിക്കപ്പെടണമെങ്കിൽ 1945 ന് മുൻപ് പ്രസിദ്ധീകരണം നടന്നു എന്നത് ഒരു സാമാന്യബുദ്ധിയല്ലേ.