സംവാദം:തരിസാപ്പള്ളി ശാസനങ്ങൾ
വർഷം 849 അല്ലേ?
തിരുത്തുകക്രി.വ. 892-ലാണ് തരിസാപ്പള്ളി ശാസനങ്ങൾ നൽകിയതെന്ന് എഴുതിയിരിക്കുനത് ശരിയാണെന്ന് തോന്നുന്നില്ല. ഞാൻ കണ്ടിരിക്കുന്നത് ക്രി.വ. 849 എന്നാണ്. ലേഖനത്തിനുതാഴെ Reference-ൽ പരാമർശിക്കുന്ന ഏ. ശ്രീധരമേനോൻ തന്നെ ശാസനങ്ങളുടെ വർഷമായി പറയുന്നത് ക്രി.വ. 849 ആണെന്നാണ് എന്റെ ഓർമ്മ. ആരെങ്കിലും വെളിച്ചം വീശിയാൽ വേണ്ടില്ല. Georgekutty 00:41, 16 ഫെബ്രുവരി 2009 (UTC)
ചെപ്പേടുകളെക്കുറിച്ച് വിവരം അന്വേഷിച്ച് പോയിട്ട്, കൂടുതൽ Confusion ആവുകയാണ്. ഇന്റർനെറ്റിൽ പലയിടത്തും Syrian Christian Copper Plates-നെക്കുറിച്ച് തർക്കങ്ങൾ കണ്ടു. വലിയ പൗരാണികത്വം അവകാശപ്പെടുന്ന ക്രിസ്ത്യൻ യാഥാസ്ഥികരും ഹിന്ദുത്വവാദികളുമാണ് തർക്കത്തിലെ കക്ഷികൾ. സ്വന്തം കുടുംബം അതിപുരാതനമാണെന്ന് തെളിയിക്കാൻ ചെപ്പേടുകളെ ആശ്രയിക്കുന്നവരാണ് ക്രിസ്ത്യൻ കക്ഷികൾ. ഒരാൾ തന്റെ വംശാവലി എഴുതി തുടങ്ങിയിരിക്കുന്നത് പഴയനിയമത്തിലെ അബ്രാഹം വാഗ്ദത്തഭൂമിയിലേക്ക് വന്ന കാര്യം പറഞ്ഞാണ്.(അവിടന്നും പിറകോട്ട് പോകാതിരുന്നത് ഭാഗ്യം!). ഹിന്ദുത്വക്കാരാണെങ്കിൽ ചെപ്പേടുകളെ വെറും Missionary Hoax ആയി തള്ളിക്കളയുകയും ചെയ്യുന്നു. അത്തരം തർക്കങ്ങളെ പിന്തുടർന്നാൽ ഒരു വെളിച്ചവും കിട്ടില്ല.
ചള്ളിയാൻ ചേർത്ത ചിത്രങ്ങൾ ഒന്നാന്തരമായി. "കോട്ടയം ചെപ്പേട്" എന്ന പ്രയോഗം ഞാൻ ആദ്യം കേൾക്കുകയാണ്. കോട്ടയത്ത് സിറിയൻ ഓർത്തൊഡോക്സ് സഭാകേന്ദ്രത്തിൽ ഇപ്പോൾ ഉള്ള ചെപ്പേകളായിരിക്കുമല്ലോ അങ്ങനെ അറിയപ്പെടുന്നത്. അവിടെ ഒന്നാം ശാസനത്തിലേയും രണ്ടാം ശാസനത്തിലേയും ചെപ്പേടുകൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അങ്ങനെയെങ്കിൽ ആദ്യചിത്രത്തിലെ "കോട്ടയം ചെപ്പേടുകൾ" ഏതുശാസനത്തിൽ പെട്ടതാണെന്ന് നിശ്ചയമുണ്ടെങ്കിൽ അത് സൂചിപ്പിക്കാമായിരുന്നു. ആദ്യചിത്രത്തിനുതാഴെ "കോട്ടയം ചെപ്പേട്" എന്നും രണ്ടാമത്തേതിനു താഴെ "രണ്ടാം ശാസനം" എന്നും കൊടുക്കുന്നത് ചിന്താക്കുഴപ്പം ഉണ്ടാക്കിയേക്കാം.
ശാസനങ്ങളിൽ രണ്ടിലും കൂടി മൊത്തം എത്ര ചെപ്പേടുകൾ ഉണ്ടായിരുന്നു, എത്രയെണ്ണം നഷ്ടപ്പെട്ടുപോയി എന്നതിലും വ്യക്തതയില്ല. ഇക്കാര്യത്തിൽ ഞാൻ A Sreedhara Menon-നെയാണ് ആശ്രയിച്ചത്. അദ്ദേഹം പറയുന്നതനുസരിച്ച്(Kerala History and its Makers പുറം 60), മൊത്തം ചെപ്പേടുകൾ ഏഴായിരുന്നു. നഷ്ടപ്പെട്ടത് ഒന്നുമാത്രവും.(ആദ്യശാസനത്തിലെ മൂന്നു ചെപ്പേടുകളിൽ മൂന്നാമത്തേത്). എന്നാൽ രണ്ടാം ശാസനത്തിലെ ഒരു ചെപ്പേടും നഷ്ടമായെന്ന് internet-ൽ പലയിടത്തും കണ്ടു. ഏതാണ് സത്യം?Georgekutty 11:20, 20 ഫെബ്രുവരി 2009 (UTC)
- ഇതിനോടു് ചേർത്ത് വായിക്കെണ്ട മറ്റൊരു ലേഖനമാണു് വാഴപ്പള്ളി ശാസനം. ഇത്തരം വിവിധ ശാസനങ്ങളെ അടുക്കിപ്പെറുക്കെണ്ടതുണ്ടു്.--Shiju Alex|ഷിജു അലക്സ് 12:20, 20 ഫെബ്രുവരി 2009 (UTC)
തരിസാപ്പള്ളി ശാസനങ്ങൾ രണ്ടേ ഉള്ളൂ. മൂന്നാമത്തേത് മൂവ്വാറ്റുംചേരി ഇല്ലക്കാർടെ വകയാണ്. കോട്ടയത്ത് സൂക്ഷിച്ചിരുന്നതിനാൽ ഇവ മൂന്നും കോട്ടയം ചെപ്പേടുകൾ എന്നറിയപ്പെട്ടിരുന്നു എന്നു മാത്രം. --ചള്ളിയാൻ ♫ ♫ 07:59, 21 ഫെബ്രുവരി 2009 (UTC)
ശാസനങ്ങൾ രണ്ടേ ഉള്ളു എന്നാണ് ഞാനും വായിച്ചത്. എന്നാൽ ആദ്യത്തേതിൽ മൂന്നു ചെപ്പേടുകളും രണ്ടാമത്തേതിൽ നാലു ചെപ്പേടുകളും ഉണ്ടായിരുന്നെന്നും ആദ്യത്തേതിലെ മൂന്നാം ചെപ്പേട് നഷ്ടമായെന്നുമാണ് A. Sreedhara Menon, Kerala History and Its Makers എന്ന പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. ഇപ്പോൾ ലേഖനത്തിൽ എഴുതിയിരിക്കുന്നതാണെങ്കിൽ രണ്ടാം ശാസനത്തിൽ ആറു ചെപ്പേടുകൾ ഉണ്ടായിരുന്നെന്നും അവയിൽ ആദ്യത്തേതും, പഹലവി, കൂഫിക്, ഹീബ്രൂ ലിപികളിൽ ഒപ്പിട്ടിരുന്ന അവസാന ചെപ്പേടും നഷ്ടമായെന്നാണ്. അതേസമയം, ഇംഗ്ലീഷ് വിക്കിയിലുള്ള "Syrian Malabar Nasrani" (http://en.wikipedia.org/wiki/Syrian_Malabar_Nasrani) എന്ന ലേഖനത്തിൽ, ഈ ഒപ്പുകളടങ്ങുന്ന ചെപ്പേടിന്റെ ഇരുപുറങ്ങളുമെന്നു പറഞ്ഞ് ഒരു ചിത്രം കൊടുത്തിട്ടുമുണ്ട്.
ചെപ്പേടുകളുടെ എണ്ണത്തിന്റെ കാര്യത്തിൽ ചള്ളിയാൻ ലേഖനത്തിൽ ചേർത്തിരിക്കുന്നതും ശ്രീധരമേനോൻ എഴുതിയിരിക്കുന്നതും തമ്മിൽ പൊരുത്തപ്പെടുമോ. ഒരുപക്ഷേ സത്യം താഴെ എഴുതും വിധമായിരിക്കുമോ?
"ആകെ ഒൻപതു ചെപ്പേടുകളായിരുന്നു: ആദ്യശാസനത്തിൽ മൂന്നും, രണ്ടാം ശാസനത്തിൽ ആറും. മെക്കാളേയുടെ ഉത്തരവിൽ 1806-ൽ നടത്തിയ തെരച്ചിലിൽ എട്ടെണ്ണം കണ്ടുകിട്ടി. ആദ്യശാസനത്തിലെ മൂന്നാം ചെപ്പേട് മാത്രം കിട്ടിയില്ല. സഭാതർക്കത്തിനിടയിൽ പിന്നീട് രണ്ടു ചെപ്പേടുകൾ കൂടി നഷ്ടപ്പെട്ടു: രണ്ടാം ശാസനത്തിലെ ആറുചെപ്പേടുകളിൽ ഒന്നാമത്തേതും ആറാമത്തേതും. ഇപ്പോൾ ലഭ്യമായത് ആദ്യശാസനത്തിലെ രണ്ടും, രണ്ടാം ശാസനത്തിലെ നാലും ചേർന്ന്, ആറു ചെപ്പേടുകളാണ്."
ഇതാണ് ശരിയെന്നു വാദിച്ചാൽ, രണ്ടാം ശാസനത്തിലെ ഒപ്പുകൾ അടങ്ങുന്ന അവസാന ചെപ്പേട്, ഇപ്പോൾ ലഭ്യമല്ല എന്നു വരും. അങ്ങനെയെങ്കിൽ, അതിന്റേതെന്നവകാശപ്പെടുന്ന ചിത്രം ഇംഗ്ലീഷ് വിക്കിയിൽ വന്നതെങ്ങനെ?
- http://nasrani.net/2007/02/16/the-plates-and-the-privileges/ എന്ന താളിലെ വിവരങ്ങൾ ഈ ലെഖനത്തിനു ഉപകാരമായെക്കാം--Shiju Alex|ഷിജു അലക്സ് 15:04, 21 ഫെബ്രുവരി 2009 (UTC)
രണ്ടാം ശാസനത്തിൽ ആറ് എന്നല്ല. മൊത്തം ആറ്, ആദ്യത്തേതിൽ മൂന്ന് പേജ് രണ്ടാമത്തേതിൽ മൂന്ന് പേജ്. രണ്ടാമത്തേതിലെ ആദ്യത്തേതും അവസാനത്തേതും നഷ്ടപ്പെട്ടു. ഒന്നു കൂടെ വായിച്ചു നോക്കുമോ? - Challiyan
ഷിജു കൊടുത്തിരിക്കുന്ന ലിങ്ക് ഞാൻ നേരത്തേ കണ്ടിരുന്നു. അതിലും രണ്ടാം ശാസനത്തിലെ പഹലവി, കൂഫിക്, എബ്രായ ലിപിയിലെ ഒപ്പുകളുള്ള ചെപ്പേടിന്റെ പടം കൊടുത്തിട്ടുണ്ട്. ഈ ലേഖനത്തിൽ ഇപ്പോഴുള്ള confusion നീക്കാൻ ആ ലിങ്ക് സഹായകമല്ല. ചെപ്പേടുകളുടെ എണ്ണത്തെക്കുറിച്ച് അതിൽ വ്യക്തമായ വിവരം ഇല്ല. ശ്രീധരമേനോൻ എഴുതിയിരിക്കുന്നത് ഇതാണ്:-
"The grants comprise of two sets of plates. The first set consists of three plates. The first of these is preserved by the Orthodox Syrian Church at its headquarters in Kottyam and the second in the headquarters of the Marthoma Church at Tiruvalla. The third place seems to have been lost. Of the four plates comprised in the second set, three are in the custody of the Orthodox Syrian Church at Kottayam and the remaining one in the custody of the Marthoma Church"
(Mar Sapar Iso and the Tarisapalli Coper Plate of Ayyan Atikal Thiruvatikal - A Sreedhara Menon, Kerla History and its makers പുറം 60)
ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ എന്ന പുസ്തകത്തിന് Dr. Skaria Sakkaria എഴുതിയിരിക്കുന്ന ഉപോദ്ഘാതത്തിൽ തരിസാപ്പള്ളി ചെപ്പേടുകളെക്കുറിച്ച് വിശദമായി പറയുന്നുണ്ടെന്നാണ് എന്റെ ഓർമ്മ. പുസ്തകം എന്റെ കൈവശം ഇപ്പോൾ ഇല്ല. ചള്ളിയന്റെ കയ്യിൽ ആ പുസ്തകം ഉണ്ടെങ്കിൽ ഒന്ന് നോക്കുമോ?Georgekutty 16:44, 21 ഫെബ്രുവരി 2009 (UTC)
ചേപ്പേടുകൾ നഷ്ടപ്പെട്ടുവെങ്കിലും അതിനു മുന്നേ ബുക്കാനൻ അതിന്റെ ഫാസിമിലി പകർപ്പ് എടുത്തിരുന്നു. ഒപ്പുകളടങ്ങിയ താളിന്റെ പടം അങ്ങനെ കിട്ടിയതായിരിക്കണം. എന്റെ കയ്യിൽ ആർക്കിയോളജിക്കൽ സിരീസിന്റെ ആധികാരിക ഗ്രന്ഥമുണ്ട്. അതിനേക്കാൾ ആധികാരികത മറ്റു ചരിത്രപുസ്തകങ്ങൾക്കിക്കാര്യത്തിൽ അവകാശപ്പെടാനാവില്ല. അതിന്റെ സ്കാൻ ഞാൻ അയച്ചു തരാം. വായിച്ചു നോക്കിയശേഷം അഭിപ്രായം പറഞ്ഞാൽ മതി. ചിലയിടങ്ങളിൽ മൂന്നാം ശാസനത്തെ തെറ്റായി രണ്ടാം ശാസനമെന്ന് പറഞ്ഞ് പ്രദർശിപ്പിച്ചു കാണുന്നുണ്ട്. മൂന്നാം ശാസനം തരിസാപ്പള്ളിയുമായി ബന്ധമൊന്നുമില്ല എനോർക്കണം --ചള്ളിയാൻ ♫ ♫ 04:17, 22 ഫെബ്രുവരി 2009 (UTC)
മാറ്റം വരുത്തിയവ
തിരുത്തുകകോട്ടയം ചെപ്പേടുകൾ" എന്നും അറിയപ്പെടുന്നു - ഈ പ്രയോഗം കണ്ടുപരിചയമില്ലാത്തതിനാലും അവലംബം ഇല്ലാത്തതിനാലും ഒഴിവാക്കിയിരിക്കുന്നു. അവലംബം ലഭ്യമാകുകയാണെങ്കിൽ തിരികെ ചേർക്കാവുന്നവയാണ്.
നിർഭാഗ്യവശാൽ നഷ്ടപ്പെട്ട ചെപ്പേടുകൾ രണ്ടാം ശാസനത്തിന്റെ ആദ്യത്തേതും അവസാനത്തേതുമായ ഭാഗങ്ങളാണ് (മൊത്തം 6 എണ്ണത്തിലെ 2 എണ്ണം നഷ്ടപ്പെട്ടു) ആദ്യത്തേതിൽ അവകാശങ്ങൾ പതിച്ചു തന്നയാളുടെ പേരുവിവരവും തിയ്യതിയും അവസാനത്തേതിൽ സാക്ഷികളായവരുടെ ഒപ്പുകളും (കൂഫി, ഹീബ്രൂ, പഹ്‌ലാവി ഭാഷകളിൽ) ആണ് രേഖപ്പെടുത്തിയിരുന്നത്. - നഷ്ടമായവ ഒന്നാം ശാസനത്തിലെ ഒരെണ്ണവും രണ്ടാം ശാസനത്തിലെ ഒരെണ്ണവും ആണെന്നാണ് മനസ്സിലാകുന്നത് .അതിനാൽ ആശയക്കുഴപ്പം ഒഴിവാക്കുവാൻ ഈ വരികൾ നീക്കിയിരിക്കുന്നു. അവലംബങ്ങൾ ലഭ്യമാകുന്ന മുറക്ക് ഈ വരികൾ പരിഗണിക്കാവുന്നതാണ്.
ഏപിഗ്രാഫിക്ക ഇൻഡിക്ക എന്ന ഗ്രന്ഥത്തിനായി മേൽപറഞ്ഞ ആറു താളുകളും പകർപ്പെടുത്തുവച്ചിരുന്നെങ്കിലും അവയും ലഭ്യമായില്ല. - പകർപ്പും ലഭ്യമല്ലാത്തതിനാൽ അവലംബം ചേർക്കേണ്ടതുണ്ട്. അതു പോലെ താളുകളുടെ എണ്ണത്തിലെ (ആറു താളുകൾ? ) ആശയക്കുഴപ്പം പരിഹരിക്കേണ്ടതുണ്ട്. --Johnchacks (സംവാദം) 03:57, 21 ജൂൺ 2012 (UTC)
കാലഗണന
തിരുത്തുകഈ ചെപ്പേടുകൾ ഇൻഡ്യൻ ആർക്കിയോളജി ഡിപ്പാർട്ട്മെന്റിനെക്കോണ്ട് പരിശോധിപ്പിക്കണം. അപ്പോളറിയാം ഇത് ഏതുകൊല്ലം നിർമ്മിച്ചതാണെന്ന്. സിഇ 892-ലാണോ, സിഇ 849-ലാണോ, അതോ സിഇ 1892-ലാണോ എന്ന്. സിഇ 800 കളിൽ കേരളത്തിലുണ്ടായിരുന്ന ഭരണസംവിധാനങ്ങളെക്കുറിച്ചോ, ഹിന്ദു, ബുദ്ധ, ജൈന ക്ഷേത്രങ്ങളെക്കുറിച്ചോ വേണ്ടത്ര അറിവില്ല. സെയിന്റ് തോമസ്സിന്റെ വരവുപോലെ ഇതും സിഇ 1800 കളിൽ ഇവാൻജലിസ്റ്റുകൾ കെട്ടിച്ചമച്ചതാകാനാണ് സാധ്യത! Anoop Manakkalath (സംവാദം) 05:07, 8 ഓഗസ്റ്റ് 2012 (UTC)
- പ്രിയ അനൂപ്, താങ്കൾക്ക് ഈ വിഷയത്തിൽ കൂടുതൽ അറിവുണ്ടെങ്കിൽ ദയവായി അവലംബങ്ങളുടെ പിന്തുണയോടെ ലേഖനത്തിൽ ചേർത്ത് ലേഖനം കൂടുതൽ മെച്ചപ്പെടുത്തുക. സത്യാവസ്ഥ അറിയാൻ കാത്തിരിക്കുന്നു. സത്യം നമ്മെ സ്വതന്ത്രരാക്കട്ടെ!! ---Johnchacks (സംവാദം) 05:36, 8 ഓഗസ്റ്റ് 2012 (UTC)
കേരളക്രിസ്തീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അസാമാന്യമായ അറിവും ഉൾക്കാഴ്ചയും ഉള്ള വ്യക്തിയാണ് അനൂപ് എന്ന് ഊഹിക്കുന്നു. അദ്ദേഹത്തിന്റെ അറിവിന്റെ വിലപ്പെട്ട വെളിച്ചം, അതിനാധാരമായ അവലംബങ്ങളുടെ പിൻബലത്തോടെ ഈ ലേഖനത്തേയും, അദ്ദേഹം ഇടക്കിടെ എത്തിനോക്കി ഇമ്മാതിരി കുറിപ്പുകൾ ഇട്ടുപോകുന്ന ഇതരലേഖനങ്ങളേയും മെച്ചപ്പെടുത്തുന്നത് ഞാനും കത്തിരിക്കുന്നു.ജോർജുകുട്ടി (സംവാദം) 11:39, 9 ഓഗസ്റ്റ് 2012 (UTC)
സർവ്വവിജ്ഞാനകോശം
തിരുത്തുകസർവ്വവിജ്ഞാനകോശത്തിലെ താളിലെ വിവരങ്ങൾ ഈ താളുമായി ചേർത്തിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 11:23, 14 സെപ്റ്റംബർ 2012 (UTC)