ചേകന്നൂർ സുന്നി ഇസ്ലാം എന്നു പറയുന്നത് ശരിയാണോ എന്നു സംശയമുണ്ട്. സുന്നികൾ ചേകന്നൂരിന്റെ ബദ്ധശത്രുക്കളായിരുന്നുവെന്നാണ് അറിവ്.  മംഗലാട്ട്  ►സന്ദേശങ്ങൾ 

ആർക്കും ഇക്കാര്യം ഉറപ്പില്ലെങ്കിൽ ബോക്സ് എടുത്തു കളയുകയാണ് ഉചിതം.  മംഗലാട്ട്  ►സന്ദേശങ്ങൾ 

സുന്നി എന്നാൽ കേരളത്തിലെ സുന്നികൾ എന്ന അർത്ഥതിലല്ല.ഷിയാ വിശ്വാസികളല്ലാത മുസ്ലിംകൾ എന്ന അർത്ഥം മാത്രമേ ഉള്ളൂ. കേരളത്തിലെ എല്ലാ മുസ്ലിം മത വിഭാഗങളും ( മുജാഹിദ്,ജമാഅതെ ഇസ്ലാമി,തബ്‌ലീഗ്)സുന്നികളിൽ പെടുന്നു. കേരളത്തിലെ സുന്നീ വിഭാഗ്ഗം സമസ്ത(സമസ്ത കേരള ജമ്-ഇയ്യത്തുൽ ഉലമ) എന്നും അറിയപ്പെടുന്നു. Webmailnet 11:12, 14 സെപ്റ്റംബർ 2008 (UTC)Reply

"സുന്നി എന്നാൽ കേരളത്തിലെ സുന്നികൾ എന്ന അർത്ഥതിലല്ല.ഷിയാ വിശ്വാസികളല്ലാത മുസ്ലിംകൾ എന്ന അർത്ഥം മാത്രമേ ഉള്ളൂ" അപ്പോൾ കേരളത്തിലെ സുന്നികളല്ലാത്ത എല്ലാരെയും ഷിയാക്കൾ എന്നു പറയാമോ.. ;-) അതൊരു ഷിയാ കാഴ്ച്ചപ്പാടായിരിക്കണം--പ്രവീൺ:സംവാദം 07:09, 15 സെപ്റ്റംബർ 2008 (UTC)Reply

കേരളത്തിലെ സുന്നികൾ എന്നുവിവക്ഷിക്കുന്നത്, കേരളത്തിൽ സുന്നികൾ എന്നറിയപ്പെടുന്ന വിഭാഗത്തെ മറ്റു പലസ്ഥലങ്ങളിലുമുള്ള സുന്നികൾ എന്നറിയപ്പെടുന്നവർ “സുന്നി“കളായി അംഗീകരിക്കുന്നില്ല എന്നതിനാലാണ്. — ഈ തിരുത്തൽ നടത്തിയത് 64.55.144.15 (സംവാദംസംഭാവനകൾ)

ചേകന്നൂർ മൗലവിയെക്കുറിച്ച്‌ അദ്ദേഹത്തിന്റെ ആരാധകർ പറഞ്ഞ അറിവേ എനിക്കുള്ളൂ. അദ്ദേഹം എഴുതി എന്നുപറയുന്ന പന്ത്രണ്ടോളം കൃതികളിൽ ഒന്നുപോലും വായിക്കാൻ കിട്ടിയിട്ടില്ല. അതിനാൽ തന്നെ താഴെ ഉന്നയിക്കാൻ പോകുന്ന കാര്യങ്ങൾ ആധികാരികമാണ്‌ എന്ന വാശി എനിക്കില്ല. എന്നേക്കാൾ മെച്ചമായതും ആധികാരികമായതും വെച്ച്‌ ആർക്കും എന്നെ തിരുത്താം. എന്നാലും കേട്ടിടത്തോളം അദ്ദേഹം ഇസ്ലാമിനെ യുക്തിവാദത്തിന്റെ തലത്തിൽ നിന്ന് വായിക്കാൻ ശ്രമിച്ച ആളാണ്‌ എന്ന്‌ മനസ്സിലാക്കാം (ഇവിടെ “യുക്തിവാദം” എന്ന് പറയുന്നത് കേരളത്തിൽ വേരുപിടിച്ച യുക്തിവാദപ്രസ്ഥാനം എന്ന അർത്ഥത്തിലല്ല. മറിച്ച് “വിശ്വാസത്തിലധികം യുക്തിയുമായി“ അടുത്ത എന്ന അർഥത്തിലാണ്.)

അദ്ദേഹത്തിന്റെ ജീവിതം കടന്നുവരുന്ന വഴികളിൽ ഇസ്ലാമിലെ ഭിന്നമായതും എന്നാൽ പ്രധാനപ്പെട്ടതുമായ മുഴുവൻ യഥാസ്തിതിക, പുരോഗമന ആശയങ്ങളുടേയും സ്വാധീനം കാണാം. ആദ്യം ഒന്നിന്റെ വക്താവാകുകയും പിന്നെ സ്വയം താൻ നിൽക്കുന്നതിനെതിരായ ചോദ്യം ഉന്നയിക്കുകയും പതുക്കെ അതിൽ നിന്നും പുറത്തുകടക്കുകയും ചെയ്യുക എന്നതായിരുന്നു ആരീതി. ആ രീതി, മെച്ചമായതിനെ അന്വേഷിക്കുക എന്നത്‌, യുക്തിയുടേതാണ്‌, വിശ്വാസത്തിന്റേതല്ല. ഒടുക്കം ഏറ്റവും മെച്ചമായതിനെ അന്വേഷിക്കുന്നതിന്‌ ഖുർആനെ വായിക്കുകയും ഗവേഷണം നടത്തുകയും വേണ്ടതുണ്ടെന്ന് അദ്ദേഹത്തിനു ബോധ്യമായി. "ഇത്‌ പരിപൂർണമായ ഗ്രന്ഥമാണ്‌, നിങ്ങൾക്കിതുമതിയാവുന്നില്ലയോ" തുടങ്ങിയ ഖുർആനിക വാക്യങ്ങൾ പ്രശ്നങ്ങളെ ഖുർആനികമായിതന്നെ പരിഹരിക്കാനാവും എന്നതിന്‌ തെളിവായി ചേകന്നൂർ തിരിച്ചറിഞ്ഞു. അതിനായി തികച്ചും ഖുർആനിലേക്കു മടങ്ങേണ്ടതുണ്ട്‌. അപ്പോൾ അന്നുവരെ ശീലിച്ച പലതിനേയും തള്ളിപ്പറയേണ്ടതുണ്ട്‌. വ്യഖ്യാനിക്കപ്പെട്ട ഖുർആനിക വാക്യങ്ങളും അവ ഒരുക്കിത്തന്ന ജീവിതസാഹചര്യങ്ങളും മാത്രം മതിയെന്നും പുതിയതൊന്നും പാടില്ലെന്നും ശഠിക്കുന്ന മുഖ്യധാരാ പൗരോഹിത്യത്തിന്‌ തീരെ യോചിക്കുന്ന ഒരു കാഴ്ച്ചപ്പാടല്ല ഇത്‌. അതിൽതന്നെ ഖുർആൻ പുണ്ണ്യം കിട്ടാൻ കേവലം പാരായണം ചെയ്യുകയും അതിൽ നിന്ന് പ്രവാചകൻ കണ്ടെടുത്തതിനെ അതേപോലെ നടപ്പിൽ വരുത്തിയാൽ മതിയെന്നും പറയുന്ന കേവല യാഥാസ്തിതികത്വത്തിന്‌ ഒരിക്കലും യോജിക്കുവാൻ കഴിയുമായിരുന്നില്ല ഖുർആനിലുള്ള ഒരു തരത്തിലുള്ള ഇടപെടലുകളും. അത്‌ ദൈവവചനമാകുന്നു. അതിൽ സൃഷ്ടികൾക്ക്‌ ഒന്നും ചെയ്യാനില്ല എന്നതായിരുന്നു അവരുടെ നിലപാട്‌. ചില ചെറിയ ഇടപെടലുകൾ ഉപരിപ്ലവമായെങ്കിലും നടത്തിയിരുന്ന പല ഗ്രൂപ്പുകളും നേരത്തെ തന്നെ രംഗപ്രവേശം ചെയ്തുകഴിഞ്ഞിരുന്നു.

ഈ അവസരത്തിലാണ്‌ നിലവിലിരുന്ന മുഴുവൻ വ്യാഖ്യാനങ്ങളേയും അട്ടിമറിച്ചുകൊണ്ട്‌ പുതിയ കാഴ്ച്ചപ്പാടും സമീപനങ്ങളുമായി ചേകന്നൂർ വരുന്നത്‌. അദ്ദേഹം ഖുർആനിനെ അതിന്റെ ഉത്ബോധനങ്ങളിൽ നിന്നും നോക്കിക്കണ്ടു. മനുഷ്യനും ദൈവവും തമ്മിലുള്ള സംഭാഷണം എന്ന നിലക്കും കാലത്തെ അതിജീവിക്കുന്നത്‌ എന്ന നിലക്കും ഖുർആൻ ഓരോ കാലഘട്ടങ്ങൾക്കും അനുസൃതമായി വ്യഖ്യാനിക്കപ്പെടേണ്ടതുണ്ട്‌. അതിന്‌ പല പാരമ്പര്യരീതികളേയും മറികടക്കേണ്ടതുണ്ട്‌. പാരമ്പര്യരീതികളിൽ ഏറ്റവും പ്രധാനം പ്രവചകവ്യാഖ്യാനങ്ങളാണ്‌. അപ്പോൾ‍ അവിടന്ന് തന്നെ തുടങ്ങേണ്ടതുണ്ട്‌. നബിയുടെ കാലഘട്ടത്തിനുശേഷമോ നാലുപ്രധാന ഖലീഫമാരുടെ കാലത്തോ ഇല്ലാതിരുന്ന പ്രാധാന്യം സുന്നത്തുകൾക്ക്‌ പിന്നീടുണ്ടാകുന്നതായി ചേകന്നൂരിനു മനസ്സിലായി. സുന്നത്തുകൾ എന്നത്‌ മൂന്നുകാര്യങ്ങളാണ്‌. പ്രവാചകൻ പറഞ്ഞത്‌, ചെയ്തത്‌, ചെയ്യാൻ വേണ്ടി കൽപ്പിച്ചത്‌. (ചിലരൊക്കെ "വിലക്കിയത്‌" കൂടി ഉൾപ്പെടുത്തി നാലാണ്‌ എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്‌) തന്റെ ജീവിതം ഖുർആനികമായി ചിട്ടപ്പെടുത്തിയതാണെന്നതാണ്‌ പ്രവാചകചര്യകൾക്കുള്ള പ്രാധാന്യം. എന്നാൽ ഇടപെടലുകൾ വളരെ എളുപ്പത്തിൽ സാധ്യമാകുന്നത്ര കെട്ടുറപ്പേ പ്രവാചക ചര്യകൾക്കുള്ളൂ എന്നും അതാവട്ടെ കാലാകാലങ്ങളിൽ പല സ്ഥാപിത താൽപര്യക്കാരും നടത്തിയിട്ടുണ്ടെന്നും ചേകന്നൂർ മനസ്സിലാക്കി. കൂടാതെ സുന്നത്ത്‌ ക്രോഡീകരണം പല പ്രവാചക വചനങ്ങൾക്കും ഖുർആനിക സൂക്തങ്ങൾക്കും വിപരീതമായാണ്‌ നിലനിൽക്കുന്നത്‌ എന്നും ഖുർആനും സുന്നത്തും ഉദ്ധരിച്ചുതെന്നെ ചേകന്നൂർ സ്ഥാപിച്ചു. തന്റെ തിരുശേഷിപ്പുകളെ സൂക്ഷിച്ചു വെക്കുന്നതിനെ പ്രവാചകൻ എപ്പോഴും എതിർത്തിരുന്നു. തന്നോടുള്ള ബഹുമാനം ആരാധനയുടെ തലത്തിലേക്ക്‌ വളരുമെന്നും അത്‌ ഒടുക്കം ദൈവാരാധനകളെ കവച്ചുവെക്കുമെന്നും ആ ക്രാന്തദർശി ദീർഘവീക്ഷണം ചെയ്തു. ഇത്‌ ചരിത്രത്തിൽ പലപ്പോഴും നാം കണ്ടിട്ടുള്ളതാണ്‌. പഠിപ്പിക്കപ്പെട്ട ആശയങ്ങൾക്ക്‌ വിപരീതമായി കാണപ്പെട്ട ഗുരുവിനെ ആരാധിക്കുക എന്നത്‌.

ചേകന്നൂരിനെ സംബന്ധിച്ചിടത്തോളം പ്രവാചകന്റെ ചര്യകളും വാക്കുകളും അദ്ദേഹത്തിന്റെ തിരുശേഷിപ്പുകൾ തന്നെയായിരുന്നു. ഇസ്ലാമിന്‌ മറ്റെല്ലാറ്റിനുപരിയാണ്‌ കുർആൻ. കാരണം അത്‌ ദൈവ വചനമാകുന്നു. അത്‌ പഠിപ്പിക്കുന്നതിനായാണ്‌ പ്രവാചകന്മാൻ അവതരിക്കപ്പെട്ടത്‌. അതിനാൽ ഖുർആനിക വാക്യങ്ങളെ വ്യാഖ്യാനിക്കുന്നതിന്‌ സഹായകമായി മാത്രമെ സുന്നത്തുകളെ ഉപയോഗിക്കാവൂ. അത്‌ ചെയ്യുന്നത്‌ വെറും നിഘണ്ടുക്കളുടെ പണിയാണ്‌. ഫലത്തിൽ പക്ഷെ സുന്നത്തുകളെ വ്യാഖ്യാനിക്കുന്നതിനാണ്‌ ഖുർആൻ പ്രയോചനപ്പെടുത്തുന്നത്‌.

പ്രവാചകനെ മനുഷ്യനായി മാത്രമെ എല്ലാവിഭാഗത്തിൽപെട്ട മുസ്ലിംഗളും പരിഗണിക്കുന്നുള്ളു. അല്ലാതെ അദ്ദേഹം ദൈവമോ അതിമാനുഷനോ അല്ല. മനുഷ്യരിൽ നിന്ന് ഉയർന്ന മഹത്വമുള്ളയാൾ എന്നുവരെ പരിഗണിക്കാം. അതിനപ്പുറം ആകരുത്‌. ആകരുതെന്ന് ഖുർആൻ തന്നെ തെളിവ്‌. (സൂറത്തുൽ ഖഹ്‌ഫിൽ "ഗുൽ ഇന്നമാ അന ബശറും മിസ്‌ലുക്കും"= പറയുക ഞാൻ നിങ്ങളെപ്പോലെ ഒരാളാണ്‌) അതിനർത്ഥം പ്രവാചക വചനങ്ങൾ എന്നാൽ മനുഷ്യന്റെ വചനങ്ങൾ എന്നുതന്നെയാണ്‌. മനുഷ്യന്റെ വചനങ്ങളിൽ വൈരുധ്യം സാധാരണമാണെന്ന് മറ്റൊരിടത്ത്‌ ഖുർആൻ പറയുന്നു. സുന്നത്തുകളിലൂടെ പ്രവാചകനെ അനുകരിക്കുക വഴി അന്നത്തെ ആചാര രീതികളേയും സംസ്കാരത്തേയും ആ കാലഘട്ടത്തെയും അതെപോലെ നിലനിർത്താൻ പ്രേരിപ്പിക്കുന്നു.ഖുർ‌ആൻ എല്ലാകാലത്തേക്കും എന്ന അതിന്റെ വിശാലതയെ സത്യത്തിൽ സുന്നത്തുകൾ ചുരുക്കിക്കളയുന്നു. അത്‌ അറബികളുടെ (പ്രവാചകകാലഘട്ടത്തിലെ) സംസ്കാരത്തേയും ആചാരങ്ങളേയും പെരുമാറ്റങ്ങളേയും അതേപോലെ വ്യപിപ്പിക്കാൻ വൃഥാ പരിശ്രമിക്കുന്നു.

തുടരൻ ചുരുക്കത്തിൽ സുന്നത്തുകളെ ഉപേക്ഷിക്കാനുള്ള ചേകന്നൂരിയൻ വാദങ്ങളെ താഴെ പറയുന്നപ്രകാരം മനസ്സിലാക്കാം. ഒന്ന്. മനുഷ്യനിർമ്മിതമായ ആശയങ്ങളെല്ലാം വൈരുധ്യങ്ങൾ നിറഞ്ഞതായിരിക്കാം എന്ന ഖുർആനിക നിരീക്ഷണം രണ്ട്‌. പ്രവാചകനോ അതിനുശേഷം വന്ന പ്രമുഖകലീഫമാരോ നൽകാത്ത പ്രാധാന്യം പിൽക്കാലത്തുള്ളവർ സുന്നത്തുകൾക്ക്‌ നൽകി. മൂന്ന്. പ്രവാചകചര്യകൾ തുടങ്ങുന്നത്‌ പ്രവാചകന്റെ മൊത്തം ജീവിതത്തെ ആസ്പദമാക്കിയാണെങ്കിൽ അറുപത്തിമൂന്നുവർഷവും പ്രവാചകപട്ടം കിട്ടിയതിനെ ആസ്പദമാക്കിയാണെങ്കിൽ ഇരുപത്തിമൂന്നുവർഷവും പ്രവാചകനെ കൃത്യമായി പിൻതുടരേണ്ടതുണ്ട്‌. നാല്‌. ഏറ്റവും കൂടുതൽ സുന്നത്തുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുള്ള അബൂഹുറൈറ മൂന്നുവർഷക്കാലം മാത്രമാണ്‌ നബിയുടെ സഹാബിയായിരുന്നിട്ടുള്ളത്‌. അദ്ദേഹം ഏതാണ്ട്‌ ഒരുലക്ഷം ഹദീസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ടത്രെ. അഞ്ച്‌. നബിയുടെ സന്തതസഹചാരികളായിരുന്ന അബൂബക്കർ, ഉമർ തുടങ്ങിയവർ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌ പത്തോ നാൽപതോ എണ്ണം ഹദീസുകൾ. ആറ്‌. ഹദീസുകൾ ക്രോഡീകരിക്കാൻ ആദ്യശ്രമം നടത്തിയത്‌ മുആവിയയുടെ കാലത്താണ്‌. മുആവിയയുടെ "പ്രൊഫൈൽ" അത്ര തിളക്കമാർന്നതല്ല ഇസ്ലാമിക ചരിത്രത്തിൽ. ഏഴ്‌. സ്ത്രീകളുടെ സാക്ഷ്യം വിശ്വാസയോഗ്യമായിരിക്കുന്നതിന്‌ ചുരുങ്ങിയത്‌ മൂന്നു പേരെങ്കിലും വേണം ഇസ്ലാമിൽ. പുരുഷന്മരായാൽ സക്ഷിപറയുന്നതിന്‌ രണ്ടാൾ മതി. ആയിശയുടെ ഹദീസ്‌ റിപ്പോർട്ടുകളിൽ ഈ ഇസ്ലാമിക സാക്ഷ്യത്തിന്റെ കണ്ടീഷൻ (ഷർത്ത്‌) പാലിക്കപ്പെട്ടിട്ടില്ല. എട്ട്‌. ഹദീസ്‌ റിപ്പോർട്ട്‌ ചെയ്തതിന്‌ ബുഖാരി ശിക്ഷിക്കപ്പെട്ടു. ഒൻപത്‌. ഏതെങ്കിലും വിഷയത്തിൽ ഖുർആനുമായി ഹദീസുകൾക്ക്‌ വൈരുദ്ധ്യം കണ്ടാൽ ഏതിനേയാണ്‌ പ്രമാണമായി സ്വീകരിക്കപ്പെടുക? പത്ത്‌. ആറരലക്ഷം ഹദീസുകൾ പരിഗണിച്ചതിൽ തികച്ചും വിശ്വാസയോഗ്യമെന്ന് ബുഖാരി കണ്ടത്‌ രണ്ടായിരത്തിൽ താഴെ ഹദീസുകൾ മാത്രം.

ഇനി ഖുർആൻ മാത്രം തെളിവായെടുക്കാനുള്ള കാരണങ്ങൾ. ഒന്ന്. ഖുർആൻ ദൈവവചനമാകുന്നു. രണ്ട്‌. അത്‌ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രോഡീകരിക്കപ്പെട്ടു. മൂന്ന്. അത്‌ എല്ലാകാലത്തേക്കും എല്ലാ ആളുകൾക്കും ആയിട്ടുള്ളതും എല്ലാം ഉൾകൊള്ളുന്നതുമാകുന്നു. നാല്‌. ഖുർആനിന്റെ തന്നെ ചില വിശദീകരണങ്ങൾ ഖുർആൻ വിശകലനത്തിൽ നിന്നുള്ള ചില തെളിവുകൾ അറബിയിൽ രണ്ട്‌ എന്ന ബഹുവചനവും മൂന്ന് മുതലുള്ള ബഹുവചനവും എന്നിങ്ങനെ രണ്ടുതരം ബഹുവചനങ്ങളുണ്ട്‌. അതിൽ രണ്ടെണ്ണം മാത്രമുള്ള ബഹുവചനങ്ങൾ "ഐൻ" ചേർത്തും മൂന്നുമുതൽ ഒൻപതുവരേയുള്ള ബഹുവചനങ്ങൾ "ആത്ത്‌" ചേർത്തും സൂചിപ്പിക്കുന്നു. നോംബിനെ "ആത്ത്‌"ചേർത്താണ്‌ സൂചിപ്പിച്ചിരിക്കുന്നത്‌ എന്നതിനാൽ നോമ്പ്‌ ഒൻപതെണ്ണം മതി എന്ന നിഗമനത്തിൽ ചേകന്നൂർ എത്തി. മുപ്പതുവേണ്ട. ഇങ്ങനെ ഖുർആൻ മാത്രം ഉപയോഗിച്ച്‌ ഇസ്ലാമിനേയും അതിന്റെ ചര്യകളേയും വിശദീകരിക്കാൻ ശ്രമിച്ചപ്പോൾ ഇന്നലെ വരെ ചെയ്ത പലതും അബദ്ധമോ അനാവശ്യമോ ആയി. പരമ്പരാഗത യാതാസ്ഥിതികർ ഇതെങ്ങനെ സഹിക്കും? — ഈ തിരുത്തൽ നടത്തിയത് 86.96.228.89 (സംവാദംസംഭാവനകൾ)

ചേകന്നൂർ മൗലവി സുന്നിയോ.? തിരുത്തുക

ഇസ്ലാമിൽ "സുന്നി" എന്ന വിഭാഗം യാഥാസ്ഥിതികതയെ സൂചിപ്പിക്കുന്നു. ചേകന്നൂർ മൗലവി മതത്തിൽ ഇലാത്ത തൻറെതായ ഒരു പുത്തനാശയം പ്രചരിപ്പിച്ച ആൾ എന്ന നിലയിൽ യാഥാസ്ഥിതികനായി കണക്കാക്കാൻ സാധിക്കില്ല. ആയതിനാൽ അദ്ദേഹത്തിൻറെ മത വീക്ഷണത്തിൻറെ ഒപ്പം "സുന്നി" എന്ന് ചേർക്കുന്നത്ത് അത്ര അഭികാമ്യമല്ല.

--Erfanebrahimsait 09:36, 11 ഓഗസ്റ്റ് 2014 (UTC)

@ ഉ:Erfanebrahimsait സുഹൃത്തേ താങ്കളുടെ അഭിപ്രായം ഇവിടെ എഴുതി എന്നതു ശരിതന്നെ, പക്ഷേ ഓരോരുത്തരും ഓരോ അഭിപ്രായം എഴുതിയിട്ട് താളിലെ വിവരങ്ങൾ ആ രീതിയിൽ മാറ്റുന്നത് നിരുത്തൽ യുദ്ധങ്ങളിലേക്ക് നയിക്കും. അതിനാൽ ഇവിടെ ആദ്യം സമവായം ഉണ്ടാക്കിയിട്ട് തിരുത്തലുകൾ നടത്തുന്നതായിരിക്കും നല്ലത്. താങ്കളുടെ വാദഗതിയെ അവലംബങ്ങളുടെ സഹായത്താൽ ദയവായി ആദ്യം സമർഥിക്കുക. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 09:50, 11 ഓഗസ്റ്റ് 2014 (UTC)Reply
ദയവുചെയ്ത് സുന്നി എന്ന പദത്തെ കേരളത്തിലെ സമസ്തകളുമായി താരതമ്യം ചെയ്യരുത്. സുന്നി എന്ന ലേഖനം വായിക്കുന്നത് നന്നായിരിക്കും.--ഇർഷാദ്|irshad (സംവാദം) 12:08, 11 ഓഗസ്റ്റ് 2014 (UTC)Reply
"https://ml.wikipedia.org/w/index.php?title=സംവാദം:ചേകന്നൂർ_മൗലവി&oldid=4026356" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചേകന്നൂർ മൗലവി" താളിലേക്ക് മടങ്ങുക.