പുഴക്കൽ - ഇതാണോ? --  Rameshng | Talk  14:43, 10 ഫെബ്രുവരി 2009 (UTC)Reply

അതുതന്നെയാണെന്ന് തോന്നുന്നു. ഇതാ ഇവിടെയ്യും ഉണ്ട്.--സുഭീഷ് - സം‌വാദങ്ങൾ 09:14, 11 ഫെബ്രുവരി 2009 (UTC)Reply

ഈ ചെറിയ പുഴയുടെ കൂടുതൽ പ്രചാരത്തിലുള്ള പേരു് ‘നടുത്തോട്’ എന്നും ‘താണിക്കുടം പുഴ’ എന്നുമാണു്. --ViswaPrabha (വിശ്വപ്രഭ) 15:27, 17 മേയ് 2010 (UTC)Reply

അങ്ങനെയെങ്കിൽ കൂടുതൽ യോജിച്ച പേരിലേക്ക് ലേഖനത്തിന്റെ തലക്കെട്ട് മാറ്റിക്കോളൂ.--Vssun 15:19, 17 മേയ് 2010 (UTC)Reply
കൂടുതൽ വിവരങ്ങളുമായി കഴിയാവുന്നത്ര വിശദമായി എഴുതിക്കൊണ്ടിരിക്കുന്നു.--ViswaPrabha (വിശ്വപ്രഭ) 15:27, 17 മേയ് 2010 (UTC)Reply

പുഴക്കൽ ആറ് എന്നതിനുപകരം നടുത്തോട് എന്നാണോ താണിക്കുടം പുഴ എന്നാണോ തലക്കെട്ട് മാറ്റേണ്ടത് എന്ന് പറയാമോ? --Vssun 15:38, 17 മേയ് 2010 (UTC)Reply

താണിക്കുടം പുഴ എന്ന ലേഖനവും ഇതും ഒന്നുതന്നെയല്ലേ? ലയിപ്പിക്കുകയല്ലേ വേണ്ടത്? --Vssun 03:38, 18 മേയ് 2010 (UTC)Reply
അതെ. നടുത്തോട് എന്നതിനേക്കാൾ പ്രചാരം താണിക്കുടം പുഴ എന്നുതന്നെയാണു്. അത്യാവശ്യമെങ്കിൽ മാത്രം പിന്നീട് ഒരു തിരിച്ചുവിടൽ മതി 'നടുത്തോട്ടിൽ'നിന്നും. നന്ദി. --ViswaPrabha (വിശ്വപ്രഭ) 13:47, 18 മേയ് 2010 (UTC)Reply
ലയിപ്പിച്ചിട്ടുണ്ട്. ലേഖനം ഒന്നു ശ്രദ്ധിക്കുക. --Vssun 03:31, 19 മേയ് 2010 (UTC)Reply
കണ്ടു. നന്ദി :) --ViswaPrabha (വിശ്വപ്രഭ) 21:40, 19 മേയ് 2010 (UTC)Reply

പുഴയ്‌ക്കൽ പുഴ

തിരുത്തുക

ഈ പുഴയ താണിക്കുടം പുഴയെന്നല്ല സാധാരണ പറയുക. താണിക്കുടം ഭാഗത്ത് കൂടെ വരുന്നത് ഒരു കൈവഴി മാത്രമാണ്. മാപ്പ് ശ്രദ്ധിക്കുക. കൂടാതെ (1) Water Resource of Kerala (1984), PWD, Govt. of Kerala (2) Water Atlas of Kerala (1989), CWRDM, Kozhikkode ഇവ ആധാരമാക്കി പ്രസിദ്ധീകരിച്ചിരിക്കുന്ന കേരളത്തിലെ പുഴകളുടെ പട്ടികയിലും ഇത് Puzhakkal എന്നാണ്. നിലവിൽ പുഴയ്‌ക്കൽ പുഴ എന്ന ലേഖനം താണിക്കുടം പുഴയോട് ലയിപ്പിച്ച് ഉചിതമായ തലക്കെട്ടിലേക്ക് മാറ്റണമെന്ന് ശുപാർശചെയ്യുന്നു പുഴക്കൽ_ആറ് എന്നൊരു തിരിച്ചുവിടലുണ്ടായിരുന്നെങ്കിലും ഇതുവരെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. :) --മനോജ്‌ .കെ (സംവാദം) 17:49, 29 മേയ് 2013 (UTC)Reply

താണിക്കുടം പുഴ എന്നതു് വളരെ പുരാതനകാലം മുതലേ റെവന്യൂ രേഖകളിലൊക്കെ കാണാവുന്ന പേരാണു്. ആവശ്യമെങ്കിൽ റെഫറൻസുകൾ തപ്പിയെടുത്തുകൊണ്ടുവരാനാവും. കൂടാതെ, താണിക്കുടത്തുനിന്നും വരുന്നതാണു് നീളം കൊണ്ടും ധാരിതകൊണ്ടും പുഴയുടെ പ്രധാന ഭാഗം. വിശ്വപ്രഭViswaPrabhaസംവാദം 18:23, 29 മേയ് 2013 (UTC)Reply

ഞാൻ ഗൂഗിൾ മാപ്പിൽ നിന്നുള്ള വ്യു പരിശോധിച്ചു. പുഴക്കൽ പുഴയിലേക്ക് മറ്റുപല ഡാമിൽ നിന്നും (പൂമല, പാതാളക്കുണ്ട് തുടങ്ങി ചിമ്മിണി ഡാമിൽ നിന്ന് കുറുമാലിപ്പുഴ വഴി വരെ വെള്ളമെത്തുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. വാഴാനിയിൽ നിന്ന് വരുന്ന ഒരു കൈവഴി മാത്രമാണ് താണിക്കുടം വഴി കടന്നുപോകുന്നത്. ഇപ്പോഴത്തെ രേഖകളിൽ പുഴക്കൽ പുഴയെന്നാണ് കാണുന്നത്. കൂടുതൽ ആധികാരിക പ്രമാണങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കാം. --മനോജ്‌ .കെ (സംവാദം) 18:31, 29 മേയ് 2013 (UTC)Reply
ലയനനിർദ്ദേശം നീക്കട്ടേ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:09, 11 ജൂൺ 2013 (UTC)Reply
രണ്ടും ഒരേ പുഴ തന്നെയാണ് അജയ്. en:Puzhakkal River കാണുക. താണിക്കുടം പുഴയ്ക്ക് ഇംഗ്ലീഷ് നോക്കിയിട്ട് കണ്ടില്ല. മിക്ക പുസ്തകങ്ങളിലും ഇത് പുഴക്കൽ പുഴയാണ്.--മനോജ്‌ .കെ (സംവാദം) 14:13, 11 ജൂൺ 2013 (UTC)Reply
ഓൺലൈനിൽ കിട്ടിയ കുറച്ച് അവലംബങ്ങൾ ചേർത്തിട്ടുണ്ട്. കൂടാതെ ഓഫ്ലൈൻ ആയി ഒരു പുസ്തകത്തിൽ അവലംബിച്ചുകണ്ട മുകളിലെ രണ്ട് പ്രമാണങ്ങളും.തലക്കെട്ട് മാറ്റാൻ ഇത്രയും തെളിവ് മതിയെന്ന് വിചാരിക്കുന്നു. :)--മനോജ്‌ .കെ (സംവാദം) 14:40, 11 ജൂൺ 2013 (UTC)Reply

ഞാൻ ഗൂഗിൾ മാപ്പിൽ നിന്നുള്ള വ്യു പരിശോധിച്ചു. പുഴക്കൽ പുഴയിലേക്ക് മറ്റുപല ഡാമിൽ നിന്നും (പൂമല, പാതാളക്കുണ്ട് തുടങ്ങി ചിമ്മിണി ഡാമിൽ നിന്ന് കുറുമാലിപ്പുഴ വഴി വരെ വെള്ളമെത്തുന്നുണ്ടെന്ന് കേട്ടിട്ടുണ്ട്. വാഴാനിയിൽ നിന്ന് വരുന്ന ഒരു കൈവഴി മാത്രമാണ് താണിക്കുടം വഴി കടന്നുപോകുന്നത്. ഇപ്പോഴത്തെ രേഖകളിൽ പുഴക്കൽ പുഴയെന്നാണ് കാണുന്നത്. ഈ പുഴയും പീച്ചി/വാഴാനി ആയക്കെട്ടുപ്രദേശങ്ങളും നാലഞ്ചുകൊല്ലം മുമ്പുതന്നെ, മൊത്തമായും ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതു് ഞാൻ തന്നെയാണു്. ഭൂമിയിൽ എനിക്കേറ്റവും അധികം നേരിട്ടറിയാവുന്ന പുഴയും ഭൂവിഭാഗങ്ങളുമാണിവ. അതിനെ വെറുതെ ഒരു കൈവഴി എന്നു വിളിച്ചാലോ? കൊച്ചി രാജ്യചരിത്രത്തെക്കുറിച്ചുള്ള 1880-ലെ ഒരു പുസ്തകത്തിലാണു് ഈ പുഴയെക്കുറിച്ച് ഏറ്റവും ആദ്യത്തേതായി ഒരുപരാമർശം ഞാൻ കാണുന്നതു്. അതിൽ വിയ്യൂർ പുഴയെന്നായിരുന്നു. (പുസ്തകം തെരഞ്ഞുകണ്ടുപിടിച്ചുതരാം). തുടർന്നു് പല പുസ്തകങ്ങളിലും താണിക്കുടം പുഴ എന്നു തന്നെയുണ്ടു്. വൈലോപ്പിള്ളി 1960-കളിൽ എഴുതിയ ഒരു അനുസ്മരണത്തിലും ഇതേ പേരുണ്ടു്. പുഴയ്ക്കൽ എത്തുമ്പോൾ കായലിൽ പരന്നു് പുഴ തന്നെയല്ലാതാവുന്ന ഈ കൊച്ചുപുഴയുടെ ഒഴുക്കും ആഴവും വലിപ്പവും ഏറ്റവും കൂടുതലുള്ളതു് താണിക്കുടം ഭാഗത്താണു്. വിശ്വപ്രഭViswaPrabhaസംവാദം 14:47, 11 ജൂൺ 2013 (UTC)Reply

  1. . ഒരെണ്ണം
  2. . പിന്നൊരെണ്ണം
  3. . ഇനിയുമൊരെണ്ണം
  4. . ഹിന്ദു വാർത്ത 2007
  5. . മനോരമ
  6. . IBNLive

എന്നാൽ നിർദ്ദേശിച്ചമാതിരി ലയിപ്പിക്കാം. പേരിന്റെ കാര്യം ലയനത്തിൽ വിഷയമല്ലല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:22, 11 ജൂൺ 2013 (UTC)Reply

ഒരു ലേഖനം ഒരു പുഴയെക്കുറിച്ചും മറ്റേത് അതിന്റെ കൈവഴിയെക്കുറിച്ചുമാണ് എന്നു കരുതിയാണ് ലയനനിർദ്ദേശം നീക്കട്ടേ എന്ന് ചോദിച്ചത്. എന്തായാലും ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 15:33, 11 ജൂൺ 2013 (UTC)Reply

ഗൂഗിൾ മാപ്പിൽ ചേർത്തത് വിശ്വേട്ടനാണെന്ന് അറിയാം. :) താണിക്കുടം അമ്പലവും ഇടവപ്പാതിയിൽ ആറ് നിറഞ്ഞ് കവിഞ്ഞുള്ള ആറാട്ടുമെല്ലാം പ്രസിദ്ധവുമാണ്(വാർത്തകളെല്ലാം അതുമായി ബന്ധപ്പെട്ടതാണെന്ന് ശ്രദ്ധിക്കുമല്ലോ). പക്ഷേ ഗവൺമെന്റ് കടലാസുകളിൽ ഈ പേരല്ല ഇപ്പോൾ ഉപയോഗിക്കുന്നത്. ഞാൻ ചേർത്തിരുന്ന അവലംബങ്ങളിലെല്ലാം ഇത് വ്യക്തമാണെന്ന് വിശ്വസിക്കുന്നു. പലതും ഗവൺമെന്റ്/ഗവൺമെന്റേതര സ്ഥാപനങ്ങളുടെ പഠനങ്ങളാണ്.വിശ്വേട്ടൻ പറയുന്നതൊക്കെ ശരിയാണ്. ഈ പുഴയ്ക്ക് അങ്ങനെയും പേരുണ്ടായിരിക്കാം. പ്രധാന കൈവഴി താണിക്കുടം ഭാഗത്ത് നിന്ന് വരുന്നതുമായിരിക്കാം. പുഴയുടെ പേര് ഇപ്പോൾ ഇതാണെന്ന് സ്ഥാപിക്കാൻ മുകളിൽ തന്ന ലിങ്കുകളൊന്നും മതിയാവില്ല. ഇങ്ങനെയാണെങ്കിൽ തൃശ്ശൂരിന്റെ പേര്, വിക്കിപീഡിയയിൽ തൃശ്ശിവപേരൂർ എന്നാക്കണമെന്ന് പഴയകാല പ്രസിദ്ധീകരണങ്ങളും എന്തിന് റെയിൽവേസ്റ്റേഷനിലെ ബോർഡടക്കം തെളിവുകൾ കാണിച്ച് വാദിക്കാവുന്ന സ്കോപ്പ് ഉണ്ട്.
  1. ഹിന്ദുവിൽ വന്ന മലിനീകരണത്തെ സംബന്ധിച്ച വാർത്ത
  2. Institutional Arrangements in Rural Water Supply in Kerala: Constraints and Possibilities -K. R. Nisha
  3. Integrated Watershed Management Programme - State Perspective and Strategic Plan (SPSP) Submitted to Department of Land Resources, Ministry of Rural Development, Government of India

കൂടുതൽ അവലംബങ്ങൾ ഇനിയുമുണ്ട്. ഇനി കോപ്പിപേസ്റ്റാൻ വയ്യ.ഇതൊക്കെ പരിശോധിച്ച് ഒരു തിരുമാനത്തിലെത്തുക   --മനോജ്‌ .കെ (സംവാദം) 16:34, 11 ജൂൺ 2013 (UTC)Reply

ഇതിങ്ങനെയാവാൻ (പുഴയ്ക്കൽ എന്നു് 'സർക്കാർ'ന്റെ ആളോള് കയ്യിൽകിട്ടിയ കടലാസുകളിലൊക്കെ ഇപ്പോൾ എഴുതിത്തുടങ്ങാൻ) പല കാരണങ്ങളുമുണ്ടു്. ഈയിടെ പുഴയ്ക്കലിനു് സ്വല്പം ശോഭ കൂടിയിട്ടുണ്ടു്. പണ്ട് 'ഓലക്കട' എന്നൊരു ബസ്സ് അതിലുള്ള മുഴുവൻ യാത്രക്കാരുമടക്കം വെള്ളത്തിൽ മുങ്ങിപ്പോയിരുന്നു. ആ അപകടത്തിനെ പുഴയ്ക്കൽ അപകടം എന്നാണു പറഞ്ഞിരുന്നതു്. അന്നുമുതലാണു് പുഴയ്ക്കലെ കായലിനുള്ളിൽ ഒരു പുഴ ഉണ്ടെന്നുതന്നെ ഈ എഴുത്തുകാർക്കൊക്കെ മനസിലായതു്.സർക്കാർ രേഖകളിൽ ആരൊക്കെക്കൂടിയാണു് ഇപ്പോൾ പേരുകൾ തീരുമാനിക്കുന്നതെന്നു് മനോജിനുതന്നെ അറിയാമല്ലോ. എണ്ണത്തിനെണ്ണം അതിനു പകരം വെക്കാൻ പെരിങ്ങാവിനു വടക്കുള്ള ഭാഗത്തെ മുഴുവൻ പൊതുമരാമത്തുവകുപ്പിന്റെയോ പീച്ചി വലതുകരകനാലിനു പടിഞ്ഞാറുള്ള ജലസേചനവകുപ്പിന്റെയോ രേഖകൾ നോക്കിയാൽ മതി. ഒക്കേത്തിലും കാണും താണിക്കുടം പുഴ എന്നു്. പക്ഷേ, കഷ്ടകാലത്തിനു് ഇതൊന്നും ഇപ്പോൾ ഓൺലൈനിലോ ഗൂഗിൾ സെർച്ചിലോ കിട്ടില്ല. :) വിശ്വപ്രഭViswaPrabhaസംവാദം 17:13, 11 ജൂൺ 2013 (UTC)Reply

സർക്കാർ രേഖകളിൽ ആരൊക്കെക്കൂടിയാണു് ഇപ്പോൾ പേരുകൾ തീരുമാനിക്കുന്നതെന്നു് മനോജിനുതന്നെ അറിയാമല്ലോ അതിനിപ്പൊ വിക്കിപീഡിയയിൽ എന്താ ചെയ്യുക. :) പുഴക്കലിന് ശോഭ കൂടുന്നത് നല്ലതല്ലേ..(എന്താകുമെന്ന് കണ്ടറിയാം) :-/ എന്തായാലും എനിക്ക് തപ്പുമ്പൊ ഇഷ്ടം പോലെ അവലംബങ്ങൾ കിട്ടുന്നുണ്ട്. റിവർ മാനേജ്മെന്റ് ഫണ്ടിന്റെ കടലാസുകളിലും പുഴക്കൽ പുഴയെന്ന് കണ്ടിട്ടുണ്ട്. മറ്റ് രേഖകൾ വരുന്നതുവരെ തത്ക്കാലം ഇതിനെ പുഴക്കൽ/പുഴയ്ക്കൽ പുഴയെന്ന് വിളിക്കുന്നതാകും നല്ലത്. അഡ്മിൻസ് ആരെങ്കിലും ഇതിന്റെ പേരൊന്നു മാറ്റിക്കോളൂ. വാദി തന്നെ മാറ്റി എന്നൊരു പരാതി വേണ്ട.  --മനോജ്‌ .കെ (സംവാദം) 17:37, 11 ജൂൺ 2013 (UTC)Reply

മനോജ്, വേറെ ഇതിലും ഗൗരവമുള്ള പണിയൊന്നും ബാക്കിയില്ലേ? ഒരു ലക്ഷ്യം മനസ്സിൽ വെച്ചു തപ്പുമ്പോൾ അതു തന്നെയാണെല്ലായിടത്തും എന്നു തോന്നും. അതല്ലെങ്കിൽ ആ ലേഖനത്തിന്റെ ഉള്ളടക്കം ഒന്നു ശരിക്കു വായിച്ചുനോക്കൂ. ബാക്കി കൊടുത്തിട്ടുള്ള വാർത്താലിങ്കുകളും നോക്കൂ. ആ പുഴ ആത്മഹത്യ ചെയ്യുന്നതോ കൊലചെയ്യപ്പെടുന്നതോ ആയ സ്ഥലം മാത്രമാണു് പുഴയ്ക്കൽ. ഏതാനും ഗുമസ്തന്മാരും റിയൽ എസ്റ്റേറ്റുകാരും വിചാരിച്ചാൽ പുഴയ്ക്കൽ എന്നല്ല, ഏനാമ്മാവു പുഴയെന്നുവരെ അതിനു പേരിടാം. അല്ലാതെ, ഇതിനെക്കുറിച്ചൊന്നും പറയാനില്ല. എനിക്കു വേറെ, ഇതിലും പ്രയോജനമുള്ള പണിയുണ്ടു്. വിശ്വപ്രഭViswaPrabhaസംവാദം 17:32, 15 ജൂൺ 2013 (UTC)Reply

ഈ വിഷയത്തിൽ എനിക്കും കൂടുതൽ ഒന്നും പറയാനില്ല. തെറ്റു ശരികൾ ആപേക്ഷികം തന്നെയാണ്.ഇഷ്ടമുള്ള പേര് സ്വീകരിച്ചുകൊള്ളുക. നിർത്തി. നന്ദി--മനോജ്‌ .കെ (സംവാദം) 18:41, 15 ജൂൺ 2013 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:താണിക്കുടം_പുഴ&oldid=4026642" എന്ന താളിൽനിന്ന് ശേഖരിച്ചത്
"താണിക്കുടം പുഴ" താളിലേക്ക് മടങ്ങുക.