സംവാദം:തിണ
തിണ എന്ന വാക്കിന്റെ അർത്ഥമെന്താണെന്ന് പ്രതിപാദിച്ചിട്ടില്ലല്ലോ. സ്ഥലം/പ്രദേശം എന്നാണോ? --അഖിലൻ 17:00, 25 ജനുവരി 2013 (UTC)
- നിഘണ്ഡുവിന് ജോജിച്ച ഉള്ളടക്കം. ഇതും കാണുക -- റസിമാൻ ടി വി 19:50, 25 ജനുവരി 2013 (UTC)
തിണ എന്ന് പോരേ തലക്കെട്ട്--ഷിജു അലക്സ് (സംവാദം) 07:58, 26 ജനുവരി 2013 (UTC)
- ഐന്തിണ എന്ന താൾ പണ്ടേ ഉണ്ട്. ഈ താളിലെ അധിക വിവരങ്ങൾ ആ താളിൽ ചേർത്ത് ലയിപ്പിക്കുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 09:38, 26 ജനുവരി 2013 (UTC)
- ഭൂമിശാസ്ത്രപരമായ തിണവിഭജനത്തിനും തിണ എന്ന കാവ്യസങ്കേതത്തിനും ഇടയിൽ സത്യത്തിനും സാഹിത്യത്തിനും ഇടയിലുള്ള അവ്യക്തമായ വരമ്പുണ്ട്. രണ്ടും രണ്ട് ലേഖനങ്ങളാക്കുന്നതാണ് ഉചിതം. ഐന്തിണ എന്നതാണ് പൊതുവേ സങ്കല്പമെങ്കിലും അതിനീലലോഹിതവും :) അവരക്തവും പോലെ കൈക്കിള, പെരുന്തിണ എന്നിങ്ങനെ രണ്ടു തിണകൾകൂടിയുണ്ട്. ഐന്തിണ എന്ന പേർ സമഗ്രമല്ല.--തച്ചന്റെ മകൻ (സംവാദം) 11:22, 26 ജനുവരി 2013 (UTC)
ലേഖനം വായിച്ചപ്പോൾ മറ്റേത് സാഹിത്യവുമായി ബന്ധപ്പെട്ടതാണെന്ന് കണ്ടിരുന്നു. അതിനാൽ ലയിപ്പിക്കൽ നടക്കുമോ എന്ന് എന്ന് എനിക്കും സംശയം ഉണ്ട്. --ഷിജു അലക്സ് (സംവാദം) 11:24, 26 ജനുവരി 2013 (UTC)
- ശരിയാണ് രണ്ടുതാളുകൾക്കും വെവ്വേറേ നിലനിൽപ്പുണ്ട് എന്നു തോന്നുന്നു. ലയനനിർദ്ദേശം നീക്കിയേക്കാം. --അജയ് ബാലചന്ദ്രൻ (സംവാദം) 13:19, 26 ജനുവരി 2013 (UTC)
കുറേ സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫലകം നീക്കം ചെയ്യുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:28, 26 ജനുവരി 2013 (UTC)
ചിത്രം
തിരുത്തുകഇപ്പോൾ ഉള്ള ചിത്രത്തെ ആധാരമാക്കി രാജേഷ് ഇതിനായി ഒരു ചിത്രം വരച്ചിട്ടുണ്ട്. അത് ഒന്ന് നോക്കി തെറ്റ് തിരുത്തി ലേഖനത്തിലേക്ക് ചേർക്കുക. --ഷിജു അലക്സ് (സംവാദം) 16:59, 26 ജനുവരി 2013 (UTC)
- ഇതെന്ത് ചിത്രം? ദക്ഷിണേന്ത്യയുടെ നടുവിൽ കിടക്കുന്ന പ്രദേശമാണോ ഹേ കുറിഞ്ഞി? പശ്ചിമഘട്ടം പൂർവ്വഘട്ടം എന്ന് രണ്ട് പർവ്വതശൃംഖലകളുണ്ട്. ഇതിൽ പശ്ചിമഘട്ടം ഏതാണ്ട് കേരളത്തിന്റ് അതിർത്തിമുട്ടിക്കൊണ്ട് പടിഞ്ഞാറുവശത്തും പൂർവ്വഘട്ടം തമിഴ്നാടിനെ രണ്ടായി മുറിച്ചുകൊണ്ട് കിഴക്കുപടിഞ്ഞാറു കുറുകെയും കിടക്കുകയാണ്. ദക്ഷിണേന്ത്യയിൽ ചിതറിക്കിടക്കുന്ന ഇടനാടൻ കുന്നിൻപ്രദേശങ്ങളാണ് മുല്ല. ഇവയ്ക്കിടയിൽക്കിടക്കുന്ന പാല വരണ്ട, മിക്കവാറും മഴനിഴലും മലഞ്ചെരിവുമായ പ്രദേശങ്ങൾ. മരുതം സമതലവും നെയ്തൽ തീരപ്രദേശവും. ഇതിനു പകരം നെറ്റിപ്പട്ടം വരച്ചെവെച്ചാ തെറ്റല്ല്ലേ? --തച്ചന്റെ മകൻ (സംവാദം) 11:20, 27 ജനുവരി 2013 (UTC)
- ചിത്രം രണ്ടിനെ ആധാരമാക്കി വരച്ച ചിത്രമായിരുന്നു അത്. എനിക്കന്നേരം തന്നെ തോന്നിയിരുന്നു അത് തെറ്റാണെന്ന്. ചള്ളിയാൻ ആണത് അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നു കാണുന്നു എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ആ ചിത്രം വരച്ചിരിക്കുന്നത് എന്നറിയില്ല. അതിനെയൊന്നു വൃത്തിയാക്കി എടുത്തതായിരുന്നു. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 11:30, 27 ജനുവരി 2013 (UTC)
- :)ആ ചിത്രം ഞാനും കണ്ടിരുന്നു. തെറ്റാണെന്നു തോന്നിയ ചിത്രം പകർത്തേണ്ടിയിരുന്നില്ല.--തച്ചന്റെ മകൻ (സംവാദം) 11:48, 27 ജനുവരി 2013 (UTC)
- ചിത്രം രണ്ട് ഇങ്ങോട്ടുപകർത്തിയത് ഞാനാണ്. സംഗതി കേരളചരിത്രം താളിൽ തിണകളെ സംബന്ധിച്ച വിഭാഗത്തിൽ ചേർത്തിരുന്നതാണ്. തച്ചൻ മകൻ പറഞ്ഞതിനോട് യോജിക്കുന്നു. സംഗതി തെറ്റായതിനാൽ ചേർക്കേണ്ടിയിരുന്നില്ല. ചിത്രം മൂന്ന് ചേർത്താലോ? തിണകളെപ്പറ്റിയൊന്നും പ്രസ്താവനയില്ലെങ്കിലും സംഘകാലത്തെ ദക്ഷിണേന്ത്യയുടെ ഒരു ആധികാരിക ചിത്രമാണ്.--അജയ് ബാലചന്ദ്രൻ (സംവാദം) 12:31, 27 ജനുവരി 2013 (UTC)
- സോമൻ ഇലവും മൂടിന്റെ സങ്കല്പം എന്ന് ചള്ളിയാന്റെ ചിത്രത്തിന്റെ താളിൽ കാണുന്നു. ഈ വ്യാജചരിത്രകാരന്റെ പേർ മലയാളം വിക്കിപീഡിയയിൽ പലെടത്തും കാണുന്നുണ്ട്. ഇയാൾ ഏത് മൂട്ടിലെ ചരിത്രകാരനാണ്?--തച്ചന്റെ മകൻ (സംവാദം) 14:05, 27 ജനുവരി 2013 (UTC)
ചിത്രം തൽക്കാലം ലേഖനത്തിൽ നിന്നു മാറ്റിയിട്ടുണ്ട്. ഇത് സത്യത്തിൽ തെക്കേ ഇന്ത്യാ മാപ്പ് ഉപയോഗിച്ച് റെപ്രസെന്റ് ചെയ്യാൻ പറ്റുന്ന സംഗതി ആണോ? --ഷിജു അലക്സ് (സംവാദം) 04:46, 28 ജനുവരി 2013 (UTC)
- അല്ല, ഒടയഞ്ചാൽ മുതൽ കാഞ്ഞങ്ങാട് കടപ്പുറം വരെയുള്ള 20 കിലോമീറ്റർ സ്ഥലമെടുത്താൽ തന്നെ ഈ തിണകളൊക്കെ ഉണ്ട്. ഇതേ സ്ഥിതിയായിരിക്കില്ലേ ബാക്കിയുള്ള സ്ഥലങ്ങളിലും.Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 09:05, 28 ജനുവരി 2013 (UTC)
തിണകളെപറ്റിയുള്ള ചിത്രങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. കുറിഞ്ചി, മുല്ല, മരുതം, നെയ്തൽ എന്നീ നാൽ തിണകളും കൊടും വേനലിൽ പാല ആയി മാറുമെന്നു കൂടി എട്ടുത്തൊകൈയിലും മറ്റും പറയുന്നുണ്ട്. ചിത്രം ഇല്ലാതിരിക്കുന്നതാണ് നല്ലത്. മെതിക്കളത്തിൽ നിന്നും ഉപ്പളത്തിലേയ്ക്ക് പൊടിപാറുന്നതിനെപ്പറ്റി കർഷകരും മുക്കുവരും തല്ലുകൂടുന്ന ഒരു ഭൂമിശാസ്ത്രം ഒരിക്കലും ചിത്രത്തിലെപ്പോലെ ആയിരിക്കില്ല. അരുൺ / അരുൺ (സംവാദം) 17:52, 14 ഫെബ്രുവരി 2013 (UTC)