ഉലക്ക

ധാന്യം കുത്തുന്ന വടി

ധാന്യം കുത്തി ഉമി കളയുന്നതിനും ധാന്യം പൊടിക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഒരു ദണ്ഡാണ് ഒലക്ക അഥവാ ഉലക്ക. ഉരലിലിട്ട വസ്തുക്കൾ ഉലക്ക കൊണ്ടിടിച്ച് പൊടിക്കുന്നു.

ഉരലും ഉലക്കയും

നിർമ്മാണം

തിരുത്തുക
 
കൂവക്കിഴങ്ങ് ഉലക്ക കൊണ്ട് ഇടിച്ചെടുക്കുന്നു.

ഈട്ടിമരത്തിന്റെ കാതൽ കൊണ്ടാണ് പൊതുവേ ഉലക്ക നിർമ്മിക്കുന്നത്. ഇതിന് ആറടിയോളം നീളമുണ്ടാവും. ആശാരിയോ കൊല്ലനോ ആണ് ഇത് നിർമ്മിക്കുന്നത്. ആശാരിമാർ ഉണ്ടാക്കിയെടുത്ത ഉലക്കയിൽ ചിറ്റിടുന്നത് കൊല്ലന്മാരാണ്. ഉലക്കയുടെ രണ്ടറ്റത്തും ഇരുമ്പിന്റെ ചിറ്റുണ്ടാവും. ധാന്യം കുത്തുമ്പോൾ ഇടിക്കുന്ന ഭാഗത്തിനു ഭാരം വർദ്ധിപ്പിക്കാനും ഉലക്കയുടെ അറ്റം ചിതറിപ്പോകാതെയിരിക്കുന്നതിനുമാണ് ഈ ചിറ്റിടുന്നത്. ഉലക്കയുടെ ഒരു അറ്റം ധാന്യങ്ങൾ പൊടിക്കുന്നതു പോലെയുള്ള കാര്യങ്ങൾക്കും മറുവശം കുത്തുന്നതിനും ഉപയോഗിക്കാവുന്ന വിധമാണ് ചിറ്റിന്റെ ഘടന. ഒരുവശം മാത്രം ചിറ്റുള്ള ഉലക്കയും ഉണ്ട്. ഉപയോഗത്തെയടിസ്ഥാനമാക്കി ഉലക്കയുടെ ഘടനയിലും മാറ്റമുണ്ടാകാറുണ്ട്. ധാന്യങ്ങൾ കൂടാതെ, ആയുർവേദമരുന്നുകൂട്ടുകൾ ഇടിച്ചെടുക്കുന്നതിനും ഉലക്ക ഉപയോഗിക്കാറുണ്ട്.

  • ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാം

ഇതുകൂടി കാണുക

തിരുത്തുക

ഉരൽ

"https://ml.wikipedia.org/w/index.php?title=ഉലക്ക&oldid=2719268" എന്ന താളിൽനിന്ന് ശേഖരിച്ചത്