സംവാദം:തൃശ്ശൂരിന്റെ ചരിത്രം
നിലവിലുള്ള ലേഖനം ഏത്? --Vssun (സംവാദം) 08:50, 29 ജൂലൈ 2012 (UTC)
- തൃശ്ശൂരിൽ പോലും ഉപശീർഷകമായി ചരിത്രം കാണാനില്ല--എഴുത്തുകാരി സംവാദം 15:36, 4 ഓഗസ്റ്റ് 2012 (UTC)
- ലേഖനം പുനഃസ്ഥാപിച്ചിട്ടുണ്ട്. പക്ഷെ ഇന്നത്തെ നിലയിൽ ഈ ലേഖനം തൃശ്ശൂർ ജില്ല എന്ന താളിൽ ചേർക്കാവുന്നതേയുള്ളൂ. --Anoop | അനൂപ് (സംവാദം) 09:52, 5 ഓഗസ്റ്റ് 2012 (UTC)
ലയിപ്പിക്കാനിട്ടു. --എഴുത്തുകാരി സംവാദം 06:08, 12 ഓഗസ്റ്റ് 2012 (UTC)
Please avoid merging. This page has scope to grow on it's own. We do not have to print Wikipedia tomorrow itself. വിശ്വപ്രഭ ViswaPrabha Talk 08:06, 12 ഓഗസ്റ്റ് 2012 (UTC)
- ആവശ്യത്തിന് ഉള്ളടക്കം ആകുമ്പോൾ പ്രത്യേകലേഖനം ആക്കിയാൽ പോരേ? --Vssun (സംവാദം) 08:19, 12 ഓഗസ്റ്റ് 2012 (UTC)
- പോരാ. പുതിയ ഉപയോക്താക്കൾ വിക്കിപീഡിയയിൽ ധാരാളമായി സജീവമാകാത്തതിന്റെ പ്രധാന കാരണം അത് ഉയർത്തിക്കാട്ടുന്ന ഗാംഭീര്യവും ഗൗരവത്വവുമാണു്. ആരെയെങ്കിലും പ്രലോഭിപ്പിച്ച് വിക്കിപീഡിയയിൽ കൊണ്ടുവന്നാൽ തന്നെ അവർ നാലോ അഞ്ചോ എഡിറ്റിനു ശേഷം കട്ടയും പടവും മടക്കി സ്ഥലം വിടുന്നതിനു് ഒരു കാരണം, അവരുടെ ആദ്യസൃഷ്ടി തന്നെ അഡ്മിനികളൊക്കെ കൂടി വെട്ടിനിരത്തുന്നു എന്നതാണു്. 'സ്കോപ്' ഉള്ള ലേഖനം പിന്നീട് സ്വയം വികസിപ്പിച്ചോളാം എന്ന ധാരണയുടെ പുറത്താവാം ഒരാൾ ഒരു ലേഖനം തുടങ്ങുന്നത്. അതു് തൽക്കാലം അങ്ങനെത്തന്നെ നിർത്തി ക്ഷമാപൂർവ്വം കാത്തിരിക്കുന്നതാണു് കൂടുതൽ ശരി. ഒറ്റവരിനിർമ്മാർജ്ജനപ്രസ്ഥാനക്കാർ മലയാളം വിക്കിപീഡിയയ്ക്കു ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ഇതാണു്. മലയാളം വിക്കിപീഡിയ നാളെ കാലത്തുതന്നെ അടിച്ചുവെടുപ്പാക്കി പ്രിന്റെടുത്ത് ആർക്കെങ്കിലും കൊടുക്കാൻ കരാറൊന്നും എഴുതിക്കൊടുത്തിട്ടില്ലല്ലോ. ഒരു ലേഖനം കെട്ടിലും മട്ടിലും തലയെടുപ്പിലും വലിപ്പത്തിലും മികച്ചതായതിനുശേഷം മതി പ്രസിദ്ധീകരിക്കൽ എന്നതു് അച്ചടിവിജ്ഞാനകോശങ്ങളുടെ നയമാണു്. വിക്കിപീഡിയയുടേതല്ല.
- ആവശ്യത്തിന് ഉള്ളടക്കം ആകുമ്പോൾ പ്രത്യേകലേഖനം ആക്കിയാൽ പോരേ? --Vssun (സംവാദം) 08:19, 12 ഓഗസ്റ്റ് 2012 (UTC)
പുതുതായി വിക്കിപീഡിയയിൽ വരുന്ന ഒരാളെ നിയമങ്ങളും നയങ്ങളും പഠിപ്പിച്ചു 'ശരിയാക്കാൻ' ശ്രമിക്കുന്നതു് ചെറിയ ഒരു കുട്ടിയെ വലിയൊരു പുഴയിലേക്കു് നീന്തൽ പഠിക്കാൻ അയക്കുന്നതുപോലെയാണു്. അവൻ അവന്റേതായ കൈവഴികളിൽ ആദ്യം വെള്ളത്തിലിറങ്ങിപ്പഠിക്കട്ടെ. സാവധാനം ധൈര്യം സംഭരിച്ച് അവൻ തന്നെ സ്വയം മഹാനദികളിലേക്കിറങ്ങിവന്നോളും.
നീക്കം ചെയ്യുകയോ ലയിപ്പിക്കുകയോ ഈ സംവാദം നടത്തുകയോ ചെയ്യുന്നതിനെടുക്കുന്ന സമയം കൊണ്ടു് നമുക്കു പകരം ചെയ്യാവുന്നതു് ആ വിഷയത്തിൽ ഓരോ വരികൾ കൂടിയെങ്കിലും ആ ലേഖനത്തിൽ എഴുതിച്ചേർത്തു് അയാളെ പ്രോത്സാഹിപ്പിക്കുകയാണു്. അതിനുവേണ്ട നാലു് എക്സ്ട്രാ വരികൾ എഴുതിച്ചേർക്കാനുള്ള വിവരങ്ങളൊക്കെ നാലു മിനിട്ടു കൊണ്ടു് ഇന്റർനെറ്റിൽ നിന്നുതന്നെ ലഭ്യമാണു്.
തൃശ്ശൂരിന്റെ ചരിത്രം ഏതാനും അദ്ധ്യായങ്ങളിൽ എഴുതിച്ചേർക്കാവുന്നത്ര ഗഹനവും വിശാലവുമായ ഒരു ലേഖനമാണു്. അതിലേക്കു രണ്ടു വരി എഴുതിച്ചേർക്കാം എന്നുദ്ദേശിച്ച് അതിനുവേണ്ടി മാസങ്ങൾക്കുമുമ്പ് പുസ്തകങ്ങൾ വായിച്ചുതുടങ്ങിയ ഞാൻ ഇപ്പോൾ കേരളചരിത്രം തന്നെ എവിടെനിന്നും തുടങ്ങണം എന്നു പിടികിട്ടാതെ കുഴങ്ങിയിരിക്കുകയാണു്. വിശ്വപ്രഭ ViswaPrabha Talk 09:25, 12 ഓഗസ്റ്റ് 2012 (UTC)
ദയവായി, ഈ ലേഖനം മറ്റൊന്നിൽ ലയിപ്പിക്കാനുള്ള ഉദ്ദേശം ഉപേക്ഷിക്കണമെന്നും അത്രയും ഊർജ്ജംകൂടി ബൃഹത്തായ സാദ്ധ്യതകളുള്ള ഈ ലേഖനത്തിന്റെ വികാസത്തിനു സംഭാവന ചെയ്യണമെന്നും അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭ ViswaPrabha Talk 18:31, 12 ഓഗസ്റ്റ് 2012 (UTC)
ഏതെങ്കിലും ഒരു വിശേഷണം എന്തിനെങ്കിലും ആരെങ്കിലും നൽകിയാൽ, അത് അതുപോലെ ഏറ്റുചൊല്ലുന്നവരാണ് നമ്മളിൽ അധികം പേരും. എന്തുകൊണ്ട് അല്ലെങ്കിൽ അതു ശരിയാണോ എന്ന് ആരും ചോദിക്കാനോ, ചിന്തിക്കാനോ തുനിയാറില്ല. തൃശ്ശൂർ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നു എന്ന വാചകവും ഇക്കൂട്ടത്തിൽപ്പെട്ടതാണ്. കേരളത്തിലെ മറ്റു നഗരങ്ങളിലില്ലാത്ത എന്തു തരത്തിലുള്ള സാംസ്കാരിക മേന്മയാണ് തൃശ്ശൂർ പട്ടണത്തിന് അവകാശപ്പെടാനുള്ളത്? സാംസ്കാരിക തലസ്ഥാനം (ആധുനിക കാലത്തെ) എന്ന വിശേഷണം കോഴിക്കോടിന് കൊടുത്താൽ എന്താകുഴപ്പം?
ചരിത്രാതീതകാലത്തുള്ള ആദിമാനവികസംസ്കാരം മുതൽ വൈദികകാലവും ഗോത്രസംസ്കൃതികളും സംഘസംസ്കാരവും കേരളത്തിൽ പൊതുവായി ഉണ്ടായിരുന്നതാണ്. പിന്നെ കുടക്കല്ലുകളും, നന്നങ്ങാടികളുമൊക്കെ കേരളത്തിലെ ഇന്നത്തെ പല ജില്ലകളിലും ഉണ്ട്. ഓരോ നാട്ടിൽച്ചെന്നാലും അവിടെയൊക്കെ പല പൗരാണിക നിർമിതികളും, അതിനോടുബന്ധപ്പെട്ട ഐതീഹ്യങ്ങളുമൊക്കെയുണ്ട്. തൃശൂരിന് മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമായിട്ടുള്ളതൊന്നും എടുത്തുപറയാനില്ല. അതുകൊണ്ടുതന്നെ ഈ ലേഖനം തൃശൂർ ജില്ലയിൽ ലയിപ്പിക്കേണ്ടതേയുള്ളൂ.--അനൂപ് മനക്കലാത്ത് (സംവാദം) 05:57, 23 നവംബർ 2012 (UTC)
history of thrissur
തിരുത്തുകമുകളിലായുള്ള എഴുത്ത് 103.161.55.34 14:40, 27 നവംബർ 2022 (UTC)