സംവാദം:ജ്യോതിഃശാസ്ത്രം
ഗ്യാലക്സി എന്നത് ക്ഷീരപഥമാണോ.. മിൽക്കി വേ ആണോ ക്ഷീരപഥം?? പ്രശ്നമായല്ലോ..--Vssun 18:41, 1 ഏപ്രിൽ 2007 (UTC)
- മിൽക്കിവേ-ക്ഷീരപഥം, ഗ്യാലക്സി-നക്ഷത്രകദംബം എന്നാണ് കേട്ടിട്ടുള്ളത്--പ്രവീൺ:സംവാദം 18:51, 1 ഏപ്രിൽ 2007 (UTC)
ആകാശഗംഗ, ക്ഷീരപഥം. മിൽക്കി വേ ഇതൊക്കെ നമ്മൂടെ ഗാലക്സിയുടെ വിവിധ പേരുകൾ ആണ്--Shiju Alex 18:55, 1 ഏപ്രിൽ 2007 (UTC)
- ക്ഷമിക്കണം ഞാന് ലേഖനം നോക്കീല. ക്ഷീരപഥം നമ്മുടെ താരകദംബം ആണെന്നു മാത്രമേ ഞാന് ഉദ്ദേശ്ശിച്ചുള്ളു. ഗ്യാലക്സി എന്നതിന് ക്ഷീരപഥം എന്നുപയോഗിക്കുന്നതിലേ എനിക്കു സംശയമുള്ളു.--പ്രവീൺ:സംവാദം 19:09, 1 ഏപ്രിൽ 2007 (UTC)
ഗ്യാലക്സി എന്നതിനു ക്ഷീരപഥം എന്നു ഉപയോഗിക്കുന്നതു തെറ്റാണ്. ക്ഷീരപഥം എന്നത് ഗ്യാലക്സികളിൽ ഒന്നു മാത്രം ആണ്. അത് നമ്മൂടെ ഗ്യാലക്സിയാണ്. അതിനു ആകാശഗംഗ എന്നും പറയുന്നു. ഇംഗ്ലീഷിൽ മിൽക്കീവേ.
താരാപഥം എന്നാണെന്നു തോന്നുന്നു ഗ്യാലക്സിയുടെ മലയാളം.--Shiju Alex 19:16, 1 ഏപ്രിൽ 2007 (UTC)
അമച്വർ
തിരുത്തുകന്നതിൻറെ മലയാളം എന്ത്? അതു പോലെ പ്രൊഫഷണൽ എന്നതിനൊ? --ചള്ളിയാൻ 07:02, 3 ഏപ്രിൽ 2007 (UTC)
- അറിയില്ല ചള്ളിയനേ. ഞാൻ ഇതേ സംശയവുമായി നമ്മൂടെ പല വിക്കി പുലികളേയും സമീപിച്ചതാണ് . --Shiju Alex 07:06, 3 ഏപ്രിൽ 2007 (UTC)
=ആനന്ദത്തിന് വേണ്ടി തൊഴിലിൽ ഏർപ്പെടുന്ന/ പ്രതിഫലേച്ച കൂടാതെ ഒരു സന്തോഷത്തിന് വേണ്ടി കായിക കളിയിൽ ഏർപ്പെടുന്ന = തൊഴില്പരമായ , ഉദ്യോഗ സംബനധമായ , ഇതിനപ്പുറം വല്ല മലയാളവും ഉണ്ടോ ഈ വാക്കുകൾക്ക്? എൻറീശ്വരാ?
Cosmology
തിരുത്തുകജ്യോതിശാസ്ത്രത്തിന്റെ ഉപവിഭാഗമായ ഭൗതിക പ്രപഞ്ചശാസ്ത്രം പ്രപഞ്ചത്തിന്റെ വിസ്തൃതമായ ഘടനയാണ് കൈകാര്യം ചെയ്യുന്നത്. പ്രപഞ്ചത്തിന്റെ ഉല്പ്പത്തിയെയും പരിണാമത്തേയും പറ്റി അഗാധമായ അറിവുകൾ പകർന്നു നൽകാൻ ഈ ശാഖക്കയിട്ടുണ്ട്. ആധുനിക പ്രപഞ്ചശാസ്ത്രത്തിന്റെ അടിസ്ഥാനം പൊതുവേ അംഗീകരിക്കപ്പെട്ട മഹാവിസ്ഫോടനസിദ്ധാന്തമാണ്. പ്രപഞ്ചം ഒരു പ്രത്യേക സമയത്ത് ഒരു ബിന്ദുവിൽ നിന്നും ആരംഭിക്കുകയും തുടർന്ന് 13.7 ശതകോടി വർഷങ്ങൾ കൊണ്ട് വികസിച്ച് ഇന്നത്തെ അവസ്ഥ കൈവരിച്ചു എന്നുമാണ് ഈ സിദ്ധാന്തം പറയുന്നത്.
wherein our universe began at a single point in time, and thereafter expanded over the course of 13.7 Gyr to its present condition. The concept of the big bang can be traced back to the discovery of the microwave background radiation in 1965.
പ്രപഞ്ചത്തിന്റെ ഈ വികാസപരിണാമങ്ങളിൽ ശ്രദ്ദേയമായ പല ഘട്ടങ്ങളിലൂടെയും കടന്നുപോയിട്ടുണ്ട്. ആദ്യഘട്ടത്തിലെ ഭൗതികാവസ്ഥകളെക്കുറിച്ചുള്ള പഠനത്തിൽ നിന്നും വികാസത്തിന്റെ ആദ്യനിമിഷങ്ങൾ അതിവേഗത്തിലുള്ളതായിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു.
സ്റ്റോണ ഹേജ്
തിരുത്തുകസ്റ്റോണ ഹേജ് അല്ലേ ഈ തൊപ്പിക്കല്ലുകൾ? --ചള്ളിയാൻ 12:56, 14 മേയ് 2007 (UTC)
സ്റ്റോൺഹേജ് തൊപ്പിക്കല്ലുകൾ അല്ലെന്നാണ് പരിമിതമായ അറിവിൽ നിന്നുള്ള എന്റെ അനുമാനം--Shiju Alex 13:16, 14 മേയ് 2007 (UTC)
അല്ലെങ്കിൽ കൂടക്കല്ല്, ഡോൾമെൻ ആണ് തൊപ്പിക്കല്ലെ എന്ന് തോന്നുന്നു. പഠിക്കേണ്ടയിരിക്കുന്നു. ഗലീലിയോയുടെ പടം ഇല്ലേ? --ചള്ളിയാൻ 13:38, 14 മേയ് 2007 (UTC)
അസ്ത്രൊണോമിയ അസ്തരാ= നക്ഷത്രങ്ങൾ നോമിയ= പേര് (നാമം, നേം, നോമെൻക്ലേച്ചർ) അല്ലേ. നിയമമാണോ? --ചള്ളിയാൻ 18:31, 14 മേയ് 2007 (UTC)
“ഉലക്ക“ യാണോ? ഉൽക്കയല്ലെ? & ഭൗതീകം /ഭൗതികം? -- നീലമാങ്ങ ♥♥✉ 06:11, 29 മാർച്ച് 2008 (UTC)
ഭൗതികം ശരി --Vssun 12:50, 29 മാർച്ച് 2008 (UTC)
'ഖഗോള വസ്തുക്കളെ (ഗ്രഹങ്ങൾ, വാൽ നക്ഷത്രങ്ങൾ, നക്ഷത്രങ്ങൾ, താരാപഥങ്ങൾ തുടങ്ങിയവ)യും ഭൂമിയുടെ അന്തരീക്ഷത്തിന് പുറത്ത് നടക്കുന്ന പ്രതിഭാസങ്ങളേയും കുറിച്ചുള്ള ശാസ്ത്രശാഖയാണ് ജ്യോതിശാസ്ത്രം" ഇതിൽ അപാകതയുണ്ട്. എഡിറ്റ് ചെയ്യാൻ പറ്റുന്നില്ല.. --VC1975 05:10, 17 മേയ് 2008 (UTC)
ജ്യോതിശാസ്ത്രം / ജ്യോതിശ്ശാസ്ത്രം
തിരുത്തുകഈ ലേഖനം തിരഞ്ഞെടുക്കപ്പെട്ട ലേഖനങ്ങളിൽ ഉൾപ്പെടുന്നതാണെന്നും കവാടമുള്ളതാണെന്നും മറക്കാതെ ഒരു സംശയം ചോദിക്കുന്നു: "ജ്യോതിശ്ശാസ്ത്രം" എന്നതല്ലേ ശരി? കുറഞ്ഞപക്ഷം ജ്യോതിഃശാസ്ത്രം എന്നെങ്കിലും വേണ്ടേ?--Naveen Sankar 08:48, 13 ജൂലൈ 2010 (UTC)
- നവീന്റെ സംശയം ശരിയാണു്. ജ്യോതിഃ + ശാസ്ത്രം = ജ്യോതിർശാസ്ത്രം എന്നോ ജ്യോതിഃശ്ശാസ്ത്രം എന്നോ ജ്യോതിശ്ശാസ്ത്രം എന്നോ ആണു ഭാഷാനിയമങ്ങൾ അനുസരിച്ചു് ശരിക്കും വേണ്ടതു്. പണ്ടു പണ്ട് ഈ പേരിൽ ഒരു ലേഖനം വിക്കിപ്പീഡിയയിൽ ഉണ്ടായിരുന്നു. (തീരെ ചുരുങ്ങിയതും ലക്ഷണപ്രകാരം നിസ്സാരവുമായിരുന്നെങ്കിലും മലയാളം വിക്കിയിലെ ഏറ്റവും ആദ്യത്തെ ലേഖനങ്ങളിൽ ഒന്നായിരുന്നു അതു്.) പിന്നെ എപ്പോഴൊ ആരോ ആണു് ഈ പേരു് മാറ്റി ജ്യോതിശാസ്ത്രം എന്നാക്കിയതു്. --ViswaPrabha (വിശ്വപ്രഭ) 19:08, 6 ജനുവരി 2011 (UTC)
- പേര് ജ്യോതിശ്ശാസ്ത്രം എന്നോ ജ്യോതിഃശാസ്ത്രമെന്നോ മാറ്റുക.--Naveen Sankar (സംവാദം) 15:24, 29 ജൂലൈ 2012 (UTC)
- ചെയ്തു --Vssun (സംവാദം) 17:58, 29 ജൂലൈ 2012 (UTC)
- പേര് ജ്യോതിശ്ശാസ്ത്രം എന്നോ ജ്യോതിഃശാസ്ത്രമെന്നോ മാറ്റുക.--Naveen Sankar (സംവാദം) 15:24, 29 ജൂലൈ 2012 (UTC)