സംവാദം:ജന്മഭൂമി ദിനപ്പത്രം

Latest comment: 5 വർഷം മുമ്പ് by Irshadpp in topic പകർപ്പ്

ജന്മഭൂമി ബി.ജെ.പി പത്രമല്ല,ദേശാഭിമാനി സി.പി.എം.പത്രവും..!!  :-) അനൂപന് തെളിവശ്രി അവാർഡ് നൽകണം..77.30.125.121

വളരെ കഷ്ടമാണ് ഇങ്ങനെ ആക്രമിക്കുന്നത്. ഈ പറയുന്നവർ പത്രം ഒരു തവണ എങ്കിലും വായിച്ചിട്ടുണ്ടോ? ആർ.എസ്സ്.എസ്സിനു കേസരി എന്ന ആഴ്ച പതിപ്പാണ് ഉള്ളത്. പരിവാർ പാരമ്പര്യമുള്ളവരാണ് ജന്മഭൂമിയിൽ ഉള്ളതെങ്കിലും അതിൽ വരുന്നത് മുഴുവൻ ഹിന്ദു സമൂഹത്തേയും പ്രതിനിധീകരിക്കുന്നവയാണ്

--സന്തോഷ് 14:21, 13 ജൂൺ 2009 (UTC)Reply

അവലംബം കൊടുത്തിട്ടുണ്ട് Samad 09:00, 9 നവംബർ 2009 (UTC)Reply

ഹിന്ദുത്വ ആശയങ്ങളുടേയോ, ഹിന്ദുത്വ ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തികളുടേയോ, മാധ്യമങ്ങളുടേയോ പേജിൽ മാത്രം വിവാദങ്ങൾ എന്ന പേരിൽ കുറെ അസംബന്ധങ്ങൾ കുത്തിനിറക്കുന്നത് ചിലരുടെ സ്ഥിരം പരിപാടിയാണ്.

ജോലിയിലുണ്ടായിരുന്ന ഒരു വനിതാ പത്രപ്രവർത്തക മതമാറി വിവാഹം ചെയ്തു(ഒരു കൃസ്തുമത യുവാവിനെ വിവാഹം ചെയ്യുകയും ആ മതം സ്വീകരിക്കുകയും ചെയ്തു) എന്ന കാരണത്താൽ ജന്മഭൂമിയിൽ നിന്ന് പുറത്താക്കപ്പെട്ടത് വിവാദമാവുകയുണ്ടായി. എന്നാൽ മതംമാറിയ ആളെ തങ്ങൾക്ക് ജോലിയിൽ വെച്ചിരിക്കാൻ കഴിയില്ല എന്നും തങ്ങൾ മതപരിവർത്തനത്തിന്‌ എതിരാണെന്നുമായിരുന്നു പത്രത്തിന്റെ വിശദീകരണം.

ഇതൊക്കെ ഒരു പത്രത്തിന്റെ വിവരണങ്ങൾ പേജിൽ ഉൾക്കൊള്ളിക്കേണ്ടതാണോ? ഇതാണോ ജന്മഭൂമി പേപ്പറിന്റെ ഐഡന്റിറ്റി. പത്രത്തിന്റെ ചരിത്രവുമായി പുലബന്ധം പോലുമില്ലാത്ത ഇത്തരം ആരോപണങ്ങൾ, പത്രത്തെപ്പറ്റിയുള്ള ഈ ചെറുവിവരണത്തിൽ ചേർക്കേണ്ട ഒരാവശ്യവുമില്ല. ഇതൊക്കെ പുറത്താക്കിയതിന്റെ പരിഭവത്തിൽ നടത്തിയ ദൂഷാരോപണങ്ങളല്ലെന്ന് എന്താണുറപ്പ്? --Anoop menon 09:08, 9 നവംബർ 2009 (UTC)Reply

പുറത്താക്കി എന്നത് പച്ചക്കള്ളമാണ്. പുറത്താക്കപ്പെട്ടത്തിന്റെ പരിഭവത്തിൽ നടത്തുന്ന ദൂഷാരോപണം മാത്രമാണ് പുറത്താക്കിയെന്നത്, അല്ലേ അനൂപ് മേനോൻ. 116.68.78.54 09:25, 10 നവംബർ 2009 (UTC)Reply


മതം മാറിയതിന്റെ പേരിൽ പത്രപ്രവർത്തകയെ ഒരു പത്രം പുറത്താക്കിയെങ്കിൽ അതിന് ആ പത്രത്തെക്കുറിച്ചുള്ള ലേഖനത്തിൽ തീർച്ചയായും പ്രസക്തിയുണ്ട്. പക്ഷേ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് പത്രത്തിന്റെ version കൂടി, സന്തുലനത്തിനു വേണ്ടി ലേഖനത്തിൽ ചേർക്കേണ്ടതാണ്. "പുറത്താക്കിയതിന്റെ പരിഭവത്തിൽ നടത്തിയ ദൂഷാരോപണം" എന്ന് പറയാൻ പറ്റുമെന്ന് തോന്നുന്നില്ല. കാരണം, ശ്രീദേവി നായരെന്ന പത്രപ്രവർത്തകയെ പുറത്താക്കിയതല്ല, അവർ സ്വയം രാജിവച്ചതാണ് എന്നാണ് 'ജന്മഭൂമി'-യുടെ വിശദീകരണമെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. അപ്പോൾ അതുകൂടി ലേഖനത്തിൽ വരണം. പക്ഷേ അതിന് സ്വീകാര്യമായ തെളിവ് നോക്കിപ്പോയിട്ട് ചില ബ്ലോഗുകളിലല്ലാതെ മറ്റൊരിടത്തും കാണുന്നില്ല.Georgekutty 14:41, 10 നവംബർ 2009 (UTC)Reply

വിജ്ഞാനകോശം

തിരുത്തുക

ജന്മഭൂമിയെ കുറിച്ച് ഒരു വായനക്കാരന്‌ കിട്ടേണ്ട മുഴുവൻ വിവരവും ലഭിക്കണം. അതിനെകുറിച്ച് വല്ല ശ്രദ്ധിക്കപ്പെട്ട വിവാദമായാലും അതു വായനക്കരന്റെ അവകാശമാണ്‌; അതു നൽകൽ വിജ്ഞാനകോശത്തിന്റെ ബാധ്യതയും. അതും മാന്യമായ രീതിയിലാണ്‌ എഴിതിയിട്ടുള്ളത്.--ഉപ്പേരിക്കുരുള 05:15, 11 നവംബർ 2009 (UTC)Reply


ദെന്തൂട്ടാ ഈ ദൂഷാരോപണം?— ഈ തിരുത്തൽ നടത്തിയത് [[User:|]] ([[User talk:#top|സംവാദം]] • സംഭാവനകൾ)

വിവാദം

തിരുത്തുക

ലേഖനം ഉണ്ടാവുന്നതിനു മുൻപ് തന്നെ വിവാദം കത്തുകയാണല്ലോ. നമുക്കു വിവാദങ്ങളും വിമർശനങ്ങളും കൂട്ടിച്ചേർക്കാം,ഈ മേഖലയിൽ താത്പര്യമുള്ളവർ ലേഖനത്തിന്റെ പ്രധാന ഭാഗങ്ങൾ നിർമ്മിച്ചതിനു ശേഷം.അതല്ലേ നല്ലത് :) --പ്രതീഷ്|s.pratheesh(സംവാദം) 06:10, 8 മേയ് 2010 (UTC)Reply

പകർപ്പ്

തിരുത്തുക

തിരുത്തുകൾ മൊത്തം ഇവിടെനിന്നുള്ള കോപ്പി പേസ്റ്റ് ആണ്. നീക്കം ചെയ്യേണ്ടതുണ്ട്. --ഇർഷാദ്|irshad (സംവാദം) 09:13, 28 ഒക്ടോബർ 2019 (UTC)Reply

"ജന്മഭൂമി ദിനപ്പത്രം" താളിലേക്ക് മടങ്ങുക.