സംവാദം:ചേലാകർമ്മം
ഇത് ചേലാകർമ്മം എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
കോഴിക്കോട്ടെ മാപ്ലമാര് ഇതിന് മുട്ടമുറിക്കല്യാണം എന്നു പറയും. ഒരു റീഡയറക്റ്റ് കൊടുക്കട്ടേ? 59.91.253.74 16:41, 22 നവംബർ 2007 (UTC)
മാഷെ, ഇതുതന്നെയല്ലേ സുന്നത്ത് ചെയ്യുകയെന്ന് പറയുന്നത്.അപ്പോൾ സുന്നത്തിനും ഒരു റീഡയറക്റ്റ് കൊടുക്കുക--സുഗീഷ് 19:54, 22 നവംബർ 2007 (UTC)
ഇത് ചെയ്യാത്ത ഒരു കൂട്ടം മുസ്ലീങ്ങള് ഉണ്ടല്ലോ? അതു കൂടി പ്രതിപാദിക്കരുതോ? --ചള്ളിയാൻ ♫ ♫ 08:42, 24 ജനുവരി 2008 (UTC)
- ഇത് ചെയ്യാത്ത മുസ്ലീങ്ങള് ആരാണ്? അവർ എന്തു പേരിൽ അറിയപ്പെടുന്നു?--Caduser2003 08:44, 24 ജനുവരി 2008 (UTC)
മാന്യ സുഹൃത്തിനോട്..
തിരുത്തുകഓരോ മതത്തിനും അതിൻറെതായ നിർബന്ധിത വിശ്വാസ കാര്യങ്ങൾ ഉണ്ട്..ആ കാര്യങ്ങളിൽ ചിട്ടയോടെ നടപ്പാക്കുന്നവരെ ആ മതത്തിൻറെ പരിധിയിൽ വരൂ..അമ്പലത്തിൽ പോവാതെ ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപറയുന്നവരെ..ആ മതത്തിൻറെ വിശ്വാസാചാരങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ ആ മതത്തിൽ ഉൾപ്പെടുത്തില്ല..അവന് നല്ല ഒരു മതകീയ നാമം ഉണ്ടെങ്കിലും...അറബി പേരുള്ള എല്ലാവരും മുസ്ലിം പട്ടികയിൽ വരില്ല.പശ്ചിമേഷ്യയിൽ ലക്ഷക്കണക്കിന് "അറബി " നാമ മുള്ള അമുസ്ലിംകൾ(ക്രിസ്ത്യൻ,ജൂത മത വിശ്വാസികൾ)ജീവിക്കുന്നു. അവരൊന്നും ഇസ്ലാമിക മതത്തിൽ വിശ്വസിക്കാത്തവരാണ്..അതിനാൽ തന്നെ അവർ ഈ പരിധിക്ക് പുറത്താണ്.— ഈ തിരുത്തൽ നടത്തിയത് 90.148.222.149 (സംവാദം • സംഭാവനകൾ)
നിറകുടം തുളുമ്പാറില്ല. അല്ലാത്തത് ഘോരഘോരം ശബ്ദം ഉണ്ടാക്കുകയും ചെയ്യും. ഞാൻ പറഞ്ഞത് ചേലാകർമ്മം ചെയ്യാത്ത മുസ്ലീം വിഭാഗക്കാർ ഉണ്ടെന്നാണ്. കേരളത്തിലും ഉണ്ട്. ഇനി ഞാനായിട്ട് അത് കണ്ടെത്തിയാൽ നിങ്ങൾ അതിൽ വേറേ നൂലാമാലകൾ ആരോപിക്കും അത് വേണ്ട എന്ന് കരുതിയാണ് പ്രസക്തമായ ആ കാര്യം അറിയാവുന്നവർ ചേർക്കട്ടേ ന്ന് കരുതിയത്. ഒപ്പിടാത്ത മാന്യ സുഹൃത്തിനോട് ഈ കാര്യം ഇനി ആവർത്തിക്കണമെന്നില്ല എന്ന് സൂചിപ്പിച്ചു കൊള്ളട്ടേ. --ചള്ളിയാൻ ♫ ♫ 11:44, 24 ജനുവരി 2008 (UTC)
- ഇനി ഒരു കുളു വേണോ? അതും തരാം. അങ്ങ് മാടായിയിൽ കണ്ണൂർ ഉള്ളവരോട് ചോദിച്ചാൽ മതി. സാദിഖ് ഖാലിദ് കണ്ണൂർക്കാരനാണ്. --ചള്ളിയാൻ ♫ ♫ 11:48, 24 ജനുവരി 2008 (UTC)
- ഇവിടെ കാഡ് യൂസർ ജിജ്ഞാസ കൊണ്ട് ചോദിച്ചതാണെന്നാണ് എനിക്ക് തോന്നുന്നത്. അല്ലാതെ മറ്റെന്തെങ്കിലും ഉന്നം ഉണ്ടെന്നറിയില്ല. ഏതായാലും എനിക്കും അറിയാൻ താത്പര്യമുണ്ട്. മാഷ് പറഞ്ഞാട്ടെ.വിക്കിയിൽ വരേണ്ടതാണെങ്കിൽ അങ്ങനെ തന്നെ വേണം.--ബ്ലുമാൻഗോ ക2മ 15:54, 24 ജനുവരി 2008 (UTC)
മറ്റുള്ളവരെ കൊച്ചാക്കുകയും താൻ വലിയ അറിവുള്ളവനാണെന്ന് പഴഞ്ചൊല്ലിലൂടെ അറിയിച്ച കഷി വിക്കിയെകുറിച്ച് ഒരു ചുക്കുമറില്ല എന്ന് തോന്നുന്നു.ഇനി ഞാനായിട്ട് അത് കണ്ടെത്തിയാൽ നിങ്ങൾ അതിൽ വേറേ നൂലാമാലകൾ ആരോപിക്കും അത് വേണ്ട എന്ന് കരുതിയാണ് പ്രസക്തമായ ആ കാര്യം അറിയാവുന്നവർ ചേർക്കട്ടേ ന്ന് കരുതിയത്. ഇത്തരം സമീപനങ്ങൾ എവിടന്ന് മാന്യ സുഹൃത്ത് പഠിച്ചു.ഒരോരുത്തരുടെയും കുത്തകയാണോ ലേഖനം. ഇതിപ്പോൾ ജോതിസ് വന്ന് വെട്ടും മുകളിൽ ചള്ളിയൻ എഴുതിയത് അവിടെ കിടക്കുകയും ചെയ്യും. ഇരട്ടത്താപ്പ് നമുക്ക് ഇപ്പോൾ കാണാം.— ഈ തിരുത്തൽ നടത്തിയത് 77.64.67.5 (സംവാദം • സംഭാവനകൾ)
ചേലാകർമ്മം എന്നത് സുന്നത്തായ കർമ്മമാൺ. മുസ്ലിം പണ്ടിതന്മാർ വളരെ ശക്തിയായി ശുപാർശ ചെയ്ത ഒരു കാര്യമാൺ. എന്നാലും കേരളത്തിലടാക്കം ലോകത്തുള്ള എല്ല മുസ്ലിം ങ്ങളും ഇത് നിർബന്ധ കാര്യം പോലെയാൺ ചെയ്യുന്നത്. ഇബ്രഹീം നബി ചേലാകർമ്മം നടത്തിയിരുന്നു. ഖുരാനിൽ ഇങ്ങനെ ഒരു സുക്തം ഉണ്ട്.
“പിന്നീട്, നേർവഴിയിൽ (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്രഹീമിന്റെ മാർഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നൽകിയിരിക്കുന്നു. അദ്ദേഹം ബഹുദൈവവാദികളിൽ പെട്ടവനായിരുന്നില്ല. (16:123)“
അത് കൊണ്ട് ചള്ളിയാൻ തെറ്റിയതായിരിക്കാം. കൂടുതൽ അറിയണമെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക് Backer 17:58, 24 ജനുവരി 2008 (UTC)
പ്രിയ ഐ.പി.ക്ക്, താങ്കൾ ഞാൻ പറഞ്ഞ് കുളുവച്ച് അറിയാവുന്ന ആരോടെങ്കിലും ചോദിച്ചോ? ഞാൻ സാദിഖിനെ വിളിച്ച് അന്വേഷിക്കാനായി പറഞ്ഞു. അദ്ദേഹം കൂടുതൽ വിശദവിവരം അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. തെറ്റാണെങ്കിൽ ഞാൻ നിരുപാധികം മാപ്പ് ചോദിക്കാം. അല്ലെങ്കിൽ മേൽ പറഞ്ഞ ആരോപണങ്ങൾ ഇനി ആവർത്തിക്കില്ല എന്ന് ഐ.പി. ഉറപ്പുതരുമോ?--ചള്ളിയാൻ ♫ ♫ 04:40, 25 ജനുവരി 2008 (UTC)
പ്രകൃതി ചര്യകൾ
തിരുത്തുകപ്രവാചകന്മാർക്ക് അല്ലാഹു ചില പ്രത്യേക ചര്യകൾ തിരെഞ്ഞെടുത്തു കൊടുക്കുകയും അവയിൽ അവരെ പിന്തുടരാൻ മുസ്ലിംകളോടു കല്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകൻമാരുടെ അനുയായികളെ പ്രസ്തുത ചര്യകൾ മുഖേന തിരിച്ചറിയുന്നതിനാണിത്. മനുഷ്യജീവിതത്തിൽ സർവസാധാരണമായി സംഭവിക്കുന്ന ചിഹ്നങ്ങളാണു അതിന്നു നിശ്ചയിച്ചിരിക്കുന്നത്. ഇവയ്ക്കു പ്രകൃതി ചര്യകൾ എന്നു പറയുന്നു. അതിൽ ഒന്നാമത്തേതാണു ചേലാകർമം. ലിംഗാഗ്രത്തെ ആവരണം ചെയ്ത ചർമം ചേദിച്ചു കളയുന്നതിനാണു ചേലാകർമം എന്നു പറയുന്നത് . അഴുക്കുകൾ അടിഞ്ഞു കൂടുന്നത് തടയുക, പൂർണ്ണമായ മൂത്രശുചീകരണം സാധിക്കുക എന്നിവയാണിതുകൊണ്ടുദ്ദേശിക്കുന്നത്. ചേലാകർമത്തിന്റെ സമയം നിർണ്ണയിക്കുന്നതോ അതു നിർബന്ധമാണെന്നു പഠിപ്പിക്കുന്നതോ ആയ തെളിവുകളൊന്നും വന്നിട്ടില്ലെന്നു ശൌക്കാനി പറഞ്ഞിരിക്കുന്നു. REF.(FIQHUSSUNNA BY SAYYID SABIQ (malyalam Translation) - IPH - page44- ISBN 81-8271-051-0.)
രണ്ടാമത്തേതു ഗുഹ്യ രോമം കളയലും, മൂന്നാമത്തേതു കക്ഷ രോമം വൃത്തിയാക്കൽ , നാല് - നഖം മുറിക്കൽ, അഞ്ച്........ ആറ്.......etc --Caduser2003 18:53, 25 ജനുവരി 2008 (UTC)
- ഇതൊന്നും തെറ്റാണെന്നൊന്നും ആരും പറഞ്ഞിട്ടില്ല കാഡ്യൂസർ. ഞാൻ പറഞ്ഞത് പ്രസക്തമാണൊ അല്ലയോ എന്നാണ് എന്റെ ചോദ്യം. അത് വിജ്ഞാനകോശത്തിൽ ചേർക്കാവുന്നത് എന്നാണ് ബ്ലൂമാങ്ങ പറഞ്ഞത്. കണ്ണൂർ എവിടേയോ ഉള്ളതാണാ പള്ളി എന്ന് ഞാൻ വായിച്ചിട്ടുണ്ട്. തെളിവ് തപ്പിക്കൊണ്ടിരിക്കുന്നു. താമസിയാതെ ചേർക്കാം.--ചള്ളിയാൻ ♫ ♫ 19:05, 25 ജനുവരി 2008 (UTC)
circumcision എന്ന പദത്തിനായി നിരവധി തെളിവുകൾ ചേർത്തിരിക്കുന്നത് ആവശ്യമില്ല. ചേലാകർമ്മം അല്ലെങ്കിൽ സുന്നത്ത് എന്ന പദത്തിനായിരുനനനു ഇതെങ്കിൽ തരക്കേടില്ലായിരുന്നു. --ചള്ളിയാൻ ♫ ♫ 06:59, 26 ജനുവരി 2008 (UTC)
സ്ത്രീകളിലെ
തിരുത്തുകബ്ലൂമാംഗോ എഴുതിയ സ്ത്രീകളിലെ ചേലാകർമ്മം കാഡ് യൂസർ മായ്ചത് കണ്ടു. അതിന് സമ്മറിയായി കാരണം കാണിച്ചിട്ടുമില്ല. എന്താൺ അത് എന്ന് വിശദമാക്കാമോ?--ചള്ളിയാൻ ♫ ♫ 08:17, 26 ജനുവരി 2008 (UTC)
സ്ത്രീകൾ ചെയ്യാത്ത കാര്യങ്ങൾ വിശദീകരിക്കണ്ടതില്ല എന്നതു കൊണ്ടാണു. തെളിവും കൊടുത്തിട്ടുണ്ട്. വിവാദങ്ങൾ ഞാനായിട്ടുണ്ടാക്കുകയില്ല.തെറ്റാണെങ്കിൽ മാപ്പ്, മായ്ക്കാം. --Caduser2003 08:43, 26 ജനുവരി 2008 (UTC)
മാപ്പ് പറയേണ്ടതെറ്റൊന്നുമല്ല അത്. ചോദിച്ചൂ എന്നും മാത്രം. രണ്ട് യൂസർമാർ തമ്മിൽ കാണിക്കുന്ന തമമശയായേ തോന്നു. ബ്ലൂ മാങ്ങയോട് ചോദ്ദിച്ചാൽ മായ്ചത് അദ്ദേഹം സമ്മതിക്കുമോ എന്നേ അറിയേണ്ടു? എഴുതിയ ആൾ എന്താ അതിനെക്കുറിച്ച് ഒരു വാക്കും ഉരിയാടാത്തത് എന്നതും മറ്റൊരു ചോദ്യത്തിനുള്ള സാധ്യത ഉണ്ടാക്കുന്ന്നു. --ചള്ളിയാൻ ♫ ♫ 16:51, 26 ജനുവരി 2008 (UTC)
- സ്ത്രീകളിൽ നടത്തുന്ന ചേലാകർമ്മത്തെകുറിച്ച് എനിക്ക് തെളിവില്ല.ഇജിപ്റ്റ് അതുപോലെ ലോകത്തിന്റെ നാനാ ഭാഗത്തും അത് (മുസ്ലിങ്ങളിൽ മാത്രമല്ല) ഉണ്ടെന്ന് എന്റെ അറിവ് .തെളിവില്ലാന്ന് മാത്രം.--ബ്ലുമാൻഗോ ക2മ 17:36, 26 ജനുവരി 2008 (UTC)
- സംശയനിവാരണത്തിൻ ഈ ലേഖനം ശ്രദ്ധിക്കാവുന്നതാണ്. --ജേക്കബ് 17:59, 26 ജനുവരി 2008 (UTC)
ചേലാ കർമ്മം ചെയ്യാത്ത മുസ്ലീങ്ങൾ
തിരുത്തുക"സുന്നത്ത് അഥവാ മാർക്കമംഗലം കഴിക്കാത്ത മുസ്ലീങ്ങ്ലുണ്ടോ. ഉണ്ട്. എന്നുമാത്രമല്ല, ചേലാ കർമ്മം തെറ്റാണെന്നും ദൈവത്തിന്റെ സൃഷ്ടിയിൽ മാറ്റം വരുത്താൻ മനുഷ്യർ ആര്? എന്നും മറ്റും വിശ്വസിക്കുന്ന ഒരു വിഭാഗം മുസ്ലീങ്ങൾ ഉണ്ട്. കേരളത്തിൽ അവർക്ക് ഒരു പള്ളിയുൺറ്റ്. 'അഹ് ലുൽ ഖുർആൻ ജുമാ അത്ത് പൾളി. അതും കണ്ണൂരിലെ മാടായിയിലാണ്. പാഴിക്കുന്നിന്റെ തൊട്ട് താഴെ" -കെ. ബാലകൃഷ്ണൻ- ഏഴിമല എന്ന ഗ്രന്ഥത്തിൽ 2007-ൽ പ്രസിദ്ധീകരിച്ചത്.--ചള്ളിയാൻ ♫ ♫ 05:21, 28 ജനുവരി 2008 (UTC)
ലോകത്തുള്ള എല്ലാ മുസ്ലീംകളും അഞ്ചു നേരം നിർബന്ധ നമസ്കാരം ചെയ്യുമ്പോൾ , മൂന്നു നേരം അതു മതി എന്നു പറഞ്ഞു നടക്കുന്ന മുസ്ലിം നാമധാരികളെ മുസ്ലിമായി അംഗീകരിച്ചിട്ടില്ല എന്നാണ് അറിവ്..--Caduser2003 05:34, 28 ജനുവരി 2008 (UTC)
മേൽ സൂചിപ്പിച്ച വിവരം ഒരു വിജ്ഞാനകോശത്തിൽ ചേരുന്നവയാണെങ്കിൽ അത് നിർത്താം.. മതങ്ങളുടെ ഉള്ളിലുള്ള ആന്തരിക പ്രശ്നങ്ങൾക്കായി മറ്റൊരു ലേഖനം ഒരുക്കാം. ഇവിടെ വരുന്നവർക്ക് ചേലാകർമ്മവുമായി ബന്ധപ്പെട്ട് പ്ലസും നെഗറ്റീവ്സും ഒറ്റയടിക്ക് കിട്ടുന്ന തരത്തിലായിരിക്കണം ലേഖനം. അതു മാത്രമേ ഉദ്ദേശിക്കുന്നുള്ളൂ. അല്ലാതെ ആരുടേയും അറിവ് അളക്കുക എന്റെ ലക്ഷ്യമല്ല.
തുടർന്നു ഉദ്ധരിക്കട്ടെ" കുടുംബങ്ങൾടെ എണ്ണം കുറവായതിനാൽ വിവാഹബന്ധത്തിൻ തടസ്സം നേരിടുന്നുണ്ട്.,, വിവാഹബന്ധമില്ലെങ്കിലും ഇസ്ലാമിലെ മറ്റുവിഭാഗങ്ങൾക്കൊന്നും ഇവരുമായി വലിയ എതിർപ്പില്ല. വിവാഹ-മരണച്ചടങ്ങുകൾക്കെല്ലാം പരസ്പരം പോവുകയും ചെയ്യും. സംഘർഷം ഒന്നും ഇല്ല....." --ചള്ളിയാൻ ♫ ♫ 06:29, 28 ജനുവരി 2008 (UTC)
മുസ്കിംകളെല്ലാം മറ്റുള്ളവരെ എതിർക്കുന്നവരല്ല. ലോകത്തിലെ എല്ലാ മുസ്ലികളും അന്യമതക്കാരുമായും മതമില്ലാത്തവരുമായും നല്ല നിലയിൽ കഴിയുന്നവരാണ്. അങ്ങിനെ തന്നെ വേണമെന്നു പഠിപ്പിക്കുന്ന മതവും ആണ്. ചേലാ കർമം എന്നത് നിർബന്ധമായ കാര്യമല്ല എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. വിവാദങ്ങൾക്കു താല്പര്യമില്ല മാഷെ!. "വിവാഹ-മരണച്ചടങ്ങുകൾക്കെല്ലാം പരസ്പരം പോവുകയും ചെയ്യും. " എന്നത് മുസ്ലിംകളുടെ ബാധ്യതയും ആണ്. അത് അന്യമതസ്ഥരായാൽ പോലും.--Caduser2003 06:59, 28 ജനുവരി 2008 (UTC)
- അതൊക്കെ മിക്ക മതത്തിലും ഉള്ളതു തന്നെ എന്ന് തോന്നുന്നു. സാമുദായികമായി ഭ്രഷ്ട് കല്പിച്ചിട്ടില്ലാത്തവരെ മത്രമേ സമൂഹം ഒറ്റപ്പെടുത്തിക്കണ്ടിട്ടുള്ളൂ. പിന്നെ അടുത്തകാലത്തായീ എയ്‌ഡ്സ് ബാധിതരേയും. --ചള്ളിയാൻ ♫ ♫ 07:17, 28 ജനുവരി 2008 (UTC)
മതമില്ലാത്ത ഒരാൾ ചേലാ കർമം ചെയ്താൽ മുസ്ലിം ആയിത്തീരുകയില്ല. മുസ്ലിം ആയ ഒരാൾ അത് ചെയ്യാതിരുന്നാൾ അമുസ്ലിം ആവുകയില്ല. അത് ഒരു സ്നുചിത മതം ഒന്നുമല്ല. "പ്ലസും നെഗറ്റീവ്സും ഒറ്റയടിക്ക് കിട്ടുന്ന തരത്തിലായിരിക്കണം ലേഖനം" എന്നതിനോട് , 100 ശതമാനം യോജിക്കുന്നു. മതം ഒരു കാടത്തരമാണ് എന്നു വരുത്താനുള്ള പാശ്ചാത്യരുടെ ചില കുതന്ത്രങ്ങൾ മാത്രമെ എതിർക്കപ്പെടേണ്ടതുള്ളു.--Caduser2003 07:22, 28 ജനുവരി 2008 (UTC)
"പിന്നെ അടുത്തകാലത്തായീ എയ്‌ഡ്സ് ബാധിതരേയും" ഇതിനു കാരണം ആ രോഗം പകരുമോ എന്ന പേടിയാണ്. അതിനു സമുദായങ്ങൾക്കു പങ്കൊന്നുമില്ല. സ്വന്തം കുട്ടികൾ പഠിക്കാത്തത് കൊണ്ട് മറ്റുള്ളവർക്കു പേടിയും ഇല്ല. അതിനു വേണ്ടത് മനസ്സിൽ അല്പം നന്മയും ബോധവൽക്കരണവും ആണ്.--Caduser2003 07:35, 28 ജനുവരി 2008 (UTC)
- ഒരു സർവ്വവിജ്ഞാനകോശത്തിൽ ലേഖനങ്ങൾ എഴുതുമ്പോൾ എല്ലാത്തരം കാഴ്ചപ്പാടുകളിലും നിന്നു കണ്ട് എഴുതുന്നതാവും ഉചിതം.ചോലാകർമ്മം ചെയ്യാത്ത മുസ്ലീങ്ങൾ ഉണ്ടെങ്കിൽ അവരെപ്പറ്റിയും ഈ ലേഖനത്തിൽ കൊടുക്കുന്നതിൽ തെറ്റില്ല എന്നാണെന്റെഭിപ്രായം--അനൂപൻ 07:38, 28 ജനുവരി 2008 (UTC)
- ചള്ളിയാൻ പറഞ്ഞത് ശരിയാണ്, ചേലാകർമ്മം ചെയ്യാത്ത ഒരു വിഭാഗമുണ്ട്, അതുപോലെ അവർ കാതുകുത്താറുമില്ലെന്ന് പറയുന്നു. അഹ് ലുൽ ഖുർആൻ എന്നപേരിലാണ് ഇവർ അറിയപ്പെടുന്നത്. --സാദിക്ക് ഖാലിദ് 09:38, 27 മാർച്ച് 2008 (UTC)
മാറ്റം
തിരുത്തുകമാറ്റം വേണ്ടിയിരുന്നോ. പ്രാദേശികമായി പല പേരുകളും അതിന് ഉണ്ടാകാവുന്നതാണ്. അവയെല്ലാം ലിംഗം എന്ന ലേഖനത്തിൽ പരാമർശിച്ചാൽ പോരേ?.--ഇർഷാദ്|irshad (സംവാദം) 05:36, 30 ഏപ്രിൽ 2014 (UTC)
- @ഉ:Irshadpp നമ്മൾ ഇവിടെ സെൻസർ ചെയ്യാറില്ല എന്ന കാരണത്താലാണ് ഒരു സെൻസറിംഗ് ചുവയുണ്ടായിരുന്ന എഡിറ്റ് ഞാൻ റിവർട്ടിയത്. അത് അവിടെ വരണം എന്നു എനിക്കു ഒരു നിർബന്ധവും ഇല്ല. പിന്നെ വാക്ക് ഒരു അസഭ്യമാണെന്ന രീതിയിൽ അവിടുന്നെടുത്തു മാറ്റുന്നതിനും എനിക്കു യോജിപ്പില്ല. മാറ്റിയെഴുതുന്നതിലൂടെ അതിനെ നീക്കം ചെയ്യുന്നതായിരിക്കും നല്ലത് എന്നെന്റെ മതം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 05:57, 30 ഏപ്രിൽ 2014 (UTC)