സംവാദം:ചാൾസ് ഡാർവിൻ
മഞ്ഞളുപോലെ വെളുത്ത ഡാർവിൻ
തിരുത്തുകഅഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും എന്ന മട്ടിൽ എഴുതിയലേഖനം.
"ഒരു ശാസ്ത്രീയ സത്യം തെളിയിക്കപ്പെടേണ്ടതിന് അതോടൊപ്പം വികസിക്കേണ്ട മറ്റുധാരാളം മേഖലകളുണ്ട്. കാരണം ഓരോന്നും മറ്റു പലതുമായും ബന്ധപ്പെട്ടു കിടക്കുന്നു"
"ജീനുകളിലെ പഠനത്തിലൂടെ ജീവികളുടെ തലയിലെഴുത്തിനെ ഏതാണ്ടെല്ലാം വായിക്കാൻ കഴിഞ്ഞ ഈ സഹസ്രാബ്ദത്തിൽ ഡാർവിൻ എന്ന താടിക്കാരൻ വീണ്ടും ശ്രദ്ധേയനാകുന്നു"
"ഡാർവിന്റെ തലച്ചോറിൽ പാഞ്ഞു കളിച്ചിരുന്ന ചിന്തയുടെ മിന്നലുകൾ അദ്ദേഹത്തെ തന്നെ കുഴക്കിക്കളഞ്ഞതായി തോന്നും"
ഇത്തരം കുറേ 'മൊഴിമുത്തുകൾ' അല്ലാതെ, ഈ ലേഖനത്തിൽ, ഡാർവിന്റെ ജീവിതത്തെക്കുറിച്ചോ, സിദ്ധാന്തങ്ങളെക്കുറിച്ചോ ഒന്നുമില്ല. ഡാർവിനെക്കുറിച്ചുള്ള ലേഖനം ആരെങ്കിലും എഴുതണം. ഈ ലേഖനം അതിന് ഒരു തടസ്സമാണ്.Georgekutty 10:44, 27 ഏപ്രിൽ 2008 (UTC)
georgekutty.. darvinte sidhanthangalellam thettala parinamasidhanthathile chila vadangal sastram angeekarichittund..
jeevanulla vasthuvilo jeevanillatha vasthuvilo athinte anthareekshamanusarich vasthuvil matangal varunnundallo..— ഈ തിരുത്തൽ നടത്തിയത് 86.96.228.89 (സംവാദം • സംഭാവനകൾ)
- ഇവിടെനിന്നും കോപ്പിയതാണ്. ബ്ലോഗിലെ ഡേറ്റ് Saturday, April 22, 2006. വിക്കിയിൽ തുടങ്ങിയത് 02:47, 28 സെപ്റ്റംബർ 2006. ഇത് എന്ത് ചെയ്യണം?--അഭി 09:37, 16 ഒക്ടോബർ 2008 (UTC)
ഇംഗ്ലീഷ് വിക്കിയിൽ ഡാർവിനെക്കുറിച്ച് നല്ലോരു ലേഖനമുണ്ട്. തെരഞ്ഞെടുത്ത ലേഖനമാണത്. കുറേ വലുതാണ്. പരിഭാഷ പരിഗണിക്കാവുന്നതാണ്.Georgekutty 09:57, 16 ഒക്ടോബർ 2008 (UTC)
മലയാളം വിക്കിയിൽ റഫറൻസ് എന്ന പദത്തിനു തതുല്യമായി അവലംബം എന്നാണുപയോഗിക്കുന്നത്. ഈയിടെയായി ആധാരസൂചിക വേണ്ട എന്നൊരു കൺസെൻസസ് ഉണ്ടായിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. റഫറൻസ് എന്നതിനു ചേരുന്ന നല്ല പദങ്ങൾ ഉണ്ടെങ്കിൽ അറിയക്കണേ. --ചള്ളിയാൻ ♫ ♫ 17:15, 29 ഒക്ടോബർ 2008 (UTC)
വിക്കിയിൽ ഒരൂ സൌകര്യമുള്ളത് അത് ആർക്കും എപ്പോൾ വേണമെങ്കിലും തിരുത്താമെന്നതാണ് — ഈ തിരുത്തൽ നടത്തിയത് 86.96.228.89 (സംവാദം • സംഭാവനകൾ)
- ഗ്രന്ഥസൂചിയിലെ വിവരങ്ങൾ ലിങ്ക് ചെയ്തുകാണുന്നില്ല. ??? --ചള്ളിയാൻ ♫ ♫ 12:30, 7 നവംബർ 2008 (UTC)
ഇത് ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള പരിഭാഷയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ഗ്രന്ഥസൂചിയായി ഞാൻ കൊടുത്തിരിക്കുന്നത് ഇംഗ്ലീഷിൽ ലേഖനത്തിൽ 'references' എന്നു പേരിട്ട് കണ്ടത് അതേപടി പകർത്തിയതാണ്. ലേഖനത്തിന് താഴെ citations-ൽ ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട് താഴെയുള്ള reference-ൽ എത്തുന്ന എനിക്ക് പരിചയമില്ലാത്ത രീതിയാണ് ഇംഗ്ലീഷ് ലേഖനത്തിലുള്ളത്. citations-നെ ഞാൻ അവലംബവും references-നെ ഗ്രന്ഥസൂചിയുമാക്കുകയാണ് ചെയ്തത്. ഇങ്ങനെയൊക്കെയാണോ വേണ്ടതെന്ന് എനിക്കു നിശ്ചയമില്ല. എടുത്തുചാടി പരിഭാഷ തുടങ്ങിക്കഴിഞ്ഞാണ് ഇംഗ്ലീഷ് വിക്കി ലേഖനത്തിന്റെ referencing രീതിയുടെ ഗുലുമാല് ഞാൻ ശ്രദ്ധിച്ചത്. പരിഭാഷ ഇനിയും ഏറെ ബാക്കിയുണ്ട്. അത് സമയമെടുത്താണെങ്കിലും ചെയ്യാം. പക്ഷേ referencing ഇങ്ങനെയല്ലാതെ ചെയ്യാൻ വഴി കാണുന്നില്ല.Georgekutty 12:01, 8 നവംബർ 2008 (UTC)
- ഇതൊരു പുതിയ പ്രശ്നമാണല്ലോ. എങ്ങിനെ തരണം ചെയ്യും? citation, reference എന്നിവയ്ക്ക് മലയാളം കണ്ടുപിടിക്കുന്നത് ഇനിയും തുടരുന്ന പ്രക്രിയയായി മാറുമോ? --സിദ്ധാർത്ഥൻ 14:09, 10 നവംബർ 2008 (UTC)
എഡിൻബറ
തിരുത്തുകബറോയല്ല, ബറതന്നെ, വിക്‌ഷനറയിലോ ഏതെങ്കിലും pronunciation dictionary യിലോ ഉച്ചാരണം കേട്ടു നോക്കുക.59.91.253.209 15:20, 5 ഡിസംബർ 2008 (UTC)
അവലംബത്തിലുള്ള അത്രയും ഇംഗ്ലീഷിലാൺ. ഇവയെല്ലാം മലയാളത്തിലാക്കണം. മാത്രവുമല്ല. ഇങ്ങനെ ബാക്കി കിടക്കുന്നവ തിരഞ്ഞെടുത്ത ലേഖനമാക്കാനും പാടില്ല. --ചള്ളിയാൻ ♫ ♫ 11:59, 16 മാർച്ച് 2009 (UTC)
ഇംഗ്ലീഷിൽ അവലംബം ഉള്ള ലേഖനങ്ങൾ തെരഞ്ഞെടുക്കാൻ പാടില്ലെന്നായാൽ, ഈ ലേഖനം മാത്രമല്ല, ഈയിടെ തെരഞ്ഞെടുത്ത ലേഖനങ്ങൾ എല്ലാം തന്നെ പടിക്കുപുറത്താകും: താജ്മഹൽ, മൊസില്ല, നീച്ച, പൂച്ച ഒക്കെ. ഈ ലേഖനത്തിന്റെ കാര്യത്തിൽ ഞാനാണ് പിഴയാളി. അതിലെ ദീർഘമായ കുറിപ്പുകൾ പോലും പണിപ്പെട്ട്, മൊഴിമാറ്റിയെങ്കിലും അവലംബത്തെ വെറുതെ വിട്ടു. അവലംബത്തിന്റെ മൊഴിമാറ്റം സാങ്കേതികമായ ഗുലുമാലുകൾ ഉൾക്കൊള്ളുന്നതാണ്. അതിന്റെ പുറകേ പോകുന്നത് 'worth' ആണെന്നും തോന്നിയില്ല. മലയാളത്തിൽ അച്ചടിക്കുന്ന പുസ്തകങ്ങൾക്കൊടുവിൽ, അവലംബിച്ച ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേര് ഇംഗ്ലീഷിൽ തന്നെ കൊടുത്തുകണ്ടിട്ടുണ്ട്. അതുകൊണ്ട്, അവലംബം ഇംഗ്ലീഷിലാണെന്നത് കുറവായി കണക്കാക്കേണ്ടതുണ്ടോ എന്ന് അത്ഭുതപ്പെടുകയാണ് ഞാൻ. അവലംബത്തെ ആശ്രയിച്ച് വിഷയത്തെക്കുറിച്ച് കൂടുതൽ ഇന്റെർനെറ്റിൽ അന്വേഷിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരമാവുക, ഇംഗ്ലീഷ് അവലംബങ്ങളെ ആ ഭാഷയിൽ തന്നെ കൊടുക്കുന്നതല്ലേ? മലയാളത്തിൽ കൊടുത്താൽ സ്പെല്ലിങ്ങ് ഊഹിച്ചെടുത്ത് അന്വേഷിക്കാൻ മെനക്കെടേണ്ടിവരും.Georgekutty 19:38, 16 മാർച്ച് 2009 (UTC)
നിഷ്ചേതമാക്കി
തിരുത്തുകഈ വാക്കിന്റെ അർത്ഥം എന്താണ്?