സംവാദം:ഡാറ്റ (കമ്പ്യൂട്ടിങ്ങ്)
വിവരം (കമ്പ്യൂട്ടിങ്) എന്നാക്കിയാലോ? പൊതുവായ ഡാറ്റയ്ക്ക് ദത്തം എന്നാണ് ഉപയോഗിക്കുന്നത്. പക്ഷേ ഡാറ്റാബേസിന് വിവരശേഖരം എന്നല്ലേ ഉപയോഗിക്കുന്നത്--തച്ചന്റെ മകൻ 18:59, 14 ഒക്ടോബർ 2009 (UTC)
- ഡാറ്റയും ഇൻഫർമേഷനും കമ്പൂട്ടറിൽ രണ്ടാണ്. ഇൻഫർമേഷന് വിവരം എന്നല്ലേ ഉപയോഗിക്കുക? അപ്പോൾ വിവരം വേണ്ട -- റസിമാൻ ടി വി 19:19, 14 ഒക്ടോബർ 2009 (UTC)
രണ്ടും തമ്മിൽ എന്താണ് ഭേദം? ഇത് നോക്കൂ: w:Information_(disambiguation)--തച്ചന്റെ മകൻ 19:37, 14 ഒക്ടോബർ 2009 (UTC) Information is interprated data. ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെയാണുള്ളത് : Data are often viewed as the lowest level of abstraction from which information and knowledge are derived. അപ്പോൾ വ്യത്യാസമില്ലേ? -- റസിമാൻ ടി വി 19:38, 14 ഒക്ടോബർ 2009 (UTC)
ഇപ്പറഞ്ഞ ഇൻഫോർമേഷൻ കമ്പ്യൂട്ടിങ്ങിനെ സംബന്ധിച്ചാണോ? കൺഫ്യൂഷൻ ഒഴിവാക്കാൻ ദത്തം എന്നുതന്നെ ഉപയോഗിച്ചൂടേ?--തച്ചന്റെ മകൻ 19:45, 14 ഒക്ടോബർ 2009 (UTC)
- അതെ. ദത്തം എന്ന് ഉപയോഗിക്കുന്നതിൽ പ്രശ്നമില്ല. പക്ഷെ വേറെ പദങ്ങളൊന്നുമില്ലേ? -- റസിമാൻ ടി വി 19:47, 14 ഒക്ടോബർ 2009 (UTC)
- ദത്തം ..?? കൊടുക്കൽ, ദാനം, സമ്മാനം എന്നൊക്കെയല്ലെ അർഥം, ഡാറ്റയുമായെങ്ങനെ ബന്ധപ്പെടുത്തും ഡാറ്റ എന്ന വാക്കിനോടുള്ള സാമ്യമാണോ..?? ദീപു [deepu] 23:53, 14 ഒക്ടോബർ 2009 (UTC)
- ദത്തം എന്നാൽ നൽകപ്പെട്ടത് എന്നർത്ഥം. ഡാറ്റയുടെയും അർത്ഥം ഇതുതന്നെ. ദത്തത്തിൽനിന്നായിരിക്കണം ഡാറ്റ ഉണ്ടായത്. ഈ പദം സംസ്കാരപഠനത്തിൽ (നരവംശശാസ്ത്രം, ചിഹ്നശാസ്ത്രം, ഫോൿലോർ, ഭാഷാശാസ്ത്രം...) സര്വസാധാരണമാണ് --തച്ചന്റെ മകൻ 04:01, 15 ഒക്ടോബർ 2009 (UTC)
ദത്തം എന്നതു് നൽകപ്പെട്ടതു്/ദാനം ചെയ്യപ്പെട്ടതു് എന്നൊക്കെ അർത്ഥം. മഹാകവി കെവി സൈമണിന്റെ ഒരു ഗാനത്തിൽ ഈ വാക്കുള്ള ഒരു വരി ഓർമ്മ വരുന്നു.
“ | നിത്യജീവനെനുള്ളിൽ സത്യമായ് ഉളവാക്കാൻ
സ്തുത്യമാം പുതുജന്മം ദത്തം ചെയ്തോരു നാഥാ |
” |
--Shiju Alex|ഷിജു അലക്സ് 05:38, 15 ഒക്ടോബർ 2009 (UTC)
- അതായിരിക്കണം ഇംഗ്ലീഷിൽ datum എന്ന് പറയുന്നത് ;-) --ജുനൈദ് (സംവാദം) 06:13, 15 ഒക്ടോബർ 2009 (UTC)
ഡാറ്റയ്ക്ക‌് വിവരാംശം എന്ന് മലയാളം ഉൾപ്പെടുത്തിയിട്ടുണ്ട്. ദത്തം എന്ന വാക്ക് ഗണിതത്തിൽ ഉപയോഗിക്കുന്നതാണെങ്കിലും കമ്പ്യൂട്ടനത്തിൽ സ്വീകാര്യത ലഭിക്കില്ല. ഇൻഫ൪മേഷൻ എന്നതിന് വിവരം എന്ന് ഉപയോഗിക്കുന്നതിനാൽ ഡാറ്റ എന്നത് വിവരത്തിൻറെ ഉപരൂപങ്ങളാകയാൽ വിവരാംശം എന‌്ന വാക്ക് ശരിയാണ്. എന്നാൽ DATABASE എന്നതിന് വിവരശേഖരം എന്നുതന്നെ മതിയാകും. വിവരാശശേഖരം എന്ന് വേണ്ട. Information base എന്ന വാക്ക് ഇംഗ്ലീഷിൽ ഇല്ലല്ലോ. അതുകൊണ്ട് database എന്നതിന് വിവരശേഖരം എന്ന വാക്ക് മതി. Sreeeraaj (സംവാദം) 16:26, 28 ഡിസംബർ 2019 (UTC)